Search
  • Follow NativePlanet
Share
» »ട്രെയിൻ സ്റ്റാറ്റസും പിഎൻആറും വാട്സ്ആപ്പ് വഴി അറിയാം, പുതിയ സൗകര്യവുമായി റെയിൽവേ

ട്രെയിൻ സ്റ്റാറ്റസും പിഎൻആറും വാട്സ്ആപ്പ് വഴി അറിയാം, പുതിയ സൗകര്യവുമായി റെയിൽവേ

വാട്സ്ആപ്പ് വഴി എങ്ങനെ തത്സമയ ട്രെയിൻ സ്റ്റാറ്റസും പിഎൻആറും വളരെ എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും എന്നു വായിക്കാം

ട്രെയിൻ യാത്രക്കാര്‍ക്ക് വീണ്ടും സന്തോഷ വാർത്തയുമായി ഐആർസിടിസി. ട്രെയിന്‍കാത്ത് റെയിൽവേ സ്റ്റേഷനിലിരിക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ യാത്രക്കാർ തിരയുന്നത് ട്രെയിൻ എവിടെവരെ ആയി എന്നറിയുന്നതിനുള്ള ലൈവ് ട്രെയിൻ സ്റ്റാറ്റസ് ആണ്. ഇന്ത്യൻ റെയിൽവേ പുതിയതായി പുറത്തിറക്കിയ സൗകര്യം അനുസരിച്ച് നിങ്ങൾക്ക് തത്സമയ ട്രെയിൻ സ്റ്റാറ്റസും പിഎൻആറും വളരെ എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും. ഇതിനായി പ്രത്യേക വെബ്സൈറ്റ് തുറക്കേണ്ടതില്ല എന്നതാണ് പ്രധാന ആകർഷണം.

Indian Railway

PC:Kishore V

സോഷ്യൽ മീഡിയ ചാറ്റിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിലാണ് റെയിൽവേ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. വാട്സ്ആപ്പ് വഴി എങ്ങനെ തത്സമയ ട്രെയിൻ സ്റ്റാറ്റസും പിഎൻആറും വളരെ എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും എന്നു വായിക്കാം

IRCTC WhatsApp Chatbot (വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് ) വഴിയാണ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമാവുക. ഇതിനായി ആദ്യം Railofy യുടെ വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നമ്പർ ആയ +91-9881193322 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. ഇതിനു ശേഷം വാട്സാപ്പ് കോൺടാക്റ്റ് അപ്ഡേറ്റ് ചെയ്തു കഴിയുമ്പോഴേക്കും ഈ കോണ്ടാക്റ്റും വന്നിരിക്കും. തുടർന്ന് റെയിലോഫൈയുടെ ചാറ്റ് വിൻഡോയിലേക്ക് പോയി നിങ്ങളുടെ 10 അക്ക പിഎൻആർ നമ്പർ അയയ്ക്കുക. ഇത് കഴിഞ്ഞാൽ നിങ്ങൾക്ക് തത്സമയ അലേർട്ടുകളും ട്രെയിനിന്റെ വിശദാംശങ്ങളും തത്സമയ അപ്‌ഡേറ്റുകളും ലഭിക്കും.
ഇനി സേവനം നിര്‍ത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ STOP എന്നു മെസേജ് അയച്ചാൽ മതിയാവും.

കുറച്ചു നാൾ മുൻപാണ് യാത്രയ്ക്കിടയിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഐആർസിടിസി പുറത്തിറക്കിയത്. സൂപ്പ് എന്ന ഐആർസിടിസി ആപ്പ് ഡൗൺലോഡ് ചെയ്ത് ഭക്ഷണം ഓർഡർ ചെയ്യാം.സൂപ്പ് വഴി നിങ്ങളുടെ ട്രെയിനിന്റെ സീറ്റിൽ നിങ്ങൾ ഓർഡർ ചെയ്ത ഇഷ്ടമുള്ള ഭക്ഷണം ലഭിക്കും.

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

ചാറ്റ്‌ബോട്ട് വഴി ടിക്കറ്റ് റിസര്‍വേഷന്‍: എളുപ്പത്തില്‍ ഇനി ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് നടത്താംചാറ്റ്‌ബോട്ട് വഴി ടിക്കറ്റ് റിസര്‍വേഷന്‍: എളുപ്പത്തില്‍ ഇനി ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് നടത്താം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X