Search
  • Follow NativePlanet
Share
» »കൊച്ചിയില്‍ നിന്നു പോകാം...അഹ്മദാബാദും ദ്വാരകയും സോമനാഥും കണ്ടുവരാം..ഐആര്‍സി‌ടിസിയു‌ടെ പാക്കേജിതാ..

കൊച്ചിയില്‍ നിന്നു പോകാം...അഹ്മദാബാദും ദ്വാരകയും സോമനാഥും കണ്ടുവരാം..ഐആര്‍സി‌ടിസിയു‌ടെ പാക്കേജിതാ..

കൊച്ചിയില്‍ നിന്നാരംഭിക്കുന്ന ഗുജറാത്ത് സോംനാഥ് ദ്വാരക പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

വൈവിധ്യങ്ങളുടെ നാടാണ് ഗുജറാത്ത്. എളുപ്പത്തില്‍ കണ്ടുതീര്‍ക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള ചരിത്രവും പൈതൃകവും സ്സാകരവും നിറഞ്ഞുനില്‍ക്കുന്നയിടം. മധ്യകാലഘട്ടത്തിന്‍റെ ശേഷിപ്പുകളാണ് ഗുജറാത്തിനെ പ്രസിദ്ധമാക്കിയിരിക്കുന്നത്. സബര്‍മതി നദിയുടെ തീരത്തെ ഗുജറാത്ത് കണ്ടുതീര്‍ക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമേയല്ല. കൃഷ്ണന്‍റെ ഈ നാട്ടില്‍ പരിചയപ്പ‌െട്ടിരിക്കേണ്ടതായ നിരവധി ഇടങ്ങളുണ്ട്. ക്ഷേത്രങ്ങളായും ചരിത്രസ്മാരകങ്ങളായും പുരാവസ്തുക്കളായും സംരക്ഷിത ഇടങ്ങളായുമെല്ലാം ആളുകള്‍ സന്ദര്‍ശിക്കുന്ന ഈ കാഴ്ചകളിലേക്ക് മികച്ച ഒരു പാക്കേജുമായി വന്നിരിക്കുകയാണ് ഐആര്‍സിടിസി. കൊച്ചിയില്‍ നിന്നാരംഭിക്കുന്ന ഗുജറാത്ത് സോംനാഥ് ദ്വാരക പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഡിവൈന്‍ ഗുജറാത്ത് വിത്ത് സോംനാഥ് & ദ്വാരക

ഡിവൈന്‍ ഗുജറാത്ത് വിത്ത് സോംനാഥ് & ദ്വാരക

ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്ത് കിടക്കുന്ന ഗുജറാത്ത് ബുദ്ധിമുട്ടുകളിലല്ലാതെ എത്തിപ്പെടുവാന്‍ സാധിക്കുന്ന സ്ഥലമാണ്. എന്നാല്‍ ഇവിടേക്ക് മാത്രമായി വന്ന് കാഴ്ചകള്‍ കണ്ടുപോകുന്നവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ ഒരിക്കല്‍ വന്നാലോ, അത്രപെട്ടന്നൊന്നും സ്ഥലങ്ങള്‍ തീര്‍ക്കുവാന്‍ സാധിക്കില്ല. നിരവധി വിശുദ്ധ ക്ഷേത്രങ്ങളും ചരിത്ര ഇടങ്ങളുമെല്ലാം ചേരുന്ന ഗുജറാത്തിലേക്ക് ഒരു പാരക്കേ അവതരിപ്പിച്ചിരിക്കുകയാണ് ഐആര്‍സിടിസി. അഹ്മദാബാദ്, ജുനാഗഡ്, സോംനാഥ, പോര്‍ബന്ദര്‍, ദ്വാരക, ബെയ്ത് ദ്വാരക തുടങ്ങിയ ഇടങ്ങളാണ് ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേട്ടറിഞ്ഞ ഗുജറാത്തിനെ നേരില്‍ പരിചയപ്പെടുവാനുള്ള മികച്ച അവസരമാണിത്.

PC:Shree vallabh

ഏഴ് രാത്രിയും എട്ടു പകലും

ഏഴ് രാത്രിയും എട്ടു പകലും

ഏഴ് രാത്രിയും എട്ടു പകലും നീണ്ടു നില്‍ക്കുന്ന യാത്ര കൊച്ചിയില്‍ നിന്നുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 7-ാം തിയതി കൊച്ചിയില്‍ നിന്നാരംഭിക്കുന്ന യാത്ര 14ന് തിരികെ കൊച്ചിയിലെത്തും. മികച്ച സൗകര്യങ്ങളാണ് അധികൃതര്‍ യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.

PC:Tasmay and Shikha Rachhadia

ഒന്നാം ദിവസം

ഒന്നാം ദിവസം

നവംബര്‍ 7-ാം തിയതി ഉച്ചയ്ക്ക് 12.40ന് ആണ് അഹ്മാബാദിലേക്കുള്ള വിമാനം പുറപ്പെടുന്നത്. അത് ഉച്ചകഴിഞ്ഞ് 3.15ന് അഹ്മദാബാദ് വിമാനത്താവളത്തില്‍ എത്തിച്ചേരും. നേരം ഹോട്ടലിലേക്ക് പോകും. ചെക്ക് ഇന്‍ ചെയ്യാം. ഈ ദിവസം പ്രത്യേക യാത്രകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. രാത്രി ഭക്ഷണവും താമസവും ഇതേ ഹോട്ടലില്‍ നിന്നുതന്നെയാണ്.

PC:Nithin Pillai

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാമത്തെ ദിവസമായ നവംബര്‍ എട്ടാം തിയതി മുതലാണ് യാത്രകള്‍ ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ ജുനാഗഡിലേക്കാണ് പോകുന്നത്. ഗിർനാർ മലനിരകളുടെ താഴ്വാരത്തിലാണ് ജുനാഗഡ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങളുടെ പേരിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. അംബ മാതാ ക്ഷേത്രമാണ് യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പോകുന്നത്. . 600 മീറ്റർ ഉയരമുള്ള ഗിർനാർ കുന്നിന്റെ മുകളിലാണ് അംബ മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദമ്പതികളാണ് ദാമ്പത്യവിജയത്തിനായി ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവരില്‍ അധികവും. ക്ഷേത്രത്തിലേക്ക് റോപ്വേ വഴി പോകുവാന്‍ സാധിക്കുമെങ്കിലും ഇതിനുള്ള തുക സ്വയം മുടക്കേണ്ടി വരും. ക്ഷേത്രദര്‍ശനത്തിനു ശേഷം തിരികെ ഹോട്ടലിലേക്ക് മടക്കും. രാത്രി ഭക്ഷണവും താമസവും ഇതേ ഹോട്ടലില്‍ നിന്നുതന്നെയാണ്.

PC:Bernard Gagnon

മൂന്നാം ദിവസം

മൂന്നാം ദിവസം

വിശ്വാസികളുടെ ഇടയില്‍ പ്രത്യേക പ്രാധാന്യമുള്ള ക്ഷേത്രമായ സോംനാഥ ക്ഷേത്രത്തിലേക്കാണ് യാത്ര. ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ഈ ക്ഷേത്രം ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാമത്തേത് കൂടിയാണ്. ചന്ദ്രൻ ശിവനെ ആരാധിച്ച സ്ഥലം കൂടിയാണിത്. ഇതിനു പിന്നില്‍ നിരവധി വിശ്വാസങ്ങളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ദേവന്മാർ സൃഷ്ടിച്ച ഒരു കുളവും ക്ഷേത്രത്തിലുണ്ട്. ഈ കുളത്തിൽ കുളിച്ചാൽ പാപങ്ങൾ കഴുകിക്കളയാമെന്നാണ് വിശ്വാസം. അതിനാൽ ലോകമെമ്പാടുമുള്ള ഭക്തർ ഈ കുളത്തിൽ സ്നാനം നടത്തുവാന്‍ ഇവിടെയെത്തുന്നു. ക്ഷേത്രദര്‍ശനത്തിനു ശേഷം പോര്‍ബന്ദറിലേക്കാണ് പോകുന്നത്. അന്ന് രാത്രി ഇവിടെ ഹോട്ടലില്‍ രാത്രി താമസവും ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PC:B. SurajPatro1997

ഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതംഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതം

നാലാം ദിവസം

നാലാം ദിവസം

പ്രഭാത ഭക്ഷണത്തിനു ശേഷം ആദ്യം കൃതി മന്ദിര്‍ സന്ദര്‍ശിക്കും. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദേശം എന്ന നിലയിലാണ് പോര്‍ബന്ദര്‍ പ്രസിദ്ധമായിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെയും ഭാര്യ കസ്തൂര്ബാ ഗാന്ധിയുടെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന സ്ഥലമാണ് കൃതി മന്ദിര്‍. അതിനു ശേഷം സുധമാ മന്ദിര്‍ ആണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ നഗരത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീകൃഷ്ണനും അദ്ദേഹത്തിന്റെ സുഹൃത്തായ സുധമുയുടെയും സൗഹൃദത്തി്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കപ്പെട്ടത് ആണെന്നാണ് കരുതപ്പെടുന്നത്. അതിനു ശേഷം യാത്ര ദ്വാരകയിലേക്ക് തുടരും. ഈ ദിവസം രാത്രി ദ്വീരകയിലെത്തി അവിടുത്തെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും. രാത്രി താമസവും ഭക്ഷണവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PC:Rohit Agarwal

അഞ്ചാം ദിവസം

അഞ്ചാം ദിവസം

യാത്രയുടെ അഞ്ചാമത്തെ ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം ദ്വാരകധീശ് ക്ഷേത്രത്തിലേക്കാണ് ആദ്യം പോകുന്നത്. ജഗത് മന്ദിർ എന്നറിയപ്പെടുന്ന ദ്വാരകാധീഷ് ക്ഷേത്രം, കൃഷ്ണ ഭഗവാന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ്. ചാർ ധാമിന്റെ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇവിടെ ശ്രീകൃഷ്ണന്റെ കറുത്ത മാർബിൾ വിഗ്രഹം കാണാം. പുരാതന ദ്വാരകാധീശ് ക്ഷേത്രത്തോട് ചേര്‍ത്തു നിര്‍മ്മിച്ചിരിക്കുന്നതാണ് പ്രധാന ക്ഷേത്രം. അതിനു ശേഷം ഇവിടെ നിന്നും നാഗേശ്വർ (ജ്യോതിർലിംഗ്) ക്ഷേത്രം, ഗോപി തലവ്, ബെയ്റ്റ് ദ്വാരക എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഈ നാലിടങ്ങള്‍ സന്ദര്‍ശിച്ചാല്‍ മാത്രമേ ദ്വാരകാ തീര്‍ത്ഥാടനം പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് വിശ്വാസം. ബെയ്റ്റ് ദ്വാരകയിലെക്കുള്ള 30 മിനിറ്റ് ബോട്ട് യാത്ര സ്വന്തം ചിലവില്‍ വിശ്വാസികള്‍ നടത്തണം. അതിനു ശേഷം രുക്മിണി ദേവി ക്ഷേത്രത്തിലേക്ക് പോയി ഹോട്ടലിലേക്ക് മടങ്ങുക. അത്താഴവും രാത്രി താമസവും ദ്വാരകയിൽ.

PC:വിക്കിപീഡിയ

കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്

ആറാം ദിവസം

ആറാം ദിവസം

രാവിലെ ഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നു ചെക്ഔട്ട് ചെയ്ത് അഹ്മദാബാദിനു തിരിക്കും. യാത്രയില്‍ ജാംനറിലെ ബാല ഹനുമാന്‍ മന്ദിര്‍ സന്ദര്‍ശിക്കും. റൺമൽ തടാകത്തിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശ്രീരാമൻ, ലക്ഷ്മണൻ, സീതാദേവി, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റ് പ്രശ്‌നങ്ങളിൽ നിന്നും ഈ ക്ഷേത്രം തങ്ങളെ സംരക്ഷിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
ക്ഷേത്രദര്‍ശനത്തിനു ശേഷം നേരെ അഹമ്മഹാബാദിലെത്തി അവിടെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും, രാത്രി താമസവും ഭക്ഷണവും ഈ ഹോട്ടലില്‍ തന്നെയാണ്.

PC: MILAN CHAUHAN

ഏഴാം ദിവസം

ഏഴാം ദിവസം

യാത്രയുടെ അവസാനദിവസമായ നവംബര്‍ 14ന് രാവിലെ തന്നെ ഹോട്ടലില്‍ നിന്നും ചെക്ഔട്ട് ചെയ്യും. 07:30ന് അഹമ്മദാബാദ് എയർപോർട്ടിൽ എത്തും. 09:30 നാണ് കൊച്ചിയിലേക്കുള്ള വിമാനം. 11.55 ന് കൊച്ചിയിലെത്തും.

PC:John McArthur

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 46,750/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 37,700/-രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 36,100/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക്31,000/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 29,800/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 22,800/- രൂപയും ആണ് ടിക്കറ്റ് നിരക്ക് ആയി ഈടാക്കുന്നത്.

PC:Parth Kateliya

ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍!! പണമെത്തുന്ന വഴിയിങ്ങനെഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍!! പണമെത്തുന്ന വഴിയിങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X