Search
  • Follow NativePlanet
Share
» »മലേഷ്യയും സിംഗപ്പൂരും കാണാം!! പോക്കറ്റിനിണങ്ങുന്ന പാക്കേജുമായി ഐആര്‍സിടിസി

മലേഷ്യയും സിംഗപ്പൂരും കാണാം!! പോക്കറ്റിനിണങ്ങുന്ന പാക്കേജുമായി ഐആര്‍സിടിസി

ചിലവ് കുറഞ്ഞ നിരവധി അന്താരാഷ്ട്ര യാത്രകളാണ് ഐആർസിടിസിയുടെ പ്രത്യേകതകളിലൊന്ന്. സഞ്ചാരികളുടെ എക്കാലത്തെയും യാത്രാ മോഹങ്ങളിൽപെടുന്ന നേപ്പാളും ഭൂട്ടാനും ദുബായും എല്ലാം വ്യത്യസ്ത പാക്കേജുകളിലായി ഐആർസിടിസി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മറ്റൊരു കിടിൽ പാക്കേജും ഐആർസിടിസി സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. എൻചാന്‍റിങ് സിംഗപ്പൂർ, മലേഷ്യ എയർ പാക്കേജിൽ, പേരുപോലെ തന്നെ മനംമയക്കുന്ന കുറേയേറെ കാഴ്ചകളും അതിലെല്ലാമുപരിയായി ഓർമ്മകളും സൂക്ഷിക്കുവാൻ കഴിയുന്ന തരത്തിലൊരു യാത്രയായിരിക്കും. വിശദമായി വായിക്കാം

Cover Image: Julien de Salaberry

പോക്കറ്റ് കീറില്ല!!

പോക്കറ്റ് കീറില്ല!!


ഏറ്റവും താങ്ങുവാനാകുന്ന തരത്തിലുള്ള യാത്രാ പാക്കേജ് എന്ന പേരിലാണ് ഐആർസിടിസി എൻചാന്‍റിങ് സിംഗപ്പൂർ, മലേഷ്യ എയർ പാക്കേജിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പെട്രോനാസ് ടവറുകൾ, ഇവിടുത്തെ അതിശയകരമായ ചരിത്രനിർമ്മിതികൾ, രാത്രി ജീവിതങ്ങൾ, സഫാരികൾ എന്നിങ്ങനെ മലേഷ്യയിൽ നിങ്ങൾ കാണുവാൻ ആഗ്രഹിക്കുന്നതെല്ലാം ഈ യാത്രയിൽ പോകാം. ഒപ്പം തന്നെ, ലോകത്തിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തിച്ചേരുന്ന രാജ്യങ്ങളിലൊന്നായ സിംഗപ്പൂർ കാണുവാനും ഈ പാക്കേജിൽ സൗകര്യമുണ്ട്.

PC:Mike Enerio

ആറ് രാത്രിയും ഏഴ് പകലും

ആറ് രാത്രിയും ഏഴ് പകലും

ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്ര നവംബർ മാസത്തിലേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യാത്രയക്കാവശ്യമായ ലീവ് എടുക്കുവാനും പ്ലാൻ ചെയ്യുവാനുമെല്ലാം വേണ്ടുവേളം സമയമുണ്ട്! നവംബർ 30ന് ആരംഭിച്ച് ഡിസംബർ 6ന് തിരികെ ഡെൽഹി വിമാനത്താവളത്തിൽ വരുന്ന രീതിയിലാണ് യാത്ര.

PC:Daniel Eledut

ഒന്നാം ദിവസം

ഒന്നാം ദിവസം


ഡൽഹി ഐആർസിടിസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യാത്ര ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് പുറപ്പെടുന്നത്. ഡൽഹിയിൽ നിന്നും 31ന് രാത്രി 10.05ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് പുലർച്ചെ 6 മണിക്ക് കോലാലംപൂർ എയർപോർട്ടിൽ എത്തിച്ചേരും. ഹോട്ടലിലേക്ക് പിക്കപ്പ് ചെയ്യുന്നതിനും ട്രാൻസ്ഫർ ചെയ്യുന്നതിനും ചെക്ക് ഇൻ ചെയ്യുന്നതിനുമായി എയർപോർട്ടിൽ തന്നെ കമ്പനി പ്രതിനിധി ഉണ്ടായിരിക്കും. ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച് കുറച്ച് വിശ്രമിച്ച ശേഷമായിരിക്കും യാത്രകൾക്കായി ഇറങ്ങുക. ഉച്ചഭക്ഷണം കഴിഞ്ഞ് കാഴ്ചകളിലേക്കായി നഗരത്തിലേക്കിറങ്ങും. പുത്രജയ ആണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം. പിന്നീട് ഷോപ്പിംഗിനായി ബുക്കിറ്റ് ബിൻതാങ്ങിലേക്ക് പോകും. ശേഷം പുറത്തുനിന്നു തന്നെ അത്താഴം കഴിച്ച ശേഷം രാത്രി താമസത്തിനായി ഹോട്ടലിലേക്ക് മടങ്ങും.

PC:shan

രണ്ടാം ദിവസം

രണ്ടാം ദിവസം

കോലാലംപൂര്‍ പകൽ പര്യടനത്തിനാണ് രണ്ടാമത്തെ ദിവസമുള്ളത്. പ്രഭാതഭക്ഷണത്തിനുശേഷം, ബട്ടു ഗുഹകളിലേക്കായിരിക്കും ആദ്യം പോകുന്നത്. ഉച്ചഭക്ഷണത്തിനു ശേഷവും കൗലാലംപൂർ പര്യടനം തുടരും. മലേഷ്യയുടെ തന്നെ പേരുകേട്ട കുറച്ച് ചരിത്ര ഇടങ്ങളും കാഴ്ചകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിംഗ്സ് പാലസ്, നാഷണൽ മോസ്‌ക്, നാഷണൽ മോണ്യുമെന്റ്‍, ജാമെക്‌സ് മോസ്‌ക്, ചോക്ലേറ്റ് ഫാക്ടറി, ലോകപ്രശസ്ത പെട്രോനാസ് ട്വിൻ ടവർ , കെഎൽ എൻട്രിക്ക് പകരം ഒബ്‌സർവേറ്ററി ഡെക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. കെഎല്‍ ടവറിൽ ഫോട്ടോ എടുക്കുനാനായി മാത്രമായിരിക്കും നിർത്തുന്നത്. ശേഷം, അത്താഴത്തിന് ശേഷം രാത്രി താമസത്തിനായി ഹോട്ടലിലേക്ക് മടങ്ങും.

PC:Yong Chuan Tan

മൂന്നാം ദിവസം

മൂന്നാം ദിവസം

കോലാലംപൂരിൽ നിങ്ങൾ ചിലവഴിക്കുന്ന അവസാന ദിവസമായിരിക്കും ഇത്. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത് റോഡ് മാർഗം സിംഗപ്പൂരിലേക്ക് പോകുന്ന വിധത്തിലാണ് യാത്രാ പ്ലാൻ ചെയ്തിരിക്കുന്നത്. ഉച്ചഭക്ഷണം ജോഹർ ബഹ്‌റുവിൽ വെച്ചായിരിക്കം. തുടർന്ന് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി സിംഗപ്പൂരിൽ പ്രവേശിക്കുക. എത്തിച്ചേരുമ്പോൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുക. വൈകുന്നേരത്തെ കാഴ്ചകളിൽ സിംഗപ്പൂർ നൈറ്റ് സഫാരി ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

PC:Sulthan Auliya

നാലാം ദിവസം

നാലാം ദിവസം

നാലാമത്തെ ദിവസത്തെ യാത്രയില്‍ മുഴുവൻ സിംഗപ്പൂർ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനുശേഷം ഹോട്ടലിൽ നിന്നിറങ്ങി ആദ്യം പോകുന്നത് നാഷണൽ ഓർക്കിജ് ഗാർഡനിലേക്കാണ്. സിവിക് ഡിസ്ട്രിക്റ്റ് വഴി പോയി പഡാങ് ക്രിക്കറ്റ് ക്ലബ്, ചരിത്രപരമായ പാർലമെന്റ് ഹൗസ്, സുപ്രീം കോടതി, സിറ്റി ഹാൾ എന്നിവ കറങ്ങി വരുന്ന രീതിയിലാണ് കാഴ്ചകൾ കാണുന്നത്. തുടർന്ന് മെർലിയൻ പാർക്ക്, അവിടെ നിങ്ങൾക്ക് മറീന ബേയുടെ ആകർഷണീയമായ കാഴ്ചകൾ ആസ്വദിക്കാം. ചൈനാ ടൗൺ യാത്രയും ഈ പാക്കേജിലുണ്ട്. ഹോക്ക് കെങ് ക്ഷേത്രം, സിംഗപ്പൂർ ഫ്ലയർ എന്നീ കാഴ്ചകളും ഉച്ചഭക്ഷണത്തിനു മുൻപായി ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം സെന്റോസ ഐലൻഡ് ടൂർ ആണ്. ഈ ഐലൻഡ് ടൂറിന്റെ പ്രധാന ആകർഷണം കേബിൾ കാർ യാത്രയാണ്. സിംഗപ്പൂർ, മാഡം തുസാഡ്സ് വാക്സ് മ്യൂസിയം, എസ്ഇഎ അക്വേറിയം, വിങ്സ് ഓഫ് ടൈം എന്നിവിടങ്ങൾ കൂടി കണ്ട് ഭക്ഷണം കഴിച്ച ശേഷം രാത്രി താമസത്തിനായി ഹോട്ടലിലേക്ക് വരും.

PC:Joshua Ang

അഞ്ചാം ദിവസം

അഞ്ചാം ദിവസം

അഞ്ചാമത്തെ ദിവസം മുഴുവൻ ഒറ്റ കാഴ്ചയ്ക്കായി ആണ് മാറ്റിവെച്ചിരിക്കുന്നത്. അത് ഗാർഡൻ ബൈ ദ ബേയോ അല്ലെങ്കിൽ യൂണിവേഴ്സൽ സ്റ്റുഡിയോയും ആയിരിക്കും, ഹോട്ടലിൽ രാത്രി താമസം.

PC:Joe Green

eVisa-യാത്രകള്‍ എളുപ്പമുള്ളതാക്കുന്ന ഇ-വിസ, അറിയാം പ്രത്യേകതകളും ഗുണങ്ങളുംeVisa-യാത്രകള്‍ എളുപ്പമുള്ളതാക്കുന്ന ഇ-വിസ, അറിയാം പ്രത്യേകതകളും ഗുണങ്ങളും

ആറാം ദിവസം

ആറാം ദിവസം

യാത്രയുടെ അവസാന ദിനമായ ഈ ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് നേരെ വിമാനത്താവളത്തിലേക്ക് പോകും. ഡൽഹിയിലേക്കുള്ള വിമാനം നവംബർ ആറാം തിയതി വൈകിട്ട് 6.05നാണ്. അത് 9.05ന് ഡൽഹി വിമാനത്താവളത്തിലെത്തും.

PC:Bna Ignacio

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

സിംഗിള്‍ ഒക്യുപന്‍സിക്ക് 1,26,000/രൂപയും ഡബിള്‍ ഒക്യുപന്‍സി അല്ലെങ്കിൽ ട്രിപ്പിൾ ഒക്യുപൻസിക്ക് 1,06,800 രൂപയും ആണ്. കുട്ടികളില്‍ 5-11 പ്രായത്തിലുള്ളവര്‍ക്ക് ബെഡ് ആവശ്യമുള്ളവര്‍ക്ക് 97,000/- രൂപയും ബെഡ് ആവശ്യമില്ലാത്ത 5-11 പ്രായത്തിലുള്ളവര്‍ക്ക്‌‌‌ 86,500/-രൂപയും ആണ് നിരക്ക്.

PC:Meriç Dağlı

'കോളും ഇന്റർനെറ്റും സ്വപ്നങ്ങൾ മാത്രം'; ആസ്വദിക്കാം വേറിട്ട ഈ സ്ഥലങ്ങൾ'കോളും ഇന്റർനെറ്റും സ്വപ്നങ്ങൾ മാത്രം'; ആസ്വദിക്കാം വേറിട്ട ഈ സ്ഥലങ്ങൾ

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

Read more about: irctc world travel packages delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X