Search
  • Follow NativePlanet
Share
» »'മനുഷ്യത്വത്തിനായുള്ള യോഗ'-അന്താരാഷ്ട്ര യോഗാ ദിനം 2022 ചരിത്രവും പ്രത്യേകതയും!!

'മനുഷ്യത്വത്തിനായുള്ള യോഗ'-അന്താരാഷ്ട്ര യോഗാ ദിനം 2022 ചരിത്രവും പ്രത്യേകതയും!!

മനസ്സിനെയും ശരീരത്തെയും ഒരുപോലെ പുനരുജ്ജീവിപ്പിക്കുന്ന യോഗ ഭാരതം ലോകത്തിനു പരിചയപ്പെടുത്തിയ ഏറ്റവും മഹത്തായ കാര്യങ്ങളില്‍ ഒന്നാണ്.

മനസ്സിനെയും ശരീരത്തെയും ഒരുപോലെ പുനരുജ്ജീവിപ്പിക്കുന്ന യോഗ ഭാരതം ലോകത്തിനു പരിചയപ്പെടുത്തിയ ഏറ്റവും മഹത്തായ കാര്യങ്ങളില്‍ ഒന്നാണ്. എല്ലാ വർഷവും ജൂൺ 21 നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ഈ വർഷം എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം ആണ് ആഘോഷിക്കുന്നത്. യോഗയുടെ അമൂല്യമായ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് യോഗാദിനം ആചരിക്കുക വഴി ലക്ഷ്യം വയ്ക്കുന്നത്.

International Yoga Day 2022

ഓള്‍ ഇന്‍ വണ്‍!!

ശരീരത്തോടൊപ്പം മനസ്സിനെയും ചെറുപ്പമാക്കി നിര്‍ത്തുന്ന യോഗയ്ക്ക് എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ ആരാധകരായുണ്ട്. ശാന്തമായ ശരീരവും മനസ്സും കൈവരിക്കുന്നതിന് ശാരീരികവും മാനസികവുമായ അച്ചടക്കം യോഗ വഴി സ്വായത്തമാക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാനും നിങ്ങളെ വിശ്രമിക്കാനും യോഗ സഹായിക്കുന്നു.ശ്വസനം, ഊർജ്ജം, ഉന്മേഷം എന്നിവ മെച്ചപ്പെടുത്തുവാനുയം ഗോഗ പരിശീലിക്കുന്നത് സഹായക്കും.

International Yoga day 2022

അന്താരാഷ്ട്ര യോഗാ ദിനം ചരിത്രം

2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ശേഷം, 2014 ഡിസംബർ 11-ന് യുഎൻ പൊതുസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം അല്ലെങ്കിൽ ലോക യോഗ ദിനം ആയി പ്രഖ്യാപിച്ചു.
2015 മുതൽ ജൂൺ 21 ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു.

അന്താരാഷ്ട്ര യോഗാ ദിനം 2022: പ്രമേയം

അന്താരാഷ്ട്ര യോഗ ദിനത്തിന്റെഎട്ടാമത് എഡിഷൻ "മനുഷ്യത്വത്തിനായുള്ള യോഗ" എന്ന പ്രമേയത്തിൽ ആഘോഷിക്കും. "മനുഷ്യത്വത്തിനായുള്ള യോഗ" എന്ന തീം, കൊവിഡിന്റെ കാലത്ത് യോഗ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ മനുഷ്യരാശിയെ എങ്ങനെ സേവിച്ചുവെന്ന് ചിത്രീകരിക്കുന്നു.

International Yoga Day 20222

അന്താരാഷ്ട്ര യോഗാ ദിനം 2022: ആഘോഷങ്ങള്‍

ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെ അല്ലെങ്കിൽ "ആസാദി കാ അമൃത് മഹോത്സവ"ത്തിന്റെ ഭാഗമായി, 2022-ലെ അന്താരാഷ്ട്ര യോഗ ദിനത്തിനായി പ്രത്യേക ആഘോഷങ്ങൾ ആസൂത്രണം ചെയ്യുന്നു.
75 ദേശീയ തലത്തിലുള്ള ഐക്കണിക് സൈറ്റുകൾ ജൂൺ 21-ന് ഒരു ബഹുജന കോമൺ യോഗ പ്രോട്ടോക്കോൾ (CYP) പ്രകടനം നടത്തും. അന്താരാഷ്‌ട്ര യോഗാ ദിനത്തിന് ഒരു ചെറിയ ചരിത്രമേയുള്ളൂവെങ്കിലും, ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ഇത് ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങൾ 75 പ്രധാന സ്ഥലങ്ങളിൽ പ്രത്യേക യോഗ പരിപാടികൾ സംഘടിപ്പിക്കും.

കേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാംകേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം

ഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാംഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാം

Read more about: celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X