Search
  • Follow NativePlanet
Share
» »കുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാ

കുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാ

ഐആര്‍സിടിസി ആരംഭിച്ച ബ്ലിസ്ഫുള്‍ ഹോളിഡേ ഇന്‍ ഹിമാചല്‍ വിത്ത് ചണ്ഡിഗഡ് പാക്കേജിനെക്കുറിച്ച് വായിക്കാം...

കുളുവും മണാലിയും പിന്നെ ഷിംലയുമൊക്കെ ഒന്നു ചുറ്റിയടിക്കണമെന്ന് ആഗ്രഹമില്ലാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാലുംയാത്രകള്‍ നടക്കാതെ പോകുന്നത് പുതുമയുള്ള കാര്യമേയല്ല. ഇപ്പോഴിതാ, ഒന്നു മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ പോകുവാന്‍ സാധിക്കുന്ന വ്യത്യസ്തമായ ഒരു യാത്രയുമായി വന്നിരിക്കുകയാണ് ഐആര്‍സിടിസി. ഹിമാചല്‍ പ്രദേശിലെ ഏറ്റവും മികച്ച കാഴ്ചകളിലേക്ക് സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ ഐആര്‍സിടിസി ആരംഭിച്ച ബ്ലിസ്ഫുള്‍ ഹോളിഡേ ഇന്‍ ഹിമാചല്‍ വിത്ത് ചണ്ഡിഗഡ് പാക്കേജിനെക്കുറിച്ച് വായിക്കാം...

ഹിമാചല്‍ കാണാം

ഹിമാചല്‍ കാണാം

പടിഞ്ഞാറൻ ഹിമാലയത്താൽ ചുറ്റപ്പെട്ട ഹിമാചൽ പ്രദേശ് മഞ്ഞുമൂടിയ മലനിരകളുടെ പ്രദേശമാണ്. ഷിംല, മണാലി, കസോൾ, ഡൽഹൗസി തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണ് ഇവി‌ടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. എത്ര ക‌ടുത്ത ചൂടിലും തണുപ്പുള്ള ഇവി‌ടെ വേനല്‍ക്കാലത്ത് ആശ്വാസം തേ‌ടി സഞ്ചാരികലെത്താറുണ്ട്.
ഹിമാചലിലെ പ്രധാന കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ഐആര്‍സി‌ടിസിയു‌ടെ പാക്കേജ് ഏഴു രാത്രിയും ആറ് പകലും നീണ്ടുനില്‍ക്കുന്നതാണ്.

ഒന്നാം ദിവസം

ഒന്നാം ദിവസം

ലക്നൗവില്‍ നിന്നാണ് ഈ പാക്കേജ് യാത്ര ആരംഭിക്കുന്നത്. ലക്നൗ വിമാനത്താവളത്തില്‍ നിന്നും ചണ്ഡിഗഡിലേക്ക് പോകും. ചണ്ഡീഗഢിൽ എത്തിയ ശേഷം വിനോദസഞ്ചാരികളെ ഷിംലയിലേക്ക് കൊണ്ടുപോകും. ഒരു നീണ്ട ദിവസത്തെ യാത്രയ്ക്ക് ശേഷം, രാത്രി താമസത്തിനായി ഷിംലയിലെ ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും.

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാം ദിവസമാണ് യഥാര്‍ത്ഥ ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണത്തിന് ശേഷം വിനോദസഞ്ചാരികൾ ഷിംലയിലെ മസ്ജിദുകൾ, വൈസ്രെഗൽ ലോഡ്ജ്, ക്രൈസ്റ്റ് ചർച്ച്, ഗെയ്റ്റി തിയേറ്റർ, ഗ്രിൻഡ്ലേസ് ബാങ്ക്, സ്‌കാൻഡൽ പോയിന്റ്, പ്രശസ്തമായ ഷോപ്പിംഗ് പ്ലാസ തു‌ടങ്ങിയ സ്ഥലങ്ങള് കാണും. മാള്‍ റോഡില്‍ സായാഹ്നം ചിലവഴിക്കാം. രാതിരി താമസം ഷിംലയില്‍ ആയിരിക്കും.

മൂന്നാം ദിവസം

മൂന്നാം ദിവസം


മൂന്നാം ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം സഞ്ചാരികളെ മണാലിയിലേക്ക് കൊണ്ടുപോകും. കുളു താഴ്‌വരയുടെയും വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെയും സൗന്ദര്യം ഈ യാത്രയില്‍ ആസ്വദിക്കാം. രാത്രി മണാലിയിലെ ഒരു ഹോട്ടലിൽ ആയിരിക്കും താമസം

നാലാം ദിവസം

നാലാം ദിവസം


പ്രഭാതഭക്ഷണത്തിന് ശേഷം, സന്ദർശകരെ സോളാങ് താഴ്വരയിലേക്കും റോഹ്താങ് പാസ്സിലേക്കും കൊണ്ടുപോകും. മഞ്ഞുമൂടിയ മലനിരകളുടെ മികച്ച ദൃശ്യം വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനാകും. പിന്നീട്, മണാലിയിലെ ഹോട്ടലിലേക്ക് തിരികെ കൊണ്ടുപോകും

അഞ്ചാം ദിവസം

അഞ്ചാം ദിവസം


പ്രഭാതഭക്ഷണത്തിന് ശേഷം, ഹഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ത് ബാത്ത്, വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ്, മാൾ റോഡിലെ പ്രാദേശിക മാർക്കറ്റിൽ ഷോപ്പിംഗ് എന്നിവ ഉൾപ്പെടെയുള്ള മണാലി കാഴ്ചകൾക്കായി ആണ് ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്.

ആറാം ദിവസം

ആറാം ദിവസം


പ്രഭാതഭക്ഷണത്തിന് ശേഷം വിനോദസഞ്ചാരികളെ ചണ്ഡിഗഡിലേക്ക് കൊണ്ടുപോകും. റോക്ക് ഗാർഡനിലേക്കും സുഖ്‌ന തടാകത്തിലേക്കും ആണ് ഈ ദിവസത്തെ കാഴ്ചകള്‍.

ഏഴാം ദിവസം

ഏഴാം ദിവസം


യാത്രയു‌ടെ അവസാന ദിവസമാ ഈ ദിവസം സഞ്ചാരികളെ ചണ്ഡിഗഡ് വിമാനത്താവളത്തില്‍ എത്തിക്കും. അവി‌ടെ നിന്നും സഞ്ചാരികള്‍ക്ക് അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മ‌ടങ്ങാം.

യാത്രാ നിരക്ക്

യാത്രാ നിരക്ക്


തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 47,530
രൂപയും ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 34,050
5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് കംഫോര്‍ട്ട് നിലവാരത്തില്‍26,200
രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 24,600
രൂപയും ആയിരിക്കും.

 യാത്രാ തിയതി

യാത്രാ തിയതി


നിലവിലെ വാര്‍ത്തകള്‍ അനുസരിച്ച് യാത്ര ആരംഭിക്കുന്ന തിയ്യതി 2022 ജൂണ്‍ 2 ആണ്. യാത്രയ്ക്ക് 30 പേര്‍ക്ക് ആയിരിക്കും സീറ്റ് ലഭ്യമായി‌ട്ടുള്ളത്.

ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്

ബ്രെയിന്‍ മ്യൂസിയം മുതല്‍ ന്യൂഡില്‍സ് മ്യൂസിയം വരെ.. ലോകത്തിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ബ്രെയിന്‍ മ്യൂസിയം മുതല്‍ ന്യൂഡില്‍സ് മ്യൂസിയം വരെ.. ലോകത്തിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X