Search
  • Follow NativePlanet
Share
» »ഐആര്‍സിടിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ ചിലവ് കുറഞ്ഞ ലഡാക്ക് പാക്കേജുകള്‍, അപ്പോള്‍ ബാഗ് പാക്ക് ചെയ്യുവല്ലേ?!!

ഐആര്‍സിടിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ ചിലവ് കുറഞ്ഞ ലഡാക്ക് പാക്കേജുകള്‍, അപ്പോള്‍ ബാഗ് പാക്ക് ചെയ്യുവല്ലേ?!!

ഐആര്‍സിടിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ ലഡാക്ക് പാക്കേജുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരുകൂട്ടം അത്ഭുതങ്ങളുടെ നാടാണ് ലഡാക്ക്. കാണുന്നതെല്ലാം തരിശായി കിടക്കുന്ന ഭൂമിയാണെങ്കിലും അതില്‍പോലും കാഴ്ചക്കാരില്‍ അത്ഭുതം കൊണ്ടുവരുവാന്‍ ലഡാക്കിനു കഴിയും. ബൈക്ക് യാത്രകരും റോഡ് ട്രിപ്പേഴ്സും സാഹസികരും സോളോ യാത്രികരുമെല്ലാം വീണ്ടും വീണ്ടും പോകുവാന്‍ ആഗ്രഹിക്കുന്ന ലഡാക്ക് ഒരു സ്വപ്നഭൂമിയായി മനസ്സില്‍ സൂക്ഷിക്കാത്ത ആരുമുണ്ടാവില്ല. 'ഉയർന്ന ചുരങ്ങളുടെ നാട്' എന്നു വിളിക്കപ്പെടുന്ന ലഡാക്ക് വടക്ക് കുൻലൂൺ പർവതനിരകൾക്കും തെക്ക് ഹിമാലയത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ലഡാക്കിലേക്കുള്ള യാത്രകള്‍ക്ക് ഏറ്റവും യോജിച്ച മാസങ്ങളിലൊന്നായ സെപ്റ്റംബറില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐആര്‍സിടിസി മികച്ച ചില ലഡാക്ക് പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. ഐആര്‍സിടിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ ലഡാക്ക് പാക്കേജുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ലഡാക്ക് പാക്കേജുകള്‍

ലഡാക്ക് പാക്കേജുകള്‍

ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ലഡാക്കിലേക്ക് ഐആര്‍സിടിസി പാക്കേജുകള്‍ ഒരുക്കുന്നു. ആറു രാത്രിയും ഏഴ് പകലും വരുന്ന യാത്രകള്‍ പോക്കറ്റ് കാലിയാക്കാതെ പോയി വരുവാന്‍ സഹായിക്കുന്ന തരത്തിലുള്ളവയാണ്. ലഡാക്കിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം പോകുന്ന രീതിയില്‍ പ്ലാന്‍ ചെയ്തിട്ടുള്ള യാത്രയായതിനാല്‍ ധൈര്യമായി തിരഞ്ഞെടുക്കുകയും ചെയ്യാം. ലേ, ലഡാക്ക്, നുബ്രാ വാലി,തുര്‍തുക്, പാന്‍ഗോങ് ലേക്ക്, ഷാം വാലി തുടങ്ങിയ ഇടങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുന്നത്.

PC: Darshan Chudasama

കൊല്‍ക്കത്തയില്‍ നിന്നുള്ള ലേ-ലഡാക്ക് പാക്കേജുകള്‍

കൊല്‍ക്കത്തയില്‍ നിന്നുള്ള ലേ-ലഡാക്ക് പാക്കേജുകള്‍

സെപ്റ്റംബര്‍ മാസത്തില്‍ കൊല്‍ക്കത്തയില്‍ നിന്നും മൂന്ന് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഡിസ്കവര്‍ ലേ-ലഡാക്ക് (DISCOVER LEH LADAKH EX KOLKATA (EHA042C))എന്നു പേരിട്ടിരിക്കുന്ന യാത്രയില്‍ ലേയിലെയും ലഡാക്കിലെയും പ്രധാന ഇടങ്ങളും തുര്‍തുക്കും സന്ദര്‍ശിക്കും. ആറ് രാത്രിയും ഏഴ് പകലും നീണ്ടുനില്‍ക്കുന്ന യാത്രാ പാക്കേജാണിത്.
ഷാം വാലി, ഗുരുദ്വാര പത്തർ സാഹിബ്, ഹാൾ ഓഫ് ഫെയിം, ശാന്തി സ്തൂപം, മാഗ്നെറ്റിക് ഹില്‍സ്, അൽചി മൊണാസ്ട്രി, ഖാർദുംഗ്ല ചുരം വഴി നുബ്ര താഴ്വര,ദീക്ഷിത് ആശ്രമം, തുര്‍തുക് വാലി, പാംഗോങ് തടാകം തുടങ്ങിയ ഇടങ്ങളാണ് ഈ യാത്രയില്‍ സന്ദര്‍ശിക്കുന്നത്.

PC:Dhara Prajapati

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും.

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും.

11.09.22- 17.09.22, 17.09.22- 23.09.22,
23.09.22- 29.09.22 എന്നീ തിയതികളിലാണ് കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹി വഴി ലേയിലേക്കുള്ള പാക്കേജ് ലഭ്യമായിരിക്കുന്നത്. കംഫര്‍ട്ട് ക്ലാസ് സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക.

യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 47,600/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 42,200/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 41,500/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 39,500/- രൂപയും ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 35,900/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.

PC:AMRITA GHANTY

ഡല്‍ഹിയില്‍ നിന്നും എല്‍ടിസി അപ്രൂവ്ഡ് ആയ ലഡാക്ക് യാത്ര

ഡല്‍ഹിയില്‍ നിന്നും എല്‍ടിസി അപ്രൂവ്ഡ് ആയ ലഡാക്ക് യാത്ര

ഡല്‍ഹിയില്‍ നിന്നും നേരിട്ട് ലേയിലേക്കുള്ള ഈ യാത്രാ പാക്കേജിന്റെ പ്രത്യേകത എല്‍ടിസി അപ്രൂവ്ഡ് ആണ് എന്നതാണ്. . ആറ് രാത്രിയും ഏഴ് പകലും നീണ്ടുനില്‍ക്കുന്ന യാത്രാ പാക്കേജില്‍ ലേ, ഷാം താഴ്‌വര, നുബ്ര, പാങ്കോങ്, തുർതുക് തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കുന്നു. 30 പേര്‍ക്കാണ് ഒരു പാക്കേജില്‍ അവസരമുള്ളത്.

PC:SOURAV BHADRA

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും.

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും.

ഐആര്‍സിടിസി വെബ്സൈറ്റിലെ വിവരമനുസരിച്ച് എല്ലാ ശനിയാഴ്ചയും തിങ്കളാഴ്ചയും ദിവസങ്ങളില്‍ യാത്രാ ഉണ്ടാകുന്നതാണ്.
05-09-2022,10-09-2022,
12-09-2022,17-09-2022,19-09-2022,24-09-2022,
26-09-2022 എന്നീ തിയ്യതികളിയാണ് സെപ്റ്റംബര്‍ മാസത്തില്‍ യാത്ര പുറപ്പെടുന്നത്.

യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 38,900 /- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 33,700/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 32,960/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 30,990/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 27,650 രൂപയും ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 14,050/- രൂപയും ആണ് ടിക്കറ്റ് നിരക്ക്. കംഫര്‍ട്ട് നിലവാരത്തിലാണ് യാത്ര. ത്രീ സ്റ്റാര്‍ ഹോട്ടലുകളിലാണ് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ള ലേ-തുര്‍തുക് പാക്കേജ്

ഹൈദരാബാദില്‍ നിന്നുള്ള ലേ-തുര്‍തുക് പാക്കേജ്

ആറ് രാത്രിയും 7 പകലും നീണ്ടുനിൽക്കുന്ന ഹൈദരാബാദില്‍ നിന്നുള്ള ലേ-തുര്‍തുക് പാക്കേജില്‍ ഷാം താഴ്‌വര, ലേ, നുബ്ര, തുർതുക്, പാങ്കോങ് എന്നിവിടങ്ങള്‍ കാണാം. LEH WITH TURTUK EX HYDERABAD (SHA41) എന്നാണ് പാക്കേജിന്റെ പേര്. ഹൈദരാബാദില്‍ നിന്നും ഡല്‍ഹി വഴിയാണ് യാത്ര പോകുന്നത്.

PC:Nomad Bikers

ടിക്കറ്റ് നിരക്കും യാത്രാ തിയതിയും

ടിക്കറ്റ് നിരക്കും യാത്രാ തിയതിയും

സെപ്റ്റംബര്‍ 23 നാണ് ഇനി വരുന്ന യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 46910/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 41965/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 41360/-രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 39480/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക്36290/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക്36290/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.

PC:Aaron Thomas

ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്

ഖൊരക്പൂരില്‍ നിന്നുള്ള ലഡാക്ക് പാക്കേജ്

ഖൊരക്പൂരില്‍ നിന്നുള്ള ലഡാക്ക് പാക്കേജ്

ഒന്‍പത് രാത്രിയും, 10 പകലും നീണ്ടു നില്‍ക്കുന്ന ടൂർ പാക്കേജ് ഗൊരഖ്പൂർ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ന്യൂഡൽഹി വഴി ലേയിലേക്ക് പോകും. പര്യടനത്തിൽ ലഖ്‌നൗവിലേക്കുള്ള രാത്രി യാത്രയും തുടർന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയും ഉൾപ്പെടുന്നു. സെപ്തംബർ 20 മുതൽ ഗോരഖ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് 43900 രൂപയാണ് ടിക്കറ്റ് നിരക്ക്.

PC:naman srivastava

ബറേലി-ല‍ഡാക്ക് പാക്കേജ്

ബറേലി-ല‍ഡാക്ക് പാക്കേജ്

സെപ്റ്റംബർ 14, 21 തീയതികളിൽ ബറേലിയിൽ നിന്ന് ആരംഭിക്കുന്ന മാജിക്കല്‍ ലഡാക്ക് (Magical Ladakh ex-Bareilly) പാക്കേജ് 7-രാത്രിയും 8-ദിവസവും നീണ്ടു നില്‍ക്കുന്നതാണ്. 43900 രൂപയാണ് ടിക്കറ്റ് നിരക്ക്

PC:Chaitanya Maheshwari

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X