Search
  • Follow NativePlanet
Share
» »തായ്ലന്‍ഡ് കാണാം.. പ‌‌ട്ടായയും ബാംഗോക്കും കറങ്ങാം... കി‌ടിലന്‍ പാക്കേജുമായി ഐആര്‍സി‌‌ടിസി

തായ്ലന്‍ഡ് കാണാം.. പ‌‌ട്ടായയും ബാംഗോക്കും കറങ്ങാം... കി‌ടിലന്‍ പാക്കേജുമായി ഐആര്‍സി‌‌ടിസി

വ്യത്യസ്തവും പോക്കറ്റിനിണങ്ങുന്നതുമായ പാക്കേജുകളിലൂ‌ടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഐആര്‍സി‌ടിസിയു‌ടെ തായ്ലന്‍ഡ് പാക്കേജിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

ലോകത്തിലെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും തേ‌ടുന്നവര്‍ ആദ്യം പോകുവാനാഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്ന് തായ്ലന്‍ഡ് ആണ്. രാവും പകലും വേര്‍തിരിവില്ലാത്ത ആഘോഷങ്ങളും ഉറങ്ങാത്ത രാത്രി ജീവിതവും എന്നും എപ്പോഴും ഇവി‌ടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തായ്ലന്‍ഡിലെ ജീവിതവും പ‌ട്ടായയിലെ ബീച്ച് കാഴ്ചകളും ബാംഗോക്കിലെ രാത്രി നഗരജീവിതവും ആസ്വദിക്കുവാന്‍ താല്പര്യപ്പെ‌ടുന്നവര്‍ക്ക് കി‌ടിലനൊരു പാക്കേജുമായി വന്നിരിക്കുകയാണ് ഐആര്‍സി‌‌‌‌‌ടിസി. വളരെ വ്യത്യസ്തവും പോക്കറ്റിനിണങ്ങുന്നതുമായ പാക്കേജുകളിലൂ‌ടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഐആര്‍സി‌ടിസിയു‌ടെ തായ്ലന്‍ഡ് പാക്കേജിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

ഡിലൈറ്റ്ഫുള്‍ തായ്ലന്‍ഡ് പാക്കേജ്

ഡിലൈറ്റ്ഫുള്‍ തായ്ലന്‍ഡ് പാക്കേജ്

തായ്ലന്‍ഡിന്‍റെ കാഴ്ചകളിലേക്ക് ചെന്നെത്തതുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളെ ലക്ഷ്യമി‌ട്ടുള്ള ഡിലൈറ്റ്ഫുള്‍ തായ്ലന്‍ഡ് പാക്കേജ് തയ്യാറെ‌ടുപ്പിന്റെ ബുദ്ധിമു‌ട്ടുകളോ ആശങ്കകളോ ഇല്ലാതെ യാത്ര പോകുവാന്‍ താല്പര്യപ്പെ‌ടുന്നവര്‍ക്ക് പറ്റിയ ഒന്നാണ്. ലക്നൗവില്‍ നിന്നും ആരംഭിച്ച് കൊല്‍ക്കത്ത വഴി ബാംഗോക്കിലേക്ക് പോകുന്ന വിധത്തിലാണിത് പ്ലാന്‍ ചെയ്തിരിക്കുന്നത്.

PC:Mathew Schwartz

അഞ്ച് രാത്രിയും ആറ് പകലും

അഞ്ച് രാത്രിയും ആറ് പകലും

അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനില്‍ക്കുന്ന തായ്ലന്‍ഡ് യാത്രയില്‍ പട്ടായയിലെയും ബാംഗോക്കിലെയും പ്രധാന കാഴ്ചകളെല്ലാം ഉള്‍പ്പെ‌ടുത്തിയിട്ടുണ്ട്.

PC:Yavor Punchev

യാത്രാ തിയ്യതി

യാത്രാ തിയ്യതി

ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് യാത്ര ഇനി വരുന്ന യാത്ര സെപ്റ്റംബര്‍ 12ന് ആരംഭിച്ച് 17 ന് തിരികെ എത്തുന്നതാണ്. 35 സീറ്റുകളാണ് യാത്രയ്ക്ക് ലഭ്യമായിട്ടുള്ളത്.

PC:Peter Borter

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയു‌ടെ ഒന്നാം ദിവസമായ സെപ്റ്റംബര്‍ 12 ന് കൊല്‍ക്കത്തയില്‍ നിന്നും വൈകി‌ട്ട് 9.10ന് ( 21:10 hrs) ബാംഗോക്കിലേക്ക് വിമാനം പുറപ്പെ‌ടും. അന്നേ ദിവസം തന്നെ ലക്നൗവില്‍ നിന്നും യാത്ര ആരംഭിക്കുന്നവര്‍ക്കായി വൈകി‌ട്ട് 4.35ന് (16:35 hrs) കൊല്‍ക്കത്തയിലേക്ക് ഫ്ലൈറ്റ് സര്‍വീസ് ന‌ടത്തും. 6.15ന് (18:15 hrs) വിമാനം കൊല്‍ക്കത്തയിലെത്തും.

PC:Hanny Naibaho

യാത്രയു‌ടെ രണ്ടാം ദിവസം

യാത്രയു‌ടെ രണ്ടാം ദിവസം

യാത്രയുടെ രണ്ടാം ദിവസം സെപ്റ്റംബര്‍ 13 ന് പുലര്‍ച്ചെ 1.15ന് വിമാനം ബാംഗോക്ക് വിമാനത്താവളത്തില്‍ എത്തും. വിമാനത്താവളത്തിലെ കാര്യങ്ങള്‍കഴിഞ്ഞ് അവിടുന്ന് നേരെ പട്ടായയിലേക്ക് പോകും. രണ്ടര മണിക്കൂര്‍ നേരത്തെ ഡ്രൈവ് ആയിരിക്കും ഈ യാത്ര. പുലര്‍ച്ചെ തന്നെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും. പിന്നീട് പ്രഭാതഭക്ഷത്തിനു ശേഷം നോങ് നൂച്ച് ‌ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ കാണുവാനായി യാത്ര തിരിക്കും. ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ടോ‌ടെ അല്‍കാസര്‍ ഷോ കാണാനായി പോകും. ഈ ദിവസത്തെ രാത്രി ഭക്ഷണം ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ നിന്നുമായിരിക്കും. രാത്രി താമസം പട്ടായയില്‍. ഈ ദിവസത്തെ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവ പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെ‌ട്ടതാണ്.
PC:Florian Wehde

യാത്രയു‌ടെ മൂന്നാം ദിവസം

യാത്രയു‌ടെ മൂന്നാം ദിവസം

മൂന്നാം ദിവസം പട്ടായയില്‍ തന്നെയാണ് ചിലവഴിക്കുന്നത്. ഗള്‍ഫ് ഓഫ് തായ്ലന്‍ഡിലെ കോറന്‍ ഐലന്‍ഡിലേക്ക് പ്രഭാതഭക്ഷണത്തിനു ശേഷം യാത്ര പോകും. ഉച്ചഭക്ഷണത്തിനുശേഷം തിരികെ ഹോട്ടലിലേക്ക് മ‌ടങ്ങും. ഈ ദിവസത്തെ ബാക്കി സമയം നിങ്ങള്‍ക്ക് സ്വന്തമായ രീതിയില്‍ ചിലവഴിക്കാം. രാത്രി ഡിന്നര്‍ പ‌ട്ടായയിലെ ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ നിന്നുമാണ്. ഈ ദിവസത്തെ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവ പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെ‌ട്ടതാണ്.
രാത്രി താമസം പട്ടായയില്‍.

PC:Waranont (Joe)

16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി

യാത്രയുടെ നാലാം ദിവസം

യാത്രയുടെ നാലാം ദിവസം

നാലാമത്തെ ദിവസം പട്ടായയോട് ബൈ പറഞ്ഞ് ബാംഗോക്കിലേക്ക് പോകും. പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക്ക്-ഔട്ട് ചെയ്യും. യാത്രയില്‍ ജെംസ് ഗാലറി സന്ദര്‍ശിക്കും. അര ദിവസം ബംഗോക്ക് നഗരത്തെ പരിചയപ്പെ‌ടുത്തുന്ന സിറ്റി ടൂറിനായി മാറ്റിവെച്ചിരിക്കുന്നു. ഇവിടുത്തെ പ്രസിദ്ധമായ റിക്ലൈനിങ് ബുദ്ധയും ഗോള്‍ഡന്‍ ബുദ്ധയും ഈ യാത്രയില്‍ സന്ദര്‍ശിക്കും. ഉച്ചഭക്ഷണം ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ നിന്നുമാണ്. വൈകി‌ട്ട് ചാഫ്രയ റിവര്‍ ക്രൂസ് യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് അത്താഴം. രാത്രി താമസം ബാങ്കോക്കില്‍. ഈ ദിവസത്തെ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവ പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെ‌ട്ടതാണ്.

PC:Chananthorn Kidthuengkun

യാത്രയുടെ അഞ്ചാം ദിവസം

യാത്രയുടെ അഞ്ചാം ദിവസം

അഞ്ചാം ദിവസം പൂര്‍ണ്ണമായും സഫാരി വേള്‍ഡ് വിത്ത് മറൈന്‍ പാര്‍ക്കിലായിരിക്കും ചിലവഴിക്കുക. പ്രഭാതഭക്ഷണത്തിനു ശേഷം നേരെ ഇവി‌ടേക്ക് പോകും. ഉച്ചഭക്ഷണവും ഇവിടെ നിന്നാണ്. രാത്രി താമസം ബാങ്കോക്കില്‍. ഈ ദിവസത്തെ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവ പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെ‌ട്ടതാണ്.

PC:Sumit Chinchane

യാത്രയുടെ ആറാം ദിവസം

യാത്രയുടെ ആറാം ദിവസം

യാത്രയുടെ അവസാന ദിവസമാണിത്. . പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക്ക്-ഔട്ട് ചെയ്യും. ഉച്ചഭക്ഷണം പാക്ക് ചെയ്ത് കയ്യില്‍ കരുതും.സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 12.20നാണ് ബാങ്കോക്കില്‍ നിന്നും ന്യൂ ഡല്‍ഹിയിലേക്ക് വിമാനം. ഉച്ചയ്ക്ക് 2.50ന് (14:50 hrs) എത്തും. ന്യൂ ഡല്‍ഹിയില്‍ നിന്നും 6.45 ന് (18:45 hrs)
ലക്നൗവിലേക്കും വിമാന സര്‍വീസ് ലഭ്യമാണ്.
PC:Stefan Kunze

ബുക്കിംഗ് സമയത്ത് ആവശ്യമായ രേഖകൾ

ബുക്കിംഗ് സമയത്ത് ആവശ്യമായ രേഖകൾ

പ്രവേശന തീയതി മുതൽ 6 മാസത്തേക്ക് സാധുവായ പാസ്‌പോർട്ട്.

അപേക്ഷകന്റെ രണ്ട് സമീപകാല ഫോട്ടോഗ്രാഫുകൾ (3 മാസത്തിൽ കൂടുതൽ പഴക്കമുള്ളതല്ല) വലിപ്പം- 3.5x4.5cm,
വെളുത്ത പശ്ചാത്തലം, മുഖവും കണ്ണുകളും, സൺഗ്ലാസുകളോ തൊപ്പിയോ മറ്റേതെങ്കിലും ശിരോവസ്ത്രമോ ഇല്ലാതെ വേണം ഫോട്ടോ എടുക്കുവാന്‍. മതപരമായ വിശ്വാസങ്ങളനുസരിച്ചുള്ള ശിരോവസ്ത്രം ധരിക്കാം. ഫോട്ടോയ്ക്ക് വെളുത്ത പശ്ചാത്തലവും മാറ്റ് ഫിനിഷും ആയിരിക്കണം. ഫോട്ടോയുടെ പിന്നിൽ അപേക്ഷകന്റെ ഒപ്പ് വേണം.

ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് (ഒറിജിനൽ ആയിരിക്കണം അല്ലെങ്കിൽ ബാങ്ക് സാക്ഷ്യപ്പെടുത്തിയിരിക്കണം) തത്തുല്യമായ മിനിമം കറന്റ് ബാലൻസ് ഒരാൾക്ക് 700 ഡോളർ അല്ലെങ്കിൽ ഒരു കുടുംബത്തിന് 1400 ഡോളർ.

ബുക്കിംഗ് സമയത്ത് പാൻ കാർഡിന്റെ ഫോട്ടോ കോപ്പി എന്നിവ കരുതണം.

PC:Ron Iligan

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

യാത്രാസമയത്ത് പ്രത്യേക സംസ്ഥാനങ്ങൾ/രാജ്യങ്ങൾ നിർദ്ദേശിക്കുന്ന കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇരട്ട വാക്സിനേഷൻ നിർബന്ധമാണ്. ഭാഗിക/വാക്‌സിനേറ്റ് ചെയ്യാത്ത യാത്രക്കാരന് പുറപ്പെടുന്ന തീയതി മുതൽ 72 മണിക്കൂറിനുള്ളിൽ RT-PCR നെഗറ്റീവ് റിപ്പോർട്ട് അല്ലെങ്കിൽ ATK ടെസ്റ്റ് കൊണ്ടുപോകാം.
പാസ്‌പോർട്ടിന് ഇന്ത്യയിലേക്ക് മടങ്ങുന്ന തീയതി മുതൽ കുറഞ്ഞത് 06 മാസത്തെ സാധുത ഉണ്ടായിരിക്കണം.
PC:Vii Nguyenn

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് ഒരാള്‍ക്ക് 69850/- രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 59700/- രൂപയും മൂന്ന് പേരുള്ള താമസത്തിന് (ട്രിപ്പിള്‍ ഒക്യുപന്‍സി )59700/- രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 57400/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക്51600/- രൂപയും ആണ്. ര
ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് (ഒറിജിനൽ ആയിരിക്കണം അല്ലെങ്കിൽ ബാങ്ക് സാക്ഷ്യപ്പെടുത്തിയിരിക്കണം) തത്തുല്യമായ മിനിമം കറന്റ് ബാലൻസ് ഒരാൾക്ക് 700 ഡോളർ അല്ലെങ്കിൽ ഒരു കുടുംബത്തിന് 1400 ഡോളർ.

PC:Miltiadis Fragkidis

ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍

വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്

Read more about: irctc travel packages world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X