India
Search
  • Follow NativePlanet
Share
» »കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

ചിതറിക്കിടക്കുന്ന ഇരുന്നൂറിലധികം ദ്വീപുകള്‍... കടല്‍ത്തീരങ്ങളും കാഴ്ചകളും മാത്രമല്ല, കടലിനടിയിലെ മറ്റൊരു ലോകവും തുറന്നു തരുന്ന ആന്‍ഡമാന്‍ എന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗം യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തവരായി ആരുമുണ്ടാവില്ല. ഇന്ത്യയില്‍ കൊളോണിയല്‍ ചരിത്രമെടുത്താല്‍ അതില്‍ വിസ്മരിക്കാവാത്ത ഒരുപാട് സംഭവവികാസങ്ങള്‍ക്ക് ആന്‍ഡമാനിലെ മണ്ണ് സാക്ഷിയായിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിനു നടുവിലായി, പളുങ്ക് പോലെ തെളിഞ്ഞുനില്‍ക്കുന്ന വെള്ളവും പലവിധ വര്‍ണ്ണങ്ങളാല്‍ സമ്പന്നമായ പവിഴപ്പുറ്റുകളും കരയിലെ പച്ചപ്പിന്റെ ലോകമെല്ലാമുള്ള ആന്‍ഡമാന്‍ കാലാപാനി എന്ന സെല്ലുലാര്‍ ജയിലിന്റെ സ്ഥലം നാട് കൂടിയാണ്.
ശാന്തസുന്തരമായ ഒരവധിക്കാലം കാത്തിരിക്കുന്നവര്‍ക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കുവാന്‍ പറ്റിയ ആന്‍മാനിലേക്ക് ഐആര്‍സിടിസി കൊച്ചിയില്‍ നിന്നും ഒരു ഒരു പാക്കേജ് ലഭ്യമാക്കിയിട്ടുണ്ട്. ഐആര്‍സിടിസി കൊച്ചി-ആന്‍ഡമാന്‍ പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ആന്‍ഡമാന്‍

ആന്‍ഡമാന്‍

ഏതു തരം യാത്രികരുടെയും യാത്രാലിസ്റ്റിലേക്ക് കൂട്ടുവാന്‍ പറ്റിയ ലക്ഷ്യസ്ഥാനമാണ് ആന്‍ഡമാന്‍. സാഹസിക യാത്രകളില്‍ താല്പര്യമുള്ളവര്‍ക്കും ട്രക്കിങ്ങില്‍ സമയം ചിലവഴിക്കേണ്ടവര്‍ക്കും ബീച്ച് മാത്രം മതി യാത്രയിലെന്ന് കരുതുന്നവര്‍ക്കും എന്നിങ്ങനെ എന്തും ലഭ്യമായ നാടാണിത്. ഇന്ത്യയില്‍ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഇന്ത്യന്‍ തീരത്തു നിന്നും 960 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Steve Douglas

അല്യൂറിങ് ആന്‍ഡമാന്‍

അല്യൂറിങ് ആന്‍ഡമാന്‍

ഐആര്‍സിടിസി കൊച്ചിയില്‍ നിന്നും ആരംഭിക്കുന്ന ആന്‍ഡമാന്‍ എയര്‍ യാത്രാ പാക്കേജാണ് അല്യൂണിങ് ആന്‍ഡമാന്‍. ആന്‍ഡമാന്റെ മനസ്സുനിറയ്ക്കുന്ന കാഴ്ചകളിലേക്കും കടലിനടിയിലെ വൈവിധ്യങ്ങളിലേക്കും സഞ്ചാരികളെ കൊണ്ടുപോകുന്ന പാക്കേജില്‍ ആന്‍ഡമാനിലെ പ്രധാന കാഴ്ചകളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകും. പവിഴപ്പുറ്റുകളും സൂര്യോദയങ്ങളും കൊളോണിയല്‍ കാലത്തെ കാഴ്ചകളും എല്ലാം ഉള്‍പ്പെടുത്തിയാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

PC:Nabil Naidu

അഞ്ച് രാത്രി

അഞ്ച് രാത്രി

ഇരുവശത്തേയ്ക്കുമുള്ള യാത്രകള്‍ ഉള്‍പ്പെടെ അഞ്ച് രാത്രിയും ആറ് പകലുമാണ് അല്യൂറിങ് ആന്‍ഡമാന്‍ പാക്കേജിനുള്ളത്. കൊച്ചിയില്‍ നിന്നാരംഭിച്ച് പോര്‍ട് ബ്ലെയര്‍- ഹാവ്ലോക്ക് ദ്വീപ്-ന‌െയില്‍ ഐലന്‍ഡ്- പോര്‍ട്ട് ബ്ലെയര്‍-കൊച്ചി ആണ് യാത്രയുടെ രൂപം.
നിലവില്‍ രണ്ടു തിയ്യതികളാണ് യാത്രയ്ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 4ന് ആരംഭിച്ച് 9ന് തിരികെ വരുന്നതും സെപ്റ്റംബര്‍ 25ന് ആരംഭിച്ച് 30ന് തിരികെ വരുന്നതും.

PC:Deepak Kumar

ഒന്നാം ദിവസം

ഒന്നാം ദിവസം

കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 5.45ന് വിമാനം പുറപ്പെട്ട് ഉച്ചയ്ക്ക് 1.55ന് പോര്‍ട് ബ്ലെയിറില്‍ എത്തിച്ചേരും. അവിടുന്ന് നേരത്തെ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് മാറും. ചെറുതായി വിശ്രമിച്ച ശേഷം അന്നു തന്നെ യാത്രകള്‍ക്ക് ആരംഭമാകും. ആദ്യം കോർബിൻസ് കേവ് ബീച്ച് സന്ദര്‍ശിക്കും. അതുകഴിഞ്ഞ് പ്രസിദ്ധമായ സെല്ലുലാര്‍ ജയിലിലേക്കാണ് പോകുന്നത്. അവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്താഴവും രാത്രി താമസവും പോര്‍ട് ബ്ലെയറില്‍.

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാമത്തെ ദിവസത്തെ യാത്രയില്‍ റോസ് ഐലന്‍ഡും നോര്‍ത് ബേ ഐലന്‍ഡും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാതഭക്ഷണം കഴിച്ച ശേഷം ആദ്യം റോസ് ഐലന്‍ഡിലേക്കാണ് പോകുന്നത്. ബ്രിട്ടീഷ് ഭരണകാല്ത്ത് തലസ്ഥാനമായിരുന്ന റോസ് ഐലന്‍ഡ് ഇന്ന് ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു നഗരമാണ്. പഴയ പ്രതാപത്തിന്റെ അടയാളങ്ങള്‍ ഇവിടെ പലദിക്കുകളിലായി കാണാം. അതിനു ശേഷം കോറല്‍ ഐലന്‍ഡ് എന്നും അറിയപ്പെടുന്ന നോര്‍ത്ത് ബേ ഐലന്‍ഡിലേക്ക് പോകും. കടലിനടിയിലെ വൈവിധ്യമാര്‍ന്ന ലോകം കാണുവാന്‍ ഇവിടെ ചിലവഴിക്കുന്ന സമയം മാറ്റിവെക്കാം. ഗ്ലാസ് ബോട്ടം ബോട്ടില്
പവിഴപ്പുറ്റുകളും സമുദ്രജീവികളെയും പോയി കാണുവാന്‍ അവസരമുണ്ടെങ്കിലും ഇത് അവരവരുടെ ചിലവില്‍ ആണ് ഉള്‍പ്പെടുന്നത്. അതിനു ശേഷം പോര്‍ട് ബ്ലെയറിലേക്ക് മടങ്ങും, അത്താഴവും രാത്രി താമസവും നേരത്തെ താമസിച്ച ഹോട്ടലില്‍ തന്നെയാണ്.

PC:Ahmed Siddiqui

മൂന്നാം ദിവസം

മൂന്നാം ദിവസം

ഹാവ്ലോക്ക് ഐലന്‍ഡാണ് ഈ ദിവസത്തെ ഹൈലൈറ്റ്. പ്രഭാതഭക്ഷണത്തിനു ശേഷം ഹാവ്ലോക്കിലേക്ക് ക്രൂസ് യാത്ര നടത്തും. അവിടെ എത്തി നേരത്തെ സജ്ജമാക്കിയിരിക്കുന്ന ഹോട്ടല്‍ അല്ലെങ്കില്‍ റിസോര്‍ട്ടില്‍ ചെക്ക്-ഇന്‍ ചെയ്യും. ഉച്ചയ്ക്കു ശേഷം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചായി തിരഞ്ഞെടുക്കപ്പെട്ട രാധാനഗര്‍ ബീച്ച് സന്ദര്‍ശിക്കും. ഹാവ്ലോക്കില്‍ ഈ ദിവസം രാത്രി ചിലവഴിക്കും.

PC:Ahmed Siddiqui

നാലാം ദിവസം

നാലാം ദിവസം

പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക്ഔട്ട് ചെയ്ത് കാലാപത്തര്‍ ബീച്ചിലേക്ക് പോകും. അവിടുന്ന് നെയില്‍ ഐലന്‍ഡ് ആണ് അടുത്തതായി സന്ദര്‍ശിക്കുന്നത്. ഇവിടെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ശേഷം ലക്ഷ്മണ്‍പൂര്‍ ബീച്ച് കാണുവാനായി പോകും. സൂര്യാസ്തമയ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രാത്രി താമസവും ഹാവ്ലോക്ക് ഐലന്‍ഡില്‍ ആയിരിക്കും.

PC:Abhishek Koli

അഞ്ചാം ദിവസം

അഞ്ചാം ദിവസം

നെയില്‍ ഐലന്‍ഡിലെ കാഴ്ചകളിലേക്കാണ് അഞ്ചാമത്തെ ദിവസം തുടങ്ങുന്നത്. അതിരാവിലെ തന്നെ പ്രഭാതഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്നും ചെക് ഔട്ട് ചെയ്യും. അവിടുന്ന് ഭരത്പൂര്‍ ബീച്ചും നാച്വറല്‍ ബ്രിഡ്ജും കാണും. പിന്നെ തിരിച്ച് പോര്‍ട് ബ്ലെയറിനു പോകും .വൈകുന്നേരം വിനോദപരിപാടികള്‍ക്കായാണ് സമയം മാറ്റിവെച്ചിരിക്കുന്നത്. ഡിന്നറും താമസവും അന്ന് പോര്‍ട് ബ്ലെയറില്‍.

PC:Dileesh Kumar

എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...! #Season 1എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...! #Season 1

ആറാം ദിവസം

ആറാം ദിവസം

യാത്രയുടെ അവസാന ദിവസാണിത്. രാവിലെ ഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക് ഔട്ട് ചെയ്ത് പോര്‍ട് ബ്ലെയര്‍ വിമാനത്താവളത്തിലേക്ക് പോകും. ഉച്ചയ്ക്ക് 1 മണിക്കാണ് വിമാനസമയം. രാത്രി 8.45ന് വിമാനം കൊച്ചിയിലെത്തും.

PC: Soumik Mondal

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

സെപ്റ്റംബര്‍ 4ന് പുറപ്പെടുന്ന യാത്രയുടെ ടിക്കറ്റ് നിരക്ക്

യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 59,900/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക്46,800/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 46,400 /- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 41,800/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 38,400 /- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 33,700 /- രൂപ ടിക്കറ്റ് നിരക്കില്‍ ഈടാക്കും.

സെപ്റ്റംബര്‍ 25ന് പുറപ്പെടുന്ന യാത്രയുടെ നിരക്ക്

സിംഗിള്‍ ഒക്യുപന്‍സിക്ക് 62,500/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 49,400/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 49,000 /- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 44,400/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 41,000 /- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 36,300 /- രൂപ ടിക്കറ്റ് നിരക്കില്‍ ഈടാക്കും.

യാത്ര കംഫര്‍ട്ട് ക്സാസിലായിരിക്കും. ഓരോ യാത്രയിലും പരമാവധി 30 പേര്‍ക്കാണ് സീറ്റുള്ളത്.

PC:Debal Das

ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നത്

ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നത്

കൊച്ചി-പോർട്ട് ബ്ലെയർ-കൊച്ചി വിമാനടിക്കറ്റ്, എയർകണ്ടീഷൻ ചെയ്ത മുറികളിലെ താമസം (03 രാത്രി പോർട്ട് ബ്ലെയറിൽ, 01 രാത്രി ഹാവ്‌ലോക്കിൽ, 01 രാത്രി നീൽ ഐലൻഡിൽ), പോർട്ട് ബ്ലെയർ-ഹാവ്‌ലോക്ക്-നീൽ ഐലൻഡ്-പോർട്ട് ബ്ലെയർ ക്രൂസ് ടിക്കറ്റുകള്‍, ഫെറി ടിക്കറ്റുകൾ (റോസ് ഐലൻഡ് & നോർത്ത് ബേ ഐലൻഡ്), സെല്ലുലാര്‍ ജയിലിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ടിക്കറ്റ്, കാഴ്ചകൾ, 05 പ്രഭാതഭക്ഷണവും 05 അത്താഴവും. യാത്രാ ഇൻഷ്വറൻസ്, ജിഎസ്ടി എന്നിവ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PC:Abhishek Koli

കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!

16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി

Read more about: andaman irctc travel packages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X