പോക്കറ്റ് കാലിയാക്കാതെ സംതൃപ്തി നല്കുന്ന യാത്രകള്‍ സമ്മാനിക്കുന്നതില്‍ ഐആര്‍സിടിസിയ്ക്ക് എതിരാളികളില്ല. വളരെ കുറഞ്ഞ ചിലവില്‍ പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി യാത്രാ പാക്കേജുകളാണ് ഐആര്‍സിടിസി പുറത്തിറക്കുന്നത്. അതിലേറ്റവും പുതിയതാണ് നോര്‍ത്ത് ദര്‍ശന്‍ യാത്രാ പാക്കേജ്. എല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ള ഈ പാക്കേജ് ഇപ്പോള്‍ ഹിറ്റ് ചാര്‍ട്ടിലാണുള്ളത്. നോര്‍ത്ത് ദര്‍ശന്‍ യാത്രാ പാക്കേജിനെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം.

നോര്‍ത്ത് ദര്‍ശന്‍ യാത്രാ പാക്കേജ്
ഒക്ടോബര്‍ 31 ന് ആരംഭിക്കുന്ന രീതിയില്‍ ഒന്‍പത് പകലും എട്ട് രാത്രിയും ഉള്‍പ്പെടുന്ന യാത്രാ പാക്കേജാണ് ഇത്. ദീപാവലിയുടെ അവധിയെ മുന്‍കൂട്ടി കണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ യാത്ര നവംബര്‍ എട്ടിന് അവസാനിക്കും.

ഗുജറാത്തില്‍ തുടങ്ങി മധ്യപ്രദേശ് വരെഗുജറാത്തില്‍ തുടങ്ങി മധ്യപ്രദേശ് വരെ
ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്ന് ആരംഭിക്കുന്ന യാത്ര അമൃത്‌സർ (പഞ്ചാബ്), ഹരിദ്വാർ, ഋഷികേശ് (ഉത്തരാഖണ്ഡ്), മഥുര (ഉത്തർപ്രദേശ്), വൈഷ്‌ണോദേവി (ജമ്മു-കശ്മീർ), ഉജ്ജയിൻ (മധ്യപ്രദേശ്) എന്നിവിടങ്ങളിൽ സഞ്ചരിക്കും.

കയറുവാനും ഇറങ്ങുവാനും ഈ സ്റ്റേഷനുകള്‍
രാജ്‌കോട്ട്, സുരേന്ദ്ര നഗർ, വിരാംഗം, മെഹ്‌സാന, കലോൽ, സബർമതി, ആനന്ദ്, ഛായപുരി, ഗോധ്ര, ദാഹോദ്, രത്‌ലം, നഗ്ദ എന്നിവിടങ്ങളില്‍ നിന്നും ആലുകള്‍ക്ക് ട്രെയില്‍ കയറുവാനും ഇറങ്ങാനും കഴിയുമെന്ന് ഐആർസിടിസി വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്ക്
ഐആര്‍സിടിസിയുടെ താങ്ങാവുന്ന നിരക്കിലുള്ള യാത്രകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. സ്ലീപ്പർ ക്ലാസിന് ഒരാൾക്ക് 8,505 രൂപയും തേർഡ് എസിക്ക് ഒരാൾക്ക് 14,175 രൂപയുമാണ് ഈടാക്കുന്നത്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബുക്കിംഗ് സൗജന്യമാണ്, എന്നാൽ 5 വയസ്സിന് മുകളിലുള്ളവർക്ക് മുതിർന്നവരുടെ നിരക്ക് അനുസരിച്ച് ആയിരിക്കും ടിക്കറ്റ് ചാര്‍ജ്.

പാക്കേജില്‍ ഉള്‍പ്പെടുന്നത്
ഒന്നിലധികം ഷെയറിങ് അടിസ്ഥാനത്തിൽ ധർമശാലകളിൽ/ഹാളുകളിൽ രാത്രി താമസം/ഫ്രഷ് അപ്പ്, രാവിലെ ചായ/കാപ്പി, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പ്രതിദിനം അത്താഴം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. എസ്‌ഐസി അടിസ്ഥാനത്തിൽ നോൺ എസി റോഡ് ട്രാൻസ്ഫറുകളും, യാത്രാ ഇൻഷുറൻസിനൊപ്പം ട്രെയിനിൽ ടൂർ എസ്‌കോർട്ടും സുരക്ഷയും ഇത് വാഗ്ദാനം ചെയ്യുന്നു.

ഇവ ഉള്‍പ്പെടുന്നില്ല
പാക്കേജിൽ അലക്കൽ, മരുന്നുകൾ, സ്മാരകങ്ങൾക്കുള്ള പ്രവേശന ഫീസ്, ഒരു ടൂർ ഗൈഡിന്റെ സേവനം തുടങ്ങിയ വ്യക്തിഗത സ്വഭാവമുള്ള ഇനങ്ങൾ ഉൾപ്പെടുന്നില്ല.

ഇക്കാര്യങ്ങള്‍ കരുതാം
യാത്രക്കാർ തലയിണകൾ, ബെഡ് ഷീറ്റുകൾ, വസ്ത്രങ്ങൾ ഉണക്കാനുള്ള നൈലോൺ കയർ, ലഗേജ് ഭദ്രമാക്കാൻ ചെയിൻ ഉള്ള ലോക്ക്, താക്കോൽ, മഗ്ഗ്, ബക്കറ്റ്, ടോർച്ച് ലൈറ്റ്, കുട, മരുന്നുകൾ, പ്ലേറ്റുകൾ, ഗ്ലാസ് തുടങ്ങിയവ കൊണ്ടുവരണമെന്ന് ഐആർസിടിസി അറിയിച്ചു. കൂടാതെ, യാത്രക്കാർ തിരിച്ചറിയല്‍ ആവശ്യത്തിനായി ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്) എന്നിവയും കരുതേണ്ടി വരും.
ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിച്ച കേരളം! പുസ്തകപ്പുഴുക്കളുടെ നാട്..കേരളം@65
ദീപാവലിയുടെ പുണ്യം ക്ഷേത്രദര്‍ശനത്തിലൂടെ..ദീപാവലി യാത്രയില്‍ കാണാന്‍ ഈ വിശുദ്ധ ഇടങ്ങള്‍!!