Search
  • Follow NativePlanet
Share
» »ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍

ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍

പുതിയ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന, വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുവാന്‍ സാധിക്കുന്ന യാത്രകള്‍ നമ്മളൊരിക്കലും വേണ്ടന്നുവയ്ക്കാറില്ല. വിദേശരാജ്യങ്ങളിലേക്കുള്ള കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല് ഒരു ബജറ്റ് വലിയ ഒരു ഘ‌ടകമായതിനാല്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് പലപ്പോഴും വിദേശത്തേയ്ക്കുള്ള വിനോദയാത്രകള്‍ സാധ്യമായെന്നുവരില്ല, എന്നാലിതാ സാധാരണ പോയിവരുന്നത്രയും ചിലവില്ലാതെ, നമുക്ക് താങ്ങാനാവുന്ന രീതിയില്‍ വിദേശയാത്രകള്‍ നോക്കുകയാണെങ്കില്‍ മികച്ച കുറച്ച് ഓഫറുകളുമായി ഐആര്‍സി‌ടിസി വന്നിരിക്കുന്നത് കാണാം. തായ്ലന്‍ഡ് മുതല്‍ സിംഗപ്പൂര്‍ വരെ കുറഞ്ഞ ചിലവില്‍ ഐആര്‍സിടിസി ന‌ടത്തുന്ന അന്താരാഷ്ട്ര യാത്രാ പാക്കേജുകള്‍ നോക്കാം

ബെസ്റ്റ് ഓഫ് നേപ്പാള്‍

ബെസ്റ്റ് ഓഫ് നേപ്പാള്‍

നേപ്പാളിലെ പ്രധാന കാഴ്ചകളൊക്കെയും കണ്ടുവരുവാന്‍ സാധിക്കുന്ന തരത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന യാത്രയാണ് ബെസ്റ്റ് ഓഫ് നേപ്പാള്‍. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന ഈ യാത്ര ഡല്‍ഹിയില്‍ നിന്നാണ് ആരംഭിക്കുന്നത്. കാട്മണ്ഠുവില്‍ മൂന്ന് രാത്രിയും പൊറാറയില്‍ രണ്ട് രാത്രിയും ചിലവഴിക്കും. പശുപതിനാഥ് ക്ഷേത്രം, പഠാൻ, ദർബാർ സ്ക്വയർ, സ്വയംഭൂനാഥ് സ്തൂപം, മനകമന ക്ഷേത്രം, സൂര്യോദയത്തിൽ ഹിമാലയം കാണാൻ സുരങ്കോട്ടിലേക്കുള്ള യാത്ര, ബിൻഹ്യബാസിനി മന്ദിറ്‍, ഗുപ്തേശ്വര് മഹാദേവ് ഗുഹ എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുന്നത്.
PC: Raimond Klavins

തിയതിയും നിരക്കും

തിയതിയും നിരക്കും

ഇനി വരുന്ന യാത്ര ഓഗസ്റ്റ് 13 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
31500 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്. യാത്രയില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങളും താമസവും അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും.
നാച്വറലി നേപ്പാള്‍ പാക്കേജ്

PC:Raimond Klavins

ത്രില്ലിങ് തായ്ലന്‍ഡ്

ത്രില്ലിങ് തായ്ലന്‍ഡ്

സഞ്ചാരികളുടെ, പ്രത്യേകിച്ച് യുവാക്കളുടെ ഇ‌ടയില്‍ ഏറെ സ്വീകാര്യതയയുള്ള അന്താരാഷ്‌‌ട്ര യാത്രാ ലക്ഷ്യസ്ഥാനമാണ് തായ്ലന്‍ഡ്. മാത്രമല്ല, ഇന്ത്യയില്‍ നിന്നും ചെറിയ ചിലവില്‍ പോകുവാന്‍ കഴിയുന്ന രാജ്യമെന്ന പ്രത്യേകതയും തായ്ലന്‍ഡിനുണ്ട്. ഐആര്‍സി‌ടിസിയുടെ ത്രില്ലിങ് തായ്ലന്‍ഡ് എന്ന പാക്കേജ് കൊല്‍ക്കത്തയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ആയിരം മൈലുകളിലലധികം നീളം വരുന്ന കടല്‍ത്തീരങ്ങളും വെള്ളമണല്‍ നിറഞ്ഞ ബീച്ചകളും രാവും പകലും വ്യത്യാസമില്ലാത്ത ആഘോഷങ്ങളുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.
പട്ടായ, അല്‍കാസര്‍ ഷോ, കോറല്‍ ഐലന്‍ഡ് ടൂര്‍, സഫാരി വേള്‍ഡ് ടൂര്‍, ഗോള്‍ഡന്‍ ബുദ്ധ, മാര്‍ബിള്‍ ബുദ്ധ, തുടങ്ങിയ സ്ഥലങ്ങളും കാഴ്ചകളും അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ കാണാും.

PC:Miltiadis Fragkidis

തിയതിയും നിരക്കും

തിയതിയും നിരക്കും

നിലവില്‍ ഈ പാക്കേജിന്‍റെ യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് നവംബര്‍ 1 മുതലാണ്. 39,650/-രൂപയിലാണ് പാക്കേജ് ആരംഭിക്കുന്നത്.
PC: Worachat Sodsri

നാച്വറിലി നേപ്പാള്‍

നാച്വറിലി നേപ്പാള്‍

നേപ്പാളിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന യാത്രയാണ് നാച്വറിലി നേപ്പാള്‍. ഭോപ്പാലില്‍ നിന്നും ആരംഭിക്കുന്ന യാത്ര അ‍ഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന ഒന്നാണ്. കംഫര്‍ട്ട് ക്സാസ് സൗകര്യങ്ങളാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുക. പശുപതിനാഥ് ക്ഷേത്രം, പഠാൻ, ദർബാർ സ്ക്വയർ, ടിബറ്റന്ഡ റെഫ്യൂജീ സെന്‍റര്‍, പൊഖാറ, മനോകാമനാ ക്ഷേത്രം, സുരങ്കോ‌ട്ടിലെ സൂര്യോദയം ഗുപ്തേശ്വര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ ഇടങ്ങള്‍ യാത്രയില്‍ സന്ദര്‍ശിക്കും.
PC:Raimond Klavins

തിയതിയും നിരക്കും

തിയതിയും നിരക്കും

38,400/- രൂപയാണ് ഈ യാത്രയിലെ ഏറ്റവും കുറഞ്ഞ പാക്കേജ് നിരക്ക്. ഓഗസ്റ്റ് എട്ടിന് ആരംഭിച്ച് 13ന് തിരിച്ചെത്തുന്ന വിധത്തില്‍ ഒരു യാത്ര ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തി‌ട്ടുണ്ട്.

PC:Vince Russell

ഇന്‍ഡിപെന്‍ഡന്‍സ് ഡേ സ്പെഷ്യല്‍ ത്രില്ലിങ് തായ്ലന്‍ഡ് പാക്കേജ്

ഇന്‍ഡിപെന്‍ഡന്‍സ് ഡേ സ്പെഷ്യല്‍ ത്രില്ലിങ് തായ്ലന്‍ഡ് പാക്കേജ്

ഇന്‍ഡിപെന്‍ഡന്‍സ് ഡേ സ്പെഷ്യല്‍ ത്രില്ലിങ് തായ്ലന്‍ഡ് പാക്കേജ്
എന്ന പാക്കേജ് ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിന്‍റെ അവധി യാത്രയ്ക്കായി പ്ലാന്‍ ചെയ്യുവാന്‍ നിങ്ങളെ സഹായിക്കുന്നു. കൊല്‍ക്കട്ടയില്‍ നിന്നും ആരംഭിക്കുന്ന ഈ യാത്ര പട്ടായയും ബാംഗ്ലോക്കും സന്ദര്‍ശിക്കുന്നു. പട്ടായ, അല്‍കാസര്‍ ഷോ, കോറല്‍ ഐലന്‍ഡ് ടൂര്‍, സഫാരി വേള്‍ഡ് ടൂര്‍, ഗോള്‍ഡന്‍ ബുദ്ധ, മാര്‍ബിള്‍ ബുദ്ധ, തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയില്‍ പോകുന്നത്.

PC:Sumit Chinchane

തിയതിയും നിരക്കും

തിയതിയും നിരക്കും

2022 ഓഗസ്റ്റ് 11 മുതല്‍ 16 വരെയാണ് ആ യാത്ര നീണ്ടുനില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ ‌ടിക്കറ്റ് നിരക്ക് 38,068/- രൂപയാണ്.

PC:Yavor Punchev

നേപ്പാള്‍ എയര്‍ പാക്കേജ്, കൊച്ചി

നേപ്പാള്‍ എയര്‍ പാക്കേജ്, കൊച്ചി

കൊച്ചിയില്‍ നിന്നും നേപ്പാളിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്കായാണ് ഐആര്‍സിടിസി
നേപ്പാള്‍ എയര്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ആരംഭിച്ച് ബാംഗ്ലൂര്‍ വഴി നേപ്പാളിലെത്തുന്ന വിധത്തിലാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആറു രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ നേപ്പാളിലെ പ്രധാന സ്ഥലങ്ങളായ കാഠ്മണ്ഡു,പൊഖ്റാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം.
PC:Tobias Federle

തിയതിയും നിരക്കും

തിയതിയും നിരക്കും

ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് യാത്ര സെപ്റ്റംബര്‍ 22 നാണ്.
51800 രൂപ മുതല്‍ പാക്കേജ് ആരംഭിക്കുന്നു.

PC:Meghraj Neupane

ഏഷ്യന്‍ എക്സ്ട്രാവേഗന്‍സാ സിംഗപ്പൂര്‍ മലേഷ്യ പാക്കേജ്

ഏഷ്യന്‍ എക്സ്ട്രാവേഗന്‍സാ സിംഗപ്പൂര്‍ മലേഷ്യ പാക്കേജ്

ചെന്നെയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യന്‍ എക്സ്ട്രാവേഗന്‍സാ സിംഗപ്പൂര്‍ മലേഷ്യ പാക്കേജ് ആറ് രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന പാക്കേജാണ്. നൈറ്റ് സഫാരി, സിംഗപ്പൂർ സിറ്റി ടൂർ. സിവിക് ഡിസ്ട്രിക്റ്റിന് ചുറ്റും ഡ്രൈവ്, ക്രിക്കറ്റ് ക്ലബ് (ഡ്രൈവ് ത്രൂ), ചരിത്രപരമായ പാർലമെന്റ് ഹൗസ് (ഡ്രൈവ് ത്രൂ), സുപ്രീം കോടതി, സിറ്റി ഹാൾ (ഡ്രൈവ് വഴി), തുടർന്ന് മെർലിയോൺ പാർക്ക്, തിയാൻ ഹോക്ക് കെങ് ടെംപിൾ, സിംഗപ്പൂർ ഫ്ലയർ.വൺവേ കേബിൾ കാർ റൈഡ്, മാഡം തുസാഡ്സ്, വിംഗ്സ് ഓഫ് ടൈം എന്നിവയുമായി സെന്റോസ ഐലൻഡ് ടൂർ , കോലാലംപൂര്‍, ക്വാലാലംപൂരിലെ സിറ്റി ടൂർ. കിംഗ്സ് പാലസ് (ഫോട്ടോ സ്റ്റോപ്പ്), ചോക്കലേറ്റ് ഫാക്ടറി, ഇൻഡിപെൻഡൻസ് സ്ക്വയർ, പാർലമെന്റ് ഹൗസ് (ഡ്രൈവ് ത്രൂ), ദേശീയ സ്മാരകം, ജാമെക്കിന്റെ മോസ്ക്ക് (ഫോട്ടോ സ്റ്റോപ്പ്), പെട്രോനാസ് ട്വിൻ ടവർ (ഫോട്ടോ സ്റ്റോപ്പ്), കെഎൽ ടവർ എൻട്രി തു‌ടങ്ങിയ ഇ‌‌ടങ്ങളാണ് യാത്രയില്‍ കടന്നുപോകുന്നത്.

PC:Hu Chen

കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍

മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്

Read more about: irctc world travel packages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X