Search
  • Follow NativePlanet
Share
» »രാമപാദങ്ങള്‍ പിന്തുടര്‍ന്ന് രാമസ്മൃതിയിലൂടെയൊരു യാത്ര... ഐആര്‍സിടിസിയുടെ ഗംഗാ രാമായണ്‍ യാത്ര

രാമപാദങ്ങള്‍ പിന്തുടര്‍ന്ന് രാമസ്മൃതിയിലൂടെയൊരു യാത്ര... ഐആര്‍സിടിസിയുടെ ഗംഗാ രാമായണ്‍ യാത്ര

രാമായണ മാസം പുണ്യകരമായി ചിലവഴിക്കുവാന്‍ ഐആര്‍സിടിസി ഒരുക്കുന്ന ഗംഗാ രാമായണ യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേതകളെക്കുറിച്ചും

ശ്രീരാമന്‍ നടന്ന വഴികളിലൂടെ ഒരു യാത്ര... അയോധ്യയും വാരണായിയും കണ്ട് അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചുപോകുന്ന ഒരു യാത്ര... ഐആര്‍സിടിസിയുടെ 'ഗംഗാ രാമായണ യാത്ര' എന്ന രാമായണ തീര്‍ത്ഥാടനം വിശ്വാസങ്ങളുടെ വഴികളിലൂടെ, വിശുദ്ധനഗരങ്ങള്‍ കണ്ട് തീര്‍ത്ഥാടകരെ നയിക്കുന്ന ഒരു യാത്രയാണ്. വരുന്ന രാമായണ മാസം പുണ്യകരമായി ചിലവഴിക്കുവാന്‍ ഐആര്‍സിടിസി ഒരുക്കുന്ന ഗംഗാ രാമായണ യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേതകളെക്കുറിച്ചും വായിക്കാം.

ഗംഗാ രാമായണ യാത്ര

ഗംഗാ രാമായണ യാത്ര

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന പുണ്യഇടങ്ങളായ വാരണാസിയും അയോധ്യയും നൈമിഷാരണ്യയും പോലുള്ള ഇടങ്ങള്‍ സന്ദര്‍ശിച്ച് രാമായണ മാസത്തിന്റെ മഹത്വവും പുണ്യവും കൈവരിക്കുവാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്കായി ഐആര്‍സിടിസി ഒരുക്കിയിരിക്കുന്ന തീര്‍ത്ഥാടന യാത്രയാണ് ഗംഗാ രാമായണ യാത്ര.

PC:Sonika Agarwal

ഹൈദരാബാദില്‍ നിന്നും

ഹൈദരാബാദില്‍ നിന്നും

ഹൈദരാബാദില്‍ നിന്നുംആരംഭിക്കുന്ന രീതിയില്‍ രണ്ടു ഷെഡ്യൂളുകളാണ് യാത്രയ്ക്കുള്ളത്. 2022 ഓഗസ്റ്റ് 15നും 23നും ആണ് യാത്രയുള്ളത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ആദ്യ ഷെഡ്യൂളില്‍ 15 പേര്‍ക്കും രണ്ടാം ഷെഡ്യൂളില്‍ 23 പേര്‍ക്കും ആയിരിക്കും അവസരമുണ്ടായിരിക്കുക. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്ര.
PC:Rishabh Modi

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ആദ്യ ദിനം രാവിലെ 9.15ന് ഹൈദരാബാദില്‍ നിന്നും യാത്ര ആരംഭിക്കും. 11.15ന് വിമാനം വാരണാസിയിലെത്തും. അവിടുന്ന് നേരെ ഹോട്ടലിലേക്ക് പോകും. ഈ ദിവസത്തെ ഉച്ചഭക്ഷണം യാത്രക്കാര്‍ അവരവരുടെ ചിലവിലാണ് കഴിക്കേണ്ടത്. അതിനുശേഷം കാശി വിശ്വനാഥ ക്ഷേതത്രവും ഗംഗാ ആരതിയും കാണുവാന്‍ പോകാം. വാരണാസിയിലെ ഘാട്ടുകളിലേക്കും ക്ഷേത്രങ്ങളിലേക്കും ബസുകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ യാത്രക്കാര്‍ നടന്നോ ഓട്ടോയിലോ വേണം പോകുവാന്‍. അന്ന് രാത്രിയിലെ താമസവും ഭക്ഷണും ഹോട്ടിലില്‍ ആയിരിക്കും.

PC:Shiv Prasad

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാം ദിവസം സാരാനാഥ് സന്ദര്‍ശനത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്. ഇവിടെ നിന്നും ഉച്ചയോടെ വാരണാസിയിലേക്ക് തിരികെയെത്തും. ശേഷം ശ്രീ വിശ്വനാഥ് മന്ദിര്‍ സന്ദര്‍ശിക്കും. അതുകഴിഞ്ഞ് നിങ്ങളുടെ താല്പര്യം പോലെ സമയം ചിലവഴിക്കാം. ഘാട്ടുകള്‍ സന്ദര്‍ശിക്കുവാനും ഷോപ്പിങ്ങിനായും ഈ സമയം പ്രയോജനപ്പെടുത്താം. രാത്രിയിലെ താമസം വാരണാസിയില്‍ തന്നെയാണ്.
PC:ARTO SURAJ
https://unsplash.com/photos/XIERWGNy_Mc

മൂന്നാം ദിവസം

മൂന്നാം ദിവസം

രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക്-ഔട്ട് ചെയ്തു പ്രയാഗ്രാജിലേക്ക് പോകും. ആനന്ദഭവൻ, അലോപി ദേവി ക്ഷേത്രം, ത്രിവേണി സംഗമം എന്നിവ ഇവിടെ സന്ദര്‍ശിക്കും. വൈകുന്നേരം അയോധ്യയിലേക്ക് പുറപ്പെടും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. അന്ന് രാത്രി താമസം അയോധ്യയില്‍ ആയിരിക്കും,
കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ

PC: Shilpa Goel

നാലാം ദിവസം

നാലാം ദിവസം

നാലാമത്തെ ദിവസം ഉച്ചവരം അയോധ്യ ക്ഷേത്രസന്ദര്‍ശനത്തിനും മറ്റുമായി മാറ്റിവെച്ചിരിക്കുകയാണ്. ശേഷം ഉച്ചയോടെ ചെക്ക് ഔട്ട് ചെയ്‌ത് ലക്‌നൗവിലേക്ക് പുറപ്പെടും. അവിടെ ലഭ്യമാക്കിയിരിക്കുന്ന ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത് അന്ന് രാത്രി താമസം ലക്നൗവില്‍ ആയിരിക്കും.

PC:Ayush Srivastava

അഞ്ചാം ദിവസം

അഞ്ചാം ദിവസം

ഹൈന്ദവ വിശ്വാസങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ തപോവനങ്ങളില്‍ ഒന്നായ നൈമിഷാരണ്യയിലേക്കാണ് അ‍ഞ്ചാം ദിവസത്തെ യാത്ര പോകുന്നത്. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ ലഖ്‌നൗവിൽ നിന്ന് 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് വ്യാസൻ എന്നറിയപ്പെടുന്ന മഹർഷി കൃഷ്ണ ദ്വിപായനൻ വേദങ്ങളെ നാലായി തരംതിരിച്ച് 18 പുരാണങ്ങൾ സമാഹരിച്ചത് എന്നാണ് വിശ്വാസം.
ഇവിടം സന്ദര്‍ശിച്ച ശേഷം വൈകിട്ടോടെ തിരികെ ലക്നൗവിലേക്ക് പോകും, അന്ന് രാത്രി താമസം ലക്നൗവില്‍ ആയിരിക്കും.

ആറാം ദിവസം

ആറാം ദിവസം

യാത്രയുടെ അവസാന ദിവസമാണിത്. ഈ ദിവസം അംബേദ്കർ മെമ്മോറിയൽ പാർക്ക്, ബാര ഇമാംബര എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ലഖ്‌നൗ എയർപോർട്ടിൽ വൈകുന്നേരം 6 മണിക്ക് ഡ്രോപ്പ് ചെയ്യും. ലക്നൗവില്‍ നിന്നും വിമാനം രാത്രി 8.15 നാണ്. 10. 15 ന് വിമാനം ഹൈദരാബാദില്‍ എത്തും.

PC:Karthik Easvur

 ഓര്‍മ്മിക്കാം

ഓര്‍മ്മിക്കാം

ഈ പാക്കേജ് ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് രണ്ട് ഡോസ് കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം.
18 വയസ്സിന് താഴെയുള്ള വിനോദസഞ്ചാരികൾ, 2 ഡോസ് വാക്സിനേഷൻ കൈവശം വയ്ക്കാത്തവർ അതത് സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾ അനുസരിച്ച് ആര്‍‍ടി-പിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
PC:Shivam Tripathi

യാത്രാ നിരക്ക്

യാത്രാ നിരക്ക്

യാത്രയില്‍ കംഫര്‍ട്ട് ക്ലാസിലുള്ള താമസസൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്. രണ്ടു യാത്രകള്‍ക്കം ടിക്കറ്റ് നിരക്കില്‍ െചറിയ വ്യത്യാസമുണ്ട്.

15.08.2022 ന് പുറപ്പെടുന്ന പാക്കേജ് താരിഫ്
സിംഗിള്‍ ഒക്യുപന്‍സിക്ക് 36600/-രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 2965/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 27950/-രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 24350/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 23750 /- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 18650/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.

23.08.2022 ന് പുറപ്പെടുന്ന പാക്കേജ് താരിഫ്
സിംഗിള്‍ ഒക്യുപന്‍സിക്ക് 36950/-രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 29950/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 28250/-രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 24650/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 24050 /- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 18950/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.

തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രംതിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം

പുരി രഥയാത്ര കാണുവാന്‍ പോകാം...ഐആര്‍സിടിസിയുടെ സ്പെഷ്യല്‍ എയര്‍ പാക്കേജ്..പുരി രഥയാത്ര കാണുവാന്‍ പോകാം...ഐആര്‍സിടിസിയുടെ സ്പെഷ്യല്‍ എയര്‍ പാക്കേജ്..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X