ഭാരതീയ ഐതിഹ്യങ്ങളെയും ഹൈന്ദവ വിശ്വാസങ്ങളെയും സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള പൗരാണിക നഗരങ്ങളില്‍ ഒന്നാണ് കാശി. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നിറിയപ്പെടുന്ന കാശി അഥവാ വാരണാസി യില്‍ ലക്ഷക്കണക്കിന് ഹൈന്ദവരും ബുദ്ധമതവിശവാസികളും ജൈനരുമെല്ലാം ഓരോ വര്‍ഷവും സന്ദര്‍ശനം നടത്തുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കുന്നത് ഏറെ പുണ്യകരമായ കാര്യമായാണ് ആളുകള്‍ കണക്കാക്കുന്നത്.
ഇപ്പോഴിതാ, ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്(ഐആര്‍സിടിസി) കുറഞ്ഞ തുകയില്‍ വാരണാസിയും അലഹബാദും ബോധ്ഗയയും കറങ്ങുവാനൊരു പാക്കേജുമായി വന്നിരിക്കുകയാണ്. വാരണാസിയുടെ തെരുവും ക്ഷേത്രങ്ങളുമെല്ലാം കണ്ട് വിശ്വാസങ്ങള്‍ നേരിട്ടറിഞ്ഞ് പോകുവാന്‍ സാധിക്കുന്ന പാക്കേജിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....

കാശി വിത് പ്രയാഗ്രാജ് ആന്‍ഡ് ഗയാ
കാശി വിത് പ്രയാഗ്രാജ് ആന്‍ഡ് ഗയാ എക്സ് കോയമ്പത്തൂര്‍ എന്നു പേരിട്ടിരിക്കുന്ന യാത്രയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ട്വിറ്റര്‍ വഴിയാണ് ഐആര്‍സിടിസി പുറത്തുവിട്ടിരിക്കുന്ന്. തെക്കേ ഇന്ത്യക്കാരുടെ സൗകര്യത്തിനായി തയ്യാറാക്കിയിരിക്കുന്ന യാത്ര കോയമ്പത്തൂരില്‍ നിന്നാണ് ആരംഭിക്കുക. ജൂലൈ 14 നാണ് യാത്രാ ആരംഭിക്കുന്നത്.
PC:Arka Dutta

ടിക്കറ്റ് നിരക്ക് മാത്രമല്ല
ആറ് പകലും അഞ്ച് രാത്രിയും നീണ്ടുനില്‍ക്കുന്ന യാത്ര കാശി,പ്രയാഗ്രാജ്,ഗയാ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കും. യാത്രക്കാരുടെ വിമാനടിക്കറ്റ് നിരക്കും ഹോട്ടലിലെ താമസവും മാത്രമല്ല, മുഴുവന്‍ സമയ ഗൈഡ് സൗകര്യവും ഈ യാത്രയുടെ ഭാഗമായി ലഭ്യമാണ്. പ്രഭാതഭക്ഷണവും അത്താഴവും ഈ ടൂർ പാക്കേജിന്റെ ഭാഗമാണ്. ഇതോടൊപ്പം, ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്രകള്‍ക്കായി ഐആർസിടിസി ക്രമീകരണം ചെയ്യും. യാത്രക്കാർ ടോൾ, പാർക്കിംഗ് തുടങ്ങിയ നിരക്കുകളൊന്നും നൽകേണ്ടതില്ല.
ആകെ 35 പേര്‍ക്ക് മാത്രമാണ് യാത്രയില്‍ പങ്കെടുക്കുവാന്‍ സാധിക്കുക എന്നതിനാല്‍ താല്പര്യമുള്ളവര് എത്രയും വേഗം തന്നെ തങ്ങളുടെ സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.
PC:Sandip Roy

ഒന്നാം ദിവസം
കോയമ്പത്തൂരില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. യാത്രയുടെ ഒന്നാം ദിവം രാവിലെ 9.30ന് ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും വിമാനം. 4.30ന് വാരണാസിയില്‍ എത്തും. വാരണാസിയില്‍ എത്തിയാല്‍ അവിടുന്ന് നേരെ ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യും. ശേഷം യാത്രക്കാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ കുറച്ച് സമയം ചിലവഴിക്കാം. പിന്നീട് ഗംഗാ ആരതി കാണുന്നതിനായി ഘാട്ടിലേക്ക് പോകും. രാത്രി താമസം ഇവിടുത്തെ ഹോട്ടലില്‍ തന്നെ.

രണ്ടാം ദിവസം
യാത്രയുടെ രണ്ടാമത്തെ ദിവസം റോഡ് മാര്‍ഗം യാത്രക്കാരെ പ്രയാഗ്രാജ് അഥവാ അലഹബാദിലേക്ക് കൊണ്ടുപോകും. 125 കിലോമീറ്റര്‍ ദൂരമാണ് വാരണാസിയും അലഹബാദും തമ്മിലുള്ളത്. ഏകദേശം മൂന്ന് മണിക്കൂര്‍ വേണ്ടി വരും പ്രയാഗ്രാജിലെത്തുവാന്. സംഗം, അലഹബാദ് കോട്ട, പാതാള്‍പുരി ക്ഷേത്രം എന്നിവിടങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുന്നത്. അതിനു ശേഷം രാത്രിയില്‍ വാരണാസിയിലെ ഹോട്ടലിലേക്ക് മടങ്ങും.

മൂന്നാം ദിവസം
മൂന്നാമത്തെ ദിവസം വാരണാസി കാഴ്ചകള്‍ക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ ദിവസം ആദ്യം കാശി വിശ്വനാഥ ക്ഷേത്രവും അന്നപൂര്‍ണ്ണാ ക്ഷേത്രവും സന്ദര്‍ശിക്കും. അതിനു ശേഷം സാരാനാഥിലേക്ക് പോവുകയും അവിടവും സമീപത്തെ ഇടങ്ങളും സന്ദര്‍ശിക്കുകയും ചെയ്യും. രാത്രി വാരണാസിയിലെ ഹോട്ടലില്‍ തന്നെയായും താമസം

നാലാം ദിവസം
വാരണാസിയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ബോധ്ഗയയാണ് യാത്രയുടെ നാലാം ദിവസം സന്ദര്‍ശിക്കുന്നത്. എസി ബസില്‍ വാരണാസിയില്‍ നിന്നും രാവിലെ 7.00 മണിക്ക് യാത്ര ആരംഭിക്കും. ബോധ്ഗയയില്‍ എത്തിയ ശേഷം ആളുകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ സമയം ചിലവഴിക്കാം. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. അതിനു ശേഷം ബോധ്ഗയലിലേക്ക് പോകും. അന്ന് രാത്രി അവിടുത്തെ ഹോട്ടലിലാണ് താമസം.
PC:Sakshi Shail

അഞ്ചാം ദിവസം
അതിരാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം സന്ദര്‍ശകരെ ബോധ്ഗയാ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. അന്നത്തെ ദിവസം ഇവിടെയാണ് ചിലവഴിക്കുന്നത്. പിന്നീട് വൈകുന്നേരത്തോടെ വാരണാസിയിലെ ഹോട്ടലിലേക്ക് മടങ്ങും
PC:Nikhil Singh

ആറാം ദിവസം
യാത്രയുടെ ആറാം ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം അതിഥികളെ വാരണാസി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. രാവിലെ 11.30നാണ് കോയമ്പത്തൂരിലേക്കുള്ള മടക്കവിമാനം. വൈകിട്ട് 4.40ന് വിമാനം കോയമ്പത്തൂരില്‍ ലാന്‍ഡ് ചെയ്യും. ഇതോടെ ആറു ദിവസത്തെ യാത്ര സമാപിക്കും.

ടിക്കറ്റ് നിരക്ക്
തീര്‍ത്തും ഇക്കണോമിക്കല്‍ ആയ പാക്കേജാണിത് എന്നാണ് ഐആര്‍സിടിസി അവകാശപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് 40,550 രൂപആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 34,800 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 33,700 രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 31,450 രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 26,000 രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 24,450 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!