ലേയും ലഡാക്കും... സഞ്ചാരികളെ പ്രത്യേകിച്ച് മലയാളികളെ ഇത്രയധികം ആവേശത്തിലാക്കുന്ന മറ്റൊരു നാടുണ്ടാവില്ല. കുളുവും മണാലിയും പോലെ മനസ്സില്‍ കയറിക്കൂടിയ ലേയിലും ലഡാക്കിലും ഒന്നു പോയാലോ... ശുദ്ധജല തടാകങ്ങളും മരുഭൂമിയും പര്‍വ്വതങ്ങളും ഇന്ത്യയുടെ അങ്ങേയറ്റത്തെ ഗ്രാമക്കാഴ്ചകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവയാണ്. ആധുനികതയിലേക്കൊ വികസനത്തിലേക്കോ അധികമൊന്നും നടന്നെത്തിയിട്ടില്ലാത്ത ഗ്രാമങ്ങളെ പോയി കാണുവാനും അവരുടെ ജീവിതവും രീതികളും നേരിട്ടറിയുവാനും നമുക്ക് പോകാം... ഇന്ത്യയിലെ തന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഇടങ്ങളിലൊന്നായ ലേയും ലഡാക്കും ഒപ്പം പാങ്കോങ് ലേക്കും തുര്‍തുക് ഗ്രാമവും സന്ദര്‍ശിക്കുന്ന പാക്കേജുമായി വന്നിരിക്കുകയാണ് ഐആര്‍സിടിസി. പാക്കേജിനെക്കുറിച്ചും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുമെല്ലാം വിശദമായി വായിക്കാം...

ലൈവ്ലി ലേ-ലഡാക്ക്
ലഡാക്കിന്റെയും ലേയുടെയും ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും യാത്രാ ഇടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കുവാനായി ഐആര്‍സിടിസി കൊച്ചിയില്‍ നിന്നും ആരംഭിക്കുന്ന യാത്രയാണ് ലൈവ്ലി ലേ-ലഡാക്ക്. ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്കും ഇന്ത്യയുടെ തലക്കെട്ട് എന്നറിയപ്പെടുന്ന മഞ്ഞുമരുഭൂമിയായ നുബ്രയും പിന്നെ പാന്ഗോങ് ലേക്കും കണ്ട് മനസ്സുനിറയെ ഓര്‍മ്മകളുമായി തിരിച്ചെത്തിക്കുന്ന യാത്രയ്ക്ക് ലൈവ്ലി ലേ-ലഡാക്ക് എന്നാണ് പേര്.

യാത്രാ തിയ്യതി
ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനില്‍ക്കുന്ന യാത്ര കൊച്ചി വിമാനത്താവളത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ജൂലൈ 12 മുതല്‍ 20 വരെയും ഓഗസ്റ്റ് 4 മുതല്‍ 11 വരെയും ഓഗസ്റ്റ് 17 മുതല്‍ 24 വരെയും ആണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന തിയ്യതികള്‍ . ഒരു യാത്രയില്‍ 29 സീറ്റാണ് ലഭ്യമായിട്ടുള്ളത്.
PC:Vatsal Bhatt

ഒന്നാം ദിനം
യാത്രയുടെ ഒന്നാമത്തെ ദിവസം കൊച്ചി വിമാനത്താവളത്തില്‍ നിന്നും വൈകിട്ട് 7.45ന് വിമാനയാത്ര ആരംഭിക്കും, ഡല്‍ഹിയില്‍ രാത്രി 10.55ന് എത്തിച്ചേരും. അന്ന് രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ ആയിരിക്കും രാത്രി ചിലവഴിക്കുക.
PC:Raimond Klavins

രണ്ടാം ദിവസം
യാത്രയുടെ രണ്ടാം ദിവസം ഡല്‍ഹിയില്‍ നിന്നുംവിസ്താര എയര്‍ലൈന്‍സില്‍ രാവിലെ 7.10ന് ലേയിലേക്ക് യാത്ര തിരിക്കും. രാവിലെ 8.40ന് വിമാനം ലേയില്‍ എത്തും. അവിടുന്ന് നേരെ ഹോട്ടലിലേക്ക് പോകുന്നു. ആ ദിവസം മുഴുവന്‍ ഹോട്ടലില്‍ കഴിയുവാനും അവിടുത്തെ കാര്യങ്ങള്‍ക്കായി ചിലവഴിക്കുവാനുമാണ് നിര്‍ദ്ദേശിക്കുന്നത്. കാരണം ലഡാക്ക് പോലുള്ള ഉയര്‍ന്ന പ്രദേശത്ത് അവിടുത്തെ കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണ്. ഓക്സിജന്‍ ലെവലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ വലുതായി ബുദ്ധിമുട്ടേണ്ടി വരില്ല,. ഈ സമയം നിങ്ങള്‍ക്ക് ലേയിലെ മാര്‍ക്കറ്റ് കാണുവാനും സമീപത്തെ പ്രാദേശിക കാഴ്ചകള്‍ ആസ്വദിക്കുവാനുമായി മാറ്റിവയ്ക്കാം, അന്നു രാത്രി ലേയില്ഡ തന്നെ ചിലവഴിക്കും.
PC:Nomad Bikers

മൂന്നാം ദിവസം
മൂന്നാമത്തെ ദിവസമാണ് യഥാര്‍ത്ഥത്തിലുള്ള യാത്ര ആരംഭിക്കുന്നതെന്ന് പറയാം. രാവിലെ ഭക്ഷണത്തിനു ശേഷം ലേ-ശ്രീനഗർ ഹൈവേയിൽ കാഴ്ചകൾ കാണുവാനായി ഇറങ്ങും. ഇന്ത്യന്‍ സൈന്യം നടത്തുന്ന മ്യൂസിയമായ ഹാൾ ഓഫ് ഫെയിം , ഗുരുദ്വാര പത്തർ സാഹിബ് എന്നിവ ഈ യാത്രയില്‍ കാണാം. അവിടുന്ന് അടുത്തതായി ശാന്തി സ്തൂപവും ലേ കൊട്ടാരവും സന്ദർശിക്കും. അടുത്തത് ലഡാക്കിന്റെ അത്ഭുത ഇടങ്ങളിലൊന്നായ മാഗ്നറ്റിക് ഹില്‍സ് ആണ്. തനിയെ കുറച്ച് ദൂരം ഉരുണ്ട് കുന്നുകയറുന്ന വാഹനങ്ങള്‍ ഗുരുത്വാകര്‍ഷണ നിയമത്തെ വെല്ലുവിളിക്കുന്നത് കാണാം. സിന്ധു നദിയും സന്‍സ്കാറും സംഗമിക്കുന്നത് കണ്ടശേഷം യാത്ര അൽചിയിലേക്കും ലിക്കിറിലേക്കും തുടരും. അവിടുന്ന് രാത്രിയോടെ ലേയിലേക്ക് മടങ്ങും.

നാലാം ദിവസം
നാലാമത്തെ ദിവസത്തെ യാത്ര പോകുന്നത് മനോഹരമായ കുറച്ച് കാഴ്ചകളിലേക്കാണ്. ലേയിലെ പൂക്കളുടെ താഴ്വര എന്നും ലഡാക്കിലെ ഏറ്റവും ചൂടേറിയ പ്രദേശം എന്നുമെല്ലാം അറിയപ്പെടുന്ന നുബ്രാ വാലിയാണ് കാണുവാന്‍ പോകുന്നത്. ഖാർദുംഗ്ല ചുരം വഴിയാണ് നുബ്രയിലേക്കുള്ള യാത്ര. ക്യാംപിലേക്കാണ് പോകുന്നത്. അവിടെ ചെക്ക്-ഇന്‍ ചെയ്ത ശേഷം ഉച്ചഭക്ഷണം കഴിച്ച് ദീക്ഷിത്, ഹുണ്ടർ വില്ലേജുകൾ സന്ദർശിക്കും. പിന്നെ കുറച്ച് സമയം പ്രദേശം ചുറ്റിക്കാണുന്നതിനും അവരുടെ ജീവിതരീതികളും നാടും കണ്ടു മനസ്സിലാക്കുന്നതിനുമായി ചിലവഴിക്കാം. കുറച്ച് ആശ്രമങ്ങളും ഇവിടെ കാണുവാനുണ്ട്. താല്പര്യമുള്ളവര്ക്ക് സ്വന്തം ചിലവില്‍ വൈകിട്ട് ഒട്ടക സവാരി നടക്കാം. അന്ന് രാത്രി താമസം നുബ്രാ വാലിയിലെ ക്യാംപില്‍ ആയിരിക്കും.
PC:Vivek Sharma
പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

അഞ്ചാം ദിവസം
അഞ്ചാം ദിവസം ടുര്‍ടുക് എന്ന ഗ്രാമത്തിലേക്കാണ് യാത്ര. ലേ ജില്ലയുടെ ഭാഗമാ തുര്‍തുക്
ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലം കൂടിയാണ്. 1971 വരെ പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ഇവിടം 2009 ലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് അപ്പുറം സഞ്ചാരികൾക്ക് അനുവദിച്ചിട്ടുള്ള അപൂർവ്വം സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. ഇന്ത്യയുടെയും പാക്കിസ്ഥാൻറെയും അതിർത്തിയോട് ചേർന്നു കിടക്കുന്ന സിൽക്ക് റൂട്ടിൽ വ്യാപാര സാമഗ്രികൾ കൊണ്ടുപോകാൻ ഒരിക്കൽ ഇത് ഉപയോഗിച്ചിരുന്നു. വൈകുന്നേരം വരെ ഇവിടെ സമയം ചിലവഴിക്കാം. ഇതിനുള്ളില്‍ ഈ ഗ്രാമത്തെ മനസ്സിലാക്കുവാനും അവരുടെ ജീവിതവും രീതികളും പരിചയപ്പെടുവാനും സമയം കണ്ടെത്താം.
വൈകിട്ട് നുബ്ര താഴ്വരയിലേക്കുള്ള മടക്കയാത്ര. നുബ്ര വാലിയിൽ രാത്രി താമസം.
PC:Rish Agarwal

ആറാം ദിവസം
ആറാം ദിവസം പുലര്‍ച്ചെ തന്നെ യാത്രകള്‍ ആരംഭിക്കും. രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം പ്രസിദ്ധമായ പാന്‍ഗോങ്ങിലേക്ക് യാത്ര പോകും. 120 കിലോമീറ്റർ നീളവും 6-7 കിലോമീറ്റർ വീതിയുമുള്ള ഉപ്പുവെള്ള തടാകമാണ് പാന്ഗോങ്. 35 കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 90 കിലോമീറ്റര്‍ ദൂരം ചൈനയിലുമാണ് ഇതുള്ളത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയാൽ ഇത് വിഭജിക്കപ്പെട്ടിരിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 13,900 അടി ഉയരത്തിലാണ് തടാകമുള്ളത്. അന്ന് രാത്രി താമസം പാന്ഗോങിലായിരിക്കും.

ഏഴാം ദിവസം
പുലര്‍ച്ചെ തടാകത്തിലെ സൂര്യോദയം മറക്കാതെ കാണുക. പ്രഭാതഭക്ഷണത്തിന് ശേഷം മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം. ലേയിലേക്കുള്ള വഴിയില്‍ തിക്സി മൊണാസ്ട്രിയും ഷെയ് പാലസും കാണാം. തിരികെ ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്ത ശേഷം മാർക്കറ്റ് പര്യവേക്ഷണം ചെയ്യാൻ വൈകുന്നേരത്തെ ഒഴിവു സമയം വിനിയോഗിക്കാം.
PC:Chaitanya Maheshwari

എട്ടാം ദിവസം
മടക്കയാത്രയുടെ ദിവസമാണിത്. രാവിലെ തന്നെ ഹോട്ടല്‍ ചെക്ക് -ഔട്ട് ചെയ്ത് ലേ വിമാത്താവളത്തിലേക്ക് പോകും. 09:20 ന് വിസ്താര എയർലൈൻസ് ഫ്ലൈറ്റിൽ ആണ് ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര. 10:50 ന് ഡൽഹിയിൽ എത്തിച്ചേരും. ഡൽഹിയിൽ നിന്ന് വിസ്താര എയർലൈൻസിൽ 15:55 ന് പുറപ്പെട്ട് 19:10 ന് കൊച്ചിയിലെത്തും.
PC:K K

യാത്രയുടെ നിരക്ക്
ജൂലൈ 13 നും ഓഗസ്റ്റ് 4നും ആയി പുറപ്പെടുന്ന യാത്രയുടെ നിരക്ക്
യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 51700/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 46700/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 46100/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 46100/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 40950/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക്29900/-
രൂപയും ആണ് ടിക്കറ്റ് നിരക്ക്.
ഓഗസ്റ്റ് 17ന് പുറപ്പെടുന്ന യാത്രയുടെ നിരക്ക്
യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 53900/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 48900/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 48250/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 46350/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 43150/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക്32100/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റില്‍ ഉള്‍പ്പെടുന്നത്
ഇക്കണോമി ക്ലാസിൽ (കൊച്ചി-ലേ-കൊച്ചി) വിസ്താര എയർലൈൻസിന്റെ വിമാന ടിക്കറ്റുകൾ,
ലേ (03 രാത്രികൾ), നുബ്ര (02 രാത്രികൾ), പാംഗോങ് (01 രാത്രി) എന്നിവിടങ്ങളിലെ താമസ സൗകര്യം,
ഷെയറിങ് അടിസ്ഥാനത്തിൽ നോൺ എസി വാഹനത്തിൽ യാത്രാ പദ്ധതി പ്രകാരം കാഴ്ചകൾ കാണൽ,
07 പ്രഭാതഭക്ഷണം, 06 ഉച്ചഭക്ഷണം, 06 അത്താഴം എന്നിവ,
ലേയിൽ എത്തുമ്പോൾ പരമ്പരാഗത സ്വാഗതം,
യാത്രാ ഇൻഷ്വറൻസ്,ഇന്നർ ലൈൻ പെർമിറ്റുകൾ,ദിവസം 03 മുതൽ ദിവസം 07 വരെയുള്ള ഗൈഡ് സൗകര്യം,
1 സാംസ്കാരിക പ്രദർശനം
ഒരാൾക്ക് പ്രതിദിനം ഒരു ലിറ്റർ പാക്കേജുചെയ്ത കുടിവെള്ളം,
വൈകുന്നേരം ചായ/കാപ്പി അടിയന്തര ആവശ്യങ്ങൾക്കായി വാഹനത്തിൽ ഓക്സിജൻ സിലിണ്ടർ, പ്രവേശന ഫീസ്
ഐആര്‍സിടിസി ടൂർ മാനേജർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്

ആരോഗ്യ കാര്യങ്ങള്‍
ലേയിൽ എത്തിയതിന്റെ ആദ്യ ദിവസം പൂർണ്ണ വിശ്രമം എടുക്കുക. നിങ്ങൾക്ക് രക്തസമ്മർദ്ദ പ്രശ്നമുണ്ടെങ്കിൽ, യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ഡോക്ടറെ സമീപിക്കുക. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറവുള്ള ഉയർന്ന ഉയരത്തിലുള്ള തണുത്ത മരുഭൂമിയാണ് ലഡാക്ക്. അതിനാൽ, വിമാനമാർഗം ലേയിൽ എത്തുന്ന സന്ദർശകർ ഏതെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ്, പൊരുത്തപ്പെടുത്തുന്നതിന് മതിയായ സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്.
അന്തരീക്ഷം, അക്യൂട്ട് മൗണ്ടൻ സിക്നെസ് പോലുള്ള ഉയർന്ന ഉയരത്തിലുള്ള അസുഖങ്ങൾക്ക് കാരണമായേക്കാം, ഇത് പൊരുത്തപ്പെടാൻ കഴിയാത്ത സന്ദർശകരെ തൽക്ഷണം ഒഴിപ്പിക്കേണ്ടത് ആവശ്യമാണ്.
10,000 അടി (2,700 മീ) ന് മുകളിലുള്ള ഉയരങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഏതൊരാൾക്കും ശരിയായ രീതിയിൽ പൊരുത്തപ്പെടാത്തപക്ഷം അക്യൂട്ട് മൗണ്ടൻ സിക്നെസ് (AMS) ബാധിക്കുവാന്‍ സാധ്യതയുണ്ട്. തലവേദന, അസ്വസ്ഥമായ ഉറക്കം, വിശപ്പില്ലായ്മ, ഓക്കാനം, ചുമ, ക്രമരഹിതമായ ശ്വാസോച്ഛ്വാസം, ശ്വാസതടസ്സം, അലസത, ഏകാഗ്രതക്കുറവ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. നിങ്ങൾ വിമാനമാർഗമാണ് ലേയിൽ എത്തുന്നതെങ്കിൽ, അവിടെ എത്തിയതിന് ശേഷം ആദ്യത്തെ 24 മണിക്കൂർ പൂർണ്ണ വിശ്രമം എടുക്കേണ്ടത് പ്രധാനമാണ്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അദ്ധ്വാനം ഒഴിവാക്കണം. പുകവലിയും മദ്യപാനവും പൂർണ്ണമായും മാറ്റിവയ്ക്കണം. ആദ്യത്തെ 24 മണിക്കൂർ പൂർണ്ണ വിശ്രമവും അടുത്ത 12 മണിക്കൂറിൽ കഴിയുന്നത്ര വിശ്രമവും എടുത്താൽ 2 അല്ലെങ്കിൽ 3 ദിവസത്തിന് ശേഷം നിങ്ങളുടെ ശരീരം ലഡാക്കിലെ താഴ്ന്ന ഓക്സിജൻ നിലയുമായി പൊരുത്തപ്പെടും. നിങ്ങളുടെ ശരീരത്തിൽ ശരിയായ ജലാംശം നിലനിർത്തുക. ഇടയ്ക്കിടെ വെള്ളം കുടിക്കുക. അധിക ഊർജത്തിനായി നിങ്ങൾക്ക് ഇത് ഇലക്ട്രോലൈറ്റുകളും ഗ്ലൂക്കോസും കലർത്താം. അമിതമായ അദ്ധ്വാനം ഒഴിവാക്കുക.
പതുക്കെ കയറുക.
ആൻറി ഡിപ്രസന്റുകൾ, മദ്യം എന്നിവ ഒഴിവാക്കുക. തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാം.
134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!
ക്വാഡ് ബൈക്കിങ് മുതല്‍ ക്യാംപിങ് വരെ...ലഡാക്കിലെ സാഹസിക വിനോദങ്ങള്‍