Search
  • Follow NativePlanet
Share
» »ഐആര്‍സിടിസിയുടെ ഗോവ യാത്ര...നാലു രാത്രിയും അഞ്ച് പകലും...‌ആശങ്കയില്ലാതെ പോയി വരാം...

ഐആര്‍സിടിസിയുടെ ഗോവ യാത്ര...നാലു രാത്രിയും അഞ്ച് പകലും...‌ആശങ്കയില്ലാതെ പോയി വരാം...

എവി‌ടെ താമസിക്കുമെന്നോ എങ്ങനെയൊക്കെ ഗോവയില്‍ കറങ്ങണമെന്നോ അറിയാത്തവര്‍ക്കും ചിലവ് കുറഞ്ഞ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കുമായി ഒരു കി‌‌ടിലന്‍ പാക്കേജുമായി ഐആര്‍സി‌ടിസി

എവി‌ടെ താമസിക്കുമെന്നോ എങ്ങനെയൊക്കെ ഗോവയില്‍ കറങ്ങണമെന്നോ അറിയാത്തവര്‍ക്കും ചിലവ് കുറഞ്ഞ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കുമായി ഒരു കി‌‌ടിലന്‍ പാക്കേജുമായി ഐആര്‍സി‌ടിസി. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും ആരംഭിച്ച് കൊല്ലവും കോട്ടയവും എറണാകുളവും ഷൊര്‍ണൂര്‍, കോഴിക്കോട് കണ്ണൂര്‍ വഴി ഗോവയിലെത്തുന്ന യാത്ര ആശങ്കകളും പ്ലാനിങ്ങുമില്ലാതെ പോകുവാന്‍ പറ്റിയ ഒന്നാണ്. വിശദാംശങ്ങളിലേക്ക്

നാലു രാത്രിയും അഞ്ച് പകലും

നാലു രാത്രിയും അഞ്ച് പകലും

നാലു രാത്രിയും അഞ്ച് പകലുമുള്ള ഗോവ പാക്കേജ് ഏപ്രില്‍ 28ന് കൊച്ചുവേളിയില്‍ നിന്നും ആരംഭിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പതിനഞ്ചാം തിയ്യതി രാവിലെ ഗോവയിലെത്തി തു‌‌ടര്‍ന്ന് രണ്ടു ദിവസങ്ങള്‍ പൂര്‍ണ്ണമായും ഗോവയിലെ കാഴ്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന യാത്ര ഗോവ 'എക്സ്പ്ലോര്‍' ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് മികച്ച ഒരു അവസരമായിരിക്കും.

ഒന്നാം ദിവസം- ഏപ്രില്‍ 28

ഒന്നാം ദിവസം- ഏപ്രില്‍ 28

യാത്രയുടെ ഒന്നാമത്തെ ദിവസമായ ഏപ്രില്‍ 28ന് കൊച്ചുവേളിയില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.45 ന് യാത്ര ആരംഭിക്കും. 19529 KCVL BVC Express ല്‍ ആണ് യാത്ര.

രണ്ടാം ദിവസം-ഏപ്രില്‍ 29

രണ്ടാം ദിവസം-ഏപ്രില്‍ 29

രണ്ടാമത്തെ ദിവസം രാവിലെ 11.25ന് മഡ്ഗാവിലെത്തും. അവിടുന്ന് നേരെ ഹോട്ടലിലേക്കാണ് പോകുന്നത്. വൈകി‌ട്ടോടെ കാലന്‍ഗു‌ട്ടെ ബീച്ച് സന്ദര്‍ശിക്കും. അന്ന് രാത്രി താമസം കാലന്‍ഗു‌ട്ടെയിലായിരിക്കും.

മൂന്നാം ദിവസം- ഏപ്രില്‍ 30

മൂന്നാം ദിവസം- ഏപ്രില്‍ 30

യാത്രയുടെ മൂന്നാം ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം കാഴ്ചകള്‍ കാണാനിറങ്ങും. അഗുണ്ട കോട്ടയിലേക്കാണ് ആദ്യത്തെ യാത്ര. തു‌ടര്‍ന്ന് ഡോള്‍ഫിന്‍ സ്പോ‌ട്ടിങ്, വാഗാട്ടോര്‍ ബീച്ച് സന്ദരശനം എന്നിവ കഴിഞ്ഞ് തിരികെ ഹോട്ടയിലേക്ക് മടങ്ങും. അന്നു രാത്രിയും താമസം കാലന്‍ഗു‌ട്ടെയിലായിരിക്കും

നാലാം ദിവസം- മേയ് 1

നാലാം ദിവസം- മേയ് 1

കാലന്‍ഗുട്ടയില്‍ നിന്നും പ്രഭാതഭക്ഷണത്തിനു ശേഷം സൗത്ത് ഗോവയിലേക്ക് യാത്ര പോകും. ശാന്താ ദുര്‍ഗാ ക്ഷേത്രം, ബസലിക്ക ബോം ജീസസ്, ഡോണാ പൗലാ ബേ അല്ലെങ്കില്‍ മാണ്ഡോവി റവര്‍ ക്രൂസ് എന്നിവ ആസ്വദിക്കാം, വൈകി‌ട്ട് മഗ്ഗാവോ റെയില്‍വേ സ്റ്റേഷനില്‍ എത്തും. അന്ന് രാത്രി 9.00 മണിക്ക് തിരികെ ട്രെയിന്‍. Train no 19578 JAM TEN Express.

അഞ്ചാം ദിവസം- മേയ് 2

അഞ്ചാം ദിവസം- മേയ് 2

അഞ്ചാം ദിവസം ട്രെയിന്‍ ഉച്ച കഴിഞ്ഞ് 2.35ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തും.

യാത്രയിലെ ബോര്‍ഡിങ്, ഡീബോര്‍ഡിങ് പോയന്‍റുകള്‍

യാത്രയിലെ ബോര്‍ഡിങ്, ഡീബോര്‍ഡിങ് പോയന്‍റുകള്‍

ബോര്‍ഡിങ് പോയന്‍റുകള്‍ (19529, KCVL BVC എക്സ്പ്രസ്)

കൊച്ചുവേളി (15:45), കൊല്ലം (16:42), കോട്ടയം (18:30), എറണാകുളം ടൗൺ (20:15), തൃശൂർ (21:45), ഷൊർണൂർ ജന. 22:45), കോഴിക്കോട് (00:12 ദിവസം 2), കണ്ണൂർ (01:37 ദിവസം 2).

ഡീബോർഡിംഗ് പോയിന്റുകൾ: (19578, JAM TEN EXP): കണ്ണൂർ (04:57), കോഴിക്കോട് (06:15), ഷൊറണൂർ ജങ്ഷൻ (07:55), തൃശൂർ (09:12), എറണാകുളം ജങ്ഷൻ (10:35), ആലപ്പുഴ (11:52), കൊല്ലം ജങ്ഷൻ (13:37), തിരുവനന്തപുരം (14:35)

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വരുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് 15,500 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 11,800 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 10,550 രൂപയും 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 8810 രൂപയും ആവശ്യമില്ലാത്തവര്‍ക്ക് 7570 രൂപയും ആയിരിക്കും.

ടിക്കറ്റില്‍ ഉള്‍പ്പെ‌ടുന്ന ചിലവുകള്‍

ടിക്കറ്റില്‍ ഉള്‍പ്പെ‌ടുന്ന ചിലവുകള്‍

സ്ലീപ്പർ ക്ലാസിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയിൻ യാത്ര, ഹോട്ടലില്‍ നിന്നും വിവിധ ഇടങ്ങളിലേക്ക് എസി വാഹനത്തിലുള്ള യാത്ര, കലങ്കുട്ടിലെ ഹോട്ടലുകളിലെ എസി മുറികളിൽ രാത്രി താമസം, ഒരു ടൂർ മാനേജരുടെ സേവനങ്ങൾ, യാത്രയ്ക്കും.
യാത്രാ ഇൻഷ്വറൻസ്.ബാധകമായ എല്ലാ നികുതികളും ഒപ്പം തന്നെ
ഭക്ഷണം: ഓഫ് ബോർഡ് (ട്രെയിൻ യാത്ര ഒഴികെ):
ദിവസം 01:- ട്രെയിൻ യാത്രയിൽ ഭക്ഷണമില്ല
ദിവസം 0 2:- അത്താഴം, ദിവസം 03:- പ്രഭാതഭക്ഷണവും അത്താഴവും, ദിവസം 04:- പ്രഭാതഭക്ഷണം
ദിവസം 05:- ട്രെയിൻ യാത്രയിൽ ഭക്ഷണമില്ല എന്നിങ്ങനെയാണ് ഉള്‍പ്പെ‌ടുത്തിയിരിക്കുന്നത്.

കൊച്ചിയില്‍ നിന്നും കിടിലന്‍ ക്രൂസ് യാത്ര.... ഐആര്‍സി‌ടിസിയു‌ടെ ആഢംബര പാക്കേജുകള്‍..ഗോവ മുതല്‍ ലക്ഷദ്വീപ് വരെകൊച്ചിയില്‍ നിന്നും കിടിലന്‍ ക്രൂസ് യാത്ര.... ഐആര്‍സി‌ടിസിയു‌ടെ ആഢംബര പാക്കേജുകള്‍..ഗോവ മുതല്‍ ലക്ഷദ്വീപ് വരെ

വനിതാ ദിനം: സ്ത്രീകള്‍ക്ക് ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി, കേരളത്തിലങ്ങോളമിങ്ങോളം കറങ്ങാം<br />വനിതാ ദിനം: സ്ത്രീകള്‍ക്ക് ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി, കേരളത്തിലങ്ങോളമിങ്ങോളം കറങ്ങാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X