Search
  • Follow NativePlanet
Share
» »ഐആര്‍സി‌ടിസിയുടെ പുണ്യ തീര്‍ത്ഥയാത്ര..ഗയയും വാരണാസിയും അയോധ്യയും കടന്നുപോകാം..18,450ല്‍ തുടങ്ങുന്ന ടിക്കറ്റ്

ഐആര്‍സി‌ടിസിയുടെ പുണ്യ തീര്‍ത്ഥയാത്ര..ഗയയും വാരണാസിയും അയോധ്യയും കടന്നുപോകാം..18,450ല്‍ തുടങ്ങുന്ന ടിക്കറ്റ്

ഐആര്‍സി‌ടിസിയുടെ മൈസൂരില്‍ നിന്നും ആരംഭിക്കുന്ന പുതിയ പുണ്യ തീര്‍ത്ഥയാത്രാ പാക്കേജിനെക്കുറിച്ച് വായിക്കാം

പുരി, വാരണാസി, പ്രയാഗ്രാജ്, അയോധ്യ, ഗയ... ഹൈന്ദവ വിശ്വാസങ്ങളുടെയും പുരാണങ്ങളുടെയും കേന്ദ്രസ്ഥാനങ്ങള്‍.. മോക്ഷവിശ്വാസങ്ങളും സങ്കല്പങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഇടങ്ങള്‍. ഒരിക്കലെങ്കിലും ഈ പുണ്യഭൂമിയിലൂടെ പോകണം എന്നാഗ്രഹിക്കാത്ത വിശ്വാസികളും ചരിത്രവും മിത്തുകളും ഇഴചേര്‍ന്നു കിടക്കുന്ന ഇവിടം കണ്ടുതീര്‍ക്കണമെന്ന് കൊതിക്കാത്ത സ‍ഞ്ചാരികളും അപൂര്‍വ്വമായിരിക്കും. ഈ ആഗ്രഹം പൂര്‍ത്തീകരിക്കുവാനുള്ള ഏറ്റവും മികച്ച അവസരവുമായി വനാനിരിക്കുകയാണ് ഐആര്‍സിടിസി. ഇവരുടെ പുണ്യതീര്‍ത്ഥ യാത്രാ പാക്കേജ് ഉത്തര്‍ പ്രദേശ്, ബീഹാര്‍, അയോധ്യ എന്നിവിടങ്ങളിലെ വ്യത്യസ്ത തീര്‍ത്ഥാടന സ്ഥാനങ്ങളിലൂ‌‌ടെ കടന്നു പോകുന്നു. പാക്കേജിനെക്കുറിച്ചും യാത്രയെക്കുറിച്ചും വിശദമായി വായിക്കാം

പുണ്യതീര്‍ത്ഥ യാത്രാ പാക്കേജ്

പുണ്യതീര്‍ത്ഥ യാത്രാ പാക്കേജ്

ഇന്ത്യയിലെ പ്രസിദ്ധമായ തീര്‍ത്ഥാടന സ്ഥാനങ്ങള്‍ ലക്ഷ്യമാക്കി പോകുന്ന പാക്കേജ് ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും പ്രസിദ്ധമായ ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുവാനുള്ള യാത്രയാണ്. തീർത്ഥാടന കേന്ദ്രങ്ങളായ പുരി, കൊണാർക്ക്, ഗയ, വാരണാസി, അയോധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്കാണ് ബജറ്റ് ക്സാസിലും സ്റ്റാന്‍ഡേര്‍ഡ്, കംഫോര്‍ട്ട് നിലവാരത്തിലും യാത്രകള്‍ നടത്തുന്നത്.
PC:Jannes Jacobs

യാത്രാ ദൈര്‍ഘ്യം

യാത്രാ ദൈര്‍ഘ്യം

മൈസൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര 9 രാത്രിയും പത്ത് പകലു നീണ്ട‌ുനില്‍ക്കുന്നതാണ്. ‌ഒക്ടോബര്‍ 9-ാം തിയ്യതി യാത്ര ആരംഭിക്കും. തീര്‍ത്ഥയാത്രയായാണ് കണക്കാക്കുന്നതെങ്കിലും ഇന്ത്യയു‌ടെ ചരിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഇടങ്ങളായതിനാല്‍ ഏതുതരത്തിലുള്ള സഞ്ചാരികള്‍ക്കും യാത്രയില്‍ പങ്കെടുക്കാം. ഐആര്‍സിടിസിയുടെ സ്വദേശ് ദര്‍ശന്‍ സ്കീമിനു കീഴിലാണ് പുണ്യതീര്‍ത്ഥ യാത്രാ പാക്കേജ് ഉള്‍പ്പെടുന്നത്.

PC:Amit Gaur

ബോര്‍ഡിങ്, ഡീബോര്‍ഡിങ് സ്റ്റേഷനുകള്‍

ബോര്‍ഡിങ്, ഡീബോര്‍ഡിങ് സ്റ്റേഷനുകള്‍

മൈസൂരില്‍ നിന്നും ആരംഭിക്കുന്ന യാത്രയില്‍ ഇത് കൂടാതെ ബാംഗ്ലൂര്‍, വിജയവാഡ എന്നീ സ്റ്റേഷനുകളില്‍ നിന്നും യാത്ര ആരംഭിക്കുവാനും ഡീബോര്‍ഡ് ചെയ്യുവാനും സാധിക്കും.

PC:Edberg Carvalho

 യാത്രയുടെ ആദ്യനാല് ദിവസങ്ങള്‍

യാത്രയുടെ ആദ്യനാല് ദിവസങ്ങള്‍

ഒക്ടോബര്‍ 9-ാം തിയ്യതി ഞായറാഴ്ച വൈകിട്ടോടെ മൈസൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര രാത്രിയോടെ ബാംഗ്ലൂരില്‍ എത്തും. പത്താം തിയ്യതി മുഴുവനും ട്രെയിനില്‍ തന്നെയായിരിക്കും. 11-ാം തിയ്യതി തിങ്കളാഴ്ച രാവിലെയോ‌ടെ പുരിയില്‍ എത്തിച്ചേരും.
പ്രസിദ്ധമായ പുരി ജഗനാഥ ക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം എന്നിവിടങ്ങളാണ് ഈ ദിവസം സന്ദര്‍ശിക്കുന്നത്. അന്ന് രാത്രി താമസം പുരിയില്‍ ആയിരിക്കും.


PC:Government of Odisha

പുരി ജഗനാഥ സ്വാമിക്ഷേത്രവും കൊണാര്‍ക്ക് സൂര്യ ക്ഷേത്രവും

പുരി ജഗനാഥ സ്വാമിക്ഷേത്രവും കൊണാര്‍ക്ക് സൂര്യ ക്ഷേത്രവും

ഒഡീഷയുടെ അഭിമാനമായ പുരി ജഗനാഥ സ്വാമിക്ഷേത്രം ശ്രീകൃഷ്ണനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ്. ഭാരതീയ വിശ്വാസം അനുസരിച്ചുള്ള ഇവിടം പുരാതനകാലം മുതല്‍ തന്നെ പ്രസിദ്ധമാണ്. ജഗനാഥന്‍ അഥവാ കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നീ മൂന്നു പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ആഷാഢമാസത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന രഥയാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
നിര്‍മ്മിതിയിലെ അത്ഭുതം എന്നാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം അറിയപ്പെടുന്നത്. ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നും വിളിക്കാറുണ്ട്.
യാത്രയുടെ നാലാം ദിവസം, അതായത് ഒക്ടോബര്‍ 12ന് പുരിയില്‍ നിന്നും മടങ്ങും.

അ‍ഞ്ചാം ദിവസം

അ‍ഞ്ചാം ദിവസം

യാത്രയു‌ടെ അഞ്ചാം ദിവസം അതായത് 13-ാം തിയ്യതി രാവിലെയോടുകൂടി ഗയയില്‍ എത്തും. പിണ്ഡ് ദാന്‍ എന്ന പൂജയ്ക്കായി ഇവിടെ നിങ്ങള്‍ക്ക് സമയം കണ്ടെത്താം. കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ പിണ്ഡദാനം നടത്താറുണ്ട്. പരേതനായ ആത്മാവിന് ഭക്ഷണവും വസ്ത്രവും അർപ്പിക്കുന്ന ചടങ്ങാണിത്. ഗയയിലെ നിരവധിയായ ആശ്രമങ്ങളില്‍ ഈ പൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ ലഭിക്കും. തുടര്‍ന്ന് വൈകിട്ടോടുകൂടി ഗയയില്‍ നിന്നു യാത്ര തിരിക്കും. ശേഷം രാത്രിയോടു കൂടി വാരണാസിയില്‍ എത്തിച്ചേരും. അന്ന് രാത്രി താമസം ഒരുക്കിയിരിക്കുന്നത് വാരണാസിയിലാണ്.

PC: Bhaskar Agarwal

ആറാം ദിവസം

ആറാം ദിവസം

പതിനാലാം തിയതി മുഴുവനും വാരണാസിയിലെ കാഴ്ചകള്‍ക്കായാണ് ചിലവഴിക്കുക. ഗംഗയിലെ വിശുദ്ധസ്നാനം, പൂജാ ചടങ്ങുകള്‍, കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനം. കാശി വിശാലാക്ഷി ക്ഷേത്രം , അന്നപൂര്‍ണ്ണ ക്ഷേത്രം എന്നിവിടങ്ങള്‍ ആണ് ഇവിടെ സന്ദര്‍ശിക്കുന്നത്. രാത്രി താമസത്തിനുള്ള സൗകര്യങ്ങള്‍ വാരണാസിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PC:Prado

ബാക്കി നാലു ദിനങ്ങള്‍

ബാക്കി നാലു ദിനങ്ങള്‍

യാത്രയുടെ ഏഴാം ദിവസം, അതായത് 15-ാം തിയതി വാരണാസിയില്‍ നിന്നും അയോധ്യയിലേക്ക് യാത്ര തിരിക്കും. രാവിലെ തന്നെ അയോധ്യയിലെത്തും. ഇവിടെ സരയൂ നദിയും രാമജന്മഭൂമിയും ആണ് കാണുവാന്‍ ഉദ്ദേശിക്കുന്നത്. അതിനുശേഷം വൈകിട്ടോടെ അയോധ്യയില്‍ നിന്നും യാത്ര തിരിക്കും. 16-ാം തിയതി രാവിലെ പ്രയാഗ്രാജില്‍ എത്തും. ത്രിവേണി സംഗമത്തിലെ വിശുദ്ധസ്നാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിനു ശേഷം കുറച്ച് കാഴ്ചകള്‍ കണ്ട് ഉച്ചകഴിഞ്ഞ് മടക്കയാത്ര ആരംഭിക്കും.
17-ാം തിയതി മുഴുവനം ട്രെയിന്‍ യാത്രയിലായിരിക്കും. 18-ാം തിയതി രാവിലെയോടെ ബാംഗ്ലൂരിലെത്തും. ഉച്ചകഴിഞ്ഞ് ട്രെയിന്‍ മൈസുരിലെത്തുന്നതോടെ യാത്ര അവസാനിക്കും,

PC:Ayush Srivastava

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം..ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം..

സ്റ്റാൻഡേർഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

സ്റ്റാൻഡേർഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

സ്ലീപ്പർ ക്ലാസിൽ ട്രെയിൻ യാത്ര,
രാത്രി താമസങ്ങൾ/ഫ്രഷ് അപ്പുകൾക്കുള്ള സാധാരണ നോൺ എസി മുറികൾ.
എസ്ഐസി അടിസ്ഥാനത്തിൽ നോൺ എസി റോഡ് യാത്രകള്‍,
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം (ഓൺബോർഡ് & ഓഫ് ബോർഡ്)
രാവിലെയും വൈകുന്നേരവും ചായ/കാപ്പി (ഓൺബോർഡിൽ മാത്രം)
ഒരാൾക്ക് പ്രതിദിനം 2 X 1 ലിറ്റർ കുടിവെള്ളം
ട്രെയിനിൽ എസ്കോർട്ട് & സെക്യൂരിറ്റി ടൂർ

PC:Parichay Sen

തേർഡ് എസി ക്ലാസിൽ ട്രെയിൻ യാത്ര.

തേർഡ് എസി ക്ലാസിൽ ട്രെയിൻ യാത്ര.

രാത്രി താമസങ്ങൾ/ഫ്രഷ് അപ്പുകൾക്കുള്ള സാധാരണ എസി മുറികൾ
എസ്ഐസി അടിസ്ഥാനത്തിൽ നോൺ എസി റോഡ് യാത്രകള്‍,
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം (ഓൺബോർഡ് & ഓഫ് ബോർഡ്),
രാവിലെയും വൈകുന്നേരവും ചായ/കാപ്പി (ഓൺബോർഡിൽ മാത്രം)
ഒരാൾക്ക് പ്രതിദിനം 2 X 1 ലിറ്റർ കുടിവെള്ളം.
ട്രെയിനിൽ എസ്കോർട്ട് & സെക്യൂരിറ്റി ടൂർ.

PC:softeeboy

ബജറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ബജറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

സ്ലീപ്പർ ക്ലാസിൽ ട്രെയിൻ യാത്ര.
ധർമ്മശാലകൾ/ഹാൾ/ഡോർമിറ്ററികൾ എന്നിവയിൽ മൾട്ടി ഷെയറിങ് അടിസ്ഥാനത്തിൽ രാത്രി താമസം/ഫ്രഷ് അപ്പ്.
എസ്ഐസി അടിസ്ഥാനത്തിൽ നോൺ എസി റോഡ് യാത്രകള്‍,
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം (ഓൺബോർഡ് & ഓഫ് ബോർഡ്).
രാവിലെയും വൈകുന്നേരവും ചായ/കാപ്പി (ഓൺബോർഡിൽ മാത്രം).
ഒരാൾക്ക് പ്രതിദിനം 2 X 1 ലിറ്റർ കുടിവെള്ളം.
ട്രെയിനിൽ എസ്കോർട്ട് & സെക്യൂരിറ്റി ടൂർ.

PC:Killian Pham

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ബജറ്റ് വിഭാഗത്തില്‍

ബജറ്റ് നിരക്കിലുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 18,450/- രൂപയാണ് ചിലവ്. സ്ലീപ്പര്‍ ക്സാസ് യാത്രയാണ് ഒരുക്കിയിരിക്കുന്നത്.

കംഫര്‍ട്ട് വിഭാഗത്തില്‍

കംഫര്‍ട്ട് വിഭാഗത്തില്‍ (3AC)ടിക്കറ്റ് നിരക്കുകള്‍:
സിംഗിള്‍ ഒക്യുപന്‍സിക്ക് 32050 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 30800 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 30200 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 28950/ രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 27700 രൂപയും ആയിരിക്കും.

സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍

സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ (SL)ടിക്കറ്റ് നിരക്കുകള്‍:
കംഫര്‍ട്ട് വിഭാഗത്തില്‍ (3AC)ടിക്കറ്റ് നിരക്കുകള്‍:
സിംഗിള്‍ ഒക്യുപന്‍സിക്ക് 23400 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 22150 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 21550 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 20300 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 18450 രൂപയും ആയിരിക്കും നിരക്ക്.

PC:Jan Gemerle

കേരളത്തില്‍ നിന്നും പഴനിയിലേക്ക് നേരിട്ട് ട്രെയിന്‍, യാത്രയും സമയവും വിശദമായി അറിയാംകേരളത്തില്‍ നിന്നും പഴനിയിലേക്ക് നേരിട്ട് ട്രെയിന്‍, യാത്രയും സമയവും വിശദമായി അറിയാം

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാംഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X