Search
  • Follow NativePlanet
Share
» »13000 രൂപയ്ക്ക് 13 ദിവസം ഇന്ത്യ കറങ്ങാം... മൈസൂര്‍ മുതല്‍ ഏകതാ പ്രതിമ വരെ

13000 രൂപയ്ക്ക് 13 ദിവസം ഇന്ത്യ കറങ്ങാം... മൈസൂര്‍ മുതല്‍ ഏകതാ പ്രതിമ വരെ

കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ കാഴ്ചകളും സൗകര്യപ്രദമായ യാത്രാ പ്ലാനുകളുമായി ഐആര്‍സിടിസി എന്നും സഞ്ചാരികളെ അമ്പരപ്പിച്ചിട്ടേയുള്ളൂ! ആ ശ്രേണിയിലേക്ക് ഏറ്റവും പുതുതായി അവതരിപ്പിച്ചിരിക്കുന്ന യാത്രയാണ് ,ഭാരത് ദര്‍ശന്‍ സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ യാത്ര. പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ഇന്ത്യയില്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഇടങ്ങള്‍ കണ്ട് വരാം എന്നത് തന്നെയാണ് ഈ യാത്രയെ ജനപ്രിയമാക്കുന്നത്. ഭാരത് ദര്‍ശന്‍ സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ യാത്രയെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം...

ഭാരത് ദര്‍ശന്‍ സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ യാത്ര

ഭാരത് ദര്‍ശന്‍ സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ യാത്ര

ഭാരതത്തിന്‍റെ സംസ്കാരവും പൈതൃകവും യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ അനുഭവിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കാണ് ഭാരത് ദര്‍ശന്‍ പാക്കേജ് ഏറ്റവും ഉപകാരപ്രദമാവുക. എ ജേര്‍ണി ത്രൂ ഇന്ത്യന്‍ ഹെറിറ്റേജ് എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയ്ക്ക് കേരളത്തില്‍ നിന്നുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നു കയറുവാനുള്ള സൗകര്യവും ലഭ്യമാണ്.

പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കാം

പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കാം

പുതുവര്‍ഷത്തില്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല! 2022 ജനുവരി ഏഴിന് ആരംഭിക്കുന്ന യാത്ര 13 ദിവസം നീണ്ടു 19 അവസാനിക്കും.

മൈസൂരില്‍ തുടങ്ങി ഗോവ വരെ

മൈസൂരില്‍ തുടങ്ങി ഗോവ വരെ


മൈസൂരു, ഹംപി, ഹൈദരാബാദ്, റാമോജി ഫിലിം സിറ്റി, മുംബൈ, എല്ലോറ, അജന്ത, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നീ സ്ഥലങ്ങളാണ് 13 ദിവസത്തെ യാത്രയില്‍ സന്ദര്‍ശിക്കുന്നത്.

 ജനുവരി 7 മുതല്‍ 12 വരെ

ജനുവരി 7 മുതല്‍ 12 വരെ

2022 ജനുവരി 7ന് പുലര്‍ച്ചെ തിരുനല്‍വേലിയില്‍ നിന്നു ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് രാവിലെ മൈസൂരില്‍ എത്തും. അവിടെ മൈസൂര്‍ കാഴ്ചകള്‍ക്കായി ഈ ദിവസം ചിലവഴിക്കും. ചാമുണ്ഡി ഹില്‍സ്, മൈസൂരു പാലസ്, വൃന്ദാവന്‍ ഗാര്‍ഡന്‍, കെആര്‍എസ് ഡാം എന്നിവ ഇന്ന് സന്ദര്‍ശിക്കും. പിറ്റേന്ന് 9-ാം തിയ്യതിയും മൈസൂരില്‍ തന്നെയാണ് ചിലവഴിക്കുന്നത്. ശ്രീരംഗപട്ടണം, ടിപ്പുവിന്റെ ശവകൂടീരം, സമ്മര്‍ പാലസ്, മൈസൂര്‍ സൂ, സെന്റ് ഫിലോമിനാസ് കത്തീഡ്രല്‍ എന്നിയാണ് ബാക്കി കാഴ്ചകള്‍.
അന്ന് രാത്രി ഹംപിയിലേക്ക് യാത്ര.
പത്താം തിയ്യതി രാവിലെ ഹംപിയിലെത്തും. അന്നേ ദിവസം മുഴുവനും ഹംപി കാണുവാനായി ചിലവഴിച്ച് രാത്രി ഹൈദരാബാദിന് തിരിക്കും

പതിനൊന്നാം തിയ്യതി രാമോജി ഫിലം സിറ്റി സന്ദര്‍ശിക്കും. അന്ന് രാത്രി ഹൈദരാബാദില്‍ തങ്ങും
പിറ്റേന്ന്, 12-ാം തിയ്യതി ഗോല്‍കോണ്ട ഫോര്‍ട്ട്, സലാര്‍ജങ് മ്യൂസിയം, താര്‍മിനാര്‍ എന്നിവ കണ്ട് ഉച്ച കഴിഞ്ഞ് മുംബൈയിലേക്കുള്ള യാത്ര ആരംഭിക്കും.

ജനുവരി 13 മുതല്‍ 19 വരെ

ജനുവരി 13 മുതല്‍ 19 വരെ

13-ാം തിയ്യതി രാവിലെ ലോകമാന്യ തിലക് റെയില്‍വേ സ്റ്റേഷനില്‍ എത്തും. അന്ന് മറൈന്‍ ഡ്രൈവ്, ജുഹു ബീച്ച്, മലബാര്‍ ഹില്‍സ്, ഗേറ്റ്വേ ഓഫ് ഇന്ത്യ എന്നിവ അന്നത്തെ ദിവസം സന്ദര്‍ശിക്കും.
14-ാം തിയ്യതി ഔറംഗാബാദില്‍ എത്തി എല്ലോറ ഗുഹകള്‍ കാണുവാന്‍ യാത്ര തിരിക്കും.
15-ാം തിയ്യതി അജന്താ ഗുഹകള്‍ കാണും.
അജന്താ ഗുഹകള്‍ കണ്ട് അന്ന് തന്നെ തിരികെ മ‌ടങ്ങും.
16ന് യാത്ര കെവാദിയയില്‍ എത്തും. സ്റ്റ്യാച്യൂ ഓഫ് യൂണിറ്റി കാണുവാനാണ് ഈ ദിവസം ചിലവഴിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് ലേസര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലും പങ്കെടുക്കാം.
അന്ന് വൈകിട്ട് തന്നെ അവിടെ നിന്നു മടക്കം.
17-ാം തിയ്യതി രാത്രിയോടെ മഡ്ഗാവോന്‍ സ്റ്റേഷനിലെത്തി പിറ്റേന്ന് 17ന് പുലര്‍ച്ചെ കാലന്‍ഗുട്ടെ ബീച്ച്, വാഗാട്ടോര്‍, ബസലിക്ക ഓഫ് ബോം ജീസസ് എന്നിവ സന്ദര്‍ശിക്കും. ഇതിനു ശേഷം സമയം അനുവദിക്കുമെങ്കില്‍ മാണ്ഡോവി നദിയില്‍ റിവര്‍ ക്രൂസ് അല്ലെങ്കില്‍ കോള്‍വാ ബീച്ച് എന്നിവയിലേതെങ്കിലും ഒരിടവും സന്ദര്‍ശിച്ചേക്കും. അന്ന് രാത്രി മ‍ഡ്ഗോവയില്‍ നിന്നും തിരികെ മ‌ടക്കം.

കേരളത്തിലെ സ്റ്റോപ്പുകള്‍

കേരളത്തിലെ സ്റ്റോപ്പുകള്‍


കേരളത്തില്‍ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം ജംങ്ഷന്‍, തിരുവന്നതപുരം സെന്‍ട്രല്‍, എന്നിവി‌ടങ്ങളില്‍ ട്രെയിനിനും സ്റ്റോപ്പ് ഉണ്ടായിരിക്കും.

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

ഐആര്‍സി‌ടിസി വെബ്സൈറ്റ് വഴിയും അവരുടെ തന്നെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ടിക്കറ്റ് ബുക്കിംഗ് നടത്താം.

മേഘാലയയിലേക്കാണോ?? മാറിയ യാത്രാ നിയമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കാം<br />മേഘാലയയിലേക്കാണോ?? മാറിയ യാത്രാ നിയമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കാം

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ പത്തിടങ്ങള്‍... ഒരിക്കലെങ്കിലും കാണണം പ്രകൃതിയിലെ ഈ അത്ഭുതങ്ങള്‍സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ പത്തിടങ്ങള്‍... ഒരിക്കലെങ്കിലും കാണണം പ്രകൃതിയിലെ ഈ അത്ഭുതങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X