Search
  • Follow NativePlanet
Share
» »അന്റാർട്ടിക്ക സ്വപ്നം കാണുന്നുണ്ടോ? ബാഗ് പാക്ക് ചെയ്തോളൂ..ചെയ്യേണ്ടത് ഇത് മാത്രം..'ഡബിൾ ധമാക്ക'

അന്റാർട്ടിക്ക സ്വപ്നം കാണുന്നുണ്ടോ? ബാഗ് പാക്ക് ചെയ്തോളൂ..ചെയ്യേണ്ടത് ഇത് മാത്രം..'ഡബിൾ ധമാക്ക'

യാത്രാ മോഹികള്‍ക്ക് അന്‍റാര്‍ട്ടിക്കയിലേക്ക് കിടിലന്‍ യാത്രാ ഓഫറുമായി വന്നിരിക്കുകയാണ് ഇന്‍റര്‍പിഡ് ട്രാവല്‍ കമ്പനി.

മഞ്ഞിന്‍റെ തൂവെള്ളപുതപ്പ് അണിഞ്ഞ കൊടുമുടികള്‍... ഉരുകിയ മഞ്ഞിലൂടെ ഒഴുകി നടക്കുന്ന മഞ്ഞുപാളികള്‍... ആറു മാസം നീണ്ടു നില്‍ക്കുന്ന രാത്രിയും ബാക്കി ആറുമാസമുള്ള പകലും... ഇങ്ങനെ കൊതിപ്പിച്ചു നില്‍ക്കുന്ന അന്‍റാര്‍ട്ടിക്കയില്‍ ഒരിക്കലെങ്കിലും നേരിട്ടു പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കാണില്ല. നടക്കുവാന്‍ സാധ്യതയില്ലായെങ്കില്‍ പോലും ഇന്നും പലരുടെയും യാത്രാ ലിസ്റ്റില്‍ അന്‍റാര്‍ട്ടിക്കയുണ്ട്.
എങ്കിലിതാ, യാത്രാ മോഹികള്‍ക്ക് അന്‍റാര്‍ട്ടിക്കയിലേക്ക് കിടിലന്‍ യാത്രാ ഓഫറുമായി വന്നിരിക്കുകയാണ് ഇന്‍റര്‍പിഡ് ട്രാവല്‍ കമ്പനി. ഈ വിന്‍റര്‍ സീസണില്‍ അന്‍റാര്‍ട്ടിക്കയിലേക്ക് 2 പേര്‍ക്കാണ് കമ്പനി സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അന്‍റാര്‍ട്ടിക

അന്‍റാര്‍ട്ടിക

ഭൂമിയിലെ ഏറ്റവും തണുപ്പേറിയ ഇടമായാണ് അന്‍റാര്‍ടിക്ക അറിയപ്പെടുന്നത് ഭൂമിയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അന്‍റാര്‍ട്ടിക മഞ്ഞില്‍ മൂടി നില്‍ക്കുന്ന ഇടമാണ്. 98 ശതമാനവും മഞ്ഞിനാല്‍ മൂടപ്പെ‌ട്ട് കിടക്കുന്ന ഇവിടെയാണ് ദക്ഷിണ ദ്രുവമുള്ളത്. ഭൂമിയില്‍ ഇന്നോളം രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ താപനിലയായ 89.5 ഡിഗ്രി സെല്‍ഷ്യസ് ഇവിടുത്തെ സോവിയറ്റ് യൂണിയന്റെ വൊസ്‌തോക്ക് സ്റ്റേഷനിലാണ് രേഖപ്പെടുത്തിയത്.

അന്‍റാര്‍ട്ടിക കാണാം

അന്‍റാര്‍ട്ടിക കാണാം

എത്ര ആഗ്രഹിച്ചാലും പണമുണ്ടെങ്കിലും അന്‍റാര്‍ട്ടിക്കയിലേക്ക് ഒരു യാത്ര എന്നത് നടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി സൗഹാർദ്ദ, സാഹസിക കേന്ദ്രീകൃത യാത്രാ കമ്പനിയായ ഇൻട്രെപിഡ് ട്രാവൽ നടത്തുന്ന അന്‍റാര്‍ട്ടിക്കാ യാത്രയ്ക്ക് പ്രാധാന്യം ഏറെയുണ്ട്. ഈ ശൈത്യകാലത്ത് രണ്ട് ഭാഗ്യ യാത്രക്കാരെ സൗജന്യമായി അന്‍റാര്‍ട്ടികയിലേക്ക് അയക്കുന്നതാണ് പദ്ധതി.

"ബെസ്റ്റ് ഓഫ് അന്റാർട്ടിക്ക"

"ബെസ്റ്റ് ഓഫ് അന്റാർട്ടിക്ക" എന്നു പേരിട്ടിരിക്കുന്ന 11 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണിത്. 25,000 ഡോളർ- പതിനെട്ട് ലക്ഷത്തിലധികം തുകയാണ് ഇതിനു ചിലവ്. ഓഷ്യൻ എൻ‌ഡോവർ കപ്പലില്‍ രണ്ടു ടിക്കറ്റാണ് കമ്പനി സൗജന്യമായി നല്കുന്നത്. നിങ്ങള്‍ക്കും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്കുമാണ് ഇതില്‍ പങ്കെടുക്കുവാന്‍ അവസരം.

ഉഷുവായയിൽ നിന്ന്

ഉഷുവായയിൽ നിന്ന്

അർജന്റീനയിലെ ഉഷുവായയിൽ നിന്നാണ് ഓഷ്യൻ എൻ‌ഡോവർ കപ്പല്‍ യാത്ര ആരംഭിക്കുന്നത്. ഇവിടേക്ക് എത്തിച്ചേരുവാനുള്ള തുക തിരഞ്ഞെടുക്കപ്പെടുന്നവര്‍ തന്നെ കണ്ടെത്തേണ്ടി വരും. ഐസ് നിറഞ്ഞ പാതകളിലൂടെ അന്‍റാര്‍ട്ടിക്കയിലെ അത്ഭുതങ്ങള്‍ തേടിയുള്ള യാത്ര ജീവിതത്തിലെ പകരംവയ്ക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരിക്കും. മാത്രമല്ല, യാത്രക്കാർക്ക് അന്റാർട്ടിക്കയിലുടനീളം സ്നോ‌ഷൂയിംഗ്, ഫോട്ടോഗ്രാഫി മാസ്റ്റർ‌ക്ലാസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള അവസരവും ലഭിക്കും.

യോഗാ ക്സാസ് മുതല്‍ ചരിത്രം വരെ

യോഗാ ക്സാസ് മുതല്‍ ചരിത്രം വരെ

വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് കപ്പല്‍ യാത്രയില്‍ ഒരുക്കിയിരിക്കുന്നത്.
മസാജ് ട്രീറ്റ് ബുക്ക് ചെയ്യാനും യോഗ ക്ലാസുകളിൽ പങ്കെടുക്കാനും ഇവിടെ അവസരമുണ്ട്. ഇതിനായി പ്രത്യേക ട്യൂട്ടർമാരെ ലഭ്യമാണ്. അന്റാർട്ടിക്ക് ചരിത്രം, ഗ്ലേഷ്യോളജി, മറൈൻ ബയോളജി എന്നിവയെക്കുറിച്ച് അതിഥികളെ പഠിപ്പിക്കുന്നതിന് വിദഗ്ദ്ധ ഗൈഡുകൾ കപ്പലിലുണ്ടാവും.

കയാക്കിങ് @ അന്‍റാര്‍ട്ടിക്ക

കയാക്കിങ് @ അന്‍റാര്‍ട്ടിക്ക

ലോകത്തിലെ ഏഴാമത്തെ ഭൂഖണ്ഡത്തെ കപ്പലില്‍ നിര്‍ത്തി പരിചയപ്പെടുത്തി തരികയല്ല ഈ ചെയ്യുന്നത്. അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുകിയ വെള്ളത്തിലൂടെ കയാക്കിങ് ആസ്വദിക്കുവാനും കഴിയും. അന്റാർട്ടിക്കയുടെ എല്ലാ സൗന്ദര്യവും അനുഭവിച്ചറിയുവാന്‍ സാധിക്കുന്ന ഒരു യാത്രയാവും ഇത്.

പേരു നല്കാം

പേരു നല്കാം

https://www.intrepidtravel.com/us/travel-sweepstakes എന്ന സൈറ്റിലാണ് ഇതിനായി പേരു രജിസ്റ്റര്‍ ചെയ്യേണ്ടത്. 2021 ഓഗസ്റ്റ് 23 ആണ് അവസാന തിയ്യതി. ഡിസംബർ 29 ന് യാത്ര ആരംഭിക്കുമെന്നാണ് കമ്പനി സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. അവസരം ലഭിച്ചാല്‍ സെപ്റ്റംബര്‍ 30നു മുമ്പായി യാത്ര ബുക്ക് ചെയ്യേണ്ടതുണ്ട്.

കടലെ‌ടുത്ത് 108 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കൗതുകങ്ങളുമായി ടൈറ്റാനിക്!!കടലെ‌ടുത്ത് 108 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കൗതുകങ്ങളുമായി ടൈറ്റാനിക്!!

സ്ഥിരമായി ആരുമില്ല

സ്ഥിരമായി ആരുമില്ല

തണുത്തുറഞ്ഞ കാലാവസ്ഥ ആയതിനാല്‍ തന്നെ ഇവിടെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. അതുകൊണ്ടു തന്നെ മനുഷ്യവാസം ഇവിടെയില്ല. എന്നാല്‍ ഗവേഷണാവശ്യങ്ങള്‍ക്കായി ആളുകള്‍ ഇവിടെ പ്രത്യേക അനുമതിയോടുകൂടി ആളുകള്‍ വരാറുണ്ട്. ഇന്ത്യയ്ക്ക് മൂന്ന് ഗവേഷണ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.‍

ടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായിടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായി

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X