Search
  • Follow NativePlanet
Share
» »ഗൈഡ് വേണ്ട, അരദിവസത്തില്‍ ആഗ്ര കണ്ടുതീര്‍ക്കാം... ചിലവ് വെറും 1400 രൂപ!!

ഗൈഡ് വേണ്ട, അരദിവസത്തില്‍ ആഗ്ര കണ്ടുതീര്‍ക്കാം... ചിലവ് വെറും 1400 രൂപ!!

ആഗ്ര! പ്രണയസ്മാരകമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ഇടം, മുഗള്‍ ഭരണകാലത്തെ ചരിത്രശേഷിപ്പുകളുടെ നാട്... സ്കൂളുകളിലെ ചരിത്രക്ലാസുകളില്‍ നിന്നും മനസ്സില്‍ കയറിക്കൂടുന്ന ഇവിടം കാണണമെന്നാഗ്രഹിക്കാത്തവര്‍ കാണില്ല... ഡല്‍ഹിയിലേക്കുള്ള പല യാത്രകളുടെയും ലക്ഷ്യം തന്നെ പലപ്പോഴും ലോകാത്ഭുതമായി തലയയുര്‍ത്തി നില്‍ക്കുന്ന ആ താജ്മഹാല്‍ നേരിട്ടുകാണുക എന്നതുതന്നെയാണ്.

എന്നാല്‍, ആദ്യമായി ഡല്‍ഹിയിലേക്ക് പോകുന്നവര്‍ക്കോ, ഹിന്ദി ഭാഷ വലിയ പിടിപാടില്ലാത്തവര്‍ക്കോ ഒക്കെ യാത്രയിലുടനീളം പല സംശയങ്ങളും കാണാം. എങ്ങനെ അവിടെ എത്താമെന്നോ, എങ്ങനെ മികച്ച താമസസ്ഥലം കണ്ടുപിടിക്കണമെന്നോ അല്ലെങ്കില്‍ എങ്ങനെയാണ് താജ്മഹലിലേക്കുള്ള പ്രവേശനം എന്നൊക്കെയായിരിക്കും സംശയങ്ങള്‍. ഒരു ഗ്രൂപ്പായി പോകുമ്പോള്‍ ഇതൊക്കെ ഒരു പ്രശ്നമാണോ എന്നു നമ്മള്‍ ചോദിക്കുമെങ്കിലും നേരത്തേ പറഞ്ഞ കൂട്ടര്‍ക്ക് ഇതൊരു പ്രശ്നം തന്നെയാണ്.
ഈ ഒരു പ്രതിസന്ധി പരിഹരിക്കുവാനായി മികച്ച ഒരു പാക്കേജാണ് ഐആര്‍സിടിസി ലഭ്യമാക്കിയിരിക്കുന്നത്. വെറും അരദിവസത്തില്‍ ആഗ്രയിലെ പ്രധാന സ്ഥലങ്ങള്‍ കാണുവാന്‍ പറ്റിയ പാക്കേജാണിത്. വിശദമായി വായിക്കാം!!

ഗൈഡില്ലാതെ കാണാം

ഗൈഡില്ലാതെ കാണാം

ഗൈഡിന്റെ സഹായമില്ലാതെ, ആഗ്രയിലെ താജ്മഹലും മറ്റു പ്രധാന മുഗള്‍ നിര്‍മ്മിതികളും കാണുവാന്‍ സാധിക്കുന്ന പാക്കേജാണിത്. ആഗ്രാ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ ഹോട്ടലില്‍ നിന്നോ നിന്നും നിങ്ങളെ പിക്ക് അപ് ചെയ്ത് താജ്മഹല്‍, ആഗ്രാ കോട്ട എന്നിവിടങ്ങള്‍ കാണിച്ച് വൈകിട്ടോടുകൂടി തിരികെ ഹോട്ടലിലോ അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിനെ കൊണ്ടാക്കുന്ന തരത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന പാക്കേജാണിത്. Agra Half Day Tour Without Guide എന്നതാണ് ഐആര്‍സിടിസിയുടെ പാക്കേജിന്റെ പേര്.
തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് പാക്കേജ് ലഭ്യമാവുക.

PC:Jovyn Chamb

നിരക്ക്

നിരക്ക്

കംഫര്‍ട്ട് ക്സാസിലാണ് ഈ യാത്രാ സൗകര്യം ലഭ്യമാവുക. തിരഞ്ഞെടുക്കുന്ന വാഹനത്തിന് അനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. 1-3 വരെ പേരുള്ള ഗ്രൂപ്പിന് ഇന്‍ഡിഗോ/ ഡിസയര്‍/എറ്റിയോസ് ആയിരിക്കും വാഹനമായി ലഭിക്കുക. ഇതിന് 1660 രൂപയാണ് ഈടാക്കുന്നത്. 4-6 വരെ അംഗങ്ങള്‍ക്ക് ഇന്നോവയില്‍ 2240 രൂപയാണ് നിരക്ക്. 7-12 വരെ പേരാണ് യാത്രാ സംഘത്തിലെങ്കില്‍ ടെംപോ ട്രാവലറില്‍ പോകാം. 3820 രൂപയാണ് നിരക്ക്.

PC:Faisal Fraz

ഗൈഡിനൊപ്പം പോകാം

ഗൈഡിനൊപ്പം പോകാം

യാത്രയില്‍ ഗൈഡ് വേണം എന്നുള്ളവര്‍ക്കായി ഇതേ സവിശേഷതകളോടെ തന്നെ ഗൈഡിനെക്കൂട്ടിയും ഐആര്‍സിടിസി പാക്കേജുകള്‍ നല്കുന്നു. അരദിവസത്തെ യാത്രയില്‍ താജ്മഹലും ആഗ്രാ കോട്ടയും ആണ് കാണുന്നത്. ഹോട്ടലില്‍ നിന്നോ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ നിങ്ങളെ പിക്കപ് ചെയ്ത് തിരികെ അവിടെ തന്നെ വിടുന്ന രീതിയിലാണിത്. ടിക്കറ്റ് നിരക്കിലും ചെറിയ വ്യത്യാസം ഇതിനുണ്ട്. Agra Half Day Tour With Guide എന്നതാണ് പാക്കേജിന്റെ പേര്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് പാക്കേജ് ലഭ്യമാവുക.

PC:Roman Wimmers

ഗൈഡിനൊപ്പമുള്ള യാത്രയുടെ നിരക്കുകള്‍

ഗൈഡിനൊപ്പമുള്ള യാത്രയുടെ നിരക്കുകള്‍

കംഫര്‍ട്ട് ക്സാസിലാണ് ഈ യാത്രാ സൗകര്യം ലഭ്യമാവുക. തിരഞ്ഞെടുക്കുന്ന വാഹനത്തിന് അനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. 1-3 വരെ പേരുള്ള ഗ്രൂപ്പിന് ഇന്‍ഡിഗോ/ ഡിസയര്‍/എറ്റിയോസ് ആയിരിക്കും വാഹനമായി ലഭിക്കുക. ഇതിന് 2300 രൂപയാണ് ഈടാക്കുന്നത്. 4-6 വരെ അംഗങ്ങള്‍ക്ക് ഇന്നോവയില്‍ 2950 രൂപയാണ് നിരക്ക്. 7-12 വരെ പേരാണ് യാത്രാ സംഘത്തിലെങ്കില്‍ ടെംപോ ട്രാവലറില്‍ പോകാം. 5360 രൂപയാണ് നിരക്ക്.

PC:AussieActive

ആഗ്രയില്‍ കറങ്ങാം ദിവസം മുഴുവനും ഗൈഡില്ലാതെ!!

ആഗ്രയില്‍ കറങ്ങാം ദിവസം മുഴുവനും ഗൈഡില്ലാതെ!!

അര ദിവസത്തെ യാത്രയ്ക്ക് പകരം മുഴുവന്‍ ദിവസവും ആഗ്രയില്‍ ചിലവഴിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന പാക്കേജാണിത്. ഗൈഡില്ലാതെയുള്ള യാത്രയാണിത്. പാക്കേജനുസരിച്ച് ഹോട്ടലില്‍ നിന്നോ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ നിങ്ങളെ പിക്കപ് ചെയ്ത് തിരികെ അവിടെ തന്നെ വിടും. താജ്മഹലിനും ആഗ്രാ കോട്ടയ്ക്കും ഒപ്പം ഫത്തേപൂര്‍ സിക്രിയും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് പാക്കേജ് ലഭ്യമാവുക.
AGRA FULL DAY TOUR WITHOUT GUIDE (NLH40) എന്നതാണ് പാക്കേജ്.

PC:Koushik Chowdavarapu

ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കംഫര്‍ട്ട് ക്സാസിലാണ് യാത്രാ. തിരഞ്ഞെടുക്കുന്ന വാഹനത്തിന് അനുസരിച്ചാണ് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരും. 1-3 വരെ പേരുള്ള ഗ്രൂപ്പിന് ഇന്‍ഡിഗോ/ ഡിസയര്‍/എറ്റിയോസ് ആയിരിക്കും വാഹനമായി ലഭിക്കുക. ഇതിന് 2600 രൂപയാണ് ഈടാക്കുന്നത്. 4-6 വരെ അംഗങ്ങള്‍ക്ക് ഇന്നോവയില്‍ 3380 രൂപയാണ് നിരക്ക്. 7-12 വരെ പേരാണ് യാത്രാ സംഘത്തിലെങ്കില്‍ ടെംപോ ട്രാവലറില്‍ പോകാം.6300 രൂപയാണ് നിരക്ക്.

PC:Shalvi Raj

ഗൈഡിനൊപ്പം ആഗ്രയില്‍ മുഴുവന്‍ ദിവസം

ഗൈഡിനൊപ്പം ആഗ്രയില്‍ മുഴുവന്‍ ദിവസം

Agra Full Day Tour With Guide എന്ന ഈ പാക്കേജില്‍ നിങ്ങള്‍ക്ക് ഒരു ഗൈഡിന്റെ സഹായത്തോടെ ആഗ്രയില്‍ ദിവസം മുഴുവന്‍ ചിലവഴിക്കാം. തിങ്കള്‍ മുതല്‍ വ്യാഴം വരെ ലഭ്യമായ ഈ പാക്കേജില്‍ താജ്മഹലും ആഗ്രാ കോട്ടയും ഫത്തേപൂര്‍ സിക്രിയും കാണാം.

PC:Shreshth Gupta

നിരക്ക് ഇങ്ങനെ

നിരക്ക് ഇങ്ങനെ

കംഫര്‍ട്ട് ക്സാസിലുള്ള യാത്രയില്‍ ഗൈഡ് നിങ്ങള്‍ക്കൊപ്പമുണ്ടാവും . തിരഞ്ഞെടുക്കുന്ന വാഹനത്തിന് അനുസരിച്ചാണ് നിരക്ക്. 1-3 വരെ പേരുള്ള ഗ്രൂപ്പിന് ഇന്‍ഡിഗോ/ ഡിസയര്‍/എറ്റിയോസ് ആയിരിക്കും വാഹനമായി ലഭിക്കുക. ഇതിന് 4000 രൂപയാണ് ഈടാക്കുന്നത്. 4-6 വരെ അംഗങ്ങള്‍ക്ക് ഇന്നോവയില്‍4650 രൂപയാണ് നിരക്ക്. 7-12 വരെ പേരാണ് യാത്രാ സംഘത്തിലെങ്കില്‍ ടെംപോ ട്രാവലറില്‍ പോകാം. 7570 രൂപയാണ് നിരക്ക്.

PC:Mike Swigunski

താജ് മഹലും ആഗ്രാ കോട്ടയും മാത്രമല്ല.. മുഗള്‍ കാലത്തെ നിര്‍മ്മാണ വിസ്മയങ്ങളിലൂ‌ടെതാജ് മഹലും ആഗ്രാ കോട്ടയും മാത്രമല്ല.. മുഗള്‍ കാലത്തെ നിര്‍മ്മാണ വിസ്മയങ്ങളിലൂ‌ടെ

കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെകയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X