Search
  • Follow NativePlanet
Share
» »അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിധിയന്വേഷിച്ച കോട്ട

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിധിയന്വേഷിച്ച കോട്ട

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് നിധി തേടി മിലിട്ടറി ട്രക്കുകൾ കയറിയിറങ്ങി എന്നു പറയപ്പെടുന്ന ഒരു കോട്ട...

By Elizabath Joseph

കോട്ടകളുടെ കഥകൾ എന്നും വിചിത്രമാണ്. രാജ്യത്തിന്റെ സംരക്ഷണത്തിനായി നിർമ്മിക്കപ്പെട്ട കോട്ട മുതൽ നിധി സൂക്ഷിക്കാനായി തീർത്ത കോട്ടകൾ വരെ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ ഇവയിൽ മിക്കവയെയും കുറിച്ചുള്ള യഥാർഥ ചരിത്രം അത് പണിത ഭരണാധിപൻമാർക്കൊപ്പം തന്നെ കുഴിച്ചുമൂടപ്പെട്ടിട്ടുമുണ്ട്. അത്തരത്തിൽ ഇന്നും അഭ്യൂഹങ്ങളാലും കെട്ടുകഥകളാലും ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്ന ഒരു കോട്ടയുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് നിധി തേടി മിലിട്ടറി ട്രക്കുകൾ കയറിയിറങ്ങി എന്നു പറയപ്പെടുന്ന ഒരു കോട്ട...

കോട്ടകളും നിധികളും

കോട്ടകളും നിധികളും

കോട്ടകളുടെ ചരിത്രത്തോട് എന്നും ചേർത്തു വായിക്കാവുന്നതാണ് ഇവിടെ ഒളിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന നിധികളുടെ കഥകളും. യുദ്ധങ്ങളും മറ്റും ഉണ്ടാകുമ്പോൾ തങ്ങൾ സമ്പാദിച്ച സ്വത്ത് ഒരല്പം പോലും നഷ്ടപ്പെടുത്താതെ കോട്ടകളിൽ ഒളിപ്പിക്കുകയായിരുന്നു പണ്ട് ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ മിക്ക കോട്ടകളിലും നിധിയുടെ ശേഖരം ഉണ്ട് എന്നാണ് കരുതപ്പെടുന്നത്.

നേരം ഇരുട്ടി വെളുക്കുമ്പോൾ കോടീശ്വരനാവാം

നേരം ഇരുട്ടി വെളുക്കുമ്പോൾ കോടീശ്വരനാവാം

ഇന്ത്യയിൽ ഇന്നും കോട്ടകളിൽ മാത്രകമല്ല, രഹസ്യ തുരങ്കങ്ങളിലും ഗുഹകളിലും ഒക്കെയായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഒളിപ്പിച്ചു വയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. ഹൈദരാബാദിലെ ചാർമിനാർ ടണല്‍, ഹൈദരാബാദിലെ കിങ്ങ് കോത്തി പാലസ്, രാജസ്ഥാവിലെ ആൽവാർ കോട്ട, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, കൃഷ്ണ റിവർ ട്രഷർ തുടങ്ങിയ ഇടങ്ങളിലാണ് നിധി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇത്രയും ഇടങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരിടമുണ്ട്. നിധിയുടെ കാര്യത്തിൽ ഇന്നും ഒട്ടേറെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഒരു കോട്ട

ജയ്പൂരിലെ ജയ്ഗഡ് കോട്ട

ജയ്പൂരിലെ ജയ്ഗഡ് കോട്ട

കോട്ടകളുടെ നാടായ രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ജയ്ഗഡ് കോട്ട. ജയ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലെ ചീൽ കാ ടചീല എന്നു പേരായ ഒരു കുന്നിന്റെ മുകളിലാണ് ഇതുള്ളത്. പരുന്തുകളുടെ കുന്ന് എന്നാണ് ഇതിനർഥം. പതിനഞ്ചാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ കോട്ടയ്ക്ക് പിന്നിൽ അതിശയിപ്പിക്കുകയും അതേസമയം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ കഥകളുണ്ട്.

PC:Ankto420

ഒരേ ചുറ്റുമതിലിനുള്ളിലെ രണ്ടു കോട്ടകൾ

ഒരേ ചുറ്റുമതിലിനുള്ളിലെ രണ്ടു കോട്ടകൾ

രാജസ്ഥാനിലെ മറ്റൊരു പ്രധാന കോട്ടയായ ആംബെർ കോട്ടയുമായി ജയ്ഗഡ് കോട്ടയ്ക്ക് ഒട്ടേറെ ബന്ധങ്ങളുണ്ട്. ആംബെർ കോട്ടയോട് തൊട്ടു സ്ഥിതി ചെയ്യുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേ ചുറ്റുമതിലിനുള്ളിലെ രണ്ടു കോട്ടകളാണിവ.ഒരു ചുറ്റുമതിലിനുള്ളിലാണങ്കിലും ആംബെർ കോട്ടയിൽ നിന്നും ഇവിടെ എത്തുവാൻ 7 കിലോമീറ്റർ ദൂരം വാഹനത്തിൽ സഞ്ചരിക്കണം.

PC:Meenal2107

 സൈനികാവശ്യങ്ങൾക്കു വേണ്ടി മാത്രം

സൈനികാവശ്യങ്ങൾക്കു വേണ്ടി മാത്രം

തികച്ചും സൈനികപരമായ ആവശ്യങ്ങൾക്കു വേണ്ടി മാത്രം നിർമ്മിച്ച കോട്ടയായാണ് ജയ്ഗഡ് കോട്ടയെ കണക്കാക്കുന്നത്. ആംബെറിന്‍റെയും ജയ്പൂരിന്റെയും സംരക്ഷണവും ഇവിടെയുള്ളവരുടെ സ്വൈര്യ ജീവിതവും മാത്രം മുൻ നിർത്തി നിർമ്മിച്ചതാണീ കോട്ട.

PC:A.Savin

സൈനികപാരമ്പര്യത്തിന്റെ കാഴ്ച

സൈനികപാരമ്പര്യത്തിന്റെ കാഴ്ച

സുരക്ഷാ ആവശ്യങ്ങൾക്കു വേണ്ടി മാത്രം നിർമ്മിച്ച കോട്ടയായതിനാൽ ഇവിടെ മറ്റു കോട്ടകളിൽ കാണപ്പെടുന്നതുപോലെ കരകൗശല വിദ്യകളും അലങ്കാരങ്ങളും ഒന്നും കാണാനാവും എന്നു കരുതേണ്ട. സൈന്യത്തിന്റെ കീഴിലായിരുന്ന ഈ കോട്ടയിൽ ഇതിന്റെതായ പ്രത്യേകതകൾ കാണാം. പീരങ്കി നിർമ്മാണ ശാല, പീരങ്കികൾ, സംഭരണികൾ, മാളികകൾ, പരേഡ് നടത്തുന്നതിനുള്ള മൈതാനങ്ങൾ, നിധി കുഴിച്ചിട്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇടങ്ങൾ ഒക്കെയാണ് ഈ കോട്ടയിലെ കാഴ്ചകൾ

PC:Vssun

കച്ഛവാ രജപുത്രരുടെ നിർമ്മിതി

കച്ഛവാ രജപുത്രരുടെ നിർമ്മിതി

ഇവിടുത്തെ ഭരണാധികാരികളായിരുന്ന കച്ഛവാ രജപുത്രരുടെ നേതൃത്വത്തിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ആംബെർ കോട്ടയ്ക്ക് സമാന്തരമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒട്ടേറെ നിർമ്മിതികളുടെ ഒരു കൂട്ടമായാണ് ഈ കോട്ടയെ കണക്കാക്കുന്നത്.

PC:wonker

പട്ടാളക്കാരുടെ സമ്മേളന സ്ഥലം മുതൽ കൊട്ടാരങ്ങൾ വരെ

പട്ടാളക്കാരുടെ സമ്മേളന സ്ഥലം മുതൽ കൊട്ടാരങ്ങൾ വരെ

മുൻപ് പറഞ്ഞതു പോലെ തികച്ചും സൈനികപരമായ ആവശ്യങ്ങൾക്കു വേണ്ടി മാത്രം നിർമ്മിച്ച കോട്ടയായതിനാൽ‌ അത്തരത്തിലുള്ള കെട്ടടങ്ങളാണ് ഇവിടെ കാണുവാൻ സാധിക്കുക.
സുഭാത് നിവാസ്, ലക്ഷ്മി വിലാസ്, ആരാം മന്ദിർ, ലളിത് മന്ദിർ, പീരങ്കി നിർമ്മാണ ശാല, പുരാതന ക്ഷേത്രങ്ങളായ രാം ഹരിഹർ മന്ദിർ, കാൽ ഭൈരവ് മന്ദിർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

PC:Rakesh Krishna Kumar

 ലക്ഷ്മി വിലാസ്

ലക്ഷ്മി വിലാസ്

ഈ കോട്ടയിലെ ഏറ്റവും മനോഹരമായ കാഴ്ച ഏതാണെന്നു ചോദിച്ചാൽ ലക്ഷ്മി വിലാസ് എന്നാണ് അതിനുത്തരം. ഇവിടുത്തെ ഏറ്റവും മനോഹരമായ നിർമ്മിതിയാണ് ഈ കൊട്ടാരം എന്നു പറയാം. പന്ത്രണ്ട് ഇരട്ട മാർബിൾ തൂണുകളിൽ സ്ഥിതി ചെയ്യുന്ന ഈ മാളികയ്ക്ക് 65 അടി നീളവും 25 അടി വീതിയുമുണ്ട്. മിർസ രാജ ജയ് സിങ്ങാണ് നിർമ്മിച്ചതെങ്കിലും പിന്നീട് വന്ന ഭരണാധികാരികൾ കാതലായ മാറ്റങ്ങൾ ഇതിനു വരുത്തിയിട്ടുണ്ട്. ഇതിനു തൊട്ടടുത്തായാണ് പാവകളി നടത്തുന്ന കൊട്ടക സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇന്നും സഞ്ചാരികൾക്കായി വൈകുന്നേരങ്ങളിൽ പാവകളി നടത്താറുണ്ട്.

PC:Anupamg

 ലളിത് മന്ദിർ

ലളിത് മന്ദിർ

രജപുത്ര ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ മറ്റൊരു നിർമ്മിതിയാണ് ലളിത് മന്ദിർ. വേനൽക്കാല വസതിയായാണ് ഇതിനെ ചരിത്രകാരൻമാർ കണക്കാക്കുന്നത്.

PC:Anupamg

ലോകത്തിലെ ഏറ്റവും വലിയ പീരങ്കി

ലോകത്തിലെ ഏറ്റവും വലിയ പീരങ്കി

ലോകത്തിലെ ഇന്നുള്ളതിൽ ഏറ്റവും വലിയ പീരങ്കി സൂക്ഷിച്ചിരിക്കുന്ന സ്ഥലവും ജയ്ഗഡ് കോട്ടയാണ്. അന്ന് ഇവിടെയുണ്ടായിരുന്ന പീരങ്കി നിർമ്മാണ ശാല ഇന്ന് ഇവിടെയെത്തുനവ്ന സന്ദർശകർക്കു മുന്നിൽ ഒരു കാഴ്ച ബംഗ്ലാവായി മാറിയിരിക്കുന്നു. ഇവിടെ സൂക്ഷിച്ചിരിക്കുന്ന ജയ്‌വാൻ പീരങ്കി എന്ന ഭീമൻ പീരങ്കി, ചക്രങ്ങളുള്ള, ലോകത്തിലെ ഏറ്റവും വലിയ പീരങ്കിയാണ്. 100 കിലോ വെടിമരുന്ന് നിറച്ചാൽ മാത്രമേ ഒറ്റത്തവണ ഇതിൽ നിന്നും വെടിയുതിർക്കുവാൻ സാധിക്കുകയുള്ളൂ.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ ഇവിടെ പീരങ്കി നിർമ്മാണം നടന്നിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

PC:Vssun

ഏഴു വർഷത്തോളം ജനങ്ങൾക്ക് പ്രവേശന വിലക്ക്

ഏഴു വർഷത്തോളം ജനങ്ങൾക്ക് പ്രവേശന വിലക്ക്

ഈ കോട്ടയുടെ കഥകൾക്ക് മറ്റൊന്നിനുമില്ലാത്ത ചില പ്രത്യേകതകളുണ്ട്. അളവില്ലാത്ത നിധി കുഴിച്ചിട്ടിരുന്നു എന്ന വിശ്വാസത്താൽ സർക്കാർ ഇവിടെ പൊതുജനങ്ങൾക്ക് ഏകദേശം ഏഴു വർഷത്തോളം പ്രവേശനം വിലക്കിയിരുന്നുവത്രെ.

PC:Acred99

ടാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന നിധി

ടാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന നിധി

മഴവെള്ളസംഭരണത്തിനും ജലത്തിന്‍റെ കാര്യക്ഷമമായ ഉപയോഗത്തിനുമായി ഇവിടെ ഭൂമിക്കടിയിലും മറ്റുമായി ജലസംഭരണികൾ നിർമ്മിച്ചിരുന്നുവത്രെ. ഇത്തരത്തിലുള്ള മൂന്ന് ലസംഭരണികൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിൽ ഒന്നിലാണത്രെ കച്ചവാ രാജാക്കൻമാർ തങ്ങളുടെ നിധികളും സ്വത്തുക്കളും ഒളിപ്പിച്ചു വെച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്നത്.

PC:Acred99

. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിധി അന്വേഷിച്ച സ്ഥലം

. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിധി അന്വേഷിച്ച സ്ഥലം

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വിവാദമാ തീരുമാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഗതികളിലൊന്നാണല്ലോ അടിയന്തരാവസ്ഥ. 1975 മുതൽ 1977 വരെ നീണ്ട 18 മാസങ്ങൾ നീണ്ടു നിന്ന അടിയന്തരവസ്ഥക്കാലത്തിന് ഈ കോട്ടയുടെ കഥയുമായി ഒരു ബന്ധമുണ്ട്. അടിയന്തരാവസ്ഥ നിലനിന്നിരുന്ന സമയങ്ങളിൽ ഇന്ദിരാഗാന്ധി ഇവിടെ ഒളിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന നിധി തിരയാനായി ഉത്തരവിട്ടിരുന്നു.

PC:wikimedia

ആദായനികുതി ഉദ്യോഗസ്ഥർ കയറിയിറങ്ങിയ ദിവസങ്ങൾ

ആദായനികുതി ഉദ്യോഗസ്ഥർ കയറിയിറങ്ങിയ ദിവസങ്ങൾ

1977 ൽ ആദായനികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈ കോട്ടയുടെ മുക്കും മൂലയും പരിശോധിക്കാനെത്തുകയുണ്ടായി. മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ചായിരുന്നു അവർ കോട്ട മുഴുവനായും പരിശോധിച്ചത്. ഇതിനെ സംബന്ധിച്ച് പാർലമെന്റിൽ ഒരു ചോദ്യവും ഉയർന്നിരുന്നു. 1976 ജൂൺ പത്തു മുതൽ നവംബർ വരെ ജയ്ഗഡ് കോട്ടയിൽ ആദായ നികുതി വകുപ്പ് നിധിയ്ക്കു വേണ്ടി തിരച്ചിൽ നടത്തിയിരുന്നു എന്നും ജയ്പൂർ ഡെൽഹി റോഡ് നിധി കയറ്റിയ മിലിട്ടറി ട്രക്കുകൾക്ക് ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് കടന്നു കടന്നു പോകാനായി ഒന്നു രണ്ടു ദിവസം അടച്ചിട്ടിരുന്നു എന്നുമാണ് പ്രചരിക്കുന്ന കഥകൾ. (അവലംബം വിക്കിപീഡിയ).

PC:Anupamg

മിലിട്ടറി ട്രക്കുകൾ കയറിയിറങ്ങിയ കഥ

മിലിട്ടറി ട്രക്കുകൾ കയറിയിറങ്ങിയ കഥ

എന്തുതന്നെയായാലും ആർമിയുടെ നേതൃത്വത്തിൽ ഇവിടെ മൂന്നു മാസത്തോളം നിധിയ്ക്കായി തിരച്ചിൽ നടത്തി എന്നത് സത്യമാണ് എന്ന് ചരിത്രം പറയുന്നും

PC:wikipedia

 കോട്ടയിൽ നിധി എത്തിയ കഥ

കോട്ടയിൽ നിധി എത്തിയ കഥ

എന്നാൽ എങ്ങനെയാണ് ഈ കോട്ടയിൽ ഈ പറയുന്ന നിധി എത്തിയത് എന്നറിയുമോ? അതിനു പിന്നിലും നിരവധി കഥകളുണ്ട്. അഫ്ഗാന്‍ കീഴടക്കാനായി പോയ മാന്‍ സിംഗ് ഒന്നാമന്‍ നടത്തിയ യാത്രയില്‍ തന്റെ സ്വത്തുക്കളുടെ ഭൂരിഭാഗവും ജയ്ഗഡ് കോട്ടയില്‍ സൂക്ഷിച്ചുവത്രെ. കീഴടക്കി തിരികെ വരുമ്പോൽ എടുക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാൽ സ്വത്തുക്കളുടെ വിവരങ്ങള്‍ അദ്ദേഹം ആരുമായും പങ്കുവെച്ചിട്ടില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വത്തുക്കളുടെ പകുതി മാത്രമാണ് ഇവിടെ ഒളിപ്പിച്ചത് എന്നും പറയപ്പെടുന്നു.
എന്നാല്ഡ ഈ കോട്ടയിൽ നിധി ഇല്ല എന്നും തങ്ങളുടെ സമ്പത്ത് മുവുവൻ ഇവിടുത്തെ രാജാവ് ജയ്പൂർ നഗരം നിർമ്മിക്കാനായാണ് ചിലവഴിച്ചതെന്നും ഒരു വിശ്വാസമുണ്ട് .

മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽമൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

ഒറ്റരാത്രി കൊണ്ട് കോടീശ്വരനാക്കുന്ന സ്ഥലങ്ങള്‍...അതും ഇന്ത്യയില്‍!!ഒറ്റരാത്രി കൊണ്ട് കോടീശ്വരനാക്കുന്ന സ്ഥലങ്ങള്‍...അതും ഇന്ത്യയില്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X