Search
  • Follow NativePlanet
Share
» »16 ദിവസത്തെ ചാര്‍ ദാം തീര്‍ത്ഥാടന പാക്കേജുമായി ഐആര്‍സിടിസി

16 ദിവസത്തെ ചാര്‍ ദാം തീര്‍ത്ഥാടന പാക്കേജുമായി ഐആര്‍സിടിസി

ന്യായമായ തുകയില്‍ ഏറ്റവും മികച്ചതും സുരക്ഷിതവുമായ യാത്രകള്‍ ഒരുക്കുന്ന ഐആര്‍സിടിസി നിരവധി പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി അവതരിപ്പിക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് വീടുകളിലിരുന്ന് ജോലി ചെയ്തു മടുത്തവര്‍ക്കായി ഐആര്‍സിടിസി ഒരുക്കിയ വര്‍ക് ഫ്രം ഹോട്ടലും വര്‍ക് ഫ്രം ബീച്ച് സൈഡും വലിയ രീതിയില്‍ ആളുകള്‍ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതുതായി ചാര്‍ ദാം തീര്‍ത്ഥാടനമാണ് ഐആര്‍സിടിസി സഞ്ചാരികള്‍ക്കായി മുന്നോട്ടുവച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം തീര്‍ത്ഥാടനത്തിനു പോകുവാന്‍ സാധിക്കാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ പാക്കേജ്.

16 ദിവസത്തെ തീര്‍ത്ഥാടനം

16 ദിവസത്തെ തീര്‍ത്ഥാടനം

ബദ്രിനാഥ്, പുരി, രാമേശ്വരം, ദ്വാരകാദീശ് എന്നീ നാലു ചാര്‍ ദാമുകള്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ 16 ദിവസത്തെ തീര്‍ത്ഥയാത്രയായിരിക്കും ഇത്. സെപ്റ്റംബര്‍ 18ന് ഡല്‍ഹിയില്‍ നിന്നും യാത്ര ആരംഭിക്കുന്ന വിധത്തിലാണിതുള്ളത്. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാ‌ടന കേന്ദ്രങ്ങളാണിത്.

മികച്ച സൗകര്യങ്ങള്‍

മികച്ച സൗകര്യങ്ങള്‍

കൊവിഡ് കാലത്തെ മുന്‍കരുതലുകളും നിയന്ത്രണങ്ങളും കൂടാതെ വളരെ മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് തീര്‍ത്ഥാടനത്തില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അത്യാധുനിക ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനില്‍ ആയിരിക്കും യാത്ര. ആ‍ഢംബര യാത്ര എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇതില്‍ ഷവർ ക്യുബിക്കലുകൾ, ആധുനിക അടുക്കള, സെൻസർ അധിഷ്ഠിത സൗകര്യങ്ങളുള്ള വാഷ്‌റൂം, രണ്ട് മികച്ച ഡൈനിംഗ് റെസ്റ്റോറന്റുകൾ എന്നിവ ലഭ്യമാണ്. കൂടാതെ സിസിടിവി ക്യാമറകൾ, കൂടാതെ ഓരോ കോച്ചിലും നിലയുറപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഗാർഡുകൾ എന്നിവപോലുള്ള അധിക സവിശേഷതകളും ട്രെയിനിൽ ഉണ്ട്.
ഫസ്റ്റ് എസി, സെക്കന്‍ഡ് എസി എന്നീ രണ്ടു തരം കോച്ചുകളാണ് ബുക്കിങ്ങിനായി ലഭ്യമായിരിക്കുന്നത്.

ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

തിരഞ്ഞെടുക്കുന്ന അധിക സൗകര്യങ്ങള്‍ക്ക് അധിക പണം ഈടാക്കുന്ന രീതിയിലാണ് പാക്കേജുള്ളത്. 78585 രൂപയിലാണ് പാക്കേജ് ആരംഭിക്കുന്നത്. , അതിൽ വെജിറ്റേറിയൻ, ഡീലക്സ് ഹോട്ടലുകളിൽ താമസം, കൈമാറ്റം, കാഴ്ചകൾ, യാത്രാ ഇൻഷുറൻസ്, ഐആർ‌സി‌ടി‌സിയുടെ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

120 പേര്‍ക്ക് മാത്രം

120 പേര്‍ക്ക് മാത്രം

നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 120 പേര്‍ക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, യാത്രക്കാര്‍ കുറഞ്ഞത് ആദ്യ ഡോസ് കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരായിരിക്കണം എന്ന നിബന്ധനയും ഉണ്ട്.

ജോലി ചെയ്യാം ഹോട്ടലിലിരുന്ന്! ഐആര്‍സിടിസിയുടെ കിടിലന്‍ വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് കേരളത്തില്‍ജോലി ചെയ്യാം ഹോട്ടലിലിരുന്ന്! ഐആര്‍സിടിസിയുടെ കിടിലന്‍ വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് കേരളത്തില്‍

യാത്രയില്‍

യാത്രയില്‍

ചൈന അതിർത്തിക്ക് സമീപമുള്ള മന ഗ്രാമം , ജോഷിമഠിലെ നരസിങ് ക്ഷേത്രം, ഋഷികേശ്, ജഗന്നാഥ് പുരി, ള്ള പുരിയിലെ ഗോൾഡൻ ബീച്ച്, കൊണാർക്ക് സൺ ടെമ്പിൾ, ചന്ദ്രഭാഗ ബീച്ച്, രാമേശ്വരം, ധനുഷ്കോടി, ദ്വാരകാദിഷ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങള്‍ തീർത്ഥാടകർക്ക് സന്ദർശിക്കാനാവും. നാഗേശ്വർ ജ്യോതിർലിംഗ, ശിവരാജ്പൂർ ബീച്ച്, ബെറ്റ് ദ്വാരക എന്നിവയും യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ഗ്ഗം... പാറക്കെട്ടുകളുടെ കിരീടം...മെറ്റെയോറ!അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ഗ്ഗം... പാറക്കെട്ടുകളുടെ കിരീടം...മെറ്റെയോറ!

പച്ചപ്പും കാടും മാത്രമല്ല, വായു കൂടി ശുദ്ധമാണോ എന്നു നോക്കാം... ഏറ്റവും ശുദ്ധവായു ലഭിക്കുന്ന രാജ്യങ്ങളിതാപച്ചപ്പും കാടും മാത്രമല്ല, വായു കൂടി ശുദ്ധമാണോ എന്നു നോക്കാം... ഏറ്റവും ശുദ്ധവായു ലഭിക്കുന്ന രാജ്യങ്ങളിതാ

Read more about: pilgrimage travel news train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X