Search
  • Follow NativePlanet
Share
» »ട്രെയിന്‍ യാത്രയിലെ കുട്ടികളുടെ ടിക്കറ്റ്, അറിഞ്ഞിരിക്കാം ഈ നിയമങ്ങള്‍

ട്രെയിന്‍ യാത്രയിലെ കുട്ടികളുടെ ടിക്കറ്റ്, അറിഞ്ഞിരിക്കാം ഈ നിയമങ്ങള്‍

കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് ബുക്കിങ്ങില്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം

ട്രെയിന്‍ യാത്രകള്‍ ഏറ്റവും എളുപ്പവും ചിലവ് കുറഞ്ഞതുമാണെങ്കില്‍കൂടിയും അത് കുട്ടികള്‍ക്കൊപ്പമാകുമ്പോള്‍ പലവിധ ആശങ്കകള്‍ക്കു വഴിവയ്ക്കുവാറുണ്ട്. അതിലൊന്ന് അവരുടെ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ടതാണ്. ഏതു പ്രായം വരെയുള്ള കുട്ടികള്‍ക്ക് സൗജന്യയാത്ര ലഭിക്കുമെന്നും കുട്ടികള്‍ക്ക് ബെര്‍ത്ത് കിട്ടുവാന്‍ എങ്ങനെ ബുക്ക് ചെയ്യണമെന്നതുമെല്ലാം ഈ സംശയങ്ങളില്‍ ഉള്‍പ്പെടുന്നു. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് ബുക്കിങ്ങില്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം

 ടിക്കറ്റ് വേണ്ട! നിയമം പറയുന്നത്

ടിക്കറ്റ് വേണ്ട! നിയമം പറയുന്നത്

ഇന്ത്യന്‍ റെയില്‍വേയുടെ നിയമം അനുസരിച്ച് 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്രയ്ക്ക് റിസർവേഷനോ ടിക്കറ്റോ ആവശ്യമില്ല. എന്നാല്‍ യാത്രക്കാരുടെ ആവശ്യം അനുസരിച്ച് അവർക്ക് ടിക്കറ്റ് വാങ്ങാനും ബർത്ത് ബുക്ക് ചെയ്യാനും അവസരം നൽകിയിട്ടുണ്ട് . അവര്‍ക്ക് ബെര്‍ത്ത് സൗകര്യം വേണമെന്നുണ്ടെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.മുതിര്‍ന്നവര്‍ക്കു തുല്യമായ യാത്രാക്കൂലി തന്നെയായിരിക്കും ബെര്‍ത്തിന് കുട്ടികള്‍ക്കും നല്കേണ്ടി വരിക. ഇതിനായി യാത്രക്കാർ കുട്ടികൾക്ക് ടിക്കറ്റ് സൗകര്യം ലഭിക്കുന്നതിന് ട്രെയിനുകളിലെ ശിശു സീറ്റുകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കണം. എന്നിരുന്നാലും, യാത്രക്കാർ 1-5 വയസ്സിനിടയിലുള്ള കുട്ടികൾക്കുള്ള ബെർത്ത് ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, മുഴുവൻ തുകയും നൽകണം.

PC:Killian Pham

കുട്ടികൾക്കുള്ള റെയിൽവേ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ

കുട്ടികൾക്കുള്ള റെയിൽവേ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ

റെയിൽവേ മന്ത്രാലയത്തിന്റെ 2020 മാർച്ച് 6 ലെ സർക്കുലറിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് പറയുന്നു.യാത്രക്കാർ കുട്ടികൾക്ക് സൗജന്യ ടിക്കറ്റ് സൗകര്യം ലഭിക്കുന്നതിന് ട്രെയിനുകളിൽ ശിശു സീറ്റുകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കണം
അഞ്ച് വയസ്സിനും 11 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് ബെര്‍ത്തും എടുക്കുകയാണെങ്കില്‍ മുഴുവന്‍ ടിക്കറ്റ് നിരക്കും നല്കേണ്ടതാണ്. ബർത്ത് മുഴുവനായി എടുത്തില്ലെങ്കിൽ, ടിക്കറ്റ് നിരക്കിന്റെ പകുതി മാത്രമേ അവർക്ക് നൽകേണ്ടി വരികയുള്ളൂ. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഒന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ പേരുകൾ പൂരിപ്പിച്ച് ചൈൽഡ് ബെർത്ത് എടുക്കാതിരിക്കാനുള്ള ഒരു ഓപ്ഷനും നൽകിയിട്ടില്ല.

PC:Parichay Sen

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. നേരത്തെ ലോഗിന്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ ലോഗ് ഇന്‍ ഐഡിയും പാസ്വേഡും വെച്ച് അക്കൗണ്ട് തുറക്കാം. അല്ലാത്തവര്‍ ഐആര്‍സിടിസിയില്‍ ഒരു അക്കൗണ്ട് ആരംഭിക്കേണ്ടതാണ്.
ഐആര്‍സിടിസി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് ട്രെയിന്‍സ് (Trains) എന്ന ഒരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ബുക്ക് ടിക്കറ്റ് (Book Ticket) എന്നതില്‍ എത്തും. അവിടുന്ന് നിങ്ങള്‍ യാത്ര ആരംഭിക്കുന്ന സ്റ്റേഷന്‍, ഇറങ്ങുന്ന സ്റ്റേഷന്‍, യാത്രാ തിയതി എന്നിവയെല്ലാം തിരഞ്ഞെടുത്ത് സേര്‍ച്ച് ട്രെയിന്‍ (Search Train) ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ഉദ്ദേശിക്കുന്ന റൂട്ടില്‍ പോകുന്ന ട്രെയിനുകളുടെ ലിസ്റ്റ് നിങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടും. ട്രെയിന്‍ തിരഞ്ഞെടുത്ത ശേഷം സ്ക്രീനില്‍ പാസഞ്ചര്‍ ഡീറ്റെയില്‍സ് (Passenger Details)ല്‍ ക്സിക്ക് ചെയ്യുക. ഇതില്‍ യാത്രക്കാരുടെ പേര്, വയസ്സ്,ജെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങള്‍ നല്കി ആഡ് പാസഞ്ചര്‍(Add Passenger) ക്ലിക്ക് ചെയ്യുക. അതിനു ശേഷം റിവ്യൂ ജേര്‍ണി ഡീറ്റെയില്‍സ് (Review Journey Details) എന്ന കോളത്തില്‍ ക്ലിക്ക് ചെയ്യുക. കൊടുത്ത വിവരങ്ങള്‍ എല്ലാം ശരി തന്നെയല്ലെ എന്നുറപ്പു വരുത്തിയ ശേഷം പ്രൊസീഡ് ടു പേ (Proceed to Pay) ക്ലിക്ക് ചെയ്യുക. പേയ്മെന്റ് നടത്തുക. നിങ്ങളുടെ മെയിലിലേക്കും ഫോണിലേക്കും ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ വിവരങ്ങള്‍ ലഭിക്കും.

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...

Read more about: irctc indian railway travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X