Search
  • Follow NativePlanet
Share
» »ലോകത്തിലെ സ്മാര്‍ട് സിറ്റികളില്‍ ഇന്ത്യയില്‍ നിന്നും ഒന്നേ ഒന്നു മാത്രം.. ഏതാണ് ആ സ്മാര്‍ട് സിറ്റി??

ലോകത്തിലെ സ്മാര്‍ട് സിറ്റികളില്‍ ഇന്ത്യയില്‍ നിന്നും ഒന്നേ ഒന്നു മാത്രം.. ഏതാണ് ആ സ്മാര്‍ട് സിറ്റി??

ലോകത്തിലെ മികച്ച സ്മാര്‍ട് സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട ജയ്പ്പൂരിന്റെ വിശേഷങ്ങള്‍ അറിയാം..

By Elizabath

123 രാജ്യങ്ങളില്‍ നിന്നുള്ള 600 സ്മാര്‍ട് സിറ്റികള്‍... ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട് സിറ്റികളെ തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും ഒരു നഗരം മാത്രം.. എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ കഥയാകെ മാറി... 600 സിറ്റികളില്‍ നിന്നും ലോകത്തെ മികച്ച ആറു സ്മാര്‍ട് സിറ്റികളില്‍ ഒന്നായി കപ്പും മേടിച്ചു വന്നത് നമ്മുടെ സ്വന്തം ജയ്പ്പൂര്‍.
ചെന്നൈയെയും മുംബൈയെയും ബെംഗളുരുവിനെയും പിന്തള്ളി ലോകത്തിലെ മികച്ച സ്മാര്‍ട് സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട ജയ്പ്പൂരിന്റെ വിശേഷങ്ങള്‍ അറിയാം..

 വലിയ സംസ്ഥാനത്തിന്റെ തലസ്ഥാനം

വലിയ സംസ്ഥാനത്തിന്റെ തലസ്ഥാനം

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്പൂര്‍. പിങ്ക് സിറ്റി എന്നും ജയ്പൂര്‍ അറിയപ്പെടുന്നു.

PC:A.Savin

ഇന്ത്യയിലെ ആദ്യ പ്ലാന്‍ഡ് സിറ്റി

ഇന്ത്യയിലെ ആദ്യ പ്ലാന്‍ഡ് സിറ്റി

പുരാതന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്‍ഡ് സിറ്റി അഥവാ ആസൂത്രിത നഗരമാണ് ജയ്പൂരെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

PC:A.Savin

പിങ്ക് സിറ്റി

പിങ്ക് സിറ്റി

ജയ്പൂര്‍ എന്ന പേരിനേക്കാളധികം നഗരം അറിയപ്പെടുന്നത് പിങ്ക് സിറ്റി എന്ന പേരിലാണ്. 1876 ല്‍ വെയില്‍സ് രാജകുമാരന്‍ ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തെ സ്വീകരിക്കാനായി നഗരം മുഴുവന്‍ പിങ്ക് വര്‍ണ്ണം പൂശിയത്.

PC:chetan

സ്വാഗതത്തിന്റെയും ആദിത്യ മര്യാദയുടെയും പിങ്ക്

സ്വാഗതത്തിന്റെയും ആദിത്യ മര്യാദയുടെയും പിങ്ക്

രാജസ്ഥാന്‍കാരെ സംബന്ധിച്ചെടുത്തോളം പിങ്ക് എന്നത് സ്വാഗതത്തിന്റെയും ആദിത്യ മര്യാദയുടെയും നിറമാണ്. രാജകുമാര്‍ പോയതിനു ശേഷവും ഇവിടെ കെട്ടിടങ്ങളില്‍ ചായം പൂശുമ്പോള്‍ പിങ്ക് നിറം നിലനിര്‍ത്തുകയായിരുന്നു.

PC:A.Savin

അടുക്കും ചിട്ടയുമുള്ള പിങ്ക് സിറ്റി

അടുക്കും ചിട്ടയുമുള്ള പിങ്ക് സിറ്റി

അടുക്കും ചിട്ടയുമാണ് ഈ പിങ്ക് നഗരത്തിന്റെ പ്രത്യേകത. വീതിയേറിയ രാജപാതകളും കെട്ടിടങ്ങളും ഒക്കെ ചേര്‍ന്നതാണ് പഴയ പിങ്ക് നഗരം.

PC:A.Savin

സിറ്റി പാലസ്

സിറ്റി പാലസ്

ജയ്പൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സിറ്റി പാലസ് ജയ്പ്പൂരിന്റെ മുന്‍ഭരണാധികാരികളായിരുന്ന കഛവാ രജപുത്രവംശത്തിന്റെ ആസ്ഥാനമായിരുന്നു. രജപുത്ര-മുഗള്‍ ശൈലിയിലാണ് ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് ഇതിന്റെ ഒരു ഭാഗം മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്.

PC:Vssun

ഗംഗാജലി

ഗംഗാജലി

സിറ്റി പാലസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭീമാകാരമായ വെള്ളിക്കുടങ്ങളാണ് ഗംഗാജലി എന്ന പേരില്‍ അറിയപ്പെടുന്നത്. 345 കിലോഗ്രാം വീതം ഭാരമുള്ള രണ്ടു കുടങ്ങളാണ് ഇവ.
വെള്ളികൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വസ്തുക്കള്‍ എന്ന ഗിന്നസ് റെക്കോര്‍ഡിനും ഇവ അര്‍ഹമാണ്.

PC:Miya.m

ഹവാ മഹല്‍

ഹവാ മഹല്‍

കാറ്റുകളുടെ മാളിക എന്നറിയപ്പെടുന്ന ഹവാ മഹല്‍ അഞ്ച് നിലകളോട് കൂടിയ ഒരു മാളികയാണ്. കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് പുറം ലോകം കാണാനായി നിര്‍മ്മിക്കപ്പെട്ട കൊട്ടാരമായിരുന്നു ഇത്.

PC:Wikipedia

953 ജനലകളുള്ള മാളിക

953 ജനലകളുള്ള മാളിക

രജപുത്ര ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മാളികയ്ക്ക് 953 ജനലുകളുണ്ട്. കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Anupamg

ജന്തര്‍മഹല്‍

ജന്തര്‍മഹല്‍

ലോകപൈതൃക സ്മാരക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജന്തര്‍ മന്ദര്‍കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമായ ഈ കെട്ടിടത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാര യന്ത്രം സ്ഥിതി ചെയ്യുന്നതും.

PC:Wikipedia

ജല്‍മഹല്‍

ജല്‍മഹല്‍

18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ജല്‍മഹല്‍ ജയ്പ്പൂരിലെ മാന്‍സാഗര്‍ തടാകത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. അഞ്ച് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തില്‍ തടാകത്തില്‍ വെള്ളം നിറയുമ്പോള്‍ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകുമത്രെ.

PC:A.Savin

ആംബര്‍ കോട്ട

ആംബര്‍ കോട്ട

രജപുത്ര-മുഗള്‍ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആംബര്‍കോട്ട ഒരു കാലത്ത് രാജസ്ഥാന്റെ തലസ്ഥാനമായിരുന്നു. രാജസ്ഥാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഇവിടെ കോട്ടക്കരുകില്‍ ഒരു തടാകവും സ്ഥിതി ചെയ്യുന്നുണ്ട്.

PC:A.Savin

 ലോകത്തിലെ മികച്ച സ്മാര്‍ട് സിറ്റി ആയപ്പോള്‍

ലോകത്തിലെ മികച്ച സ്മാര്‍ട് സിറ്റി ആയപ്പോള്‍

ലോകത്തിലെ മികച്ച സ്മാര്‍ട് സിറ്റി ആയപ്പോള്‍ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ജയ്പൂര്‍ അധികൃതര്‍ ഇവിടെയെത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ 50 കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്ന സൗജന്യ വൈ ഫൈ ഹോട്‌സ്‌പോട്ട് ലക്ഷക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്.

PC:Antoine Taveneaux

Read more about: jaipur rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X