Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര യോഗാദിനം 2022: പ്രയാഗ്രാജ് മുതല്‍ മൈസൂര്‍ വരെ... യോഗയെ അറിഞ്ഞൊരു യാത്ര

അന്താരാഷ്ട്ര യോഗാദിനം 2022: പ്രയാഗ്രാജ് മുതല്‍ മൈസൂര്‍ വരെ... യോഗയെ അറിഞ്ഞൊരു യാത്ര

അന്താരാഷ്ട്ര യോഗാദിനം 2022: പ്രയാഗ്രാജ് മുതല്‍ മൈസൂര്‍ വരെ... യോഗയെ അറിഞ്ഞൊരു യാത്ര

ഭാരതീയ ദര്‍ശനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന യോഗയ്ക്ക് നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും പ്രത്യേകമായ പങ്കുണ്ട്. പുരാണങ്ങളിലും പരാമര്‍ശിക്കുന്ന പല പുണ്യ നഗരങ്ങളും യോഗയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതും ഇതിനാലാണ്. അന്താരാഷ്ട്ര യോഗാദിനത്തില്‍ നമ്മുടെ രാജ്യത്ത് സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം.

പ്രയാഗ് രാജ്

പ്രയാഗ് രാജ്

ഹൈന്ദവ വിശ്വാസസമുസരിച്ച് ഭാരതത്തിലെ പുണ്യനഗരങ്ങളില്‍ ഏറ്റവും കുറച്ച് മാത്രം പ്രസിദ്ധമായ ഇടമാണ് പ്രയാഗ് രാജ് എന്ന അലഹബാദ്. 2018 ലാണ് അലഹബാദ് പ്രയാഗ്രാജ് എന്ന പേരിലേക്ക് മാറുന്നത്. ഗംഗാ, യമുനാ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ഈ നദികളോട് സരസ്വതി നദിയും ചേരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കുംഭമേളയുടെ സ്ഥാനങ്ങളില്‍ ഒന്നു കൂടിയാണിത്.

ഹരിദ്വാര്‍

ഹരിദ്വാര്‍

ഹരിദ്വാര്‍ എന്നാല്‍ ദൈവത്തിങ്കലേക്കുള്ള കവാടം എന്നാണ് അര്‍ത്ഥം. ഗംഗാ നദി അതിന്‍റെ ഉറവിടമായ ഹിമാലയത്തില്‍ നിന്നും ഹരിദ്വാറിലെ ഗോമുഖ് എന്ന സ്ഥലം വഴിയാണ് സമതലത്തിലേക്ക് ഇറങ്ങുന്നത്. അതിനാലാണ് ഗോമുഖ് സ്ഥിതി ചെയ്യുന്ന ഹരിദ്വാറിനെ ദൈവത്തിന്റെ അടുത്തേയ്ക്കുള്ള വാതില്‍ എന്ന അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കുന്നത്. പുരാതനകാലം മുതല് തന്നെ ഹിന്ദു വിശ്വാസത്തിന്റെ കേന്ദ്രങ്ങളിലൊന്നായാണ് ഈ നഗരം അറിയപ്പെട്ടു പോന്നിരുന്നത്. ഗരുഡന്റെ പക്കല്‍ നിന്നും താഴെ വീണ അമൃതിന്‍റെ നാലുതുള്ളികളില്‍ ഒരിടം പതിച്ചതും ഇവിടെയാണ്. കുംഭമേള നടക്കുന്ന ഇവിടം ഗംഗാ ആരതിക്കും പ്രസിദ്ധമാണ്.

വാരണാസി

വാരണാസി

ലോകത്തിലെ തന്നെ ജനവവാസമുള്ള ഏറ്റവും പഴക്കംചെന്ന നഗരങ്ങളില്‍ ഒന്നാണ് വാരണാസി. പൂജാശബ്ദങ്ങളാല്‍ മുഖരിതമായ ദിനരാത്രങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മരണത്തെ സ്വീകരിക്കുകയും ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വിശുദ്ധ നഗരമാണ് വാരണാസി. ഇവിടെവെച്ച് മരിച്ചാല്‍ മോക്ഷം ഉറപ്പാണെന്നാണ് വിശ്വാസം

 ഋഷികേശ്

ഋഷികേശ്


യോഗയുമാി ബന്ധപ്പെ‌ട്ടു നില്‍ക്കുന്ന ഏറ്റവും പ്രധാന ഇടമാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്.ഇന്ത്യയുടെ യോഗാ തലസ്ഥാനം എന്നാണിവിടം അറിയപ്പെടുന്നത്. യോഗയുടെ തന്ത്രവും മന്ത്രവും എല്ലാം രൂപപ്പെടുത്തിയത് ഇവി‌ടെവെച്ചാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. യോഗ പരിശീലിപ്പിക്കുന്ന ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളും ഇവിടെ ഗംഗാ നദിയുടെ തീരത്തായി കാണുവാന്‍ സാധിക്കും

 കേദര്‍നാഥ്

കേദര്‍നാഥ്

യോഗയുമായി ബന്ധപ്പെട്ട് രാജ്യത്ത് സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് കേദാര്‍ നാഥ്. ഹിമാലയത്തിന്‍റെ വടക്കായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ശിവന്‍ ധ്യാനനിരതനായി ഇരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏറ്റവും പ്രത്യേകത നിറഞ്ഞ കാലാവസ്ഥ കാരണം ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ ആദ്യം വരെയാണ് ക്ഷേത്രം തുറക്കുക. യോഗികള്‍ പലരും ഇവിടെ തപസ്സനുഷ്ഠിച്ചതായി വിശ്വസിക്കപ്പെടുന്നു.

ബദ്രിനാഥ ക്ഷേത്രം

ബദ്രിനാഥ ക്ഷേത്രം


ശിവനും ബ്രഹ്മാവും ഒപ്പം വിഷ്ണുവിനുമായി
സമർപ്പിച്ചിരിക്കുന്ന ബദ്രിനാഥ ക്ഷേത്രം നാല് ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. "നാല് വാസസ്ഥലങ്ങൾ" - ബദരീനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നിവ അർത്ഥമാക്കുന്ന ചാർ ധാമുകൾ സന്ദർശിക്കുന്നത് ഓരോ ഹിന്ദുവും തന്റെ ജീവിതകാലത്ത് ചെയ്യേണ്ട ഒന്നാണ്. കേദാർനാഥ് ശിവന്റെ ജന്മദേശമാണെന്നാണ് വിശ്വാസം.

മൈസൂര്‍

മൈസൂര്‍

യോഗാ പഠനങ്ങള്‍ക്ക് വളരെ പ്രസിദ്ധമായ നഗരമാണ് മൈസൂര്‍. ഇന്ത്യൻ യോഗാധ്യാപകൻ,ആധുനിക യോഗയുടെ പിതാവ് എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന പതിരുമലൈ കൃഷ്ണമാചാര്യയുടെ ഇടമായതിനാല്‍ യോഗാ പഠിതാക്കള്‍ക്കിടയില്‍ ഈ സ്ഥലം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. അഷ്ടാംഗ യോഗയുടെ ജന്മസ്ഥലമായി ഇവിടെയാണ് 1948 ൽ അഷ്ടാംഗ യോഗ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതും.

അന്താരാഷ്ട്ര യോഗാദിനം 2021: അറിയാം 'ക്ഷേമത്തിനായുള്ള യോഗ'!!അന്താരാഷ്ട്ര യോഗാദിനം 2021: അറിയാം 'ക്ഷേമത്തിനായുള്ള യോഗ'!!

ഒരു കാലത്തെ സ്വപ്ന ഇടങ്ങള്‍... ഇന്നത്തെ പ്രേതനഗരങ്ങള്‍... കാലത്തിന്‍റെ വിചിത്രമായ കളിഒരു കാലത്തെ സ്വപ്ന ഇടങ്ങള്‍... ഇന്നത്തെ പ്രേതനഗരങ്ങള്‍... കാലത്തിന്‍റെ വിചിത്രമായ കളി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X