Search
  • Follow NativePlanet
Share
» »ഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാം

ഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാം

ഭാരത് ഗൗരവ് ട്രെയിനിലെ രാമായണ സര്‍ക്യൂട്ട് യാത്രയുടെ വിജയത്തെത്തുടര്‍ന്ന് രണ്ടാമതും രാമായണ യാത്ര നടത്തുവാനൊരുങ്ങി ഐആര്‍സിടിസി.

രാമായണത്തില്‍ പരമാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിലൂടെ തീര്‍ത്ഥാടനം നടത്തി രാമായണമാസം പുണ്യകരമാക്കുവാനൊരുങ്ങുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഭാരത് ഗൗരവ് ട്രെയിനിലെ രാമായണ സര്‍ക്യൂട്ട് യാത്രയുടെ വിജയത്തെത്തുടര്‍ന്ന് രണ്ടാമതും രാമായണ യാത്ര നടത്തുവാനൊരുങ്ങി ഐആര്‍സിടിസി. രാമായണ സർക്യൂട്ടിൽ സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 'ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ' വഴിയുള്ള രണ്ടാം രാമായണ യാത്ര ആദ്യത്തേതില്‍ നിന്നും കുറച്ചുകൂടി വ്യത്യാസങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടാം രാമായണ യാത്ര

രണ്ടാം രാമായണ യാത്ര

19 രാത്രിയും 20 പകലും നീണ്ടു നില്‍ക്കുന്ന യാത്ര ഓഗസ്റ്റ് 24ന് ഡല്‍ഹിയില്‍ നിന്നും ആരംഭിക്കും. നേരത്തത്തെ യാത്രയില്‍ ഇത് 18 പകല്‍ ആയിരുന്നു. വാരണാസിയിലും അയോധ്യയിലുമാണ് അധികമായി ഓരോ ദിവസം ചിലവഴിക്കുക. ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭാരത് ഗൗരവ് ഏസി ടൂറിസ്റ്റ് ട്രെയിനിൽ ടൂർ ആരംഭിക്കും. പത്ത് മൂന്നാം എസി ക്ലാസ് കോച്ചുകളിൽ മൊത്തം 600 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയും. ഭാരത് ഗൗരവ് ട്രെയിൻ ടൂറിന്റെ ആദ്യ 100 ബുക്കിംഗുകൾക്ക് ഐആര്‍സിടിസി 5% കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

യാത്രയിലെ ആദ്യ മൂന്ന് ദിവസങ്ങള്‍

യാത്രയിലെ ആദ്യ മൂന്ന് ദിവസങ്ങള്‍

യാത്രയുടെ ഒന്നാം ദിവസം ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7 മണിക്ക് യാത്ര ആരംഭിക്കും.

രണ്ടാം ദിവസം യാത്ര അയോധ്യയില്‍ എത്തിച്ചേരും. നേരെ ഹോട്ടലിലേക്ക് മാറി അവിടുന്ന് ബസിനോ ഓട്ടോയ്ക്കോ അയോധ്യ കാണുവാനായി ഇറങ്ങും. ഉച്ചഭക്ഷണത്തിനു ശേഷം അയോധ്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള സമയമാണ്. വൈകിട്ട് സരയൂ ആരതി കാണുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാത്രി ഭക്ഷണവും താമസവും അയോധ്യയില്‍.

മൂന്നാം ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം 20 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗ്രാം കാണുവാനായി ബസില്‍ പുറപ്പെടും. ഉച്ചയ്ക്ക് 1 മണിയോടെ തിരികെ അയോധ്യയില്‍ തിരികെയെത്തും. ഭക്ഷണത്തിനു ശേഷം അയോധ്യ റെയില്‍വേ സ്റ്റേഷനിലേക്കു പോയി അവിടുന്ന് നാല് മണിക്ക് നേപ്പാളിലെ ജനക്പൂരിലേക്കുള്ള യാത്ര ആരംഭിക്കും.

നാല്,അഞ്ച്, ആറ് ദിവസങ്ങള്‍

നാല്,അഞ്ച്, ആറ് ദിവസങ്ങള്‍

നാലാം ദിവസം ജാനക്പൂര്‍ സന്ദര്‍ശിക്കുന്നതിനായാണ് മാറ്റിവെച്ചിരിക്കുന്നത്. രാവിലെ 9 മണിയോടെ ജാനക്പൂരിലെത്തും. മിഥിലയിലെയോ ജാമക്പൂരിലെയോ ഹോട്ടലില്‍ ആണ് താമസം തയ്യാറാക്കിയിരിക്കുന്നത്.
ജാനകി മന്ദിര്‍, സീതാ-റാം വിവാഹ മണ്ഡപ്, ഗംഗാ സാഗര്‍ തടാകത്തിലെ ആരതി എന്നിവ കാണാം. അന്ന് രാത്രിയിലെ താമസം ഇവിടെതന്നെയാണ്.

അഞ്ചാം ദിവസം ധനുഷ്ധാം ക്ഷേത്രവും പരശുറാം കുണ്ഡും സന്ദര്‍ശിക്കുവാനായി പുറപ്പെടും. ജാനക്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയാണിത് സ്ഥിതി ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം സീതാമര്‍ഹിയിലേക്ക് പുറപ്പെടുംം. അവിടെ ജാമകി മന്ദിറും പുനൗരായും സന്ദര്‍ശിക്കും. തിരിച്ച് സീതാമര്‍ഹി സ്റ്റേഷനിലെത്തും. രാത്രി 9.30ന് ട്രെയിനില്‍ ബക്സറിലേക്ക് യാത്ര തിരിക്കും.

ആറാം ദിവസം അതിരാവിലെ ബക്സര്‍ റെയില്‍വേ സ്റ്റേഷനിലെത്തും. രാംരേഖാ ഘാട്ടും ഗംഗാസ്നാനും സന്ദര്‍ശിച്ച ശേഷം രാമേശ്വര്‍നാഥ് ക്ഷേത്രത്തിലേക്ക് പോകും. അവിടുത്തെ സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തി 10.30ന് തന്നെ വാരണാസിയിലേക്ക് യാത്ര പുറപ്പെടും. ഭക്ഷണം ട്രെയിനില്‍ നിന്നു ലഭിക്കും. ഉച്ചയ്ക്ക് 1.30 ഓടെ ട്രെയിന്‍ വാരണാസിയെത്തും. ശേഷം ഹോട്ടലിലേക്ക് മാറും. ഈ ദിവസം മുഴുവന്‍ നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ചിലവഴിക്കാം.

PC:Abhishek Dutta

ഏഴ്, എട്ട്, ഒന്‍പത് ദിവസങ്ങള്‍

ഏഴ്, എട്ട്, ഒന്‍പത് ദിവസങ്ങള്‍

ഏഴാം ദിവസം രാവിലെ തുള്‍സി മന്ദിര്‍, സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കും. ഉച്ചഭക്ഷണത്തിനു ശേഷം കാശി വിശ്വനാഥ് ക്ഷേത്രവും ഇടനാഴിയും കാണും. ഗംഗാ ആരതിയും ദാശാശ്വമേഥ് ഘാട്ട് കാണുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എട്ടാം ദിവസം ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് ചെയ്ത് നേരെ സാരാനാഥിലേക്ക് പോകും. ഉച്ചഭക്ഷണത്തിനു ശേഷം സീതാ സമാഹിത് സ്ഥലത്തേയ്ക്ക് പോകും. 80 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ്രാജ് പോകുന്ന വഴിയായിരിക്കും ഈ സന്ദര്‍ശനം. പ്രയാഗ്രാജിലേക്ക് ബസിലാണ് യാത്ര. രാത്രി താമസവും പ്രയാഗ്രാജിലായിരിക്കും.

ഒന്‍പതാം ദിവസം രാവിലെ സംഗത്തിലെ സ്നാനവും ഹനുമാന്‍ ക്ഷേത്രദര്‍ശനവും സാധിക്കും. പ്രഭാതഭക്ഷണത്തിനു ശേഷം ഭരദ്വാജ് ആശ്രമത്തിലേക്ക് പോകും. അതിനു ശേഷം ശൃംഗവേര്‍പൂരിലക്ക് പോകും. ശേഷം ചിത്രകൂടിലേക്ക് പോകും. അന്ന് രാത്രി ചിത്രകൂടില്‍ ചിലവഴിക്കും.

10,11, 12,13 ദിവസങ്ങള്‍

10,11, 12,13 ദിവസങ്ങള്‍

പത്താം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം സതി അനസൂയ ആശ്രമത്തിലേക്കും ഗുപ്ത ഗോദാനരിയിലേക്കും രാം ഘട്ടിലേക്കും പോകും. സമയമനുസരിച്ച് ഇവിടുത്തെ മറ്റിടങ്ങളും സന്ദര്‍ശിക്കും. വൈകുന്നേരത്തോടെ മണിക്പുൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകും. നാസിക്കില്‍ നിന്നും എട്ടുമണിക്ക് ട്രെയിന്‍ എടുക്കും.

പതിനൊന്നാം ദിവസം വൈകുന്നേരത്തോടെ നാസിക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തും. അന്ന് രാത്രി ഇവിടുത്തെ ഹോട്ടലില്‍ താമസം

പന്ത്രണ്ടാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം ത്രയംബകേശ്വര്‍ ക്ഷേത്രത്തിലേക്ക് പോകും. അതിനു ശേഷം നാസിക്കില്‍ നിന്നു മടക്കം. പഞ്ചവരട്ടി പ്രദേശം സന്ദര്‍ശിക്കും, ഉച്ചഭക്ഷണം യോജിച്ച സ്ഥലത്തുവെച്ച് ലഭ്യമാക്കുക. അതിനുശേഷം നാസിക് റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങും. രാത്രി 7 മണിക്ക് ഹോസ്പേട്ട് റെയില്‍വേ സ്റ്റേഷനിലേക്കുള്ല യാത്ര ആരംഭിക്കും.

പതിമൂന്നാം ദിവസം വൈകുന്നേരത്തോടെ ട്രെയിന്‍ ഹോസ്പേട്ട് റെയില്‍വേ സ്റ്റേഷനിലെത്തും. രാത്രി താമസം ഹംപിയില്‍ തയ്യാറാക്കിയിരിക്കുന്ന ഇടങ്ങളിലായിരിക്കും.

PC:Niraj Suryawanshi

14,15,16,17 ദിവസങ്ങള്‍

14,15,16,17 ദിവസങ്ങള്‍

രാവിലെ ഭക്ഷണത്തിനു ശേഷം അഞ്ജനാദ്രി ഹില്‍സ്, വിരൂപാക്ഷ ക്ഷേത്രം, വിറ്റാല്‍ ക്ഷേത്രം തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കും. ശേഷം ഉച്ചഭക്ഷണം, അത് കഴിഞ്ഞ് ഹോസ്പേട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങും. അവിടുന്ന് രാത്രി 7.30ന് രാമേശ്വരത്തേയ്ക്കുള്ള യാത്ര ആരംഭിക്കും.

യാത്രയുടെ പതിനഞ്ചാം ദിവസം വൈകുന്നേരത്തോടെ ട്രെയിന്‍ രാമേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തും. അന്ന് രാത്രി ഇവിടുത്തെ ഹോട്ടലില്‍ താമസം.

പതിനാറാം ദിവസം ഭക്ഷണത്തിനു ശേഷം രാമനാഥസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. പിന്നീട് ഉച്ചഭക്ഷണത്തിനു ശേശം ധനുഷ്കോടിയിലേക്ക് പ്രാദേശിക വാഹനങ്ങളില്‍ പോകും. രാത്രി 8 മണിയോടെ കാഞ്ചീപുരത്തേയ്ക്കുള്ള യാത്ര ആരംഭിക്കും.

പതിനേഴാം ദിവസം രാവിലെ കാഞ്ചീപൂരം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. നേരെ ഹോട്ടലിലേക്ക് മാറും. ശേഷം വിഷ്ണു കാഞ്ചിയിലേക്കും ശിവ കാ‌ഞ്ചിയിലേക്കും സന്ദര്‍ശനത്തിനായി പോകും. ഉച്ചഭക്ഷണത്തിനു ശേഷം കാമാക്ഷി അമ്മന്‍ ക്ഷേത്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം കാഞ്ചിപുരം സ്റ്റേഷനിലെത്തി 8 മണിക്ക് ഭദ്രാചലത്തേയ്ക്കുള്ള യാത്ര ആരംഭിക്കും.

18,19,20 ദിവസങ്ങള്‍

18,19,20 ദിവസങ്ങള്‍

പതിനെട്ടാം ദിവസം രാവിലെ ഭദ്രാചലം റെയില്‍വേ സ്റ്റേഷനിലെത്തും. ഉച്ചഭക്ഷണം കയ്യില്‍ കരുതി പ്രദേശം കാണുന്നതിമായി ഇറങ്ങും. വൈകുന്നേരത്തോടെ ഭദ്രാചലത്തു നിന്നും ഡല്‍ഹിലേക്ക് മടക്കയാത്ര ആരംഭിക്കും.

19-ാം ദിവസം മുഴുവന്‍ ട്രെയിനില്‍ തന്നെയായിരിക്കും.

യാത്രയുടെ ഇരുപതാമത്തെ ദിവസം രാവിലെ ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടെ യാത്രയ്ക്ക് പരിസമാപ്തിയാകും.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

രണ്ടു തരത്തിലാണ് യാത്രയുള്ളത്. കംഫര്‍ട്ട് ക്ലാസിലും സുപ്പീരിയര്‍ ക്സാസിലുമാണ് യാത്രയുള്ളത്.
ഇത് തിരഞ്ഞെടുക്കുന്നതിനുസരിച്ച് യാത്രാ നിരക്കില്‍ മാറ്റം വരാം.
കംഫര്‍ട്ട് ക്ലാസില്‍ സിംഗിള്‍ ഷെയറിങ്ങിന് 84,000/- രൂപയും ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ഷെയറിങ്ങിന് . 73,500/- രൂപയും 5-11 വയസ്സിലുള്ള കുട്ടികള്‍ക്ക് 67,200/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.
സുപ്പീരിയര്‍ ക്ലാസില്‍ സിംഗിള്‍ ഷെയറിങ്ങിന് 94,500/- രൂപയും ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ഷെയറിങ്ങിന് .84,000/- രൂപയും 5-11 വയസ്സിലുള്ള കുട്ടികള്‍ക്ക് 77,700/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.

രാമായണ യാത്ര ബോര്‍ഡിങ് സ്റ്റേഷനുകള്‍

രാമായണ യാത്ര ബോര്‍ഡിങ് സ്റ്റേഷനുകള്‍

അഞ്ച് ബോര്‍ഡിങ് സ്റ്റേഷനുകളാണ് രാമായണ യാത്രയ്ക്കുള്ളത്. അലിഗഡ്, തുണ്ട്ല, ഗാസിയാബാദ്, കാൺപൂർ, ലഖ്‌നൗ എന്നിവയാണ് ബോർഡിംഗ് പോയിന്റുകൾ. ഏതു ബോര്‍ഡിങ് പോയിന്‍റ് ആണെങ്കിലും ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടാകില്ല.

ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...

ബാംഗ്ലൂരില്‍ നിന്നും ഷിര്‍ദ്ദിയിലേക്ക് പോകാം വെറും 4050 രൂപയ്ക്ക്... ഐആര്‍സിടിസി പാക്കേജിതാബാംഗ്ലൂരില്‍ നിന്നും ഷിര്‍ദ്ദിയിലേക്ക് പോകാം വെറും 4050 രൂപയ്ക്ക്... ഐആര്‍സിടിസി പാക്കേജിതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X