Search
  • Follow NativePlanet
Share
» »ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിര‍ഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?

ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിര‍ഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?

നമ്മുടെ യാത്രകളിൽ ട്രെയിനുകൾക്കു വളരെയധികം പ്രാധാന്യമുണ്ട്. വലിയ യാത്രകൾക്കും ചെറിയ യാത്രകൾക്കും നമുക്ക് ധൈര്യമായി ട്രെയിൻ തിരഞ്ഞെടുക്കാറുണ്ട്. എപ്പോഴൊക്കെ ടിക്കറ്റ് ബുക്ക് ചെയ്യുന്നോ അപ്പോഴൊക്കെ നമുക്ക് യാത്ര ചെയ്യുന്ന ക്ലാസുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. നമ്മുടെ യാത്രയുടെ സ്വഭാവവും ബജറ്റും കാലാവസ്ഥയും സമയവും ഒക്കെ നോക്കിയാണ് ഏത് ക്ലാസിലാണ് യാത്ര വേണ്ടതെന്ന് നമ്മൾ തീരുമാനിക്കുന്നത്.

ദീർഘദൂര രാത്രി യാത്രകളിൽ സ്ലീപ്പറിന് മുന്‍ഗണന കൊടുക്കുമ്പോൾ വടക്കേ ഇന്ത്യയിലേക്ക് ഒക്കെ പോകുമ്പോൾ കുറഞ്ഞത് തേഡ് എസി എങ്കിലും എടുക്കാനും ആളുകൾ കരുതും. യാത്രയെ മൊത്തത്തിൽ തന്നെ ബാധിക്കുന്നതാണല്ലോ നമ്മൾ എടുക്കുന്ന സീറ്റും മറ്റു സൗകര്യങ്ങളും. ഇതാ ട്രെയിനിലെ ഓരോ ക്ലാസുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

റിസർവ് ചെയ്യാത്ത ജനറൽ ക്ലാസ് (UR)

റിസർവ് ചെയ്യാത്ത ജനറൽ ക്ലാസ് (UR)

Unreserved General Class

ട്രെയിൻ യാത്രകളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ക്ലാസ് ആണ് ജനറൽ ക്ലാസ്. അവസാന നിമിഷം പ്ലാൻ ചെയ്ത യാത്രകൾക്ക് ടിക്കറ്റ് ലഭിക്കാതെ വരുമ്പോഴോ, ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാനോ അൺറിസർവ്ഡ് ജനറൽ ടിക്കറ്റ് തിരഞ്ഞെടുക്കാം. ലഭ്യമായ ക്ലാസുകളിൽ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാൻ സാധിക്കുന്ന ക്ലാസാണിത്. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ ഉള്ള സൗകര്യങ്ങളോ ചിലപ്പോൾ ഇരിക്കുവാൻ സീറ്റ് തന്നെയോ ലഭിച്ചെന്നു വരില്ല. ചെറിയ യാത്രകൾക്ക് നിങ്ങൾക്കിത് തിര‍ഞ്ഞെടുക്കാം. എന്നാൽ ദീര്‍ഘദൂര യാത്രകളിൽ തീർച്ചയായും ഒഴിവാക്കുക.

PC:Snowscat/Unspalsh

സെക്കൻഡ് സിറ്റിങ്-2S

സെക്കൻഡ് സിറ്റിങ്-2S

The second seating- 2S

പകൽ യാത്രകൾക്ക് ആശ്രയിക്കുവാൻ കഴിയുന്ന ക്സാസാണിത്. ഏകദേശം എല്ലാ ട്രെയിനുകളിലും സെക്കൻഡ് സിറ്റിങ് ലഭ്യമാണ്. ഇതിൽ റിസർവ് ചെയ്ത സീറ്റുകളും ചെയ്യാത്ത സീറ്റുകളും ഉണ്ട്. ഇരിക്കുവാൻ മാത്രമാണ് ഈ ക്ലാസിൽ സൗകര്യമുള്ളത്. ചില ട്രെയിനുകളിൽ ഈ ക്ലാസിൽ കുഷ്യൻ സീറ്റുകളും മറ്റു ചിലതിൽ കുഷ്യൻ ബെഞ്ച് സീറ്റുകളും ആണുള്ളത്. റിസർവ് ചെയ്യാത്ത ജനറൽ ക്ലാസുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി സൗകര്യപ്രദവും സുരക്ഷിതവുമാണ്. ദീർഘദൂര പകൽ യാത്രയ്ക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. എന്നാൽ ആരോഗ്യസ്ഥിതിയും സീസണും കൂടി കണക്കിലെടുത്തു വേണം തീരുമാനമെടുക്കുവാൻ.

PC: Vni Vinay/Unspalsh

സ്ലീപ്പർ ക്ലാസ്

സ്ലീപ്പർ ക്ലാസ്

Sleeper Class (SL)- രാത്രി യാത്രകൾ കുറഞ്ഞ ചിലവിൽ പോകുവാൻ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ക്ലാസ് ആണിത്. സ്ലീപ്പർ ക്സാസിൽ 72 മുതൽ 80 ബെർത്തുകൾ വരെയാണുള്ളത്. അതിൽ ഓരോ കംബാർട്മെന്‍റിയും എട്ട് ബെർത്തുകൾ കാണാം. കമ്പാർട്ടുമെന്റുകളുടെ ഇരുവശത്തും ലംബമായി മൂന്ന് വീതം ബെഡുകൾ ഉണ്ട്. ഇതിൽ നടുവിലുള്ള കിടക്കകൾ പകൽ സമയത്ത് കംപാർട്ട്‌മെന്റിന്റെ ഭിത്തികൾക്ക് നേരെ മടക്കിയിരിക്കും. എങ്കിൽ മാത്രമേ ആളുകൾക്ക് താഴത്തെ കിടക്കകളിൽ പകൽ ഇരിക്കാൻ കഴിയും. ഇതു കൂടാതെ, കമ്പാർട്ടുമെന്റുകൾക്ക് പുറത്ത്, ഇടനാഴിയിൽ രണ്ട് നിര കിടക്കകളും സ്ഥിതിചെയ്യുന്നു.

PC:Gyan Shahane/Unspalsh

എസി ചെയർ (സിസി)

എസി ചെയർ (സിസി)

AC Chair- നിങ്ങളുടെ ചെറിയ ദൂര യാത്രകൾ ഏറ്റവും സുഖകരമായും സൗകര്യപ്രദമായും സൗകര്യപ്രദമായം പൂർത്തിയാക്കുവാൻ സഹായിക്കുന്നതാണ് എസി ചെയർ ക്ലാസ്. എസി സൗകര്യമുള്ള ഇതിന്റെ കോച്ചിൽ 3-ബൈ-2 സീറ്റിംഗ് ക്രമീകരണം ആണുള്ളത്. ലഗേജുകൾ വയ്ക്കുവാനുള്ള സൗകര്യവുമുണ്ട്. പകൽസമയത്തെ യാത്രകൾക്കാണിത് കൂടുതൽ അനുയോജ്യം.

PC:kumar chandugade/Unspalsh

തേർഡ് എസി എക്കണോമി (3ഇ)

തേർഡ് എസി എക്കണോമി (3ഇ)

Third AC economy- നിലവിൽ ഗരീബ് രഥ് എക്സ്പ്രസിലും തുരന്തോ ട്രെയിനുകളിലും ആണ് ഇത് ലഭ്യമായിട്ടുള്ളത്. 3E ക്ലാസിന് 6 ബെർത്തുകളും 3 സൈഡ്-ബർത്തുകളും ഉണ്ട്. കുറഞ്ഞ ചിലവില്‌‍ സാധാരണക്കാര്‍ക്കും എസി ക്ലാസിൽ യാത്ര ചെയ്യുവാൻ സാധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് വന്നത്.

PC:Carolina Avinceta/Unsplash

തേർഡ് എസി (എസി ത്രി-ടയിർ)

തേർഡ് എസി (എസി ത്രി-ടയിർ)

Third AC (3A)- കുറച്ചുകൂടി പണം മുടക്കുവാൻ സാധിക്കുന്നവർക്ക് തേർഡ് എസി ക്ലാസ് തിരഞ്ഞെടുക്കാം. മികച്ച സൗകര്യം വലിയ ചിലവില്ലാതെ എന്നതാണ് ഈ ക്സാസിന്റെ പ്രത്യേകത. സാധാരണയായി ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ക്ലാസും ഇത് തന്നെയാണ്. ഓരോ കമ്പാർട്ടുമെന്റിലും 8 ബെർത്തുകളാണുള്ളത്

PC:PTI Images

ഫസ്റ്റ് ക്ലാസ്

ഫസ്റ്റ് ക്ലാസ്

ഇപ്പോൾ ഇല്ലായെങ്കിലും ഒരു കാലത്ത് ഏറ്റവും മികച്ച യാത്ര പ്രദാനം ചെയ്തിരുന്ന കോച്ചുകളിൽ ഒന്നാണ് ഫസ്റ്റ് ക്ലാസ്. 70-കളുടെ അവസാനത്തിലും 80-കളിലും ആണ് ഇതിന് വ്യാപക പ്രചാരം ഉണ്ടായിരുന്നത്. . രണ്ട് ബെർത്ത് കൂപ്പുകളും രണ്ട് ബെർത്ത് ക്യാബിനുകളും ഉള്ളിൽ നിന്ന് പൂട്ടാൻ കഴിയുന്ന വാതിലുകളും ആണ് ഇതിന്റെ പ്രത്യേകത. ഇതിൽ റീഡിംഗ് ലാമ്പുകളും ലഭ്യമാണ്. പിന്നീട് തേർഡ് എസി ക്ലാസുകൾ വന്നതോടെ ഇതിന്റെ പ്രചാരം കുറയുകയും പതിയെ പിൻവാങ്ങുകയും ചെയ്തു. ഇന്ന് വളരെ ചുരുക്കം ട്രെയിനുളിലേ ഫസ്റ്റ് ക്ലാസ് സൗകര്യം ലഭ്യമായിട്ടുള്ളൂ.

PC:Ashik Salim/Unsplash

സെക്കൻഡ് എസി- AC 2-tier

സെക്കൻഡ് എസി- AC 2-tier

Second AC (2A) എസി 2-ടയർ- രാജ്യത്തെ മറ്റൊരു ജനപ്രിയ ക്ലാസാണ് സെക്കൻഡ് എസി. കോച്ചിലെ ധാരാളം സ്ഥലമാണ് ഈ ക്ലാസിന്റെ ഒരു ആകർഷണം. ഒരു ക്യാബിനിൽ നാല് ബങ്ക് കിടക്കകൾ മാത്രമാണുള്ളത്. പ്രൈവസി കർട്ടനുകളും റീഡിംഗ് ലൈറ്റുകളും നിങ്ങളുടെ യാത്രയിൽ ആവശ്യത്തിന് സ്വകാര്യതയും സൗകര്യവും നല്കുന്നു.

PC:Gautam Ramuvel/Unsplash

എസി എക്സിക്യൂട്ടീവ് ക്ലാസ് (EC)

എസി എക്സിക്യൂട്ടീവ് ക്ലാസ് (EC)

AC Executive Class- ട്രെയിൻ യാത്രയിലെ ഏറ്റവും മികച്ച ക്ലാസുകളിൽ ഒന്നാണിത്. ഇതിനെ വിമാന യാത്രയിലെ ബിസിനസ് ക്ലാസിനോട് വേണമെങ്കിലും ഉപമിക്കാം. 2-ബൈ-2 ഇരിപ്പിടങ്ങൾ ആണ് ഈ ക്ലാസിലുള്ളത്. ഒരു പാട് സ്ഥലം ഇതിനുള്ളിലുള്ളതിനാൽ വളരെ ആയാരസഹിതമായി കോച്ചിനുള്ളിൽ നടക്കുവാനും ചിലവഴിക്കുവാനും സാധിക്കും. ൾക്കായിരിക്കും. ശതാബ്ദി എക്സ്പ്രസ്, തേജസ് ട്രെയിനുകൾ, ചില ഡബിൾ ഡെക്കർ ട്രെയിനുകൾ എന്നിവയിലും ഈ ക്ലാസ് ലഭ്യമാണ്.

PC:Shruti Singh/Unsplash

ഫസ്റ്റ് എസി

ഫസ്റ്റ് എസി

First AC - ഒരു പക്ഷേ, ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ട്രെയിൻ യാത്രാ ക്ലാസാണ് ഫസ്റ്റ് എസിയിലുള്ളത്. ഫസ്റ്റ് എസി സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾക്ക് ചിലപ്പോൾ വിമാന നിരക്കോളം തന്നെ തുക ആയാലും അത്ഭുതപ്പെടുവാനില്ല,. ഒരുപാട് മികച്ച സൗകര്യങ്ങൾ ഈ കോച്ചുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ പൂർണമായും എസി കോച്ചുകളാണ്, കൂടാതെ 2 കൂപ്പുകളും 4 ക്യാബിനുകളും ഉണ്ട്.നേരത്തെ തീരുമാനിച്ച ഭക്ഷണമല്ല ഈ ക്ലാസിൽ യാത്രക്കാർക്ക് ലഭിക്കുന്നത്,മറിച്ച് ഒരു മെനുവിൽ നിന്ന് ഓർഡർ ചെയ്യാൻ കഴിയും.

രാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾരാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾ

രാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾരാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X