Search
  • Follow NativePlanet
Share
» »സാമൂഹിക അകലം ഒരു പ്രശ്നമേയാവില്ല ഈ ദ്വീപുകളുള്ളപ്പോള്‍

സാമൂഹിക അകലം ഒരു പ്രശ്നമേയാവില്ല ഈ ദ്വീപുകളുള്ളപ്പോള്‍

കോവിഡിന്‍റെ വരവോടെ യാത്രകളുടെ സ്വഭാവമാണ് മൊത്തത്തില്‍ മാറിയത്. മുന്‍പുണ്ടായിരുന്നത്രെയും ഫ്രീയായുള്ള യാത്രകള്‍ ഇനി സാധിക്കില്ല എന്നു മാത്രമല്ല വളരെയേറെ മുന്‍കരുതലുകളും തയ്യാറെടുപ്പുകളും ഇനിയുള്ള യാത്രകള്‍ക്കു വേണ്ടി വരുകയും ചെയ്യും.

ഒരുപാട് ആളുകള്‍ എത്തിച്ചേരുന്ന ഇടങ്ങളും മറ്റും ഇനിയുള്ള യാത്രകളില്‍ നിന്നും മെല്ലെ പിന്നിലാവും. ആളുകള്‍ അധികമെന്നാത്ത, തിരക്കില്ലാത്ത ഇ‌ടങ്ങളായിരിക്കും ഇനിയുള്ള ഈ കാലത്ത് സാമൂഹിക അകലം പാലിച്ചുള്ള യാത്രകള്‍ക്കായി ആളുകള്‍ തിരഞ്ഞെടുക്കുക. ഇതാ നമ്മുടെ രാജ്യത്ത്, ഇത്തരത്തില്‍ സാമൂഹിക അകലം പാലിച്ച്, അധികം തിരക്ക് അനുഭവപ്പെടാതെ പോയി വരുവാന്‍ സാധിക്കുന്ന ദ്വീപുകള്‍ പരിചയപ്പെടാം

മജൂലി ദ്വീപ്

മജൂലി ദ്വീപ്

ആളും തിരക്കും ബഹളങ്ങളുമൊന്നുമില്ലാതെ സുരക്ഷിതമായി ഒരു യാത്ര പോയിവരുവാന്‍ പറ്റിയ ഇടമാണ് തിരയുന്നതെങ്കില്‍ മജൂലിയിലേക്ക് പോകാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപുകളിലൊന്നായ ഇത് ആസാമിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര നദിയില്‍ രൂപം കൊണ്ടിട്ടുള്ള ഈ ദ്വീപ് അസാമില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്നാണ്. ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് 352 സ്ക്വയർ കിലോമീറ്ററിലധികം വിസ്തൃതിയുണ്ട്. ഒരു ചെറിയ ഗ്രാമത്തിനു വേണ്ടതെല്ലാം ഇവിടെയുണ്ട്. സ്കൂളും കോളേജും ആശുപത്രികളുമെല്ലാം ഇവിടെ കാണാം. വിവിധ ഗോത്ര വിഭാഗങ്ങളാണ് ഇവിടുത്തെ താമസക്കാര്‍. ആസാമിന്റെ ഒരു ചെറിയ വകഭേദം തന്നെ ഇവിടെ കാണുവാന്‍ സാധിക്കും. അതുകൊണ്ടുതന്നെ മജൗലി ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

അസമിലെ ഗുവാഹത്തിയിലെ ജോര്‍ഘട്ട് ജില്ലയിലാണ് മജൂലി ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തുറമുഖമായ നിമാതി ഘട്ടില്‍ നിന്നും ഒരു മണിക്കൂര്‍ കടത്തുവള്ളത്തില്‍ യാത്ര ചെയ്തു വേണം ദ്വീപിലെത്തുവാന്‍.

സെന്‍റ് മേരിസ് ഐലന്‍ഡ്

സെന്‍റ് മേരിസ് ഐലന്‍ഡ്

അധികം ആളുകളൊന്നും എത്തിച്ചേരാത്ത ഇടങ്ങളിലൊന്നാണ് കര്‍ണ്ണാടകയിലെ സെന്റ് മേരീസ് ഐലന്‍ഡ്. നാലു ചെറിയ ദ്വീപുകള്‍ ചേര്‍ന്ന ഒരു ദ്വീപ സമൂഹമാണ് സെന്റ് മേരീസ് ഐലന്‍ഡ്. കരീബിയന്‍ ദ്വീപുകളുടെ കാഴ്ചകളോ‌ട് സാദൃശ്യമുള്ള ഈ ദ്വീപ് ജിയോ ടൂറിസത്തിനും പേരുകേട്ടതാണ്. കോളംനാർ രീതിയിലുള്ള ബാസൾട്ടിക് ലാവയുടെ ഭൗമരൂപാന്തരമാണ് ഇവിടുത്തെ ആകര്‍ഷണം. ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നുകൂടിയാണിത്. ഒറ്റ ദിവസത്തെ യാത്രയ്ക്ക് പറ്റിയ ഇടമായതിനാല്‍ വലിയ തയ്യാറെടുപ്പുകളൊന്നും കൂടാതെ ഇവിടെ വരാം.

PC: Dilshad Roshan

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കര്‍ണ്ണാടകയിലെ ഉഡുപ്പി മാല്‍പെ തീരത്ത് അറബിക്കടലിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാല്‍പെ തീരത്തു നിന്നും ബോട്ട് വഴി മാത്രമേ ദ്വീപിലെത്തുവാന്‍ സാധിക്കൂ. മാല്‍പെയില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരം കടലിലൂടെ സഞ്ചരിക്കുന്നതാണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മാംഗ്ലൂരില്‍ നിന്നും 58 കിലോമീറ്ററും ഉഡുപ്പിയില്‍ നിന്നും നാലു കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Man On Mission

ദിയു ഐലന്‍ഡ്

ദിയു ഐലന്‍ഡ്

കുറച്ച് ഉള്ളിലേയ്ക്ക് കയറിക്കിടന്ന് അത്ര പെട്ടന്നൊന്നും എത്തിച്ചേരുവാന്‍ സാധിക്കാത്ത മറ്റൊരിടമാണ് ദിയു ഐലന്‍ഡ്. ഗുജറാത്തിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചകള്‍ക്ക് ഏറെ പ്രസിദ്ധമാണ്. ദിയു കോട്ടയാണ് ഇവിടുത്തെ ഒരാകര്‍ഷണം.പോര്‍ച്ചുഗീസ് ഭരണകാലത്ത് അവരാണ് ഈ കോട്ട നിര്‍മ്മിച്ചത്. ലൈറ്റ് ഹൗസും ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

ലിറ്റില്‍ ആന്‍ഡമാന്‍ ദ്വീപ്

ലിറ്റില്‍ ആന്‍ഡമാന്‍ ദ്വീപ്

മുന്‍പത്തേക്കാളധികമായി സഞ്ചാരികളെത്തിച്ചേരുന്നുണ്ടങ്കിലും ഇന്നും സഞ്ചാരികള്‍ക്കറിയാത്ത ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് ലിറ്റില്‍ ആന്‍ഡമാന്‍ ദ്വീപ്. വളരെ കുറച്ച് സഞ്ചാരികള്‍ മാത്രം എത്തിച്ചേരുന്ന ഈ ദ്വീപ് തിരക്കു കുറഞ്ഞ യാത്രകള്‍ക്കു മുന്‍ഗണന ചെയ്യുന്നവര്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം.

പ്രകൃതി നിര്‍മ്മിച്ച അക്വേറിയം എന്നാണ് ഈ ദ്വീപിനെ സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. വെള്ളച്ചാട്ടങ്ങളും വെള്ളമണല്‍ത്തരികളും അമ്പരപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും ശുദ്ധമായ കടല്‍വെള്ളവും പവിഴപ്പുറ്റുകളും അപൂര്‍വ്വങ്ങളായ ആമകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.

പോര്‍‌‌ട് ബ്ലെയറില്‍ നിന്നും ഏഴു മണിക്കൂറോളം സമയമെടുക്കും ഇവിടെ എത്തിച്ചേരുവാന്‍.

ദിവാര്‍ ദ്വീപ്

ദിവാര്‍ ദ്വീപ്

ഗോവയിലെ എല്ലാ ബീച്ചുകളിലും എളുപ്പത്തില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കുമെങ്കിലും അതില്‍ നിന്നും വ്യത്യസ്തമാണ് ദിവാര്‍ ദ്വീപ്. മജൂലി ദ്വീപ് പോലെ തന്നെ നദിയിലാണ് ഈ ദ്വീപും രൂപപ്പെട്ടിരിക്കുന്നത്. എത്തിച്ചേരുമ്പോള്‍ തന്നെ പഴയൊരു കാലത്തിലേക്ക് കൊണ്ടുപോകുന്ന ഈ ദ്വീപ് മനോഹരമായ ഒരനുഭമായിരിക്കും സമ്മാനിക്കുക. ചതുപ്പ് നിലങ്ങളും ഒറ്റയടിപ്പാതകളുമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

നേത്രാണി ദ്വീപ്

നേത്രാണി ദ്വീപ്

കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ദ്വീപാണ് നേത്രാണി ഐലന്‍ഡ്. പീജിയണ്‍ ഐലന്‍ഡ് എന്നും ഈ ദ്വീപിനു പേരുണ്ട്. സിദ്ധമായ മുരുഡേശ്വര ക്ഷേത്രത്തില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. സ്‌കൂബാ ഡൈവിങ്ങിനും മീന്‍പിടുത്തത്തിനും ഒക്കെ പേരുകേട്ടതാണ്. മാത്രമല്ല ധാരാളം തരത്തിലുള്ള പവിഴപ്പുറ്റുകളും മത്സ്യങ്ങളും ഇവിടെ കാണാം

PC: Subhas nayak

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

കൈ വീശിപോയാല്‍ മതി! ബാക്കിയെല്ലാം ഈ രാജ്യങ്ങള്‍ നോക്കിക്കോളും

134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!

ചന്ദ്രനിലും ചൊവ്വയിലും പോകാം... പക്ഷേ ഈ ദ്വീപിൽ മാത്രം!!

Read more about: travel islands karnataka assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X