റെയില്‍വേ ടിക്കറ്റുകള്‍ ഏറ്റവും എളുപ്പത്തില്‍ എടുക്കുവാനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനെയാണ്. റെയില്‍വേ സ്റ്റേഷനില്‍ പോയി നീണ്ട ക്യൂവില്‍ നിന്ന് ഫോമുകള്‍ പൂരിപ്പിച്ച് നല്കി ടിക്കറ്റ് എടുക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഐആര്‍സിടിസിയുടെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വേഗത്തില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും. കുറച്ച് ക്ലിക്കുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുവാനും ക്യാന്‍സല്‍ ചെയ്യുവാനും എല്ലാം ഇപ്പോള്‍ കഴിയും. എങ്ങനെയാണ് റെയില്‍വേ ടിക്കറ്റുകള്‍ ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്നതെന്നു നോക്കാം..
ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍
ഐആര്‍സിടിസി വെബ്സൈറ്റ് https://www.irctc.co.in/ തുറക്കുക. തുറന്നു വരുന്ന വിന്‍ഡോയില്‍ വലതുഭാഗത്ത് മുകളില്‍ ലോഗിന്‍ (LOGIN) എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ നെയിമും പാസ്വേഡും നല്കി വെബ്സൈറ്റില്‍ സൈന്‍ ഇന്‍ ചെയ്യാം.
തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും യാത്ര ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന തിയ്യതിയും ക്ലാസും നല്‍കുക. തുടര്‍ന്ന് ട്രെയിന്‍ സേര്‍ച്ച് ( Search) എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ സമയത്ത് പോകുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ഉദ്ദേശിക്കുന്ന തിയ്യതില്‍ എത്ര സീറ്റുകള്‍ ഏതൊക്കെ ക്ലാസില്‍ ലഭ്യമാണെന്നും ടിക്കറ്റ് നിരക്ക് എത്രയാണെന്നുമെല്ലാം ഇതില്‍ കാണാം. ഓരോ ട്രെയിനിന്റെ വിശദാംശങ്ങള്‍ക്കും താഴെയുള്ള ബുക്ക് നൗ (Book Now) എന്ന ഓപ്ഷന് കാണാം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട ട്രെയിന്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ബുക്ക് നൗ കൊടുക്കുക.
വിവരങ്ങള്‍ നല്‍കാം
തുടര്‍ന്ന് തുറന്നുവരുന്ന വിന്‍ഡോയില്‍ ഇതില്‍ യാത്രക്കാരുടെ പേര്, വയസ്സ്,ജെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങള്‍ നല്‍കാം. അവിടുത്ത് Continue എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം റിവ്യൂ ജേര്‍ണി എന്ന വിന്‍ഡോ തുറന്നു വരും. ഇതില്‍ നിങ്ങള്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശരിയല്ലേ എന്നു നോക്കാം. വീണ്ടും Continue കൊടുക്കുക.തുടര്‍ന്ന് നിങ്ങള്‍ക്ക് സൗകര്യപ്രദമായ മാര്‍ഗ്ഗം വഴി പണം അടയ്ക്കാം. നിങ്ങളുടെ മെയിലിലേക്കും ഫോണിലേക്കും ബുക്ക് ചെയ്ത ടിക്കറ്റിന്റെ വിവരങ്ങള്‍ ലഭിക്കും.