Search
  • Follow NativePlanet
Share
» »ജാതകത്തിലെ 'ബന്ധൻ യോഗ' ഒഴിവാക്കാം! ജയിൽ ടൂറിസവുമായി ഉത്തരാഖണ്ഡ്!

ജാതകത്തിലെ 'ബന്ധൻ യോഗ' ഒഴിവാക്കാം! ജയിൽ ടൂറിസവുമായി ഉത്തരാഖണ്ഡ്!

നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി ജയിൽ ആണ് വിനോദസഞ്ചാരികളായ തടവുകാരെ സ്വീകരിക്കുവാൻ തയ്യാറെടുക്കുന്നത്. വിശദമായി വായിക്കാം

എപ്പോഴെങ്കിലും ഒരു ജയിലിനുള്ളിൽ എന്താണ് നടക്കുന്നത് എന്നറിയുവാൻ ആഗ്രഹിച്ചിട്ടുണ്ടോ? കുറ്റം ഒന്നും ചെയ്യാതെ, അവിടെയൊന്ന് പോയി എന്തൊക്കെയാണ് അവിടെയുള്ളത് എന്നറിയുവാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഒരു ചാൻസ് ഒത്തുവന്നിട്ടുണ്ട്. പൂനെയിലെ യേർവാഡാ ജയിലിനും ആൻഡമനിലെ പോർട്ട് ബ്ലെയർ ജയിൽ ടൂറിസത്തിനുമെല്ലാം ഒപ്പം തന്നെ ഉത്തരാഖണ്ഡ് ആണ് ജയിൽ ടൂറിസത്തിലെ പുതിയ ആശയവുമായി വന്നിരിക്കുന്നത്. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി ജയിൽ ആണ് വിനോദസഞ്ചാരികളായ തടവുകാരെ സ്വീകരിക്കുവാൻ തയ്യാറെടുക്കുന്നത്. വിശദമായി വായിക്കാം

ഹൽദ്വാനി ജയിൽ

ഹൽദ്വാനി ജയിൽ

ജയിലിലെ യഥാർത്ഥ ജീവിതം എങ്ങനെയാണെന്നു സന്ദർശകര്‌‍ക്കു മനസ്സിലാക്കി നല്കുന്ന വിധത്തിലാണ്
ഹൽദ്വാനി ജയിയിൽ ജയിൽ ടൂറിസം ഒരുക്കുന്നത്. 1903 ല്‍ സ്ഥാപിക്കപ്പെട്ട ഹൽധ്വാനി ജയിലിന് ഇപ്പോൾ 100 വര്‍ഷത്തിലധികം പഴക്കമുണ്ട്. ജയിലിന്‍റെ ഒരു പ്രത്യേക വിഭാഗം മാത്രമാണ് ഇപ്പോൾ യാത്രക്കാർക്ക് ആതിഥ്യമരുളാനും അവർക്ക് ജയിൽ അനുഭവങ്ങൾ നൽകാനും ഒരുങ്ങുന്നത്.

PC:Hasan Almasi

ഒരു രാത്രിക്ക് വെറും 500 രൂപ

ഒരു രാത്രിക്ക് വെറും 500 രൂപ

ടൂറിസ്റ്റ് തടവുകാരൻ ആയി ഹൽദ്വാനി ജയിലിൽ ഒരു രാത്രി ചിലവഴിക്കുവാൻ നിങ്ങൾ മുടക്കേണ്ടത് 500 രൂപയാണ്. തടവുകാര്‍ക്കു നല്കുന്ന വസ്ത്രം ധരിക്കുവാനും വിഭവസമൃദ്ധമായ ജയിൽ ഭക്ഷണം കഴിക്കാനും ഉള്ള സൗകര്യങ്ങൾ ഈ പാക്കേജിന്റെ ഭാഗമാണ്. ഒരു രാത്രി തടവുകാരന്റെ ജീവിതം ആസ്വദിക്കാൻ ഈ തുക ധാരാളമാണ്!

PC:Hennie Stander

'ബന്ധൻ യോഗ' ഒഴിവാക്കാം!!

'ബന്ധൻ യോഗ' ഒഴിവാക്കാം!!

വിനോദസഞ്ചാരികൾക്ക് ജയിൽ എന്താണെന്നു അനുഭവിക്കുവാൻ അവസരം എന്നതിലുപരിയായി മറ്റുചില ലക്ഷ്യങ്ങളും ഈ ജയിൽ ടൂറിസത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജ്യോതിഷപരമായ ഒരു വശമാണത്രെ ഇതിനുള്ളത്.
വിശ്വാസങ്ങളനുസരിച്ച് ചില ആളുകൾക്ക് അവരുടെ ജാതകത്തിൽ 'ബന്ധൻ യോഗ' ഉണ്ടായിരിക്കും. ഇതനുസരിച്ച് ജീവിതത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ ജയിൽവാസം ആവശ്യമായി വന്നേക്കാമെനന്തിന്റെ സൂചനയാണത്രെ. അങ്ങനെ ജീവിതത്തിലെ ഏതെങ്കിലും പ്രതിസസന്ധി ഘട്ടങ്ങളിൽ വ്യക്തി ജയിലിൽ പോയേക്കാം എന്നു വന്നാൽ അത് മുൻകൂട്ടി ഒഴിവാക്കുകയാണ് ഇത് ചെയ്യുന്നത്. ഇത്തരം ആളുകൾക്ക് ജയിലിൽ ഒരു ദിവസം താമസിക്കുന്നതിനുള്ള പാക്കേജ് എടുത്ത് അവരുടെ 'ബന്ധൻ യോഗ' ഒഴിവാക്കുവാനാണത്രെ ഈ എളുപ്പവഴി. ജയിലിൽ ഒരു രാത്രിക്ക് 500 രൂപ നാമമാത്രമായ ഫീസ് നൽകി, വിനോദസഞ്ചാരത്തെയും ബിസിനസിനെയും ഒരേ സമയം വളർത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

PC:Eleni Afiontzi

ശുപർശയമായി വരുന്നവർ!!

ശുപർശയമായി വരുന്നവർ!!

ജ്യോതിഷികളുടെ നിർദ്ദേശം അനുസരിച്ച് ഭാവിയിലെ ജയിൽവാസം ഒഴിവാക്കുവാൻ പലരും ഉന്നതോദ്യോഗസ്ഥർ വഴി ശുപാർശ നടത്താറുണ്ടത്രെ. ജയിൽ വസ്ത്രവും ഭക്ഷണവും നല്കി ഏതാനം മണിക്കൂർ നേരം ജയിലിൽ ചിലവഴിക്കുവാൻ ഈ ശുപാർശയുമായി വരുന്നവരെ അനുവദിക്കണമെന്ന തരത്തിൽ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ജയിലിന് പതിവായി 'ഓർഡറുകൾ' ലഭിച്ചിരുന്നതായി ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് സതീഷ് സുഖിജ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു രാത്രി ജയിൽ വാസവും ജ്യോതിഷികൾ ഉപദേശിക്കാറുണ്ട്.

യാത്ര പോകുവാൻ ഇനി പണമൊരു തടസ്സമല്ല, ഹോളിഡേ ലോൺ ഉണ്ടല്ലോ!!യാത്ര പോകുവാൻ ഇനി പണമൊരു തടസ്സമല്ല, ഹോളിഡേ ലോൺ ഉണ്ടല്ലോ!!

ഒരുക്കങ്ങൾ

ഒരുക്കങ്ങൾ

എന്തുതന്നെയായാലും സഞ്ചാരികൾക്കും സന്ദർശകർക്കും 'മികച്ച' ജയിൽ അനുഭവങ്ങൾ തന്നെ നല്കണം എന്ന ആഗ്രഹത്തിൽ അധികൃതർ ജയിലിന്റെ ഒരു ഭാഗം ജയിൽ ടൂറിസത്തിന് ആവശ്യമായ രീതിയിലേക്ക് മാറ്റിയെടുക്കുവാൻ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ വിനോദസഞ്ചാരികൾക്ക് യഥാർത്ഥ 'ജയിൽ അനുഭവത്തിനായി' അല്ലെങ്കിൽ അവരുടെ മോശം കർമ്മങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആയി കുറച്ച് മണിക്കൂറുകൾ നീളുന്ന ജയിൽവാസ പാക്കേജ് എടുക്കാം

ഇന്ത്യയിലെ ജയിൽ ടൂറിസം

ഇന്ത്യയിലെ ജയിൽ ടൂറിസം

ഇന്ത്യൻ സഞ്ചാരികൾക്ക് ജയിൽ ടൂറിസം പുതുമയുള്ള ഒരു വാക്കല്ല! രാജ്യത്തെ പ്രസിദ്ധമായ പല ജയിലുകളും ജയിൽ ടൂറിസം എന്ന ആശയത്തിലേക്ക് വന്നിട്ടുണ്ട്. ഡൽഹിയിലെ തീഹാര്‌ ജയിൽ, ഗോവയിലെ അഗൗഡാ ജയിൽ, പൂനെയിലെ യേർവാഡാ ജയിൽ, ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ സെല്ലുലാർ ജയിൽ തുടങ്ങിയവയാണ് ഇന്ത്യയിലെ ജയിൽ ടൂറിസം നല്കുന്ന ജയിലുകൾ.

PC:Peshika Sinojia

മഹാത്മാ ഗാന്ധിയെ തടവിലിട്ട ജയിലില്‍ നിങ്ങള്‍ക്കും താമസിക്കാം! ജയില്‍ ടൂറിസവുമായി യെര്‍വാഡ ജയില്‍മഹാത്മാ ഗാന്ധിയെ തടവിലിട്ട ജയിലില്‍ നിങ്ങള്‍ക്കും താമസിക്കാം! ജയില്‍ ടൂറിസവുമായി യെര്‍വാഡ ജയില്‍

കുറ്റം ചെയ്തില്ലെങ്കിലും പോകാം തീഹാർ ജയിലിലേക്ക്!!കുറ്റം ചെയ്തില്ലെങ്കിലും പോകാം തീഹാർ ജയിലിലേക്ക്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X