Search
  • Follow NativePlanet
Share
» »ഗജവീരന്മാർക്ക് പ്രിയപ്പെട്ട ഇത്തിത്താനം ക്ഷേത്രം

ഗജവീരന്മാർക്ക് പ്രിയപ്പെട്ട ഇത്തിത്താനം ക്ഷേത്രം

ഓലക്കുടയിൽ വന്നു കയറിയ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!

ആനപ്രേമികളുടെ ഇടയിൽ എന്നും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രമാണ് ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രം. തിരുവിതാംകൂറിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായ ഇത് പല പ്രത്യേകതകൾ കൊണ്ടും വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഓലക്കുടയിൽ വന്നു കയറിയ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!

എവിടെയാണിത്?

എവിടെയാണിത്?

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം എന്ന സ്ഥലത്താണ് ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രധാന ക്ഷേത്രങ്ങളിലൊന്ന്

പ്രധാന ക്ഷേത്രങ്ങളിലൊന്ന്


തിരുവിതാംകൂറിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായാണ് ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രം അറിയപ്പെടുന്നത്. 500 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂർ ക്ഷേത്രവുമായും ചിറമുട്ടം മഹാദേവ ക്ഷേത്രവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇത്തിത്താനം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ.

PC:RajeshUnuppally

കുടയിലേറിവന്ന ദേവി

കുടയിലേറിവന്ന ദേവി

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോയ വെള്ളാപ്പള്ളി പണിക്കർ എന്ന ഭക്തന്റെ കുടയിലേറി വന്നതാണ് ദേവി ഇവിടെ എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂരിൽ നിന്നും വന്നപ്പോൾ ദേവി അദ്ദേഹത്തിന്റെ കുടയിൽ കയറി കൂടെ ഇവിടേക്ക് പുറപ്പെട്ടു എന്നും വഴിയിൽ അമ്പലക്കോടി എന്ന സ്ഥലത്തെത്തിയപ്പോൾ കുട അവിടെ വെച്ച് ദേവിയെ അവിടെത്തന്നെ കുടിയിരുത്തി എന്നുമാണ് കഥ. പിന്നീട് കുറേ വർഷങ്ങൾക്കു ശേഷം ക്ഷേത്രം ഇന്നു കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി പണിതുവെങ്കിലും മൂലസ്ഥാനം അമ്പലക്കോടിയിൽ തന്നെയാണ്. ഇപ്പോഴത്തെ ക്ഷേത്രത്തിൽ നിന്നും അരക്കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Vaikoovery

ഇത്തിത്താനം ഗജമേള

ഇത്തിത്താനം ഗജമേള

കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഗജമേളകളിൽ ഒന്നാണ് ഇത്തിത്താനം ക്ഷേത്രത്തിലെ ഗജമേള. 2006 മുതൽ ആണ് ഇവിടെ ഗജമേള ആരംഭിച്ചത്. ഇവിടെ മേളയ്ക്കെത്തുന്ന ഏറ്റവും ലക്ഷണമൊത്ത ഒന്നിന് സൂര്യകാലടി ക്ഷേത്രത്തിന്റെ വകയിൽ ഗജരാജരത്നം നല്കുന്നതാണ് ഇത്തിത്താനം ഗജമേള എന്നറിയപ്പെടുന്നത്. ഒരു ആടയാഭരണങ്ങളുമില്ലാതെ ആനങ്ങളെ എഴുന്നള്ളിക്കുന്ന ചടങ്ങും എന്നത് ഇവിടുത്തെ ഗജമേളയുടെ മാത്രം പ്രത്യേകതയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇത് കാണാനായി മാത്രം ആ ദിവസം ഇവിടെ എത്തുന്നത്. ഗജരത്നം കിട്ടിയ ആനയാണ് അന്നത്തെ കാഴ്ചശ്രീബലിക്കും ശ്രീഭൂതബലിക്കും വിളക്കിനും എഴുന്നള്ളിക്കുന്നത്.

പ്രധാന ആഘോഷങ്ങൾ

പ്രധാന ആഘോഷങ്ങൾ

വിഷുവിനു കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവം ആണ് ഇവിടുത്തെ പ്രധാന ആഘോഷം. ഇതിൽ ഒൻപതാം ദിവസംമാണ് പ്രശശ്തമായ ഗജമേള, ക്ഷേത്രകലകളായ അർജ്ജുന നൃത്തം, വേലകളി, പുലവൃത്തംകളി, കാഴ്ചശീവേലി, ശ്രീഭൂതബലി, വിളക്ക് തുടങ്ങീയവ നടക്കുന്നത്.

PC:Vaikoovery

ചിറമുട്ടത്തോക്കുള്ള എഴുന്നള്ളത്ത്

ചിറമുട്ടത്തോക്കുള്ള എഴുന്നള്ളത്ത്

ഇവിടുത്തെ ഉത്സവ നാളുകളിൽ ഇളങ്കാവിലമ്മ ചിറമുട്ടം ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്താറുണ്ട്.ചിറമുട്ടം ക്ഷേത്രത്തിലെ ശ്രീ മഹാദേവന്‍ ഇളങ്കാവിലമ്മയുടെ പിതാവാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനാല്‍ ചിറമുട്ടം മഹാദേവന്റെ ആറാട്ട് ഇളങ്കാവ് ക്ഷേത്രസന്നിധിയില്‍നിന്നാണ് ആരംഭിക്കുന്നത്.മഹാദേവനെ വണങ്ങിയതിനുശേഷം മാത്രമേ ഇളങ്കാവിലമ്മ പറയ്‌ക്കെഴുന്നള്ളുകയുള്ളൂ എമ്മാണ് വിശ്വാസം.

PC: Vaikoovery

ക്ഷേത്രത്തിൽ എത്താൻ

ക്ഷേത്രത്തിൽ എത്താൻ

ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ തുരുത്തി-ഇത്തിത്താനം റൂട്ടിൽ രണ്ട് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്. ചങ്ങനാശ്ശേരി - കോട്ടയം (ചെത്തിപ്പുഴ/മാളികക്കടവ് റൂട്ടിൽ) റീഡിൽ ചാലച്ചിറ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ തുരുത്തി സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം.

പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

ചങ്ങനാശ്ശേരിയിലെ തന്നെ മറ്റൊരു പ്രധാന ക്ഷേത്രമാണ് പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം. സന്താനലബ്ധിക്കും സന്താന ശ്രേയസിനും വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറെ പ്രസിദ്ധായ ഈ ക്ഷേത്രത്തെ തിരുവിതാംകൂര്‍ രാജ്യത്തെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തില്‍ നിന്നും രക്ഷിച്ച ക്ഷേത്രമായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വാതി തിരുന്നാളിനെ ഗർഭ ശ്രീമാനാക്കിയ ക്ഷേത്രം

സ്വാതി തിരുന്നാളിനെ ഗർഭ ശ്രീമാനാക്കിയ ക്ഷേത്രം

തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രചരിത്രവും നിലനില്‍ക്കുന്നത്. 1766ല്‍ ഹൈദരാലിയുടെ മലബാര്‍ ആക്രമണ സയത്ത് പരപ്പനങ്ങാടിയില്‍ നിന്നും തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത് തിരുവിതാംകൂര്‍ മഹാരാജാവായ ധര്‍മ്മരാജാവിനെ അഭയം പ്രാപിച്ച മൂന്ന് രാജകുടുംബങ്ങളില്‍ ഒന്നിനെ ചങ്ങനാശേരിയിലും മറ്റ് രണ്ട് രാജകുടുംബങ്ങളെ ഹരിപ്പാടും തിരുവനന്തപുരത്തും പാര്‍പ്പിച്ചു. ചങ്ങനാശേരികൊട്ടാരത്തിലെ ഒരംഗമായിരുന്ന ശ്രീരാജരാജവര്‍മ്മ തമ്പുരാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ലക്ഷ്മിഭായി തമ്പുരാട്ടിയെ 1804ല്‍ വിവാഹം ചെയ്യുകയും ചങ്ങനാശേരി ലക്ഷ്മീപുരം കൊട്ടാരം എന്ന പേരില്‍ പുതിയ കൊട്ടാരം പണികഴിപ്പിച്ച് അവിടെ താമസിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂര്‍ രാജ്യത്തെ റാണിയായി അവരോധിക്കപെട്ടു. തുടര്‍ന്ന് രാജ്യം ഏറ്റെടുക്കുവാന്‍ പുരുഷന്‍മാര്‍ ആരും ഇല്ലായിരുന്നു. അനന്തരവകാശിയായി ഒരു പുരുഷസന്തതിയെ ലഭിക്കുവാന്‍ പലവിധ വ്രതങ്ങളും വഴിപാടുകളും നടത്തി. ദേവപ്രശ്‌നത്തില്‍ കണ്ടതനുസരിച്ച് പുഴവാത് ക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയതിന്റെ ഫലമായി സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ജനിച്ചു. ഗര്‍ഭപാത്രത്തില്‍ വെച്ച് രാജ്യാവകാശിയായി മാറിയ അദ്ദേഹം ഗര്‍ഭശ്രീമാന്‍ എന്ന പേരില്‍ പിന്നീട് അറിയപെട്ടു.

സന്താനഗോപാലവ്രതം

സന്താനഗോപാലവ്രതം

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സന്താനഗോപാലവ്രതം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് തൊട്ടടുത്തുള്ള വെളുത്ത വാവിലാണ് വ്രതം അനുഷ്ടിച്ച് പോരുന്നത്. തലേ ദിവസത്തെ അരി ആഹാരം ഒഴിവാക്കി കൊണ്ട് വ്രതാനുഷ്ടാനത്തിന് തുടക്കം കുറിക്കുകയും പിറ്റേ ദിവസം ക്ഷേത്രത്തില്‍ വന്ന് ഭക്തി ശുദ്ധിയോടു കൂടി വഴിപാടുകളും ക്ഷേത്രത്തിലെ അന്നദാനവും കഴിച്ച് പുഷ്പാഭിഷേകവും ദീപാരാധനയും കണ്ടു തൊഴുത് അടുത്ത ദിവസം വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി തൊഴുന്നതോടെ വ്രതം അവസാനിക്കും. 5 വയസിന് താഴെ ഉള്ള കുട്ടികള്‍ക്ക് ഉണ്ണിയൂട്ട് നടത്തുന്നതും പ്രധാന വഴിപാടുകളില്‍ ഒന്നാണ്. ഇതില്‍ പങ്കെടുക്കാനായി ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

കൊട്ടാരത്തിന്റെ ക്ഷേത്രം

കൊട്ടാരത്തിന്റെ ക്ഷേത്രം

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേര്‍ന്ന് പുഴവാതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിര്‍മ്മിതിയായ വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. വിശാലായ തിലകത്തിനുള്ളില്‍ സമചതുരാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നടി പൊക്കമുള്ള സിംഹാസനത്തില്‍ കിഴക്കു ദര്‍ശനത്തോടെ മഹാവിഷ്ണു പ്രതിഷ്ഠയും കൂടാതെ സന്താനഗോപാലമൂര്‍ത്തി സങ്കല്പത്തില്‍ റ്റൊരു പ്രതിഷ്ഠയും ഇവിടെയുണ്ട്.

തൃശിവപേരൂർ വടക്കുംനാഥൻ കുടികൊള്ളുന്ന കോട്ടയത്തെ മഹാ ക്ഷേത്രം തൃശിവപേരൂർ വടക്കുംനാഥൻ കുടികൊള്ളുന്ന കോട്ടയത്തെ മഹാ ക്ഷേത്രം

വിഘ്‌നങ്ങള്‍ അകറ്റാന്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങള്‍വിഘ്‌നങ്ങള്‍ അകറ്റാന്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X