Search
  • Follow NativePlanet
Share
» »പുരി രഥയാത്ര കാണുവാന്‍ പോകാം...ഐആര്‍സിടിസിയുടെ സ്പെഷ്യല്‍ എയര്‍ പാക്കേജ്...

പുരി രഥയാത്ര കാണുവാന്‍ പോകാം...ഐആര്‍സിടിസിയുടെ സ്പെഷ്യല്‍ എയര്‍ പാക്കേജ്...

ഐആര്‍സിടിസിയുടെ ഒഡിഷ-ജഗനാഥ്-രഥയാത്ര കാര്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ പാക്കേജിനെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം.

ഒഡീഷയുടെ വിശ്വാസങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുരി രഥോത്സവം ഒരു നാടിന്റെ ആഘോഷം എന്നതിലുപരി വിശ്വാസികളുടെ ഒരു സംഗമം കൂടിയാണ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനലക്ഷങ്ങളാണ് രഥോത്സവ സമയത്ത് പുരി ക്ഷേത്രത്തില്‍ എത്തുന്നത്. മഥുരയിലെ ഗോകുലത്തില്‍ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീകൃഷ്ണന്റെ യാത്രയുടെ ഓര്‍മ്മപ്പെടുത്തലിലാണ് കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നിവരെ രഥത്തിലെഴുന്നള്ളിച്ചുകൊണ്ടുളള രഥയാത്ര.

രഥയാത്രയില്‍ പങ്കെടുക്കുവാന്‍ സാധിക്കുക എന്നത് വലിയ പുണ്യമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ധാരാളം യാത്രാ പാക്കേജുകള്‍ ഏജന്‍സികള്‍ ലഭ്യമാക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും എളുപ്പത്തില്‍ മൂന്നു ദിവസം കൊണ്ട് രഥയാത്ര കണ്ടുമ‌ടങ്ങി വരുവാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഐആര്‍സിടിസി പുറത്തിറക്കിയിട്ടുണ്ട്. ഐആര്‍സിടിസിയുടെ ഒഡിഷ-ജഗനാഥ്-രഥയാത്ര കാര്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ പാക്കേജിനെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം.

പുരി രഥയാത്ര 2022

പുരി രഥയാത്ര 2022

എല്ലാ വര്‍ഷവും ആഷാഢമാസത്തിലെ ലെ ശുക്ലപക്ഷ ദ്വീതിയയില്‍ ആണ് രഥയാത്രയ്ക്ക് തു‌ടക്കമാവുന്നത്. ഇത് ശുക്ലപക്ഷ ദശമി വരെ നീണ്ടു നില്‍ക്കും. ഈ വർഷം ആഷാഢ് ശുക്ല ദ്വിതീയ തിഥി ജൂൺ 30 ന് രാവിലെ 10:49 ന് ആരംഭിച്ച് ജൂലൈ 1 ന് ഉച്ചയ്ക്ക് 01:09 ന് അവസാനിക്കും. അതിനാൽ, ജൂലൈ 1 വെള്ളിയാഴ്ച ജഗന്നാഥ യാത്ര ആരംഭിക്കും.

PC:Government of Odisha

ഗുണ്ടിച്ച ബാരി ക്ഷേത്രത്തിലേക്ക്

ഗുണ്ടിച്ച ബാരി ക്ഷേത്രത്തിലേക്ക്

പുരി ജഗനാഥ ക്ഷേത്രത്തില്‍ നിന്നും മൂന്നു രഥങ്ങളുമായി ആരംഭിക്കുന്ന യാത്ര ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്കാണ് പോകുന്നത്.ഏഴു ദിവസം ഈ വിഗ്രഹങ്ങൾ അവിടുത്തെ ക്ഷേത്രത്തിൽ സൂക്ഷിച്ചതിനു ശേഷം പിന്നീട് ജഗനാഥ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരും. കൃഷ്ണൻ തന്റെ മാതാവിന്റെ സഹോദരിയെ സന്ദർശിക്കാനായാണ് ഈ യാത്ര നടത്തുന്നത് എന്നാണ് വിശ്വാസം. ജഗനാഥന്റെ ഭവനം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

PC:Government of Odisha

ഒഡിഷ-ജഗനാഥ്-രഥയാത്ര കാര്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ പാക്കേജ്

ഒഡിഷ-ജഗനാഥ്-രഥയാത്ര കാര്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ പാക്കേജ്

പുരി രഥോത്സവത്തില്‍ പങ്കെടുക്കുവാനും പുരിയും കൊണാര്‍ക്കും ഭുവനേശ്വരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും സാധിക്കുന്ന വിധത്തിലാണ് ഐആര്‍സി‌ടിസി ഈ പാക്കേ‌‌‍ജ് ഒരുക്കിയിരിക്കുന്നത്. ഐആര്‍സി‌ടിസിയുടേതായി നിരവധി പുരിയാത്രാ പാക്കേജുകള്‍ ലഭ്യമാണെങ്കിലും ഏറ്റവും കുറഞ്ഞ സമയത്തില്‍ രഥയാത്ര കണ്ട് തിരികെ വരുവാന്‍ സാധിക്കുന്നു എന്നാണ് ഇതിന്റെ പ്രത്യേകത.

PC:Government of Odisha

രണ്ട് യാത്രയും മൂന്ന് പകലും

രണ്ട് യാത്രയും മൂന്ന് പകലും

ഹൈദരാബാദില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഭുവനേശ്വര്‍-പുരി-കൊണാര്‍ക്ക് എന്നിവി‌‌ടങ്ങളാണ് സന്ദര്‍ശിക്കുന്നത്. രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നില്‍ക്കുന്ന ഈ എയര്‍ ടൂര്‍ പാക്കേജ് ജൂണ്‍ 30ന് ആരംഭിച്ച് ജൂലൈ 2ന് തിരികെ എത്തുന്ന രീതിയിലാണുള്ളത്.

PC:Government of Odisha

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ഒന്നാം ദിവസമായ ജൂണ്‍ 30ന് ഹൈദരാബാദില്‍ നിന്നും പുലര്‍ച്ചെ 6.35ന് യാത്ര ആരംഭിച്ച് 8. 15ന് ഭുവനേശ്വറില്‍ എത്തിച്ചേരും. അവിടുന്ന് നേരെ പുരിയിലേക്ക് പോയി അവിടുത്തെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം കൊണാര്‍ക്ക് , ചന്ദ്രഭാഗ ബീച്ച് തു‌ടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. രാത്രി തിരികെ പുരിയിലേക്ക് വരും. അത്താഴവും താമസവും പുരിയില്‍ ആയിരിക്കും.

PC:Government of Odisha

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാം ദിവസമായ ജൂലൈ 1ന് പുരി രാഥയാത്ര കാണുന്നതിനായാണ് മാറ്റിവെച്ചിരിക്കുന്നത്. ഉച്ചഭക്ഷണം ഉള്‍പ്പെ‌ടെയുള്ള സീറ്റിങ് സംവിധാനം യാത്രക്കാര്‍ക്കായി നേരത്തെ ഒരുക്കിയിട്ടുണ്ട്. അന്ന് രാത്രി താമസവും പുരിയില്‍ തന്നെയാണ്. രഥയാത്ര നടക്കുന്ന ദിവസം നഗരത്തില്‍ ഗതാഗത നിന്ത്രണങ്ങള്‍ ഉള്ളതിനാല്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും നടന്ന് വേണം രഥയാത്ര നടക്കുന്നി‌ടത്ത് എത്തുവാന്‍.
PC: Government of Odisha

ശ്രീകൃഷ്ണന്റെ മധുര യാത്രയുടെ ഓർമ്മയിൽ പുരി രഥയാത്ര!!ശ്രീകൃഷ്ണന്റെ മധുര യാത്രയുടെ ഓർമ്മയിൽ പുരി രഥയാത്ര!!

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയു‌ടെ മൂന്നാമത്തെ ദിവസം ജൂലൈ 2-ാം തിയ്യതിയാണ്. ഈ ദിവസം രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം ഹോട്ടല്‍ ചെക്ക്-ഔ‌ട്ട് ചെയ്ത് ഭുവനേശ്വറിന് പോകും. . ധൗലി സ്തൂപവും ലിംഗരാജ ക്ഷേത്രവും സന്ദർശിക്കുന്നതാണ് യാത്രാ പ്ലാന്‍. തിരികെ ഭുവനേശ്വറില്‍ നിന്നും വൈകിട്ട് 6.05 നാണ് മടക്കവിമാനം. ഹൈദരാബാദില്‍ 7.40 ന് എത്തും.

PC:Abhishek K Saxena

കേരളത്തില്‍ നിന്നും ഹൈദരാബാദിലേക്ക്

കേരളത്തില്‍ നിന്നും ഹൈദരാബാദിലേക്ക്

കേരളത്തില്‍ നിന്നും ഈ യാത്രയില്‍ പോകുവാന്‍ താല്പര്യമുള്ളവര്‍ ഹൈദഹാബാദില്‍ എത്തണം. എറണാകുളത്തു നിന്നും സെക്കന്ദരാബാദിലേക്ക് രണ്ട് ട്രെയിനുകള്‍ ലഭ്യമാണ്. 11.20ന് എറണാകുളം ‌ടൗണില്‍ നിന്നും പുറപ്പെടുന്ന ശബരി എക്സ്പ്രസ് ആണ് ആദ്യ ട്രെയിന്‍. 25 മണിക്കൂര്‍ ആണ് യാത്രാ ദൈര്‍ഘ്യം. സെക്കന്ദരാബാദ് ജംങ്ഷനിലാണ് ‌ട്രെയിന്‍ ഇറങ്ങേണ്ടത്. 350 രൂപയാണ് സെക്കന്‍ഡ് സിറ്റിങ് ടിക്കറ്റ് നിരക്ക്. സ്ലീപ്പറിന് 575 രൂപയും എസി ത്രീ ടയറിന് 11545 രൂപയും എസി ടൂ ടയറിന് 2235 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

ശനിയാഴ്ച ദിവസങ്ങളില്‍ എറണാകുളം ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ERS SC SPL (07190) സെക്കന്ദരാബാദിലേക്ക് പോകുന്നുണ്ട്. ഇതില്‍ സ്ലീപ്പറിന് 775 രൂപയും എസി ത്രീ ടയറിന് 1930 രൂപയും എസി ടൂ ടയറിന് 2680 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

കോഴിക്കോട് നിന്നും MAQ KCG EXPRESS നും സെക്കന്ദരാബാദ് എത്താം. 24 മണിക്കൂര്‍ ആണ് യാത്രാ ദൈര്‍ഘ്യം. 365 രൂപയാണ് സെക്കന്‍ഡ് സിറ്റിങ് ടിക്കറ്റ് നിരക്ക്. സ്ലീപ്പറിന് 600 രൂപയും എസി ത്രീ ടയറിന് 1575 രൂപയും എസി ടൂ ടയറിന് 2255 രൂപയും എസി ഫസ്റ്റ് ക്സാസിന് 3820 രൂപയും ആണ് ടിക്കറ്റ് നിരക്ക്. ഹൈദരാബാദിലെ മൂന്ന് സെന്‍‌ട്രല്‍ സ്റ്റേഷനുകളില്‍ ഒന്നായ കച്ചേഗുഡയിലാണ് ഈ ട്രെയിന്‍ നിര്‍ത്തുക.പുരി

രഥയാത്ര 2022: മോക്ഷം നല്കുന്ന തീര്‍ത്ഥാടനം, വിശ്വാസവും ഐതിഹ്യങ്ങളുംരഥയാത്ര 2022: മോക്ഷം നല്കുന്ന തീര്‍ത്ഥാടനം, വിശ്വാസവും ഐതിഹ്യങ്ങളും

വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെവെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെ

Read more about: odisha puri temple festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X