Search
  • Follow NativePlanet
Share
» »ചെന്നൈ മഹാബലിപുരം വഴി പോണ്ടിച്ചേരിയിലേക്ക്... കേരളത്തില്‍ നിന്നും ബജറ്റ് യാത്രയുമായി ഐആര്‍സിടിസി

ചെന്നൈ മഹാബലിപുരം വഴി പോണ്ടിച്ചേരിയിലേക്ക്... കേരളത്തില്‍ നിന്നും ബജറ്റ് യാത്രയുമായി ഐആര്‍സിടിസി

കേരളത്തില്‍ നിന്നും ചെന്നെ, മഹാബലിപുരം, പോണ്ടിച്ചേരി യാത്രാ പാക്കേജാണ് ഐആര്‍സിടിസി പുറത്തിറക്കിയിരിക്കുന്നത്.

മാര്‍ച്ച് മാസത്തിലെ യാത്രകള്‍ മിക്കവയും ചൂടില്‍ നിന്നും രക്ഷപെടുവാനും ബീച്ച് ഡെസ്റ്റിനേഷനുകള്‍ തേടിയുള്ളതും ആയിരിക്കും. ഏതു തരത്തിലുള്ള യാത്രയാണ് വേണ്ടതെന്ന് അറിയാമെങ്കിലും എവിടേക്ക് പോകണമെന്നത് ഒരു വലിയ കണ്‍ഫ്യൂഷനാണ്. ഇപ്പോഴിതാ മാര്‍ച്ച് മാസത്തിലെ യാത്രകള്‍ കളറാക്കുവാന്‍ എത്തിയിരിക്കുകയാണ് ഐആര്‍സിടിസി. കേരളത്തില്‍ നിന്നും ചെന്നെ, മഹാബലിപുരം, പോണ്ടിച്ചേരി യാത്രാ പാക്കേജാണ് ഐആര്‍സിടിസി പുറത്തിറക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്....

കാണാം ചെന്നൈയും പോണ്ടിച്ചേരിയും

കാണാം ചെന്നൈയും പോണ്ടിച്ചേരിയും

ഈ മാസത്തില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കായി ഐആര്‍സിടിസി ഒരുക്കിയിരിക്കുന്ന പാക്കേജാണ് കേരളത്തില്‍ നിന്നും ചെന്നെ, മഹാബലിപുരം, പോണ്ടിച്ചേരി യാത്ര. തമിഴ്നാട്ടിലെ യാത്രകളില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഈ മൂന്നിടങ്ങള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഇടങ്ങളാണ്. മറീന ബീച്ചും ഫില്‍ട്ടല്‍ കോഫിയും അഡയാറും പഞ്ചരഥങ്ങളും തീരത്തെ ക്ഷേത്രവും ഓറോവില്ലും പാരഡൈസ് ബീച്ചുമെല്ലാം ഏതെങ്കിലും തരത്തില്‍ നമുക്ക് പരിചയമുള്ള സ്ഥലങ്ങളാണ്.

തിരുവനന്തപുരത്തു നിന്നും

തിരുവനന്തപുരത്തു നിന്നും

തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ചെന്നൈ മഹാബലിപുരം പോണ്ടിച്ചേരി SER046(Chennai Mahabalipuram Pondicherry SER046) എന്നതാണ് പാക്കേജിന്റെ പേര്. നാലു രാത്രിയും അഞ്ച് പകലും നീണ്ടു നില്‍ക്കുന്ന യാത്ര ഈ യാത്ര പ്രദേശത്തെ പ്രധാന ഇടങ്ങളെല്ലാം സന്ദര്‍ശിക്കും.

എല്ലാ വ്യാഴാഴ്ചയും തിരുവനനന്തപുരത്തു നിന്നും പുറപ്പെടുന്ന രീതിയിലാണ് യാത്ര. ത്രീ ടയര്‍ എസി ക്ലാസ് ആണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ഒന്നാമത്തെ ദിവസം വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആംഭിക്കും. ബുക്ക് ചെയ്ത ആളുകള്‍ക്ക് അതിനനുസരിച്ചുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും യാത്രയില്‍ ജോയിന്‍ ചെയ്യാം.

രണ്ടാം ദിവസം

രണ്ടാം ദിവസം


യാത്രയുടെ രണ്ടാം ദിവസം രാവിലെ 7.35ന് ട്രെയിന്‍ ചെന്നൈയിലെത്തും. അവിടെ നിന്നും നേരെ പോണ്ടിച്ചേരിക്കു പോകും. ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് 58 കിലോമീറ്റര്‍ ദൂരമാണുള്ളത്. യാത്രയില്‍ പ്രബാതഭക്ഷണത്തിനു ശേഷം ഒരു ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം ഒറബിന്ദോ ആശ്രമം,പോണ്ടിച്ചേരി മ്യൂസിയം, ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍, മഹാത്മാ ഗാന്ധി പ്രതിമ, എന്നിടങ്ങള്‍ സന്ദര്‍ശിച്ച് സായാഹ്നം പോണ്ടിച്ചേരി ബീച്ചില്‍ ചിലവഴിക്കും. അന്ന് രാത്രി താമസം പോണ്ടിച്ചേരിയിലാണ്.

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയുടെ മൂന്നാം ദിനം പോണ്ടിച്ചേരിയില്‍ നിന്നും മഹാബലിപുരത്തേയ്ക്ക് പോകും. പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക് ഔട്ട് ചെയ്ത ശേഷമാണ് യാത്ര തുടങ്ങുക. പോണ്ടിച്ചേരിയില്‍ നിന്നും മഹാബലിപുരത്തേയ്ക്ക് 95 കിലോമീറ്റര്‍ ദൂരമാണുള്ളത്. മഹാബലിപുരത്തെ പ്രധാന കാഴ്ചകളായ ഷോര്‍ ടെംപിള്‍, പഞ്ചരഥം, സ്ക്ള്‍പ്ചര്‍ മ്യൂസിയം, തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കും. വൈകുന്നേരം മുഴുവന്‍ മഹാബലിപുരം ബീച്ചില്‍ സമയം ചിലവഴിക്കാം. അന്ന് രാത്രി താമസം ചെന്നൈയിലായിരിക്കും.

അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്

നാലാം ദിവസം

നാലാം ദിവസം

നാലാം ദിവസത്തെ യാത്ര ചെന്നൈയിലെ പ്രധാന കാഴ്ചകള്‍ കാണുവാന്‍ വേണ്ടിയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക് ഔട്ട് ചെയ്ത് മറിന ബീച്ച് കാണുവാന്‍ പോകും. ഇവിടുന്ന് തുടര്‍ന്ന് കബാലീശ്വര്‍ ക്ഷേത്രം, ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം, എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് ഏഴു മണിയോടെ എത്തിച്ചേരും. 7.45 ന് ട്രെയിന്‍ പുറപ്പെടും.

അഞ്ചാം ദിനം

അഞ്ചാം ദിനം


അഞ്ചാമത്തെ ദിവസം രാവിലെ 11.30 ന് തിരുവനന്തപുരം സെന്‍ട്രലില്‍ ട്രെയിന്‍ എത്തിച്ചേരും.

 ബോര്‍ഡിങ് പോയിന്‍റുകളും ഡീബോര്‍ഡിങ് പോയിന്‍റുകളും

ബോര്‍ഡിങ് പോയിന്‍റുകളും ഡീബോര്‍ഡിങ് പോയിന്‍റുകളും

കേരളത്തില്‍ എവിടെ നിന്നുള്ളവര്‍ക്കും കയറുവാനു ഇറങ്ങുവാനും സാധിക്കുന്ന തരത്തില്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ബോര്‍ഡിങ്ങും ഡീ ബോര്‍ഡിങ്ങും അനുവദിച്ചിട്ടുണ്ട്.

ബോര്‍ഡിങ്ങ് സ്റ്റേഷനുകള്‍

മാര്‍ച്ച് 17-ാം തിയ്യതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് (15.00)തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിക്കും. 16.00 ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലും 17.47ന് കോട്ടയം റെയില്‍വേ സ്റ്റേഷനിും 19.15 ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലും 19.43ന് ആലുവയിലും 20.40 ന് തൃശൂരും പാലക്കാട് ജംങ്ഷനില്‍ 22.17നും ട്രെയിനെത്തും. ബുക്ക് ചെയ്തതനുസരിച്ച് ഈ സ്റ്റേഷനുകളില്‍ നിന്നും കയറാം.

ഡീബോര്‍ഡിങ് സ്റ്റേഷനുകള്‍

തിരിച്ചു വരുമ്പോള്‍ പുലര്‍ച്ചെ 3.52 ന് പാലക്കാട് ജംങ്ഷനിലും 05.02ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും 05.55ന് ആലുവയിവും 6.35ന് എറണാകുളം ജംങ്ഷനിലും 7.57ന് കോട്ടയത്തും 09.52ന് കൊല്ലത്തും 11.30 ന് തിരുവനന്തപുരം സെന്‍ട്രലിലും ട്രെയിന്‍ എത്തിച്ചേരും.

സീറ്റുകള്‍

സീറ്റുകള്‍


ത്രീ ടയര്‍ എസി ക്ലാസിലായിരിക്കും യാത്ര. B4 കോച്ചില്‍ 33 മുതല്‍ 38 വെയും 41 മുതല്‍ 44 വരെയുള്ല ബെര്‍ത്തുകളും B3 കോച്ചില്‍ 25 മുതല്‍ 30 വരെയുള്ള ബെര്‍ത്തുകളും 33 മുതല്‍ 36 വരെയുള്ള ബെര്‍ത്തുകളുമാണ് ഈ യാത്രയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് 15,200 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 12,900 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 12,6000 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 10800 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 8,700 രൂപയും ആയിരിക്കും.

ചിലവുകള്‍

ചിലവുകള്‍

യാത്രയിലെ എല്ലാ ചിലവുകളും ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എസി ത്രീ ടര്‍ ക്ലാസില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര, എസി വാഹനത്തില്‍ ഒരു സ്ഥലത്തു നിന്നും അടുത്ത ഇടത്തേയ്ക്കുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍, ചെന്നൈിലെയും പോണ്ടിച്ചേരിയിലെയും ഹോട്ടലുകളില്‍ രാത്രി താമസം, രണ്ടാം ദിവസത്തെ ഹോട്ടലില്‍ നിന്നുള്ള പ്രഭാത ഭക്ഷണം, മൂന്നാം ദിവസം ഹോട്ടലില്‍ നിന്നുള്ള പ്രഭാത ഭക്ഷണവും അത്താഴവും നാലാം ദിവസത്തെ പ്രഭാത ഭക്ഷണം എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

കൊച്ചിയില്‍ നിന്നും കിടിലന്‍ ക്രൂസ് യാത്ര.... ഐആര്‍സി‌ടിസിയു‌ടെ ആഢംബര പാക്കേജുകള്‍..ഗോവ മുതല്‍ ലക്ഷദ്വീപ് വരെകൊച്ചിയില്‍ നിന്നും കിടിലന്‍ ക്രൂസ് യാത്ര.... ഐആര്‍സി‌ടിസിയു‌ടെ ആഢംബര പാക്കേജുകള്‍..ഗോവ മുതല്‍ ലക്ഷദ്വീപ് വരെ

യാത്രകള്‍ക്കു വേണ്ടിയുള്ള മാര്‍ച്ച് മാസം.. പ്ലാന്‍ ചെയ്യാം അവധിദിനങ്ങള്‍... വര്‍ക്കല മുതല്‍ പഹല്‍ഗാം വരെയാത്രകള്‍ക്കു വേണ്ടിയുള്ള മാര്‍ച്ച് മാസം.. പ്ലാന്‍ ചെയ്യാം അവധിദിനങ്ങള്‍... വര്‍ക്കല മുതല്‍ പഹല്‍ഗാം വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X