Search
  • Follow NativePlanet
Share
» »നാല് ദിവസത്തെ കൂര്‍ഗ് യാത്ര..11,100 രൂപയില്‍ പോയി വരാം.. ഐആര്‍സിടിസിയുടെ കൂര്‍ഗ് പാക്കേജ്

നാല് ദിവസത്തെ കൂര്‍ഗ് യാത്ര..11,100 രൂപയില്‍ പോയി വരാം.. ഐആര്‍സിടിസിയുടെ കൂര്‍ഗ് പാക്കേജ്

കുശാല്‍ നഗര്‍, തുടങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകുന്ന യാത്രയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

വേനലായാണെങ്കിലും മഴയാണെങ്കിലും മലയാളികളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കൂര്‍ഗ്. എളുപ്പത്തില്‍ എത്തിച്ചേരാം എന്നതു മാത്രമല്ല, ചിലവു കുറഞ്ഞ ലക്ഷ്യസ്ഥാനമാണ് എന്നതും ഒറ്റയാത്രയില്‍ നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോകാം എന്നതും ഇവിടേക്ക് നിരവധി ആളുകളെ ആകര്‍ഷിക്കുന്നു. ഇപ്പോഴിതാ, കൂര്‍ഗിലേക്കു പോകുവാന്‍ താല്പര്യമുള്ളവര്‍ക്കായി മികച്ച ഒരു പാക്കേജുമായി വന്നിരിക്കുകയാണ് ഐആര്‍സിട‌ിസി. കുശാല്‍ നഗര്‍, തുടങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകുന്ന യാത്രയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ഐആര്‍സിടിസി മെജസ്റ്റിക് കൂര്‍ഗ് പാക്കേജ്

ഐആര്‍സിടിസി മെജസ്റ്റിക് കൂര്‍ഗ് പാക്കേജ്

ഐആര്‍സിടിസി തിരുവനന്തപുരത്തു നിന്നാരംഭിക്കുന്ന മെജസ്റ്റിക് കൂര്‍ഗ് പാക്കേജ് നാല് രാത്രിയും അഞ്ച് പകലും നീണ്ടുനില്‍ക്കുന്ന യാത്രയാണ്. പശ്ചിമഘ‌ട്ടത്തിന്‍റെ ഭാഗമായ ഇവിടം സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. വെള്ളച്ചാട്ടങ്ങള്‍, വ്യൂ പോയിന്‍റ്, ക്ഷേത്രങ്ങള്‍, കാവേരി നദിയുടെ ഉത്ഭവസ്ഥാനം എന്നിങ്ങനെ വളരെ വ്യത്യസ്തവും മനോഹരവുമായ കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്. ഇവി‌ടുത്തെ പ്രധാന കാഴ്ചകളിലേക്കെല്ലാം ഈ യാത്രയിലൂടെ നിങ്ങള്‍ക്കു പോകാം. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന രീതിയിലാണ് യാത്രാ ക്രമീകരിച്ചിരിക്കുന്നത്.

PC:Sreenadh TC

ഒന്നാം ദിവസം

ഒന്നാം ദിവസം

തിരുവനന്തപുരത്തു നിന്നും വൈകിട്ട് 7.25നു പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16604 ലാണ് യാത്ര തുടങ്ങുന്നത്. കൊല്ലം ജംങ്ഷന്‍. - 20:27/ ആലപ്പുഴ - 22:02 / എറണാകുളം ജങ്ഷന്‍ -23:25/ ആലുവ- 23:56/ തൃശൂർ-00:47/ ഷൊർണൂർ ജങ്ഷന്‍ 01:55 / കോഴിക്കോട്- 03: 25 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളില്‍ യാത്ര എത്തിച്ചേരുന്ന സമയം.

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാമത്തെ ദിവസം രാവിലെ 8.00 മണിയോടു കൂടി മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. അവിൊുന്ന് നേരെ 137 കിലോമീറ്റര്‍ അകലെയുള്ള കൂര്‍ഗിലേക്ക് റോഡ് മാര്‍ഗം യാക്ര തിരിക്കും. കൂര്‍ഗില്‍ ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യും . അതു കഴിഞ്ഞ് ഉച്ചയ്ക്കു ശേഷം കുശാല്‍ നഗറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കും. ശേഷം കാവേരി നിസര്‍ഗദമ, ദുബാരെ എലിഫന്‍റ് ക്യാംപ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ച് രാത്രിയോടെ ഹോട്ടലില്‍ തിരികെയെത്തും. രാത്രി താമസം കൂര്‍ഗിലെ ഹോട്ടലില്‍ ആണ്.

PC:Aamir

നംഡ്രോളിങ് മൊണാസ്ട്രി

നംഡ്രോളിങ് മൊണാസ്ട്രി

കൂര്‍ഗിലെ ബൈലക്കുപ്പയിലെ സുവര്‍ണ്ണക്ഷേത്രം കൂര്‍ഗില്‍ നിശ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ്. പത്മസംഭവ ബുദ്ധവിഹാരം എന്നു പേരുള്ള നംഡ്രോളിങ് മൊണാസ്ട്രി രാജ്യത്തെ തന്നെ ഏറ്റവും വലിയ ടിബറ്റന്‍ സെറ്റില്‍മെന്‍റുകളില്‍ ഒന്നാണ്. ലുഗ്‌സം സാംഡുപ്ലിങ്, ഡിക്കൈ ലാര്‍സോയ് എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ഇവിടുത്തെ ടിബറ്റന്‍ ജനത വസിക്കുന്നത്. ബുദ്ധൻ, പത്മസംഭവ, അമിതായുസ് എന്നിങ്ങനെ ആകർഷകമായ മൂന്ന് സ്വർണ്ണ പ്രതിമകൾ ഈ ക്ഷേത്രത്തിലുണ്ട്.

കണ്‍മുന്നില്‍ മറ്റൊരു ലോകമൊരുക്കുന്ന സുവര്‍ണ്ണ ക്ഷേത്രം.. കര്‍ണ്ണാടകയിലെ നംഡ്രോളിങ് മൊണാസ്ട്രികണ്‍മുന്നില്‍ മറ്റൊരു ലോകമൊരുക്കുന്ന സുവര്‍ണ്ണ ക്ഷേത്രം.. കര്‍ണ്ണാടകയിലെ നംഡ്രോളിങ് മൊണാസ്ട്രി

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാമത്തെ ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം യാത്രകള്‍ തുടരും. തലക്കാവേരി, ബാഗമണ്ഡല, എന്നീ സ്ഥലങ്ങള്‍ രാവിലെയും ഉച്ചകഴിഞ്ഞ് അബ്ബി വെള്ളച്ചാട്ടം, രാജാസീറ്റ്, ഓംകാരേശ്വര്‍ ക്ഷേത്രം എന്നിവിടങ്ങളുമാണ് കാണുന്നത്.അതിനു ശേഷം തിരികെ കൂര്‍ഗിലെ താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി വരും. അന്ന് രാത്രി താമസം ഹോട്ടലില്‍ ആയിരിക്കും.

PC:Sujith.js

ബാഗമണ്ഡല

ബാഗമണ്ഡല

ത്രിവേണി സംഗമം എന്നറിയപ്പെടുന്ന സ്ഥലമാണ് ബാഗമണ്ഡല. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായി അറിയപ്പെടുന്ന സ്ഥലമാണ് തലക്കാവേരി. ബാഗമണ്ഡലയ്ക്ക് സമീപം ബ്രഹ്മഗിരി കുന്നുകളിലായാണ് ഇവിടമുള്ളത്.
കാവേരി നദിയുടെ ഉത്ഭവ സ്ഥാനം, അവിടുത്തെ ക്ഷേത്രം, പിന്നെ സമീപത്തായി മടിക്കേരി, മടിക്കേരി കോട്ട, അബ്ബി വെള്ളച്ചാട്ടം, രാജാ സീറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ കാണാം. കൂർഗിലെ ഏറ്റവും വലിയ വിനോദ സഞ്ചാര ആകർഷണങ്ങളിലൊന്നാണ് അബ്ബെ വെള്ളച്ചാട്ടം. ചെറിയ അരുവികൾ ചേരുന്ന ഈ വെള്ളച്ചാട്ടം 70 അടി താഴ്ചയിലേക്കാണ് പതിക്കുന്നത്.

 നാലാം ദിവസം

നാലാം ദിവസം

നാലാം ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം മംഗലാപുരത്തേയ്ത്ത് തിരിക്കും. വഴിയില്‍ പ്രസിദ്ധനായ കട്ടീല്‍ ക്ഷേത്രം സന്ദര്‍ശിക്കും. ശേഷം മംഗലാപുരം റെയില്‍വേ സ്റ്റേഷനിലെത്തും. വൈകിട്ട് 5.50 നാണ് ട്രെയിന്‍. കോഴിക്കോട്-21:07/ ഷൊർണൂർ ജന.- 23:15/തൃശൂർ-00:22/ ആലുവ- 01:13/എറണാകുളം ജന. - 02:00/ ആലപ്പുഴ- 02:55/ കൊല്ലം ജന.- 04:27/ തിരുവനന്തപുരം സെന്‍ട്രല്‍ - 06: 20 എന്നിങ്ങനെയാണ് ട്രെയിന്‍ എത്തിച്ചേരുന്നത്.

PC:Parichay Sen

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങള്‍ അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് നിരക്കില്‍ സ്ലീപ്പര്‍ ക്ലാസില്‍ 10 സീറ്റുകളാണ് ലഭ്യമായിരിക്കുന്നത്.
സിംഗിള്‍ ഒക്യുപന്‍സിക്ക് 14,000 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 11,600 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 11,100 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 10,300 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 9,450 രൂപയും ആയിരിക്കും.
തേര്‍ഡ് എസി കംഫര്‍ട്ട് ക്ലാസില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 15,700 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 13,200 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 12,800 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 11,950 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 11,100 രൂപയും ആയിരിക്കും.

PC:Rathish Gandhi

കോഴിക്കോട് നിന്നും കാശ്മീര്‍ കറങ്ങാന്‍ പോകാം..ഐആര്‍സി‌ടിസിയു‌‌‌ടെ ഏഴു ദിവസ പാക്കേജ്!കോഴിക്കോട് നിന്നും കാശ്മീര്‍ കറങ്ങാന്‍ പോകാം..ഐആര്‍സി‌ടിസിയു‌‌‌ടെ ഏഴു ദിവസ പാക്കേജ്!

മഹാരാജാവിനെപ്പോലെ യാത്ര ചെയ്യാം... മഹാരാജാസ് എക്പ്രസ് വരുന്നു... കൂടിയ നിരക്ക് 18,96,000 രൂപ!മഹാരാജാവിനെപ്പോലെ യാത്ര ചെയ്യാം... മഹാരാജാസ് എക്പ്രസ് വരുന്നു... കൂടിയ നിരക്ക് 18,96,000 രൂപ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X