Search
  • Follow NativePlanet
Share
» »തിരുപ്പതിക്ക് എയര്‍ പാക്കേജുമായി ഐആര്‍സിടിസി, രണ്ടുദിവസത്തില്‍ പോയി വരാം, ടിക്കറ്റ് 12165 മുതല്‍

തിരുപ്പതിക്ക് എയര്‍ പാക്കേജുമായി ഐആര്‍സിടിസി, രണ്ടുദിവസത്തില്‍ പോയി വരാം, ടിക്കറ്റ് 12165 മുതല്‍

, തിരുപ്പതിയിലേക്ക് ഒരു എയര്‍ പാക്കേജാണ് ഐആര്‍സിടിസി കൊണ്ടുവന്നിരിക്കുന്നത്. വിശദമായി വായിക്കാം

തിരുപ്പതി ബാലാജി ക്ഷേത്രം... ഇന്ത്യയിലേറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്ന ക്ഷേത്രം. സമ്പത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, വിശ്വാസങ്ങളുടെ കാര്യത്തിലും അതിസമ്പന്നമാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും തിരുപ്പതി ബാലാജിയുടെ സന്നിധാനത്തിലെത്തുന്നത്. കേരളത്തില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇവിടെയെത്തുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് എത്തുവാനായി എല്ലാ തരത്തിലുമുള്ള ഗതാഗത സൗകര്യങ്ങളും ലഭ്യമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ സാധാരണ സര്‍വീസുകള്‍ക്കു പുറമേ , ഐആര്‍സി‌ടിസി തിരുപ്പതിയിലേക്ക് വളരെ കുറഞ്ഞ നിരക്കില്‍ പാക്കേജുകളും അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, തിരുപ്പതിയിലേക്ക് ഒരു എയര്‍ പാക്കേജാണ് ഐആര്‍സിടിസി കൊണ്ടുവന്നിരിക്കുന്നത്. വിശദമായി വായിക്കാം

തിരുപ്പതി

തിരുപ്പതി

മഹാവിഷ്ണുവിന്‍റെ അവതാരമായ തിരുപ്പതി വെങ്കിടേശ്വരനെ നേരിട്ടുതൊഴുത് പ്രാര്‍ത്ഥിക്കുന്നത് ഏറെ പുണ്യകരമായ പ്രവര്‍ത്തിയായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. ഇവിടുത്തെ ഒരൊറ്റ ദര്‍ശനം ഓരോ വിശ്വാസിക്കും അളവില്ലാത്ത ഐശ്വര്യം നല്കുന്നു. പല പുണ്യസ്ഥലങ്ങളിലായി യാഗങ്ങളും തപസ്സും ധാനധര്‍മ്മങ്ങളും ചെയ്താല്‍ മാത്രം ലഭിക്കുന്ന ഫലം ഇവിടുത്തെ ഒറ്റ ദര്‍ശനത്തില്‍ സ്വന്തമാക്കാം. കലിയുഗദോഷങ്ങളില്‍ നിന്നും മോചനം നേടി മോക്ഷം സ്വന്തമാക്കുവാന്‍ ഇവിടുത്തെ ദര്‍ശമം മാത്രം മതിയെന്നും വിശ്വസിക്കപ്പെടുന്നു.

PC:Wikipedia

തിരുപ്പതി ബാലാജി ദര്‍ശനം എയര്‍ പാക്കേജ്

തിരുപ്പതി ബാലാജി ദര്‍ശനം എയര്‍ പാക്കേജ്

ഹൈദരാബാദില്‍ നിന്നും ഐആര്‍സി‌ടിസി നടത്തുന്ന സ്പെഷ്യല്‍ എയര്‍ പാക്കേജാണ് തിരുപ്പതി ബാലാജി ദര്‍ശനം എയര്‍ പാക്കേജ്. ആന്ധ്രാ പ്രദേശിന്‍റെ ആത്മീയ തലസ്ഥാനത്തേയ്ക്ക് വിശ്വാസികളെ എളുപ്പത്തില്‍ എത്തിച്ച്, ബുദ്ധിമുട്ടുകള്‍ നേരിടാതെ ബാലാജി ദര്‍ശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

PC:Wikipedia

ഒരു രാത്രിയും രണ്ട് പകലും

ഒരു രാത്രിയും രണ്ട് പകലും

ഒരു രാത്രിയും രണ്ട് പകലും നീണ്ടു നില്‍ക്കുന്ന യാത്രാ പാക്കേജില്‍ തിരുപ്പതി ബാലാജി ദര്‍ശനം മാത്രമല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുപ്പതി, കാണിപാകം, ശ്രീനിവാസ മംഗപുരം,
ശ്രീകാളഹസ്തി, തിരുച്ചാനൂർ, തിരുമല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കും.

PC:Malyadri

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്ര ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ആണ് ആരംഭിക്കുന്നത്. ഹൈദരാബാദില്‍ നിന്നും തിരുപ്പതിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് 12.50 ന് പുറപ്പെടും. 1.55ന് വിമാനം തിരുപ്പതിയിലെത്തും. അവിടെ നിന്നും നേരെ യാത്രകള്‍ ആരംഭിക്കുകയാണ്. ശ്രീനിവാസ മംഗപുരം, തിരുച്ചാനൂർ എന്നിവിടങ്ങൾ സന്ദർശിച്ച് . വൈകുന്നേരം ഹോട്ടലിലേക്ക് മടങ്ങും. അന്നു രാത്രിയിലെ അത്താഴവും വിശ്രമവും ഈ ഹോട്ടലില്‍ ആയിരിക്കും.

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാമത്തെ ദിവസം അതിരാവിലെ തന്നെ യാത്രകള്‍ ആരംഭിക്കും. പ്രഭാതഭക്ഷണത്തിന് ശേഷം ശ്രീ വെങ്കിടേശ്വര ഭഗവാന്റെ പ്രത്യേക പ്രവേശന ദർശനത്തിനായി മലയിലേക്കുള്ള യാത്ര തുടങ്ങും. ഉച്ചയോ‌ടെ ദര്‍ശനം കഴിഞ്ഞ് തിരികെ വരാവുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ചെക്ക്ഔട്ട് ചെയ്ത് ശ്രീകാളഹസ്തി ക്ഷേത്രം കൂടി സന്ദർശിച്ച് യതാര് അവസാനിപ്പിക്കും, ഇവിടുന്ന് നേരെ തിരുപ്പതി എയർപോർട്ടിലേക്കാണ് പോകുന്നത്. മടക്ക വിമാനം രാത്രി 8.00 മണിക്ക് തിരുപ്പതിയില്‍ നിന്നു പുറപ്പെട്ട് 9 മണിക്ക് ഹൈദരാബാദ് വിമാനത്താവളത്തിലെത്തും.

PC:Wikipedia

വെങ്കി‌ടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍വെങ്കി‌ടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍

ശ്രീകാളഹസ്തി ക്ഷേത്രം

ശ്രീകാളഹസ്തി ക്ഷേത്രം

ദക്ഷിണകൈലാസം എന്നു വിളിക്കപ്പെടുന്ന ശ്രീകാളഹസ്തി ക്ഷേത്രം ആന്ധ്രാപ്രദേശിന്റെ അഭിമാനമായി നിലകൊള്ളുന്ന മറ്റൊരു ക്ഷേത്രമാണ്. രാഹു-കേതു ക്ഷേത്രം എന്നും ദക്ഷിണ കാശി എന്നുമെല്ലാം അറിയപ്പെടുന്ന ഇവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ ശനി ദോഷവും സര്‍പ്പദോഷവും മാറിപ്പോകുമെന്നും വിശ്വസിക്കപ്പെടുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ കാളഹസ്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു സമീപത്തു കൂടിയാണ് സ്വര്‍ണ്ണമുഖി നദി ഒഴുകുന്നത്.
പഞ്ചഭൂതങ്ങളില്‍ വായുവിനെ ആരാധിക്കുന്ന ക്ഷേത്രമാണിത്.

PC: Krishna Kumar Subramanian

യാത്രയു‌ടെ തിയ്യതികള്‍

യാത്രയു‌ടെ തിയ്യതികള്‍

തിരുപ്പതി ബാലാജി ദര്‍ശനം എയര്‍ പാക്കേജ് ആദ്യ യാത്ര ഓഗസ്റ്റ് നാലാം തിയ്യതി ആരംഭിക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ യാത്രകളാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്
ഓഗസ്റ്റിലെ യാത്രാ തിയതികള്‍: 04-08-22, 05-08-22, 11-08-22, 12-08-22, 18-08-22, 19-08-22, 25-08-22

സെപ്റ്റംബറിലെ യാത്രാ തിയ്യതികള്‍: 01-09-22, 02-09-22, 08-09-22, 09-09-22, 15-09-22, 16-09-22, 22-09-22

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കംഫര്‍ട്ട് ക്സാസിലുള്ള സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കംഫര്‍ട്ട് ക്ലാസില്‍ സിംഗിള്‍ ഷെയറിങ്ങിന് 13945/- രൂപയും ട്വിന്‍ ഷെയറിങ്ങിന്12260/- രൂപയും ട്രിപ്പിള്‍ ഷെയറിങ്ങിന് 12165/- രൂപയും 5-11 വയസ്സിലുള്ള കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 11350/- രൂപയും
ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 11105/-രൂപയും ആണ് ചിലവ്. 2-4 പ്രായപരിധിയിലുള്ള കുട്ടികളില്‍ ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 11105/-യാണ് നിരക്ക്.

തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രംതിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം

വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെവെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X