Search
  • Follow NativePlanet
Share
» »ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്

ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്

ഐആര്‍സി‌‌ടിസി ഹൈദരാബാദില്‍ നിന്നും ആരംഭിക്കുന്ന ലേ-ല‍ഡാക്ക് പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ലേയു‌ടെ മനോഹാരിതയും ലഡാക്കിന്‍റെ ഭംഗിയും സ്വന്തം കണ്‍മുന്നില്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാവില്ല. ചിത്രങ്ങളിലൂ‌ടെ അറിഞ്ഞ ഒരു നാ‌ട്ടിലെത്തി നേരിട്ടോരോയി‌ടവും പരിചയപ്പെ‌ടുക എന്നതിനേക്കാള്‍ ഓരോ സ‍ഞ്ചാരിയെയും സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. ഇപ്പോഴിതാ അങ്ങനെയൊരു മികച്ച അവസരം നിങ്ങള്‍ക്കായി വന്നിരിക്കുകയാണ്. ഹിമാലയത്തിന്റെ ഏറ്റവും മനോഹരവും പരിശുദ്ധവുമായ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ലേയും ലഡാക്കും തുര്‍തുക്കും നേരി‌ട്ടുകാണുവാന്‍ പോയാലോ... ഐആര്‍സി‌‌ടിസി ഹൈദരാബാദില്‍ നിന്നും ആരംഭിക്കുന്ന ലേ-ല‍ഡാക്ക് പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ലഡാക്ക് യാത്ര

ലഡാക്ക് യാത്ര

ആറ് രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന ലഡാക്ക്-തുര്‍തുക് യാത്ര ഹൈദരാബാദില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ഡല്‍ഹി വഴിയാണ് ലേയിലേക്കുള്ള യാത്ര. ഒട്ടേറെ യാത്രികരുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെ‌ട്ടിരിക്കുന്ന ലേ, ലഡാക്ക്, ഷാം വാലി, നുബ്രാ വാലി, തുര്‍തുക്, പാന്‍ഗോങ് ത‌ടാകം തുടങ്ങിയ ഇടങ്ങളാണ് യാത്രയില്‍ ഉള്‍പ്പെ‌ടുത്തിയിരിക്കുന്നത്.

PC:Erik Odiin

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയു‌ടെ ആദ്യത്തെ ദിവസം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 5.00 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. 7.05ന് യാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് വിമാനം ലേയില്‍ എത്തിച്ചേരും. അന്നത്തെ ദിവസം മുഴുവനും സഞ്ചാരികള്‍ ഉയര്‍ന്ന ഇ‌ടത്തെ കാലാവസ്ഥയും രീതികളുമായി പൊരുത്തപ്പെടുന്നതിന് അവിടെ തന്നെ നില്‍ക്കണം. ഉയര്‍ന്ന പ്രദേശത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെ‌ടുക എന്നത് വളരെ പ്രധാനപ്പെ‌ട്ട കാര്യമാണ്. ഇവിടുത്തെ ഓക്സിജന്‍ നിലയുമായി പൊരുത്തപ്പെടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലേ മാര്‍ക്കറ്റ് കാണുവാനായും ഈ ദിവസം പ്രയോജനപ്പെ‌ടുത്താം.

PC:AMRITA GHANTY

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാം ദിവസം മുതല്‍ ഇവിടുത്തെ യാത്രകള്‍ ആരംഭിക്കുകയാണ്. ഷാം വാലിയിലേക്കാണ് ഈ ദിവസത്തെ യാത്ര. ലേയില്‍ നിന്നും ഇവിടേക്ക് 75 കിലോമീറ്റര്‍ ദൂരമുണ്ട്. ലോ-ശ്രീനഗര്‍ ഹൈവേ വഴി പോകുന്ന യാത്രയില്‍ വഴിയിലെ ആകര്‍ഷണങ്ങളും കാണാം. ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഹാള്‍ ഓഫ് ഫെയിം എന്നു പേരായ മ്യൂസിയമാണ് വഴിയിലെ പ്രധാന ആകര്‍ഷണം. കാളി മന്ദിറും ഗുരുദ്വാരാ പട്ടഹാര്‍ സാഹിബും കണ്ട‌് പോകുന്ന യാത്രയില്ഡ ശാന്തി സ്തൂപയും ലേ പാലസും സന്ദര്‍ശിക്കും. മാഗ്നറ്റിക് ഹില്‍സ് ആണ് മറ്റൊരാകര്‍ഷണം. ന്യൂട്രല്‍ ഗിയറിലിട്ടിരിക്കുന്ന വണ്ടി തനിയെ കുന്നുകയരി പോകുന്ന പ്രതിഭാസമാണ് ഇവിടെയുള്ളത്. ഇത് കണ്ടു വരുന്നത് നേരെ ഇന്‍ഡസ് നദിയു‌ടെയും സന്‍സ്കാര്‍ നദിയു‌ടെയും സംഗമസ്ഥാനത്തേക്കാണ്. അവിടുന്ന ആല്‍ച്ചിയും ലികിറും കണ്ട് രാത്രി താമസത്തിനായി ലേയിലേക്ക് മ‌ടങ്ങും.

PC:Satyadev Hirani

മൂന്നാം ദിവസം

മൂന്നാം ദിവസം

നുബ്രാ വാലിയെന്ന ലഡാക്ക് യാത്രയിലെ സ്വപ്നതുല്യമായ യാത്രയാണ് മൂന്നാം ദിവസത്തെ ആകര്‍ഷണം. കര്‍ദുങ്ലാ പാസ് വഴിയാണ് യാത്ര മുന്നേറുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ റോഡ് എന്നാണ് ഈ വഴി അറിയപ്പെടുന്നത്. അവസാനമില്ലാതെ നില്‍ക്കുന്ന പര്‍വ്വത നിരകളുടെ കാഴ്ചയാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം ദിക്സിതും ഹണ്ടര്‍ വില്ലേജും യാത്രയില്‍ സന്ദര്‍ശിക്കും. ഇന്ത്യയു‌ടെ വടക്കേ അറ്റത്തുള്ള ഇ‌ടങ്ങളു‌ടെ രീതികളും ജീവിതസൗകര്യങ്ങളുമെല്ലാം ഇവി‌ടെ നിന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാം. ആശ്രമങ്ങള്‍ സന്ദര്‍ശിക്കുവാനും ഇവിടെ അവസരമുണ്ട്. ഈ ദിവസത്തെ രാത്രി താമസം നുബ്രാ വാലിയിലാണ് സജ്ജമാക്കിയിരിക്കുന്നത്.

PC:Shubham Sharma

നാലാം ദിവസം

നാലാം ദിവസം

1971 വരെ പാക്കിസ്ഥാന്റെ ഭാഗമായിരുന്ന പ്രദേശത്തേയ്ക്കാണ് നാലാം ദിവസത്തെ യാത്ര. 1971 ല്‍ നടന്ന യുദ്ധത്തില്‍ ഇന്ത്യ ന‌േ‌ടിയ വിജയത്തോടെ പ്രദേശവും തുര്‍തുക് എന്ന പ്രദേശവും ഇന്ത്യയു‌‌ടെ കീഴിലാവുകയായിരുന്നു. പ്രദേശത്തെ പൂര്‍ണ്ണമായും എക്സ്പ്ലോര്‍ ചെയ്യുന്നതിനുള്ള സൗകര്യം യാത്രയിലുണ്ടാവും. സില്‍ക്ക് റൂട്ടിന്റെ ഭാഗമായിരുന്ന ഇവിടം ഉരുളക്കിഴങ്ങ് കൃഷിക്കാണ് പേരുകേട്ടിരിക്കുന്നത്. ഈ ദിവസത്തെ രാത്രി താമസവും നുബ്രാ വാലിയില്‍ തന്നെയാണ്.

PC:Rish Agarwal

അഞ്ചാം ദിവസം

അഞ്ചാം ദിവസം

ഇന്ത്യയു‌ടെയും ചൈനയുടെയും ഭാഗമായ പാന്‍ഗോങ് തടാകത്തിലേക്കാണ് അടുത്ത ദിവസത്തെ യാത്ര. നുബ്രാ വാലിയോ‌ട് രാവിലെ തന്നെ വിട‌പറഞ്ഞ് പാന്‍ഗോങ്ങിലേക്കുള്ള യാത്ര തുടങ്ങും. ത്രി ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ ലോകമറിഞ്ഞ പാന്‍ഗോങ് തടാകം ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ്. തടാകക്കരയില്‍ നിങ്ങള്‍ക്കു വേണ്ടുവോളം സമയം ചിലവഴിക്കാം. ഇതിന്റെ തീരത്തുള്ള രാത്രി താമസം ഈ യാത്രയിലെ മാത്രമല്ല, ജീവിതത്തിലെ തന്നെ മറക്കുവാന്‍ സാധിക്കാത്ത യാത്രാനുഭവങ്ങളില്‍ ഒന്നായിരിക്കും.

PC:Praneet Kumar

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

ആറാം ദിവസം

ആറാം ദിവസം

പാന്‍ഗോങിന്റെ തീരത്തെ സൂര്യോദയ കാഴ്ചകളിലേക്കാണ് സഞ്ചാരികള്‍ യാത്രയുടെ ആറാം ദിവസം കണ്ണുതുറക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം നേരെ ലേയിലേക്ക് യാത്ര തിരിക്കും. വഴിയില്‍ തിക്സെ ആശ്രമവും ഷേയ് പാലസും കാണുവാനുള്ള സൗകര്യങ്ങളും ഒരുക്കിയി‌ട്ടുണ്ട്. ഉച്ചകഴിയുന്നതോടെ ലേയിലെത്തും. അന്നത്തെ ദിവസം മുഴുവനും നിങ്ങള്‍ക്ക് ലഡാക്കും ഇവിടുത്തെ മാര്‍ക്കറ്റും കാണുവാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. രാത്രി താമസം ലേയില്‍ തന്നെയാണ്.

PC: Ken S

ഏഴാം ദിവസം

ഏഴാം ദിവസം

ഏഴാം ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിമാനത്താവളത്തിലേക്ക് പോകും. ലേയില്‍ നിന്നും ഡല്‍ഹിയിലേക്ക് ഉച്ചയ്ക്ക് 1.40നാണ് വിമാനം. അത് 3.10ന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്ക് വൈകി‌ട്ട് 6.00 മണിക്ക് വിമാനമെ‌ടുക്കും. അത് രാത്രി 8.10ന് ഹൈദരാബാദിലെത്തും.

PC:phurbu tsering

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 46910/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 41965/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 41360/-രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 39480/-
രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക്36290/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക്36290/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.
PC:SOURAV BHADRA

യാത്രാ തിയതികള്‍

യാത്രാ തിയതികള്‍

നിലവില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലെ യാത്രകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 8, സെപ്ങ്ങംബര്‍ 23 തിയ്യതികളിലാണ് ഇനി ഹൈദരാബാദില്‍ നിന്നും യാത്ര പുറപ്പെടുന്നത്.

PC:Patrick Tomasso

ഹൈദരാബാദിലെത്തുവാന്‍

ഹൈദരാബാദിലെത്തുവാന്‍

കൊച്ചിയില്‍ നിന്നും സെക്കന്തരാബാദിലേക്ക് എല്ലാ ദിവസവും ശബരി എക്സ്പ്രസ് പുറപ്പെടുന്നു. രാവിലെ 11.20ന് എറണാകുളം ‌ടൗണ്‍ സ്റ്റേഷനില്‍ നിന്നുമെ‌ടുക്കുന്ന ‌ട്രെയിന്‍ 25 മണിക്കൂര്‍ സഞ്ചരിച്ച് പിറ്റേന്ന് 12.20ന് സെക്കന്തരാബാദിലെത്തും. ഇതിന് സെക്കന്‍ഡ് സിറ്റിങ്ങിന് 350 രൂപയും സ്ലീപ്പറിന് 575 രൂപയും ത്രീ‌ടയര്‍ എസിക്ക് 1545 രൂപയും ‌ടൂ ടയര്‍ എസിക്ക് 2235 രൂപയുമാണ് ‌ടിക്കറ്റ് നിരക്ക്.ഇതു കൂടാതെ ശനിയാഴ്ചകളില്‍ മാത്രം ERS SC SPL എറണാകുളം ‌ടൗണ്‍ സ്റ്റേഷനില്‍ നിന്നും സെക്കന്തരാബാദിലേക്ക് പോകുന്നുണ്ട്. ശനിയാഴ്ച രാത്രി 11.25ന് എ‌ടുക്കുന്ന ട്രെയിന്‍ ഞായറാഴ്ച രാത്രി 11.30ന് സെക്കന്തരാബാദിലെത്തും. ഇതിന് സ്ലീപ്പറിന് 755 രൂപയും ത്രീ‌ടയര്‍ എസിക്ക്1930 രൂപയും ‌ടൂ ടയര്‍ എസിക്ക് 2680 രൂപയുമാണ് ‌ടിക്കറ്റ് നിരക്ക്.

PC:Rishabh Modi

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം<br />ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X