Search
  • Follow NativePlanet
Share
» »രാമസ്മരണകളിലേക്കെത്തിക്കുന്ന കോദണ്ഡരാമക്ഷേത്രം..രാമപാദങ്ങള്‍ പതിഞ്ഞ പുണ്യഭൂമി

രാമസ്മരണകളിലേക്കെത്തിക്കുന്ന കോദണ്ഡരാമക്ഷേത്രം..രാമപാദങ്ങള്‍ പതിഞ്ഞ പുണ്യഭൂമി

കേരളം ലോകത്തിനു കാണിച്ചുകൊടുത്ത അത്ഭുതക്കാഴ്ചകളിലൊന്നാണ് ജഡായുപ്പാറയും അതിലെ പക്ഷിഭീമന്‍റെ ശില്പവും. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശില്പമായ ജഡായു കൊല്ലം ജില്ലയിലെ ചടയമംഗലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചലചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചലിന്‌‍റെ ആശയമാണ് ഇന്ന് ലോകത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.‌
ജഡായു നേച്ചർ പാർക്ക് അഥവാ ജ‍ഡായു എർത്ത് സെന്റർ ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ മറ്റൊരു ലോകത്തെത്തിക്കുന്ന തരത്തിലുള്ളവയാണ്. പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണു കിടക്കുന്ന രൂപത്തിലുള്ള ശിലപ്ം സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1000 അ‌ടി ഉയരത്തിലാണുള്ളത്.
ഇവിടുത്തെ കേബിള്‍ കാറിലുള്ള യാത്രയ്ക്കും സാഹസികാനുഭവങ്ങള്‍ക്കുമൊപ്പം തന്നെ പരാമര്‍ശിക്കേണ്ട ഒന്നാണ് ജഡായു രാമ ക്ഷേത്രം എന്ന കോദണ്ഡരാമ ക്ഷേത്രം. ജഡായുവിന്‍റെ കാഴ്ചപോലെ തന്നെ മനോഹരമായ ഈ ക്ഷേത്രനിര്‍മ്മിതി പഴയകാല വിശ്വാസങ്ങളിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നു.

ജഡായുപ്പാറ

ജഡായുപ്പാറ

രാമായണത്തിലെ പല സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ് ജഡായുപ്പാറ. വനവാസക്കാലത്ത് രാമനും സീതയും ലക്ഷ്മണനും ഇവിടെയും എത്തിയിരുന്നുവത്രെ. സീതയെ തനിച്ചാക്കി രാമനും ലക്ഷ്മണനും പോയ സമയം നോക്കിയെത്തിയ രാവണന്‍ സീതയെ അപഹരിക്കുവാന്‍ ശ്രമിച്ച കഥ നമുക്കറിയാവുന്നതാണല്ലോ. രാവണന്‍റെ സീതാപഹാരം പരാജയപ്പെടുത്തുവാനായി പക്ഷിഭീമനായ ജഡായു ശ്രമിച്ചപ്പോള്‍ രാവണന്‍ തന്റെ ചന്ദ്രഹാസം ഉപയോഗിച്ച് ജഡാുവിന്റെ ചിറകുകള്‍ അരിഞ്ഞു. അങ്ങനെ ജഡായു നിലം പതിച്ച സ്ഥലമാണ് ജടായുപ്പാറ എന്നാണ് പുരാണങ്ങള്‍ പറയുന്നത്.

മോക്ഷം നല്കുന്നു

മോക്ഷം നല്കുന്നു

ശ്രീരാമന്‍ മടങ്ങിയെത്തുന്നതു വരെ തന്‍റെ ജീവന്‍ നിലനിര്‍ത്തുവാനായി ജടായു പാറയില്‍ തന്റെ ചുണ്ട് ഉരസി ജലപ്രവാഹമുണ്ടാക്കിയത്രെ. ആ സ്ഥലം ഇന്ന് കൊക്കരണി എന്ന പേരില്‍ ഇവിടെ കാണാം.
അവസാനം രാമദര്‍ശനത്തിനു ശേഷം ജഡായു ഇവിടെക്കിടന്ന് ജീവന്‍ വെടിയുകയായിരുന്നുവത്രെ. ജഡായു ജീവന്‍ വെടിഞ്ഞ അതേ സ്ഥലത്താണ് ഇന്ന് കാണുന്ന ജഡായുവിന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
തന്‍റെ പിതാവായ ദശരഥനെ സംസ്കരിച്ചത്രയും വിശുദ്ധിയോടെയും പവിത്രതയോടെയും തന്നെയാണ് രാമന്‍ ജഡായുവിനെയും സംസ്കരിച്ചതെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്.

PC:Kerala Tourism

കോദണ്ഡരാമക്ഷേത്രം

കോദണ്ഡരാമക്ഷേത്രം

രാമ വിശ്വാസങ്ങളുമായി ഇത്രയധികം ചേര്‍ന്നു നില്‍ക്കുന്ന ജഡായുപ്പാറയിലെ വിശ്വാസ കേന്ദ്രമാണ് കോദണ്ഡരാമക്ഷേത്രം. ജഡായുവിന്റെ ശില്പത്തിന് സമീപത്ത് തന്നെയാണ് വടക്കേ ഇന്ത്യയിലെ ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രമുള്ളത്. രാമന്‍റ പാദങ്ങള്‍ പതിഞ്ഞ, ആ പാദമുദ്രയുള്ള ജഡായുപ്പാറയില്‍ ആത്മീയ കേന്ദ്രമായാണ് ഈ ക്ഷേത്രം തലയുയര്‍ത്തി നില്‍ക്കുന്നത്.

PC: Kerala Tourism

തേത്രായുഗ സ്മരണകള്‍

തേത്രായുഗ സ്മരണകള്‍

രാമസ്മരണയില്‍ വിശ്വാസികള്‍ ഇവിടെ തീര്‍ത്ഥാടനത്തിനായി എത്താറുണ്ട്. ഇവിടെയെത്തി രാമായണ പാരായണം നടത്തുന്നതും ജടായുമോക്ഷസ്ഥാനവും കോദണ്ഡരാമ ക്ഷേത്രവും കൊക്കരണിയും സന്ദര്‍ശിക്കുന്നതും പുണ്യമായാണ് ആളുകള്‍ കരുതുന്നത്. തീര്‍ത്ഥയാത്രയ്ക്കായി കൊല്ലത്തു നിന്നും സമീപ ജില്ലകളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. ജഡായു എര്‍ത്ത് സെന്‍റര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇവിടെ ക്ഷേത്രവും കൂടി സന്ദര്‍ശിച്ചേ മ‌ടങ്ങാറുള്ളൂ.

PC:jatayuramatemple

പദം പദം രാമപാദം പദ്ധതി

പദം പദം രാമപാദം പദ്ധതി

പദം പദം രാമപാദം പദ്ധതി എന്നറിയപ്പെ‌ടുന്ന ഒന്നാണ് ഇവിടുത്തെ പുതിയ ആകര്‍ഷണം. ജഡായുമലകയറ്റം സുഗമമാക്കുന്നതിനായി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണിത്. എം സി റോഡില്‍ നിന്നു തുടങ്ങി മുകളില്‍ രാമപാദംവരെ ആയിരത്തോളം പടികള്‍ നിര്‍മ്മിക്കുകയാണ് ഇതിന്‍റെ ഉദ്ദേശം.

PC:BinoBose

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കൊല്ലം ജില്ലയിലെ ചടയമംഗലത്തിനു സമീപമാണ് ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലം - തിരുവനന്തപുരം റോഡില്‍ പാരിപ്പള്ളി എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്ക് തിരിയേണ്ടത്. ചടയമംഗലത്തു നിന്നും രണ്ടു കിലോമീറ്ററില്‍ താഴെ മാത്രമേ ജടായുപ്പാറയിലേക്ക് ദൂരമുള്ളു. ച‌ടയമംലത്തു എത്തിയാല്‍ ഇവി‌ടെ നിന്നും ഓ‌ട്ടോയ്ക്ക് ജഡായുവിലെത്താം.

വേളാങ്കണ്ണി തീര്‍ത്ഥാടനം: കേരളത്തില്‍ നിന്നു നേരിട്ടുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍... യാത്രയും സമയവുംവേളാങ്കണ്ണി തീര്‍ത്ഥാടനം: കേരളത്തില്‍ നിന്നു നേരിട്ടുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍... യാത്രയും സമയവും

കുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രംകുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രം

Read more about: temple kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X