ജൂണ്‍ 21- അന്താരാഷ്ട്ര യോഗാ ദിനം... മനസ്സിനെയും ശരീരത്തെയും ഒരുപോലെ പുനരുജ്ജീവിപ്പിക്കുന്ന, ഭാരതം ലോകത്തിനു നല്കിയ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നായ യോഗായ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്.
2022 ലെ യോഗാ ദിന ആഘോഷങ്ങള്‍ക്ക് വേദിാകുന്ന നഗരം ചരിത്രത്താലും പാരമ്പര്യത്താലും ഒരുപോലെ സമ്പന്നമായ മൈസൂര്‍ ആണ്. മുൻവർഷങ്ങളെപ്പോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരിൽ നടക്കുന്ന യോഗാ ആഘോഷങ്ങളിൽ പങ്കെടുക്കും. യോഗ പരിശീലനത്തിന്റെയും പഠനത്തിന്റെയും കേന്ദ്രമാണ് മൈസൂർ. 75 വർഷത്തെ 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി മൈസൂർ കൊട്ടാരവളപ്പിൽ നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ ഏകദേശം 15000 പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
'മനുഷ്യത്വത്തിനായുള്ള യോഗ'-അന്താരാഷ്ട്ര യോഗാ ദിനം 2022 ചരിത്രവും പ്രത്യേകതയും!!

എട്ടാമത് അന്താരാഷ്ട്ര യോഗാദിനം
എട്ടാമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങള്‍ക്കായി മൈസൂര്‍ ഒരുങ്ങിക്കഴിഞ്ഞു. ജൂൺ 21 ന് രാവിലെ 6 മുതൽ 9 വരെ ആഘോഷങ്ങളുടെ ഭാഗമായി മൈസൂര്‍ കൊട്ടാരപരിസരത്ത് യോഗാ പരിശീലനം ഉണ്ടായിരിക്കും. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ എട്ടാമത് എഡിഷൻ കേന്ദ്ര ആയുഷ് മന്ത്രാലയം ആണ് സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ പ്രമേയം 'യോഗ ഫോർ ഹ്യൂമനിറ്റി' അഥവാ മനുഷ്യത്വത്തിന്റെ യോഗ എന്നതാണ്. കോവിഡ് -19 കാലത്തെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് യോഗ മനുഷ്യരാശിയെ എങ്ങനെ സേവിച്ചുവെന്ന് പറയുന്നതാണ് ഈ തീം. കോവിഡിന് ശേഷമുള്ള പ്രതിസന്ധികളിൽ മനുഷ്യത്വത്തിലൂടെയും അനുകമ്പയിലൂടെയും ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ യോഗയ്ക്ക് കഴിയുമെന്ന വിശ്വാസത്തില്‍ നിന്നാണ് ഈ തീം രൂപപ്പെട്ടത്.
PC:Надя Кисільова

17 ബ്ലോക്കുകൾ
അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങള്‍ക്കായി മൈസൂര്‍ കൊട്ടാരപരിസരത്ത് 10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ യോഗാ പ്രേമികൾക്കായി 17 ബ്ലോക്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ബ്ലോക്കുകൾ വിഐപികൾക്കും 15 ബ്ലോക്കുകൾ പങ്കെടുക്കുന്നവർക്കും എന്ന രീതിയിലാണ്. വിദ്യാർഥികൾ, തൊഴിലാളികൾ, ദിവസ വേതനക്കാർ, പ്രത്യേക കഴിവുള്ളവർ, ട്രാൻസ്ജെൻഡർമാർ, ഓട്ടോ ഡ്രൈവർമാർ, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർക്ക് ഓരോ ചുറ്റുപാടിലും സൗകര്യമുണ്ടാകും. കൂടാതെ 170 മൊബൈൽ ടോയ്ലറ്റ് സൗകര്യങ്ങളും ലഭ്യമാക്കും.
PC:Soham Jamdar

പ്രവേശനം 5.30 വരെ
പങ്കെടുക്കുന്ന എല്ലാവർക്കും യോഗ മാറ്റ്, മൊബൈൽ പൗച്ചുകൾ, ഷൂ ബാഗുകൾ എന്നിവ ആയുഷ് മന്ത്രാലയം നൽകും. പങ്കെടുക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ ക്ഷണവും ലഭിക്കും. 5.30ന് മുമ്പ് വേദിയിലെത്തണമെന്നും പിന്നീട് ഗേറ്റുകൾ അടയ്ക്കുകയും ചെയ്യും. പങ്കെടുക്കുന്നവർ വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തെർമൽ സ്ക്രീനിംഗ് നടത്തും. പരിപാടിക്ക് ശേഷം പങ്കെടുക്കുന്ന എല്ലാവർക്കും പ്രഭാതഭക്ഷണം സംസ്ഥാന സർക്കാർ ഒരുക്കും.

മൈസൂരില്‍ കാണാം
യോഗാ ദിനാഘോഷങ്ങളുെ ഭാഗമായി മൈസൂരിലെത്തുന്നവര്ക്ക് ഇവിടുത്തെ കാഴ്ചകള്‍ കാണുവാനായി സമയം മാറ്റവയ്ക്കാം. നഗരത്തിനകത്തും സമീപത്തുമുള്ള നിരവധി ചരിത്രപരവും പൈതൃക സമ്പന്നവുമായ ഇടങ്ങളുണ്ട്. മൈസൂർ മൃഗശാല, ചാമുണ്ഡി ഹിൽസ്, ബൃന്ദാവൻ ഗാർഡൻസ്, സെന്റ് ഫിലോമിന ചർച്ച്, മൈസൂർ പാലസ് തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.

മൈസൂര്‍ കൊട്ടാരം
മൈസൂരിന്റെ മുഖമുദ്രയെന്ന് പറയുന്നതു തന്നെ നഗരമധ്യത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന, കാലാകാലങ്ങളായി മൈസൂരിലെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടുത്തെ കൊട്ടാരമാണ്. അംബാ വിലാസ് പാലസ് എന്നാണിതിന്റെ യഥാര്‍ഥ പേര്. മൈസൂർ കൊട്ടാരം ചരിത്രത്തിനും വാസ്തുവിദ്യാ പ്രേമികൾക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഇടമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ വരുന്ന സ്ഥലം കൂടിയാണ് മൈസൂര്‍. ഇന്തോ-സാര്‍സനിക് വാസ്തുവിദ്യയില്‍ ഹിന്ദു, മുഗള്‍, രജ്പുത്, ഗോഥിക് ശൈലികള്‍ സനമ്വയിപ്പിച്ച് ചാമുണ്ഡി ദേവിയുടെ വാസസ്ഥാനമായ ചാമുണ്ഡി കുന്നിമു അഭിമുഖമായി പടിഞ്ഞാറു ദിശയിലേക്കാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്.

ജഗന്മോഹന് പാലസ്
മൈസൂര്‍ കൊട്ടാരത്തോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വേറെയും കൊട്ടാരങ്ങള്‍ ഇവിടെയുണ്ട്. മൈസൂരിനെ കൊട്ടാരങ്ങളുടെ നാടാക്കി മാറ്റുന്നതും കൊട്ടാരങ്ങളുടെ എണ്ണത്തിലെ ഈ ബാഹുല്യം തന്നെയാണ്. മൈസുരു നഗരത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ജഗന്മോഹന് പാലസ് ആണ് ഇതിലൊന്ന്. മഹാരാജാ കൃഷ്ണരാജ വോഡയാര്‍ മൂന്നാമനാണ് ഈ കൊട്ടാരം നിര്‍മ്മിക്കുന്നത്. അംബാ വിലാസ് പാലസ് തീയില്‍പ്പെട്ട് നശിച്ച് അതിന്റെ പുനര്‍നിര്‍മ്മാണം നടന്ന സമയത്ത് രാജകുടുംബം ഇവിടെയായിരുന്നു വസിച്ചിരുന്നത്. കലയുടെ പ്രദര്‍ശന കേന്ദ്രം എന്നു വിളിക്കപ്പെടുന്ന കൊട്ടാരം ഇന്നൊരു ആര്‍ട് ഗാലറിയാണ്.

ചാമുണ്ഡി കുന്നുകളും ചാമുണ്ഡേശ്വരി ക്ഷേത്രവും
മൈസൂരിൽ നിന്ന് 13 കിലോമീറ്റർ അകലെ, 3,300 അടി (1,000 മീറ്റർ) ഉയരത്തിലാണ് ചാമുണ്ഡി കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ഗ്രന്ഥങ്ങളിൽ വിശുദ്ധ കുന്നുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചാമുണ്ഡീദേവിക്ക് സമർപ്പിച്ചിരിക്കുന്ന പവിത്രമായ ചാമുണ്ഡേശ്വരി ക്ഷേത്രം കുന്നുകൾക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മൈസൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഈ ക്ഷേത്രം, ഓരോ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളും വിശ്വാസികളും ഇവിടേക്ക് എത്തുന്നു.

ലളിത മഹൽ കൊട്ടാരം
മൈസൂരിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊട്ടാരമായ ലളിത മഹൽ പാലസ് (1921) ചാമുണ്ഡി ഹിൽസിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അന്നത്തെ ഇന്ത്യയുടെ വൈസ്രോയിയുടെ പ്രത്യേക വിശ്രമകേന്ദ്രമായി വർത്തിക്കുന്നതിനായി നിർമ്മിച്ച ലളിത മഹൽ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിനോട് സാമ്യമുള്ളതായിരുന്നു. വെളുത്ത നിറത്തിലുള്ള ഈ കൊട്ടാരം 1974-ൽ ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റി, ഇപ്പോൾ കർണാടക സർക്കാരാണ് പരിപാലിക്കുന്നത്
PC:Bikashrd

മൈസൂര്‍ മൃഗശാല
മൈസൂരിലെ കൊട്ടാരത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൈസൂര്‍ മൃഗശാല 157 ഏക്കർ വിസ്തൃതിയാലാണുള്ളത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ മൃഗശാലകളിൽ ഒന്നാണിത്, കൂടാതെ വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രവുമാണ്. മൈസൂർ മൃഗശാല നഗരത്തിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 60 രൂപയുമാണ് പ്രവേശനഫീസ്. മൈസൂർ മൃഗശാലയുടെ സമയം 8:30 AM മുതൽ 5:30 PM വരെയാണ്. ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മൃഗശാല പ്രവര്‍ത്തിക്കും.
PC:Sahil Moosa

സോമനാഥപുര ക്ഷേത്രം
പുണ്യ നദിയായ കാവേരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സോമനാഥപുര ക്ഷേത്രം, കർണാടകയുടെ പഴയ സംസ്കാരവും പൈതൃകവും ഏറ്റവും മികച്ച രീതിയിൽ പ്രദർശിപ്പിക്കുന്നു. ഈ മേഖലയിൽ ഹൊയ്സാല രാജാക്കന്മാർ അവരുടെ ഭരണകാലത്ത് നിർമ്മിച്ച ക്ഷേത്രത്തിന് അതിശയകരമായ വാസ്തുവിദ്യയും ഉണ്ട്, നക്ഷത്രാകൃതിയിലുള്ള പ്ലാറ്റ്ഫോമിൽ അതിലോലമായ രീതിയിൽ നിർമ്മിച്ച ക്ഷേത്രത്തിന് അതുല്യമായ രൂപം നൽകുന്നു.
ടിപ്പുവിന്റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ
കത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർ