Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തു നിന്നും ഷിംല-കുളു-മണാലി പാക്കേജ്..ഏഴു ദിവസത്തെ യാത്ര.. ചിലവ് ഇങ്ങനെ

തിരുവനന്തപുരത്തു നിന്നും ഷിംല-കുളു-മണാലി പാക്കേജ്..ഏഴു ദിവസത്തെ യാത്ര.. ചിലവ് ഇങ്ങനെ

ഐആര്‍സിടിസി തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ഷിംല-കുളു-മണാലി പാക്കേജിനെക്കുറിച്ച് വായിക്കാം

സഞ്ചാരികള്‍ക്ക് എത്ര പോയാലും കൊതിതീരാത്ത ലക്ഷ്യസ്ഥാനങ്ങളാണ് ഷിംലയും കുളുവും മണാലിയും. കാലാവസ്ഥയായാലും കാഴ്ചകളായാലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഈ പ്രദേശത്തിനു പലതുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കുക എന്നാഗ്രഹിക്കുന്നവര്‍ക്ക് ഐആര്‍സിടിസി ഒരു പാക്കേജ് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന യാത്രയില്‍ കുളുവും മണാലിയും ഷിംലയും ഒപ്പം തന്നെ ഛണ്ഡിഗഡും കാണുവാന്‍ സൗകര്യമുണ്ട്. പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം

ഷിംല-കുളു-മണാലി

ഷിംല-കുളു-മണാലി

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും പ്രസിദ്ധവുമായ ഇടങ്ങളാണ് ഷിംലയും കുളുവും മണാലിയും. വിക്ടോറിയന്‍ കാലഘട്ടത്തിലെ നിര്‍മ്മിതികള്‍ക്കും കളങ്കമേല്‍ക്കാത്ത പ്രകൃതിഭംഗിയുമാണ് എന്നും ഷിംലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കൊളോണിയല്‍ പാരമ്പര്യത്തിന്റെ കെട്ടിടങ്ങള്‍ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇവിടം ചരിത്രപ്രേമികളെ ഇന്നലെകളിലേക്ക് കൊണ്ടുപോകുന്നു. മഞ്ഞുനിറഞ്ഞ കുന്നുകളുടെ പശ്ചാത്തലത്തില്‍ പച്ചപ്പുനിറഞ്ഞു നില്‍ക്കുന്ന മരങ്ങളാണ് ഷിംലയുടെ പരിചിതമായ മറ്റൊരു മുഖം. ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു.
എന്നാല്‍, ഇന്ത്യയുടെ ഹണിമൂണ്‍ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് മണാലി. പിര്‍-പാഞ്ചലിനും ദൗലാധര്‍ മലനിരകള്‍ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മണാലിയുടെ പ്രത്യേകത മനംനിറയ്ക്കുന്ന കാഴ്ചകളാണ്.

PC:Laurentiu Morariu

 ഐആര്‍സിടിസി ഷിംല-കുളു-മണാലി പാക്കേജ്

ഐആര്‍സിടിസി ഷിംല-കുളു-മണാലി പാക്കേജ്

പ്രകൃതിഭംഗിയുടെ അതിമനോഹരമായ മറ്റൊരു ലോകം സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുവാനായി ഐആര്‍സിടിസി നടത്തുന്ന ഷിംല-കുളു-മണാലി എയര്‍ പാക്കേജ് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്നു. ഏഴു രാത്രിയും എട്ടു പകലും നീണ്ടു നില്‍ക്കുന്ന യാത്ര നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് 2022 നവംബര്‍ 3ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കുന്ന വിധത്തിലാണ്.

PC:Raghav Goyal

ഒന്നാം ദിവസം

ഒന്നാം ദിവസം


യാത്രയുടെ ഒന്നാമത്തെ ദിവസം രാവിലെ 1-.55 നാണ് തിരുവനന്തപുരത്തു നിന്നും വിമാനയാത്ര ആരംഭിക്കുന്നത്. വൈകിട്ട് 6.55ന് ഫ്ലൈറ്റ് ഛണ്ഡിഗഡിലെത്തും. അവിടുന്ന് നേരെ നേരത്തെ ഒരുക്കിയിരിക്കുന്ന ഷിംലയിലെ ഹോട്ടലില്‍ ചെല്ലും. രാത്രിഭക്ഷണും അന്നത്തെ താമസവും ഈ ഹോട്ടലില്‍ തന്നെയാണ്.

PC:unsplash

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാമത്തെ ദിവസത്തെ യാത്ര ഷിംലയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ദിവസം സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലം കുഫ്രിയാണ്. ഷിംല കാഴ്ചകളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട സ്ഥലം എന്നറിയപ്പെടുന്ന ഇവിടം ഒരു ഓഫ്ബീറ്റ് ഇടമാണ്. കുഫ്രി ഫൺ വേൾഡ്, മഹഷു പീക്ക്, കുഫ്രി മൃഗശാല, ഹിമാലയൻ നേച്ചർ പാർക്ക് തുടങ്ങിയ കാഴ്ചകളാണ് ഇവിടെയുള്ളത്. വൈകിട്ടോടെ കുഫ്രിയില്‍ നിന്നും തിരികെ മാള്‍ റോഡിലേക്ക് വരും. പ്രാദേശിക കാഴ്ചകള്‍ കാണുവാന്‍ ഈ സമയം പ്രയോജനപ്പെടുത്താം. ശേഷം രാത്രി ഭക്ഷണത്തിനായും താമസത്തിനായും തിരികെ ഹോട്ടലിലേക്ക് മടങ്ങും.

PC:Prabhu Ravichandran

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാമത്തെ ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക്-ഔട്ട് ചെയ്യും. മണാലിയിലേക്കുള്ള യാത്രയില്‍ വഴിയിവ്‍ കുളുവും സന്ദര്‍ശിക്കും. മണാലിയിലെത്തിയ ശേഷം ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത് വിശ്രമം.

PC:HARSH PATEL

നാലാം ദിവസം

നാലാം ദിവസം

മണാലിയിലെ കാഴ്ചകള്‍ക്ക് മാത്രമായി ആണ് നാലാമത്തെ ദിവസം മാറ്റിവെച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം ആദ്യം മ‌ണാലിയിലെ പ്രാദേശിക കാഴ്ചകളിലേക്കാണ് ഇറങ്ങുന്നത്. ഹിഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം , വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ് തുടങ്ങിയ സ്ഥലങ്ങള്‍ കാണാം. ശേഷം രാത്രിഹോട്ടലിൽ അത്താഴം. മണാലിയിൽ രാത്രി താമസം

PC:Farzan Lelinwalla

അഞ്ചാം ദിവസം

അഞ്ചാം ദിവസം

യാത്രയിലെ അഞ്ചാം ദിവസത്തെ കാഴ്ച വളരെ പ്രത്യേകതകളിലേക്കാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. അടല്‍ ടണല്‍, റോഹ്താങ് പാസ്, സോളാങ് വാലി എന്നീ മൂന്നു സ്ഥലങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുന്നത്. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണിന്നുള്ളത്. റോഹ്താങ് പാസ് വഴിയുള്ള അടൽ ടണല്‍ യാത്ര വ്യത്യസ്തമായ യാത്രാനുഭവം നല്കും. അതിനു ശേഷം സിസു വാലിയും സോളാങ് വാലിയും സന്ദര്‍ശിച്ച ശേല്‍ം തിരികെ മണാലിയിലെത്തി വിശ്രമം.
PC:Neha Maheen Mahfin

അടല്‍ ടണല്‍

അടല്‍ ടണല്‍

ഇന്ത്യയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന റോഡുകളിലൊന്നായാണ് റോത്താങിലെ അടല്‍ ടണലിനെ വിശേഷിപ്പിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 10000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അടല്‍ ടണല്‍ ഈ ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സിംഗിൾ ട്യൂബ് ഹൈവേയാണ്. 9.02 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച റോഡ് മണാലിയെ ലാഹൗൾ - സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നു. 10 മീറ്ററാണ് റോഡിന്റെ വീതി. ഇതില്‍ 8 മീറ്റര്‍ റോഡിനും ബാക്കി ഓരോ മീറ്ററ്‍ ഇരുവശങ്ങളിലെയും നടപ്പാതയ്ക്കും ആണുള്ളത്. 5.52 മീറ്റരാണ് തുരങ്കത്തിന്‍റെ ഉയരം. ടണലിനുള്ളിലൂടെ ഒരു കാറിന് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കുവാന്‍ സാധിക്കും. ഒരു ദിവസം മൂവായിരം കാറുകളെയും 1500 ട്രക്കുകളെയും വരെ കടത്തി വിടുവാനുള്ള ശേഷി ഈ അടല്‍ ടണലിനുണ്ട്.

ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍<br />ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍

ആറാം ദിവസം

ആറാം ദിവസം

ഈ ദിവസം മണാലിയില്‍ നിന്നും ഛണ്ഡിഗഡിലേക്കുള്ള യാത്ര മാത്രമാണുള്ളത്. രാവിലെ ഭക്ഷണത്തിനു ശേഷം മണാലിയിലെ ഹോട്ടലില്‍ നിന്നും ചെക്ക്-ഔട്ട് ചെയ്ത് യാത്പ തിരിക്കും. ഛണ്ഡിഗഡിലെ ഹോട്ടലില്‍ ആയിരിക്കും ഈ ദിവസത്തെ താമസം.

PC:Abhinav Sharma

ഏഴാം ദിവസം

ഏഴാം ദിവസം


ഏഴാമത്തെ ദിവസം മുഴുവനും ഛണ്ഡിഗഡ് കാഴ്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. പ്രഭാതഭക്ഷണത്തിന് ശേഷം, റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, ഉച്ചയ്ക്ക് ശേഷം സുഖ്ന തടാകം എന്നിവ സന്ദർശിക്കുക. പിന്നീട് അത്താഴത്തിനും രാത്രി താമസത്തിനും ഹോട്ടലിലേക്ക് മടങ്ങുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

PC:Anas Villan

എട്ടാം ദിവസം

എട്ടാം ദിവസം

യാത്രയുടെ അവസാന ദിവസമായ ഏഴാം ദിവസം രാവിലെ തന്നെ ഹോട്ടലില്‍ നിന്നും ചെക്ഔട്ട് ചെയ്യും. പ്രഭാതഭക്ഷണം പാക്ക് ചെയ്തായിരിക്കും യാത്ര. ഛണ്ഡിഗഡ് വിമാനത്താവളത്തില്‍ നിന്നും രാവിലെ 7.05 നാണ് മടക്ക വിമാനം. അത് ഉച്ചകഴിഞ്ഞ് 1.05ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരും.

PC:Suhyeon Choi

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ തിരഞ്ഞെടുക്കുന്ന താമസസൗകര്യം അനുസരിച്ച് കംഫര്‍ട്ട് കാറ്റഗറി സൗകര്യത്തിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

സിംഗിള്‍ ഒക്യുപന്‍സിക്ക് 66,350 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 53,990 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 53,990 രൂപയും ആണ്. കുട്ടികളില്‍ 5-11 പ്രായത്തിലുള്ളവര്‍ക്ക് ബെഡ് ആവശ്യമുള്ളവര്‍ക്ക് 48,300 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 39,650 രൂപയും ആയിരിക്കും. ബെഡ് ആവശ്യമില്ലാത്ത 2-4 പ്രായക്കാര്‍ക്ക് 39,650
രൂപയാണ് നിരക്ക്.
മുപ്പത് സീറ്റുകളാണ് യാത്രയ്ക്ക് ലഭ്യമായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐആര്‍സിടിസിയുടെ എറണാകുളം ഓഫീസുമായി ബന്ധപ്പെടുക. 0484-2382991.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എക്കണോമി ക്ലാസിലായിരിക്കും യാത്ര,

PC:ADITYA PRAKASH

കോഴിക്കോട് നിന്നും ഗോള്‍ഡന്‍ ‌ട്രയാംഗിള്‍ പാക്കേജുമായി ഐആര്‍സിടിസി..29,900 രൂപയ്ക്ക് പോയി വരാംകോഴിക്കോട് നിന്നും ഗോള്‍ഡന്‍ ‌ട്രയാംഗിള്‍ പാക്കേജുമായി ഐആര്‍സിടിസി..29,900 രൂപയ്ക്ക് പോയി വരാം

കോഴിക്കോട് നിന്നും കാശ്മീര്‍ കറങ്ങാന്‍ പോകാം..ഐആര്‍സി‌ടിസിയു‌‌‌ടെ ഏഴു ദിവസ പാക്കേജ്!കോഴിക്കോട് നിന്നും കാശ്മീര്‍ കറങ്ങാന്‍ പോകാം..ഐആര്‍സി‌ടിസിയു‌‌‌ടെ ഏഴു ദിവസ പാക്കേജ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X