സായി ബാബാ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ടതാണ് ഷിര്‍ദ്ദിയും ഇവിടേക്കുള്ള തീര്‍ത്ഥാടനവും. ബാബയുടെ സമാധിസ്ഥലം കണ്ട് പൂജകളില്‍ പങ്കെടുത്ത് വരുന്നതിനാണ് വിശ്വാസികള്‍ ഇവിടേക്കെത്തുന്നത്. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഷിര്‍ദ്ദിയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നത്. ഇപ്പോഴിതാ ബാംഗ്ലൂരില്‍ നിന്നും വളരെ ചെറിയ ചിലവില്‍ ഷിര്‍ദ്ദിയിലേക്കും ശനിസിഗ്നാപൂരിലേക്കും മികച്ച ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആര്‍സിടിസി. ഈ പാക്കേജിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ബാംഗ്ലൂര്‍-ഷിര്‍ദ്ദി പാക്കേജ്
ബാംഗ്ലൂരില്‍ നിന്നും ആരംഭിക്കുന്ന ഈ പാക്കേജില്‍ ഷിര്‍ദ്ദി സായി ബാബാ ക്ഷേത്രയും ശനി സിഗ്നാപൂര് ക്ഷേത്രവും സന്ദര്‍ശിക്കും. മൂന്ന് രാത്രിയും നാല് പകലും നീണ്ടുനില്‍ക്കുന്ന യാത്ര റെയില്‍ ടൂര്‍ പാക്കേജ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ ചിലവ്
സാധാരണ ഷിര്‍ദ്ദി യാത്രകളെ അപേക്ഷിച്ച്, ബാംഗ്ലൂരില്‍ നിന്നും കുറഞ്ഞ ചിലവില്‍ പോയി വരുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. 4050 രൂപയിലാണ് പാക്കേജ് ആരംഭിക്കുന്നത്. ഷിര്‍ദ്ദി സായിബാബാ ക്ഷേത്രം കൂടാതെ രാജ്.ത്തെ തന്നെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നായ ശനി സിംഗനാപ്പൂര് ക്ഷേത്രവും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ദിവസം
യാത്രയുടെ ആദ്യ ദിവസം കെഎസ്ആര് ബംഗളുരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും വൈകിട്ട് 7.20 ന് യാത്ര ആരംഭിക്കും. രാത്രിയും പിറ്റേദിവസം ഉച്ചവരെയും ട്രെയിന്‍ യാത്ര ആയിരിക്കും.

രണ്ടാം ദിവസം
യാത്രയുടെ രണ്ടാം ദിവസം ഉച്ചയ്ക്ക് 1.47ന് കൊപ്രഗാവോണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. അവിടെ നിന്നും നേരെ ശിര്‍ദ്ദി ഹോട്ടലിലേക്ക് മാറും. യാത്രക്കാര്‍ക്ക് തങ്ങളുടെ സൗകര്യം അനുസരിച്ച് സായി ബാബാ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിവരുവാന്‍ സൗകര്യം ഉണ്ടായിരിക്കും. അന്ന രാത്രി താമസം ഷിര്‍ദ്ദിയിലെ ഹോട്ടലില്‍ തന്നെയാണ്.
സായി ബാബയുടെ സമാധിക്ക് ശേഷം നിര്‍മ്മിച്ച ക്ഷേത്രമാണ് ഇവിടെയുള്ളത്. 1922 ല്‍ ആയിരുന്നു ഇത്. വെളുത്ത മാര്‍ബിള്‍ ഉപയോഗിച്ചാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്രത്യേക പൂജകളും പ്രാര്ത്ഥനകളുമുള്ള ദിവസങ്ങളില്‍ ഒരു ലക്ഷം പേര് വരെ ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്.

മൂന്നാം ദിവസം
മൂന്നാമത്തെ ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക്ക്-ഔട്ട് ചെയ്യും. അവിടുന്ന് നേരെ ശനിശിംഗനാപൂ ക്ഷേത്രത്തിലേക്കാണ് പോകുന്നത്. അഹമ്മദ്നഗർ ജില്ലയിnz നെവാസ താലൂക്കിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശനിക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവിടുത്തെ പ്രത്യേകത. ക്ഷേത്രത്തിലെ കാഴ്ചകളും മറ്റും കണ്ട ശേഷം കൊപ്രാഗാവോണ് റെയില്‍വേ സ്റ്റേഷനില്‍ തിരികെ വൈകിട്ട് 3.30 ന് എത്തിക്കും. അവിടുന്ന് 4.40 ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിനില്‍ കയറി 12.30ന് ബാംഗ്ലൂരിലെത്തിച്ചേരും.
PC:Rashmitha

യാത്രാ തിയ്യതി
എല്ലാ ദിവസവും ഈ യാത്ര പുറപ്പെടാറുണ്ട്. ഇനി ഏറ്റവുമടുത്ത് വരുന്ന യാത്രാ തിയ്യതി ജൂലൈ 29 ആണ്.

ടിക്കറ്റ് നിരക്ക്
രണ്ടു തരത്തിലാണ് യാത്രയുള്ളത്. കംഫര്‍ട്ട് ക്ലാസിലും(3AC)സ്റ്റാന്‍ഡേര്‍ഡ് ക്ലാസിലും)(സ്ലീപ്പര്‍) ഇത് തിരഞ്ഞെടുക്കുന്നതിനുസരിച്ച് യാത്രാ നിരക്കില്‍ മാറ്റം വരാം. കംഫര്‍ട്ട് ക്ലാസില്‍ സിംഗിള്‍ ഷെയറിങ്ങിന് 8,240/- രൂപയും ട്വിന്‍ ഷെയറിങ്ങിന് 6,960/- രൂപയും ട്രിപ്പിള്‍ ഷെയറിങ്ങിന് 6,500/- രൂപയും 5-11 വയസ്സിലുള്ള കുട്ടികള്‍ക്ക് ബെഡ് ചാര്‍ജ് ആയി 5,400/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 5,340/- രൂപയും ആണ് ചിലവ്.
സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ സിംഗിള്‍ ഷെയറിങ്ങിന് 5,780/- രൂപയും ട്വിന്‍ ഷെയറിങ്ങിന് 4,500/- രൂപയും ട്രിപ്പിള്‍ ഷെയറിങ്ങിന് 4,050/- രൂപയും 5-11 വയസ്സിലുള്ള കുട്ടികള്‍ക്ക് ബെഡ് ചാര്‍ജ് ആയി 2,950/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 2,890/-രൂപയും ആണ് ചിലവ്.
35250 രൂപയ്ക്ക് കാശ്മീര്‍ കാണാം...ആറ് ദിവസത്തെ യാത്ര..ഭൂമിയിലെ സ്വര്‍ഗ്ഗം കാണാം
കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!