Search
  • Follow NativePlanet
Share
» »ജോലി ചെയ്യാം ഹോട്ടലിലിരുന്ന്! ഐആര്‍സിടിസിയുടെ കിടിലന്‍ വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് കേരളത്തില്‍

ജോലി ചെയ്യാം ഹോട്ടലിലിരുന്ന്! ഐആര്‍സിടിസിയുടെ കിടിലന്‍ വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് കേരളത്തില്‍

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പണിയെടുത്തു മടുക്ക് പ്രൊഫഷണലുകള്‍ക്കായി കിടുക്കന്‍ ഓഫറുമായി ഐആര്‍സിടിസി. ജോലി സമയം ആനന്ദകരമാക്കുവാനായി വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് ആണ് ഐആര്‍സിടിസി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കേരളത്തലെ തിരഞ്ഞെടുത്ത വിനോദ സഞ്ചാര ഇടങ്ങളിലാണ് ഇത് പ്രവര്‍ത്തിക്കുക. വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജിന്റെ വിശദാംശങ്ങളിലേക്ക്..

ആത്മവിശ്വാസം വര്‍ധിപ്പിക്കുവാന്‍

ആത്മവിശ്വാസം വര്‍ധിപ്പിക്കുവാന്‍

കൊവിഡിന്റെ വ്യാപനം മുന്‍പത്തേക്കാളും ഭീതിജനകമായ സാഹചര്യത്തിലാണെങ്കിലും കോവിഡാനന്തര (Post Covid) ലോകത്ത് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അതിഥികൾക്കിടയിൽ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കാനുള്ള റെയിൽവേയുടെ കാറ്ററിംഗ്, ടൂറിസം വിഭാഗത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഐആർ‌സി‌ടി‌സി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊവിഡിന്റെ ഈ കാലത്ത് സാധാരണ ഓഫീസ് ക്രമീകരണത്തിൽ നിന്ന് മാറിനിൽക്കുന്നത് ന്യൂ നോര്‍മലിന്‍റെ ബാഗമായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.

കോവളം മുതല്‍ വയനാട് വരെ

കോവളം മുതല്‍ വയനാട് വരെ

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ, വിനോദ സഞ്ചാരികള്‍ സ്ഥിരമായി തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് ഐആര്‍സിടിസി വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് നടപ്പിലാക്കുന്നത്. കോവളം, ആലപ്പുഴയിലെ മാരാരി, കുമരകം, കൊച്ചി, മൂന്നാര്‍, വയനാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഹോട്ടലുകളിലാണ് പാക്കേജ് ലഭ്യമാവുക. മറ്റു പ്രധാന സ്ഥലങ്ങളിലും ഇതേ തരത്തിലുള്ല പാക്കേജ് തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.

കുറഞ്ഞത് അഞ്ച് ദിവസം

കുറഞ്ഞത് അഞ്ച് ദിവസം

ഏറ്റവും കുറഞ്ഞത് അഞ്ച് രാത്രികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10,126 രൂപ മുതല്‍ പാക്കേജ് ആംരംഭിക്കും. കൂടുതല്ഡ ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ അതിനനുസരിച്ച് നീട്ടിയെടുക്കുവാനും സാധിക്കും.

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം<br />യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

വൈ-ഫൈ മുതല്‍ യാത്രാ ഇന്‍ഷുറന്‍സ് വരെ

വൈ-ഫൈ മുതല്‍ യാത്രാ ഇന്‍ഷുറന്‍സ് വരെ

ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കിയുള്ള സൗകര്യങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അണുവിമുക്തമാക്കിയ മുറികൾ, ദിവസം മൂന്ന് ഭക്ഷണം, രണ്ടുതവണ ചായ / കോഫി, കോംപ്ലിമെന്ററി വൈ-ഫൈ, വാഹനത്തിന് സുരക്ഷിതമായ പാർക്കിംഗ് സ്ഥലം, യാത്രാ ഇൻഷുറൻസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ കൊവിഡിന്‍റെ സാഹചര്യത്തില്‍ പാക്കേജില്‍ സൈറ്റ് സീയിങ് ഉള്‍പ്പെടുത്തിയിട്ടില്ല.

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റ് അല്ലെങ്കിൽ ആൻഡ്രോയിഡിലും , ഐ‌ഒ‌എസിലും പ്രവര്‍ത്തിക്കുന്ന ഐ‌ആർ‌സി‌ടി‌സി ടൂറിസം മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി പാക്കേജുകൾ ഓൺ‌ലൈനായി ബുക്ക് ചെയ്യുവാന്‍ സാധിക്കും.

കൊറോണ കാലത്തിന് ശേഷമുള്ള യാത്രകള്‍ സുരക്ഷിതമാക്കാം<br />കൊറോണ കാലത്തിന് ശേഷമുള്ള യാത്രകള്‍ സുരക്ഷിതമാക്കാം

ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍<br />ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X