ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരിന്‍റെ സൗന്ദര്യം ഒരിക്കലെങ്കിലും കണ്ണുനിറയെ കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല.. എന്നാല്‍ യാത്രാ പ്ലാനിങ്ങ് മുതല്‍ നിരവധി കടമ്പകള്‍ ആലോചിക്കുമ്പോള്‍ പലരും യാത്രതന്നെ മാറ്റിവെക്കും.. ദേവദാരു മരങ്ങളുടെ കാടും അതിശയിപ്പിക്കുന്ന കുങ്കുമപ്പാടങ്ങള്‍, ഗംഭീരമായ മഞ്ഞു പുതച്ച പർവതങ്ങൾ, മനോഹരമായ ശിക്കാരകൾ എന്നിങ്ങനെ മനസ്സിലേക്ക് നേരിട്ട് കയറിക്കൂടിയ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. കുറച്ചു ബുദ്ധിമുട്ട് സഹിച്ചും ലീവുകള്‍ കൂട്ടിവെച്ചുമൊക്കെ സമയം കണ്ടെത്തി നിര്‍ബന്ധമായും പോയിരിക്കേണ്ട യാത്രകളിലൊന്നായി കാശ്മീര്‍ യാത്രാ മാറുന്നതും ഇങ്ങനെ കുറച്ചു കാരണങ്ങള്‍ കൊണ്ടാണ്. ലിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡ് എന്നു വിളിക്കപ്പെടുന്ന കാശ്മീരിലേക്ക് ബാംഗ്ലൂരില്‍ നിന്നും ഒരു പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐആര്‍സിടിസി. വിശദമായി വായിക്കാം

പാരഡൈസ് ഓണ്‍ എര്‍ത്ത് കാശ്മീര്‍ പാക്കേജ്
പാരഡൈസ് ഓണ്‍ എര്‍ത്ത് കാശ്മീര്‍ പാക്കേജ് എത്സ് ബാംഗ്ലൂര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജില്‍ കാശ്മീരിലെ പ്രധാന ഇടങ്ങള്‍ സന്ദര്‍ശിക്കുന്നു. പര്‍വ്വത കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ഈ എയര്‍ പാക്കേജ് ആരംഭിക്കുന്നത് ബാംഗ്ലൂരില്‍ നിന്നാണ്. ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് സെപ്റ്റംബര്‍ 25 നാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 30 സീറ്റുകളാണ് യാത്രയ്ക്കുള്ളത്.

ആറ് പകലും അഞ്ച് രാത്രിയും
ആറ് പകലും അഞ്ച് രാത്രിയും നീണ്ടുനില്‍ക്കുന്ന യാത്ര ബാംഗ്ലൂരില്‍ നിന്നും ആരംഭിച്ച് ഡല്‍വി വഴി കാശ്മീരിലെത്തും. കാശ്മീരിലെ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ശ്രീനഗര്‍, സോന്മാര്‍ഗ്, എന്നിവിടങ്ങളാണ് പ്രധാനമായും സൈറ്റ്-സീയിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറില്‍ ഹൗസ് ബോട്ടില്‍ ഒരുക്കിയിരിക്കുന്ന ഡിന്നര്‍ ആണ് യാത്രയുടെ മറ്റൊരാകര്‍ഷണം.
PC: Raimond Klavins

ഒന്നാം ദിവസം
ബാംഗ്ലൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2022 സെപ്റ്റംബര്‍ 25 നാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രാവിലെ 7.00 മണിക്ക് വിമാനയാത്ര ആരംഭിച്ച് 11.55ന് ശ്രീനഗര്‍ വിമാനത്താവളത്തിലെത്തും. യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ടതാണ്.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും നേരെ ഹോട്ടലിലേക്ക് പോകും. അവിടുന്ന് വൈകുന്നേരത്തോടെ യാത്രക്കാര്‍ക്ക് അവരുടെ സ്വന്തം ചിലവില്‍ ഷിക്കാര യാത്ര നടത്താം. ഒപ്പം തന്നെ ചാര്‍ ചിനാറില്‍ സൂര്യാസ്തമയം കാണുവാനും ഈ സമയം പ്രയോജനപ്പെടുത്താം. രാത്രി ഡിന്നറും താമസവും ഹോട്ടലില്‍.
PC:Raisa Nastukova

രണ്ടാം ദിവസം
യാത്രയുടെ രണ്ടാം ദിവസം ശ്രീനഗര്‍ കാഴ്ചകള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം ശങ്കരാചാര്യ ക്ഷേത്രത്തില്‍ ദര്‍ശനം. അതിനു ശേഷം ശ്രീനഗറിലെ വിവിധ ഗാര്‍ഡനുകള്‍ സന്ദര്‍ശിക്കും. ദർശനത്തിനുശേഷം, മുഗൾ ഗാർഡൻസ്, ചെഷ്മഷാഹി, പരിമഹൽ, ബൊട്ടാണിക്കൽ ഗാർഡൻ, ഷാലിമാർ ഗാർഡൻസ് എന്നിവയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ദാൽ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹസ്രത്ബാൽ ദേവാലയം സന്ദർശിക്കും. അത്താഴവും രാത്രി താമസവും ഹോട്ടലിൽ.
PC:Arif Khan

മൂന്നാം ദിവസം
മൂന്നാം ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം ഗുല്‍മാര്‍ഗിലേക്ക് പോവുകയാണ്. ഇവിടുത്തെ പ്രസിദ്ധ കേബിള്‍ കാര്‍ റൈഡ് ആയ ഗൊണ്ടോള റൈഡില്‍ പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് പോകാം. എന്നാല്‍ അത് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സ്വന്തം ചിലവില്‍ വേണം യാത്ര ചെയ്യുവാന്‍. മറ്റു കാഴ്ചകള്‍ക്കു ശേഷം വൈകിട്ടോടെ ശ്രീനഗറിലെ ഹോട്ടലിലേക്ക് തിരികെ വരും, . അത്താഴവും രാത്രി താമസവും ഹോട്ടലിൽ.
PC:imad Clicks

നാലാം ദിവസം
യാത്രയുടെ നാലാം ദിവസം പഹല്‍ഗാം സന്ദര്‍ശനത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്. യാത്രാമധ്യേ കുങ്കുമ വയലുകളും അവന്തിപുര അവശിഷ്ടങ്ങളും അനന്ത്നാഗ് സൾഫർ സ്പ്രിംഗും സന്ദര്‍ശിക്കും. പ്രകൃതിഭംഗി തന്നെയാണ് ഇവിടുത്തെ യാത്രയില്‍ ആസ്വദിക്കുവാനുള്ളത്. വൈകുന്നേരം ശ്രീനഗറിലേക്ക് മടങ്ങും. അത്താഴവും രാത്രിയും താമസവും ശ്രീനഗറിൽ.
PC:Devesh

അഞ്ചാം ദിവസം
സോന്മാര്‍ഗിലേക്കാണ് അഞ്ചാം ദിവസത്തെ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. പ്രഭാതഭക്ഷണത്തിന് ശേഷം, ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്യുക. സിന്ധ് നദിയുടെ അതിമനോഹരമായ ഒരു കാഴ്ച ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാം. സോന്മാര്‍ഗില്‍ പകല്‍ ചിലവഴിച്ച ശേഷം വൈകുന്നേരത്തോടെ ശ്രീനഗറിലേക്ക് തിരികെ വന്ന് ഹൗസ് ബോട്ടിൽ ചെക്ക് ഇൻ ചെയ്യും.ഹൗസ് ബോട്ടിൽ അത്താഴവും രാത്രി താമസവും ഇവിടെയാണ്. മുഴുവൻ താമസസമയത്തും ഹൗസ്ബോട്ട് നിശ്ചലമായിരിക്കും, ക്രൂയിസിംഗ് ലഭ്യമല്ല.

ആറാം ദിവസം
പ്രഭാതഭക്ഷണത്തിന് ശേഷം, ഹൗസ്ബോട്ടിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത് 13:45-ന് ബെംഗളൂരുവിലേക്കുള്ള മടക്ക വിമാനത്തിൽ കയറാൻ ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതാണ്. വൈകിട്ട് 6.50ന് (18.50)ന് ബെംഗളൂരുവിലെത്തും.
PC:SOURAV BHADRA

ടിക്കറ്റ് നിരക്ക്
യാത്രയില്‍ നിങ്ങള്‍ ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്ന താമസസൗകര്യം അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വ്യത്യാസങ്ങള്‍ വരും, സിംഗിള്‍ ഒക്യുപന്‍സിക്ക്48,120/-രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 39,090/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 38,310/-രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 35,260/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 33,780/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 29,330/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.
PC:Jannes Jacobs

ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
ഇക്കണോമി ക്ലാസിൽ വിസ്താര എയർലൈൻസിന്റെ വിമാന ടിക്കറ്റുകൾ (ബെംഗളൂരു-ഡൽഹി-ശ്രീനഗർ-ഡൽഹി-ബെംഗളൂരു), ശ്രീനഗറിൽ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമൊപ്പം രാത്രി ഹോട്ടൽ താമസം, പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമൊപ്പം ശ്രീനഗറിൽ രാത്രി ഹൗസ്ബോട്ട് താമസം, IRCTC ടൂർ എസ്കോർട്ടിന്റെ സേവനങ്ങൾ, ടെമ്പോ ട്രാവലറില്‍ വിവിധ ഇടങ്ങളിലേക്കുള്ള യാത്ര,
യാത്രാ ഇൻഷ്വറൻസ്
ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ് എന്നിവയും യാത്രാ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയതാണ്.
PC:Akshat Vats
തായ്ലന്‍ഡ് കാണാം.. പട്ടായയും ബാംഗോക്കും കറങ്ങാം... കിടിലന്‍ പാക്കേജുമായി ഐആര്‍സിടിസി
കുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാ