Search
  • Follow NativePlanet
Share
» »നേപ്പാളിന് ഒരു ട്രെയിന്‍ യാത്ര, ചിലവ് 27,896 രൂപ മുതല്‍.. ഐആര്‍സി‌ടിസിയുടെ ഈ യാത്ര ഗംഭീരം തന്നെ...

നേപ്പാളിന് ഒരു ട്രെയിന്‍ യാത്ര, ചിലവ് 27,896 രൂപ മുതല്‍.. ഐആര്‍സി‌ടിസിയുടെ ഈ യാത്ര ഗംഭീരം തന്നെ...

ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് ട്രെയിനില്‍ ഒരു വിനോദയാത്രയുമായി വന്നിരിക്കുകയാണ് ഐആര്‍സിടിസി.

ട്രെയിന്‍ യാത്രകള്‍ പലര്‍ക്കും ഒരു ഹരമാണ്. പുതിയ നാടുകളിലൂടെ, പുതിയ കാഴ്ചകള്‍ കണ്ട്, ആളുകളെ പരിചയപ്പെട്ട്, പുതിയ രുചികള്‍ പരീക്ഷിച്ചുള്ള യാത്രകള്‍ എന്നും രസകരം തന്നെയാണ്. എന്നാല്‍ ഈ രസങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ അതിര്‍ത്തി കടന്ന് അടുത്ത രാജ്യത്തേയ്ക്ക് ട്രെയിനില്‍ പോയാലോ.. എപ്പോഴുമൊന്നും ഇത്തരം യാത്രകളുടെ അവസരം തേടിവന്നെന്നിരിക്കില്ല. എന്നാലിപ്പോഴിതാ ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് ട്രെയിനില്‍ ഒരു വിനോദയാത്രയുമായി വന്നിരിക്കുകയാണ് ഐആര്‍സിടിസി. ഈ യാത്രയെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം...

കൊല്‍ക്കത്ത-നേപ്പാള്‍ പാക്കേജ്

കൊല്‍ക്കത്ത-നേപ്പാള്‍ പാക്കേജ്

കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്നും ആരംഭിച്ച് ബീഹാറില്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുലുള്ള റാക്സൗല്‍ റെയില്‍വേ സ്റ്റേഷന്‍ വഴി നേപ്പാളിലെത്തി അവിടെ ചിലവഴിച്ചുള്ള യാത്രയാണ് ഈ പാക്കേജിന്‍‍രെ പ്രത്യേകത.ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് ഒരു ട്രെയിന്‍ യാത്ര എന്ന കൗതുകത്തിനുമപ്പുറം കുറേയധികം വ്യത്യസ്തതകള്‍ കണ്ടും അറിഞ്ഞും ആസ്വദിച്ചുള്ള യാത്രയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രവുമല്ല, സാധാരണ നേപ്പാള്‍ യാത്രയില്‍ പോകുവാന്‍ കഴിയാത്ത പല ഇടങ്ങളും റെയില്‍വേ സ്റ്റേഷനുകളും അതിര്‍ത്തി ഗ്രാമങ്ങളും ഈ യാത്രയില്‍ കാണുകയും ചെയ്യാം.

PC:Sanjay Hona

ഏഴ് രാത്രിയും എട്ട് പകലും

ഏഴ് രാത്രിയും എട്ട് പകലും

ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ നേപ്പാളിലെ പൊഖറയിലെയും കാഠ്മണ്ഡുവിലെയും നിരവധി ഇടങ്ങള്‍ കാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തടാകങ്ങള്‍, സൂര്യോദയം, വ്യൂ പോയിന്‍റ്, വെള്ളച്ചാട്ടങ്ങള്‍, ക്ഷേത്രങ്ങള്‍, കൊ‌ട്ടാരം, ഗ്രാമങ്ങള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഈ യാത്രയില്‍ കടന്നു പോകുന്നുണ്ട്.
2022 ഓഗസ്റ്റ് 28ന് ഹൗറാ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ നാലിന് തിരികെ ഹൗറയില്‍ യാത്രക്കാരെ എത്തിക്കുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

PC:Vince Russell

ഒന്നാം ദിവസവും രണ്ടാം ദിവസവും

ഒന്നാം ദിവസവും രണ്ടാം ദിവസവും

യാത്രയു‌ടെ ഒന്നാം ദിവസം, അതായത് ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞ് 3.45ന് യാത്ര ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 13021 മിഥിലാ എക്സ്പ്രസിലാണ് യാത്ര. രാത്രി ഭക്ഷണം ട്രെയിനില്‍ നിന്നു ലഭിക്കും. യാത്ര റാക്സൗല്‍ റെയില്‍വേ സ്റ്റേഷനില്‍ പിറ്റേന്ന് അതായത് ഓഗസ്റ്റ്29ന് പുലര്‍ച്ചെ 9 മണിക്ക് എത്തിച്ചേരും. അവിടെ നിന്നും യാത്രക്കാരെ നേപ്പാള്‍ അതിര്‍ത്തിയായ ബിര്‍ഗാഗിങ്ങിലേക്ക്എത്തിക്കുകയും ചെയ്യും. ഇവിടെ നിന്നുംനേപ്പാളീസ് കോച്ചിലേക്ക് നിങ്ങള്‍ മാറും.ഫ്രഷ് ആകുവാനുള്ള അവസരം റാക്സൗലില്‍ വെച്ചോ ബിര്‍ഗാഗിങ്ങില്‍ വെച്ചോ ലഭ്യമാക്കും.
തുടര്‍ന്ന് നേരേ യാത്ര പൊഖ്റാനിലേക്കാണ്. വഴിയില്‍ വെച്ച് ഉച്ചഭക്ഷമം കഴിക്കും. യാത്രയില്‍ തന്നെ പ്യൂവാ തടാകം സന്ദര്‍ശിക്കും. പിന്നീട് പൊഖ്റാനിലെത്തി രാത്രി താമസം ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഹോട്ടലില്‍.

PC:Raimond Klavins

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയുടെ മൂന്നാം ദിവസം മുഴുവനായും പൊഖാറ സൈറ്റ് സീയിങ്ങിനു വേണ്ടി മാത്രമായാണ് മാറ്റിവെച്ചിരിക്കുന്നത്. അതിരാവിലെ സൂര്യോദയ കാഴ്ചകള്‍ക്കായി സാരങ്കോട്ട് വ്യൂ പോയിന്റ് സന്ദർശിക്കുന്നതോടെ മൂന്നാം ദിവസം ആരംഭിക്കും. പിന്നീട് ബിന്ധ്യാബസിനി മന്ദിർ, ഡേവിയുടെ വെള്ളച്ചാട്ടം, ഗുപ്തേശ്വര് മഹാദേവ് ഗുഹ എന്നിവ സന്ദർശിക്കും. തുടര്‍ന്ന് പൊഖാറയിൽ രാത്രി താമസം.

PC:Raimond Klavins

നാലാം ദിവസം

നാലാം ദിവസം

യാത്രയുടെ നാലാം ദിവസമായ ഓഗസ്റ്റ്31ന് പൊഖാറ - കാഠ്മണ്ഡു യാത്രയാണുള്ളത്. പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടല്‍ ചെക് ഔ‌ട്ട് ചെയ്ത് കാഠ്മണ്ഡുവിലേക്ക് പുറപ്പെടും. 210 കിലോമീറ്റര്‍ ദൂരമുണ്ട് പൊഖാറയില്‍ നിന്നും കാഠ്മണ്ഡുവിന്. യാത്രാമധ്യേ മനോകാംന ക്ഷേത്രം സന്ദർശിക്കും. ഇവിടുന്ന് നേരെ മുന്‍കൂട്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും. അന്നേ ദിവസം ബാക്കിയുള്ള സമയം ഷോപ്പിങ്ങിനായും പ്രദേശത്തെ കാഴ്ചകള്‍ കാണുന്നതിനായും ചിലവഴിക്കാം. കാഠ്മണ്ഡുവിൽ രാത്രി താമസം.
PC:Nirajan Dhakal

അഞ്ചാം ദിവസം

അഞ്ചാം ദിവസം

യാത്രയുടെ അഞ്ചാം ദിവസമായ സെപ്റ്റംബര്‍1ന് കാഠ്മണ്ഡു കാഴ്ചകൾക്കായി ചിലവഴിക്കാം. പ്രഭാതഭക്ഷണത്തിനു ശേഷം കാഠ്മണ്ഡുവിലെ പ്രാദേശിക കാഴ്ചകൾ സന്ദർശിക്കാം. ഇതില്‍ പശുപതിനാഥ് ക്ഷേത്രം, ദർബാർ സ്ക്വയർ, റോയൽ പാലസ്, സ്വയംഭൂനാഥ് ക്ഷേത്രം തുടങ്ങിയവ ഉള്‍പ്പെടുന്നു. അന്ന രാത്രിയും കാഠ്മണ്ഡുവിൽ തന്നെയാണ് താമസം

PC:Mehmet Turgut Kirkgoz

ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രംചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം

ആറാം ദിവസം

ആറാം ദിവസം

ആറാം ദിവസം രണ്ടു പ്രധാന കാഴ്ചകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചിത്വാൻ നാഷണൽ പാർക്ക് ആണ് അതില്‍ പ്രധാനപ്പെട്ടത്. പ്രഭാതഭക്ഷണത്തിനു ശേഷം കാഠ്മണ്ഡുവില്‍ നിന്നും ചെക് ഔ‌ട്ട് ചെയ്ത് ചിത്വാനിലേക്ക് പുറപ്പെടും. ഈ യാത്ര 170 കിലോമീറ്റര്‍ ദൂരമുണ്ട്. ഇതിനുശേഷം തരു ഗ്രാമവും സൂര്യാസ്തമയ കാഴ്ചയും കാണും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുക. ചിത്വാനിൽ രാത്രി താമസം.

PC:Raimond Klavins

ഏഴാം ദിവസവും എട്ടാം ദിവസവും

ഏഴാം ദിവസവും എട്ടാം ദിവസവും

ഏഴാം ദിവസം അതിരാവിലെചിത്വാനില്‍ എലിഫന്റ് സഫാരി അല്ലെങ്കില്‍ ജീപ്പ് സഫാരി ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിനു ശേഷം ഉച്ചയോടെ ചെക്ക് ഔട്ട് ചെയ്യും. വഴിയിൽ വെച്ചായിരിക്കും ഉച്ചഭക്ഷണം. ശേഷം മടക്കയാത്രയ്ക്കായി റാക്സൗലിലേക്ക് പോകും. റാക്സൗലില്‍ നിന്നും രാതിരി 9 മണിക്ക് ട്രെയിന്‍ കയറും. 13044 RXL HWH SPL ട്രെയിനിലാണ് യാത്ര.
എ‌ട്ടാം ദിവസം അതായത്, സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്ക് 12 മണിയോ‌ടെ ട്രെയിന്‍ ഹൗറയിലെത്തും.

PC:Devaiah Mallangada Kalaiah

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന താമസസൗകര്യങ്ങള്‍ അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് 39,592/- രൂപയും ഡബിള്‍ അല്ലെങ്കില്‍ ട്വിന്‍ ഒക്യുപന്‍സിക്ക്29,195/-
രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക്27,896/- രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 26,531/- രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍20,035/- രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്.

PC:Iqx Azmi

ജാനകി മന്ദിര്‍... സീതാ ദേവിയുടെ ജന്മസ്ഥലം... രാമായണ വിശ്വാസങ്ങളിലെ പുണ്യയിടം!ജാനകി മന്ദിര്‍... സീതാ ദേവിയുടെ ജന്മസ്ഥലം... രാമായണ വിശ്വാസങ്ങളിലെ പുണ്യയിടം!

ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X