Search
  • Follow NativePlanet
Share
» »16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി

16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി

പൊതുവേ ചിലവേറിയതെന്ന് കരുതപ്പെടുന്ന ആന്‍ഡമാനിലേക്ക് ആകര്‍ഷകമായ ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആര്‍സിടിസി.

കടലും കരയും ചേരുന്ന പ്രകൃതി സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പകരക്കാരില്ലാത്ത നാടുകളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. കരുതുന്നതുപോലെ അത്ര എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരുക എന്നത് നടക്കില്ലാത്തതുകൊണ്ടു തന്നെ ഇവിടേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. പൊതുവേ ചിലവേറിയതെന്ന് കരുതപ്പെടുന്ന ആന്‍ഡമാനിലേക്ക് ആകര്‍ഷകമായ ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആര്‍സിടിസി. കൂടുതലറിയുവാനായി വായിക്കാം..

ഐആര്‍സിടിസി പാക്കേജ്

ഐആര്‍സിടിസി പാക്കേജ്

സാധാരണ ആളുകള്‍ക്ക് പോക്കറ്റിനിണങ്ങുന്ന രീതിയില്‍ അധികച്ചിലവുകളൊന്നുമില്ലാതെ നിരവധി പാക്കേജുകള്‍ ഐആര്‍സിടിസി അവതരിപ്പിക്കാറുണ്ട്. റെയില്‍ യാത്രാ പാക്കേജുകള്‍ മാത്രമല്ല ഐആര്‍സിടിയിസ്ക്കുള്ളത്. വളരെ മിതമായ നിരക്കിലുള്ള എയർ, ക്രൂയിസ് പാക്കേജുകളും ഇവര്‍ സഞ്ചാരികള്‍ക്കായി ലഭ്യമാക്കുന്നു.

എക്സോട്ടിക് ആന്‍ഡമാന്‍ ഹോളിഡേയ്സ്-ഗോള്‍ഡ്

എക്സോട്ടിക് ആന്‍ഡമാന്‍ ഹോളിഡേയ്സ്-ഗോള്‍ഡ്

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലെ പ്രധാന കാഴ്ചകളിലേക്ക് യാത്രികര‌െ കൊണ്ടുപോകുന്ന ക്സോട്ടിക് ആന്‍ഡമാന്‍ ഹോളിഡേയ്സ്-ഗോള്‍ഡ് പാക്കേജ് അഞ്ച് ദിവസത്തെ യാത്രയാണ്. പോർട്ട് ബ്ലെയറും ഹാവ്‌ലോക്ക് ദ്വീപുമാണ് ഈ യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഇടങ്ങള്‍.
PC:Dr. K. Vedhagiri

പോര്‍ട് ബ്ലെയറില്‍ നിന്നും

പോര്‍ട് ബ്ലെയറില്‍ നിന്നും

പോര്‍ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ നിന്നും ഉള്ള പിക്ക്-അപ്പോടുകൂടി യാത്ര ആരംഭിക്കും. അതായത് സഞ്ചാരികള്‍ സ്വന്തം ചിലവില്‍ പോര്‍ട് ബ്ലെയറില്‍ എത്തിച്ചേരേണ്ടതാണ്. അവിടെ നിന്നുള്ള അഞ്ച് ദിവസത്തെ യാത്രയാണ് പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. അഞ്ച് പകലും നാല് രാത്രിയുമാണ് പാക്കേജിലെ യാത്ര.

ഒന്നാം ദിവസം- കോർബിൻസ് കോവ് ബീച്ച്, സെല്ലുലാര്‍ ജയില്‍

ഒന്നാം ദിവസം- കോർബിൻസ് കോവ് ബീച്ച്, സെല്ലുലാര്‍ ജയില്‍

പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ എത്തിച്ചേരുന്നതോടെ ഒന്നാമത്തെ ദിവസത്തെ യാത്രയ്ക്ക് തുടക്കമാവും. അവിടെ നിന്ന് ഹോട്ടലിലേക്ക് എത്തിച്ചേര്‍ന്ന ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് കോർബിൻസ് കോവ് ബീച്ചിലേക്കു പോകും. പോർട്ട് ബ്ലെയർ ടൗണിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള അതിമനോഹരമായ കാഴ്ചകളുള്ള ദ്വീപാണിത്.
ഇവിടെ നിന്നും സെല്ലുലാർ ജയിലിലേക്കാണ് അടുത്തതായി പോകുന്നത്. ഇവിടുത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പാക്കേജിന്റെ ഭാഗമാണ്. അന്ന് രാത്രിയിലെ താമസം പോര്‍ട് ബ്ലെയറില്‍ തന്നെയായിരിക്കും.

രണ്ടാം ദിവസം- പോർട്ട് ബ്ലെയർ - ഹാവ്‌ലോക്ക് ദ്വീപ്

രണ്ടാം ദിവസം- പോർട്ട് ബ്ലെയർ - ഹാവ്‌ലോക്ക് ദ്വീപ്

രണ്ടാം ദിവസത്തെ യാത്ര ഹാഹ്ലോക്ക് ദ്വീപിലേക്കാണ്. പോര്‍ട് ബ്ലെയറില്‍ നിന്നും പുലര്‍ച്ചെ 6.00 മണിക്ക് തന്നെ ഫെറിയില്‍ ഹാവ്‌ലോക്ക് ദ്വീപിലേക്ക് യാത്ര പോകും. പോർട്ട് ബ്ലെയറിൽ നിന്ന് കടൽ മാർഗം 54 കിലോമീറ്റർ അഥവാ 2 മണിക്കൂർ സമയം വേണം ഇവിടെ എത്തുവാന്‍. ലോകപ്രസിദ്ധമായ രാധാനഗര്‍ ബീച്ചിലെ റിസോര്‍ട്ടില്‍ ആയിരിക്കും അന്ന് രാത്രി താമസം ഏര്‍പ്പെടുത്തുക.

PC:Drajay1976

മൂന്നാം ദിവസം- ഹാവ്‌ലോക്ക് ദ്വീപ് - പോർട്ട് ബ്ലെയർ

മൂന്നാം ദിവസം- ഹാവ്‌ലോക്ക് ദ്വീപ് - പോർട്ട് ബ്ലെയർ

മൂന്നാമത്തെ ദിവസം രാവിലെ മുഴുവന്‍ സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനായി സമയം നല്കിയിരിക്കുന്നു. പത്ത് മണിയോടുകൂടി റിസോർട്ടിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത ശേഷം ബാഗുകള്‍ റിസപ്ഷനില്‍ വെച്ച് റോഡ് വഴി കാലാ പഥറിലേക്ക് പോകാം. വഴിയിലുടനീളം മനോഹരമായ കാഴ്ചകള്‍ ഇവിടെ നിങ്ങള്‍ക്ക് കാണാം. റിസോർട്ടുകളുടെയും ഡൈവ് സെന്ററുകളുടെയും ഒരു കേന്ദ്രമാണ് ഈ പ്രദേശം. കാഴ്ചകള്‍ക്കു ശേഷം ഉച്ചഭക്ഷണത്തിനായി നിങ്ങളുടെ റിസോർട്ടിലേക്ക് മടങ്ങുക. അല്ലെങ്കിൽ എലിഫന്റ ബീച്ച് സന്ദർശിക്കുവാനും സാധിക്കും. എന്നാല്‍എലിഫന്‍റെ ബീച്ചിലേക്കുള്ള യാത്ര നിങ്ങളുടെ സ്വന്തം ചിലവില്‍ ആയിരിക്കും. പിന്നീട് പോർട്ട് ബ്ലെയറിലേക്കുള്ള മടക്കയാത്രയാണ് പ്ലാന്‍ അനുസരിച്ചുള്ളത്. ഹാവ്‌ലോക്ക് ദ്വീപിൽ നിന്ന് മടങ്ങിയെത്തിയാൽ പോർട്ട് ബ്ലെയറിലെ ഹോട്ടലിൽ രാത്രി തങ്ങുന്നു.

നാലാം ദിവസം-റോസ് ഐലൻഡ് പ്രാദേശിക കാഴ്ചകൾ

നാലാം ദിവസം-റോസ് ഐലൻഡ് പ്രാദേശിക കാഴ്ചകൾ

യാത്രയുടെ നാലാം ദിവസം റോസ് ഐലൻഡിലെ പ്രാദേശിക കാഴ്ചകൾക്കായി മാറ്റിവെച്ചിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിന്റെ പഴയ തലസ്ഥാനമായ റോസ് ഐലൻഡിലേക്ക് പോകും. ചീഫ് കമ്മീഷണർ ഹൗസ്, ഗവൺമെന്റ് ഹൗസ്, ചർച്ച്, ബേക്കറി, പ്രസ്സ്, നീന്തൽക്കുളം, സെമിത്തേരി തുടങ്ങിയ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ദ്വീപിലുണ്ട്. ഇവയെല്ലാം സന്ദര്‍ശിക്കാം. പിന്നീട് നേവൽ മറൈൻ മ്യൂസിയം (സമുദ്രിക) സന്ദർശിക്കും. ദ്വീപിനെക്കുറിച്ചുള്ള വ്യക്തമായി മനസ്സിലാക്കുവാന്‍ മ്യൂസിയ സന്ദര്‍ശനം സഹായിക്കും, ഈ ദ്വീപുകളുടെ ചരിത്രം, ഷെല്ലുകൾ, പവിഴപ്പുറ്റുകളുടെ സമുദ്രജീവികൾ, ഭൂമിശാസ്ത്രം, പുരാവസ്തുശാസ്ത്രം, ചാത്തം സോ മിൽ - ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ മരം മില്ലുകളിൽ ഒന്ന്, ഫോറസ്റ്റ് മ്യൂസിയം - സ്കെയിൽ മോഡലുകളിലൂടെ വന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുകയും പ്രശസ്തമായ മരങ്ങൾ കൊണ്ട് നിർമ്മിച്ച അലങ്കാര കഷണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. , നരവംശശാസ്ത്ര മ്യൂസിയം - ആദിവാസി അവശ്യവസ്തുക്കളും പുരാവസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണത്തിന് ശേഷം, ഫിഷറീസ് മ്യൂസിയത്തിലേക്ക് (അക്വേറിയം) പോകും. ദ്വീപുകളിലെ പ്രത്യേകതരം സമുദ്രജീവികളുടെ പ്രദർശനം ആണിവിടെയുള്ളത്. വൈകിട്ട് ഷോപ്പിങ്ങിനും സൗകര്യമുണ്ടായിരിക്കും. രാത്രി താമസം പോര്‍ട്ട് ബ്ലെയറിലെ ഹോട്ടലില്‍.

അഞ്ചാം ദിവസം- മടക്കയാത്ര‍

അഞ്ചാം ദിവസം- മടക്കയാത്ര‍


അഞ്ചാം ദിവസം മടക്കയാത്രയുടെ ദിനസമാണ്. പ്രഭാതഭക്ഷണത്തിന് ശേഷം, വിമാനത്താവളത്തിലേക്ക് നിങ്ങളെ എത്തിക്കും.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് സ്റ്റാന്‍ഡേഡ് നിലവാരത്തില്‍ 24505 രൂപയും കംഫോര്‍ട്ട് നിലവാരത്തില്‍ 30820 രൂപയും ആയിരിക്കും.
ഡബിള്‍ ഒക്യുപന്‍സിക്ക് സ്റ്റാന്‍ഡേഡ് നിലവാരത്തില്‍ 18255/- രൂപയും കംഫോര്‍ട്ട് നിലവാരത്തില്‍ Rs 20235/- രൂപയും ഈടാക്കും. മൂന്ന് പേരുള്ള താമസത്തിന് (ട്രിപ്പിള്‍ ഒക്യുപന്‍സി) സ്റ്റാന്‍ഡേഡ് നിലവാരത്തില്‍ 16600/- രൂപയും കംഫോര്‍ട്ട് നിലവാരത്തില്‍ 18600/- രൂപയും ആണ്. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് സ്റ്റാന്‍ഡേഡ് നിലവാരത്തില്‍ 13030/- രൂപയും കംഫോര്‍ട്ട് നിലവാരത്തില്‍ 12355/ രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സ്റ്റാന്‍ഡേഡ് നിലവാരത്തില്‍ 11180/- രൂപയും കംഫോര്‍ട്ട് നിലവാരത്തില്‍ 9630/- രൂപയും ആയിരിക്കും.
എല്ലാ ദിവസവും ഈ പാക്കേജ് ലഭ്യമാണ്.

പാക്കേജില്‍ ഉള്‍പ്പെടുന്നത്

പാക്കേജില്‍ ഉള്‍പ്പെടുന്നത്


*എല്ലാ സ്ഥലങ്ങളിലും ഡബിൾ ഷെയറിങ് അടിസ്ഥാനത്തിൽ എയർകണ്ടീഷൻ ചെയ്ത താമസ സൗകര്യം.
*എയർപോർട്ട് പിക്കപ്പും ഡ്രോപ്പും ഉൾപ്പെടെ മുഴുവൻ ദിവസത്തെ ടൂർ.
*എൻട്രി പെർമിറ്റുകൾ, എൻട്രി ടിക്കറ്റുകൾ, ഫെറി ടിക്കറ്റുകൾ, ഫോറസ്റ്റ് ഏരിയ പെർമിറ്റുകൾ
* നാല് ദിവസത്തെ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും
* വരുമ്പോഴും പോകുമ്പോഴുമുള്ള സഹായങ്ങള്‍, മറ്റെല്ലാ നിർദ്ദിഷ്ട ചെലവുകളും പ്രവർത്തനങ്ങളും, എല്ലാത്തരം ഗതാഗത നികുതികളും ആഡംബര നികുതികളും മറ്റു നികുതികളും യാത്രയുടെ ചിലവില്‍ ഉള്‍പ്പെടും.
PC:Vyacheslav Argenberg

പാക്കേജില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍

പാക്കേജില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍

വ്യക്തിഗത ചെലവുകളില്‍ ഉള്‍പ്പെടുന്ന അലക്കൽ, ടെലിഫോൺ ബില്ലുകൾ, പാനീയങ്ങൾ, ടിപ്പുകൾ, ഇൻഷുറൻസ്, മദ്യം, റൂം സേവനം, ക്യാമറ ചാർജ്, എന്നിവ പാക്കേജിന്റെ ഭാഗമായിരിക്കില്ല. ഏതെങ്കിലും തരത്തിലുള്ള ജല കായിക പ്രവർത്തനങ്ങൾ.
ഓപ്ഷണൽ, നിർദ്ദേശിച്ച അല്ലെങ്കിൽ വ്യക്തമാക്കാത്ത പ്രവർത്തനങ്ങൾ എന്നിവയെയും പാക്കേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഗോവ യാത്രയിലെ അബദ്ധങ്ങള്‍.. ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് നിങ്ങള്‍ക്കാവാം!ഗോവ യാത്രയിലെ അബദ്ധങ്ങള്‍.. ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് നിങ്ങള്‍ക്കാവാം!

ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X