Search
  • Follow NativePlanet
Share
» »കൊച്ചിയില്‍ നിന്നും കൊളംബോയ്ക്ക് ആഢംബര കപ്പല്‍ യാത്ര... 52481 രൂപയില്‍ തു‌ടങ്ങുന്ന പാക്കേജ്... പൊളിക്കാം!!

കൊച്ചിയില്‍ നിന്നും കൊളംബോയ്ക്ക് ആഢംബര കപ്പല്‍ യാത്ര... 52481 രൂപയില്‍ തു‌ടങ്ങുന്ന പാക്കേജ്... പൊളിക്കാം!!

ഇതാ ശ്രീലങ്കയിലേക്ക് ഐആര്‍സി‌ടിസി നടത്തുന്ന ക്രൂസ് യാത്രയെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം...

ക്രൂസ് യാത്രകള്‍ പതിയെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാ‌ട്ടില്‍. ഐആര്‍സി‌ടിസി അവതരിപ്പിച്ചിരിക്കുന്ന കുറഞ്ഞ നിരക്കിലുള്ള പാക്കേജുകള്‍ സ‍ഞ്ചാരികള്‍ സ്വീകരിച്ചുകഴിഞ്ഞു. കൊച്ചിയില്‍ നിന്നും ഗോവയിലേക്കും ലക്ഷദ്വീപിലേക്കും മുംബൈയിലേക്കുമെല്ലാം വ്യത്യസ്തങ്ങളായ പാക്കേജുകള്‍ ഐആര്‍സി‌ടിസിയ്ക്കുണ്ട്. ഇതോടൊപ്പം തന്നെ അന്താരാഷ്‌ട്ര ക്രൂസ് യാത്രകളും ഇവര്‍ക്കുണ്ട്. ഇതാ ശ്രീലങ്കയിലേക്ക് ഐആര്‍സി‌ടിസി നടത്തുന്ന ക്രൂസ് യാത്രയെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം...

ഗ്ലോറി ഓഫ് ഗല്ലെ

ഗ്ലോറി ഓഫ് ഗല്ലെ

കൊച്ചിയില്‍ നിന്നും ശ്രീലങ്കയിലെ ഗല്ലിയിലെക്കുള്ള യാത്രയുടെ പേര് 'ഗ്ലോറി ഓഫ് ഗല്ലി' എന്നാണ്. കൊച്ചിയില്‍ നിന്നും ആരംഭിച്ച് കൊളംബോ വഴി ഗല്ലെയിലെത്തി തിരികെ ചെന്നൈ തുറമുഖത്ത് എത്തുന്ന വിധത്തിലാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്.

അഞ്ച് രാത്രിയും ആറ് പകലും

അഞ്ച് രാത്രിയും ആറ് പകലും

ഇംപ്രസ് ക്രൂസിലുള്ള യാത്ര അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന കടലിലെ അനുഭവമാണ്. കടലിന്‍റെ വിവിധ ഭാവങ്ങളും രൂപങ്ങളും ആസ്വദിച്ച് അന്താരാഷ്‌ട്ര അനുഭവങ്ങള്‍ സ്വന്തമാക്കാം.

തിയ്യതി

തിയ്യതി


യാത്രയുടെ ഏറ്റവും അടുത്ത് വരുന്ന തിയ്യതി 2022 മേയ് 30 ആണ്.ജൂണ്‍ നാലിന് യാത്ര ചെന്നൈയില്‍ അവസാനിക്കും. ഇതുവരെ ഈ വര്‍ഷം മറ്റൊരു യാത്രയും ഷെഡ്യൂള്‍ ചെയ്തിട്ടില്ല.

ഒന്നാം ദിവസം- മേയ് 30

ഒന്നാം ദിവസം- മേയ് 30

യാത്രയുടെ ആദ്യദിനം മേയ് 30 തിങ്കഴാഴ്ചയാണ്. അന്ന് വൈകിട്ട് എട്ടു മണിക്ക് യാത്ര ആരംഭിക്കും. കൊച്ചി കാണാണമെന്നുള്ളവവര്‍ക്ക് അന്നേ ദിവസം നേരത്തേയെത്തി ഇവിടുത്തെ ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെ‌ടെയുള്ള പ്രധാന ഇടങ്ങള്‍ സന്ദര്‍ശിക്കാം. ഡച്ച് കൊട്ടാരം, ജൂത സ്ട്രീറ്റ് എന്നിവ ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെ‌ടുത്തുവാന്‍ മറക്കരുത്.

രണ്ടാം ദിവസം- മേയ് 31

രണ്ടാം ദിവസം- മേയ് 31

രണ്ടാമത്തെ ദിവസം മുഴുവനും കടലിലൂടെയുള്ള യാത്രയാണ്. കടലിലാണ് യാത്രയെങ്കിലും ആംഢംബര സൗകര്യങ്ങള്‍ എല്ലാം യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവം ആയിരിക്കും ഇവിടെ സഞ്ചാരികള്‍ക്കു ലഭിക്കുക. അനുഭവം. വായിൽ വെള്ളമൂറുന്ന ഇന്ത്യൻ, അന്തർദേശീയ ഭക്ഷണങ്ങൾ, ത്രസിപ്പിക്കുന്ന സാഹസിക വിനോദങ്ങൾ എന്നിവയ്‌ക്കൊപ്പം കടല്‍യാത്രയുടെ കൗതുകങ്ങളും രസങ്ങളും സ്വന്തമാക്കാം.

മൂന്നാം ദിവസം- ജൂണ്‍ 1

മൂന്നാം ദിവസം- ജൂണ്‍ 1

യാത്രയുടെ മൂന്നാം ദിവസം കൊളംബോയില്‍ രാവിലെ എട്ടുമണിയോടെ എത്തിച്ചേരും. അന്നേ ദിവസം വൈകുന്നേരം വരെ കൊളംബോയെ അറിയുവാനും പരിചയപ്പെടുവാനും മാറ്റിവയ്ക്കാം. നിരവധി സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങളിലൊന്നാണ് കൊളംബോ. ഡച്ച്, ഇന്ത്യൻ, ബുദ്ധമത സ്വാധീനങ്ങളുള്ള, വാസ്തുവിദ്യയുടെ സവിശേഷമായ ഒരു മിശ്രിതം ഇവിടെ കണ്ടെത്താം. പത്തൊൻപതാം നൂറ്റാണ്ടിൽ പണിത ബുദ്ധക്ഷേത്രമായ ഗംഗാരാമയ ക്ഷേത്രത്തിലേക്കോ ചരിത്രപ്രസിദ്ധമായ ഡച്ച് റിഫോംഡ് ചർച്ചിലേക്കോ പോകുവാനുള്ള സാധ്യതകളും യാത്രയില്‍ ലഭ്യമാണ്. വൈകിട്ട് ഏഴുമണിയോടു കൂടി ഇവിടുത്തെ തീരം വിടും

നാലാം ദിവസം- ജൂണ്‍ 2

നാലാം ദിവസം- ജൂണ്‍ 2

നാലാം ദിവസം ഗാലെയിലെക്കാണ് പോകുന്നത്. രാവിലെ എട്ടുമണിയോടെ ഇവിടെയെത്തും. ശ്രീലങ്കയുടെ ചരിത്രസ്മരണകളുറങ്ങുന്ന മറ്റൊരു നഗരമാണിത്. കൊളോണിയല്‍ കാലഘട്ടത്തിലെ കാഴ്ചകളാണ് ഇവിടെയുള്ളത്.16-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് നിർമ്മിത കോട്ട ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ്. ഇവിടം ഒഴികെയുള്ള നഗരപ്രദേശങ്ങളില്‍ ഡച്ച് സ്വാധീനം കണ്ടെത്താം. ഡച്ച് ശൈലിയിലുള്ള വസതികളും വെള്ള പൂശിയ വില്ലകളും ചരിത്രപരമായ മ്യൂസിയങ്ങളും ഇവിടെയുണ്ട്. വൈകിട്ട് ഏഴുമണിയോടെ ഇവിടെ നിന്നും യാത്ര തിരിക്കും.

അഞ്ചാം ദിവസം- ജൂണ്‍ 3

അഞ്ചാം ദിവസം- ജൂണ്‍ 3

അഞ്ചാം ദിവസം മുഴുവനും കടലിലൂടെയുള്ള യാത്രയാണ്. കപ്പലില്‍ ലഭ്യമായിട്ടുള്ള വിനോദങ്ങള്‍ ആസ്വദിക്കുകയോ വ ഭക്ഷണങ്ങള്‍ പരീക്ഷിക്കുകയോ ചെയ്യാം. ഇതിലൊന്നും താല്പര്യമില്ലാത്തവര്‍ക്ക് വെറുതേയിരിക്കുവാനും സ്പായില്‍ സമയം ചിലവഴിക്കുവാനും സാധിക്കും.

ആറാം ദിവസം- ജൂണ്‍ 4

ആറാം ദിവസം- ജൂണ്‍ 4

ആറാമത്തെ ദിവസത്തെ യാത്ര എത്തിച്ചേരുന്നത് ചെന്നൈയിലേക്കാണ്. യാത്ര ഇവിടെ അവസാനിക്കുകയാണ്. രാവിലെ 9.00 മണിയോടുകൂടി കപ്പല്‍ ചെന്നൈയിലെത്തും. ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായ ചെന്നൈ കണ്ടശേഷം മാത്രമേ യാത്ര അവസാനിപ്പിക്കാവൂ. ഐതിഹാസികമായ മറീന ബീച്ച്, ചരിത്രപ്രസിദ്ധമായ സെന്റ് ജോർജ്ജ് കോട്ട, ദിയ സെന്റ് മേരീസ് പള്ളി എന്നിവ നിര്‍ബന്ധമായും കാണണം. തമിഴ് കവി തിരുവള്ളുവരുടെ ബഹുമാനാർത്ഥം നിർമ്മിച്ച വള്ളുവർ കോട്ടം പര്യവേക്ഷണം ചെയ്യുവാനും മറക്കരുത്.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന താമസസൗകര്യങ്ങള്‍ അനുസരിച്ച് ടിക്കറ്റ് നിരക്കുകളില്‍ വ്യത്യാസം വരും. ഇന്‍റീരിയര്‍ സ്റ്റാന്‍ഡേര്‍ഡ് റൂമിനാണ് ഏറ്റവും കുറഞ്ഞ തുകയുള്ളത്. 52481 രൂപയാണ് ഈ സൗകര്യത്തിനായി ചിലവഴിക്കേണ്ടി വരിക. തൊ‌ട്ടടുത്തത് ഇന്‍റീരിയര്‍ അപ്പര്‍ ആണ്. 54443 രൂപയാണ് ഇതില്‍ ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഓഷ്യന്‍ വ്യൂ സ്റ്റാന്‍ഡേര്‍ഡിന് 66873 രൂപയും ഓഷ്യന്‍ വ്യൂ അപ്പറിന് 69490 രൂപയും ഓഷ്യന്‍ വ്യൂ പ്രീമിയറിന് 70798 രൂപയും മിനി സ്യൂ‌ട്ടിന് 122479 രൂപയും ഒരാള്‍ക്ക് ചിലവാകും.

ടിക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

ടിക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

താമസ സൗകര്യം ഫുഡ് കോർട്ട് & സ്റ്റാർലൈറ്റ് റെസ്റ്റോറന്റിലെ എല്ലാ ഭക്ഷണങ്ങളും, നീന്തൽക്കുളത്തിലേക്കുള്ള പ്രവേശനം, ഫിറ്റ്നസ് സെന്ററിലേക്കുള്ള ആക്സസ്, എല്ലാ പൊതു ഇടങ്ങളിലേക്കും ലോഞ്ചുകളിലേക്കും പ്രവേശനം,വിനോദ പരിപാടികൾ, കാസിനോയിലേക്കുള്ള പ്രവേശനം, കുട്ടികൾക്കുള്ള കോർഡെലിയ അക്കാദമിയിലേക്കുള്ള പ്രവേശനം, ഇൻഷുറൻസ്,ഡിജെയും പൂൾ പാർട്ടിയും,ബല്ലേ ബല്ലേ, സിനിമകളിലൂടെ ഇന്ത്യ എന്നിവയാണ് അടിസ്ഥാന സൗകര്യങ്ങള്‍. ടിക്കറ്റ് നിരക്കിലെ വ്യത്യാസമനുസരിച്ച് മറ്റുള്ളവയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.

വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്

യാത്രകള്‍ എവിടെപോകണമെന്ന് ഇനിയും പ്ലാന്‍ ചെയ്തില്ലേ? വേനലവധി അടിച്ചുപൊളിക്കണ്ടേ?!യാത്രകള്‍ എവിടെപോകണമെന്ന് ഇനിയും പ്ലാന്‍ ചെയ്തില്ലേ? വേനലവധി അടിച്ചുപൊളിക്കണ്ടേ?!

Read more about: irctc cruise travel packages world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X