Search
  • Follow NativePlanet
Share
» »ഭൂമിയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന്‍റെ വിശേഷങ്ങൾ

ഭൂമിയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന്‍റെ വിശേഷങ്ങൾ

സാഹിത്യത്തിൽ താല്പര്യമുള്ളവർ ഒരിക്കലെങ്കിലും പങ്കെടുത്തിരിക്കേണ്ട ജയ്പൂർ സാഹിത്യോത്സവത്തിന്റെ വിശേഷങ്ങള്‍ അറിയാം

ജയ്പൂർ സാഹിത്യോത്സവം...ലോകത്തിലെ തന്നെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്ന്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് സാഹിത്യകാരന്മാരുടെയും വായനാക്കാരുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറുവാൻ ഈ സാഹിത്യോത്സവത്തിന് കഴിഞ്ഞിരുന്നു. 2006 ൽ തുടക്കമായ ഈ സാഹിത്യോത്സവത്തിന്റെ തുടർച്ചയായ 12-ാം വർഷമാണ് ഇപ്പോൾ നടക്കുവാൻ പോകുന്നത്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരിനെ അക്ഷരങ്ങളുടെ നഗരമാക്കി മാറ്റുന്ന ആഘോഷമാണ് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ. നാലു ദിവസത്തോളം നീണ്ടു നിൽക്കുന്ന ഈ സാഹിത്യോത്സവത്തിൽ പങ്കെടുക്കുവാനായി മാത്രം രാജസ്ഥാനിലെത്തുന്നവരുണ്ട്. സഞ്ചാരികളുടെയും സാഹിത്യകാരന്മാരുടെയും പ്രിയപ്പെട്ട മേളകളിലൊന്നായ, സാഹിത്യത്തിൽ താല്പര്യമുള്ളവർ ഒരിക്കലെങ്കിലും പങ്കെടുത്തിരിക്കേണ്ട ജയ്പൂർ സാഹിത്യോത്സവത്തിന്റെ വിശേഷങ്ങള്‍ അറിയാം.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ

ഇന്ന് ഇന്ത്യയിൽ എന്നല്ല, ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാഹ്യത്യോത്സവങ്ങളിൽ ഒന്നാണ് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ. 2006 ൽ ആദ്യ പതിപ്പിനു തുടക്കം കുറിച്ച ഈ സാഹിത്യോത്സവം ഇന്ന് തുടർച്ചയായ 12-ാം വർഷത്തിലെത്തി നിൽക്കുകയാണ്. എല്ലാ വർഷവും ജനുവരിയിലാണ് ഇത് നടക്കുക. 2006 ൽ ഇത് തുടങ്ങിയപ്പോൾ വെറും 100 ആളുകളോളമാണ് പങ്കെടുക്കാനെത്തിയത്. പിന്നീട് പത്തു ലക്ഷത്തോളം ആളുകൾ പങ്കെടുക്കാനെത്തിയ ചരിത്രം വരെ ഇതിനുണ്ട്.

ഡിഗ്ഗീ പാലസ് ഹോട്ടൽ

ഡിഗ്ഗീ പാലസ് ഹോട്ടൽ

സാഹിത്യോത്സവം തുടങ്ങിയ നാൾ മുതൽ അതിന്റെ ഏറ്റവും പ്രധാന വേദി ഇന്നത് ഇവിടുത്തെ പ്രധാന രാജകീയ ഹോട്ടലുകളിൽ ഒന്നായ ഡിഗ്ഗീ പാലസ് ഹോട്ടലാണ്. കൊട്ടാരത്തിന്റെ ഒരു ഭാഗം മാത്രമാണ് പൈതൃക ഹോട്ടലായി പ്രവർത്തിക്കുന്നത്. ബാക്കി ഭാഗം ഇന്നും രാജകുടുംബത്തിന്റെ അധീനതയിൽ തന്നെയാണ്. സിറ്റി സെന്‍ററിനോട് ചേർന്നുള്ള ഈ ഹോട്ടലിന്റെ ഹാൾ ഓഫ് ഓഡിയൻസിലും ഗാർഡനിലുമാണ് പരിപാടികൾ ഒക്കെയും സംഘടിപ്പിക്കുക.

ലോകത്തിലെ സ്മാര്‍ട് സിറ്റികളില്‍ ഇന്ത്യയില്‍ നിന്നും ഒന്നേ ഒന്നു മാത്രം.. ഏതാണ് ആ സ്മാര്‍ട് സിറ്റി?? ലോകത്തിലെ സ്മാര്‍ട് സിറ്റികളില്‍ ഇന്ത്യയില്‍ നിന്നും ഒന്നേ ഒന്നു മാത്രം.. ഏതാണ് ആ സ്മാര്‍ട് സിറ്റി??

പ്രധാന അതിഥികൾ

പ്രധാന അതിഥികൾ

വിവിധ മേഖലകളിൽ നിന്നുള്ള പ്രധാന വ്യക്തിത്വങ്ങൾ പങ്കെടുത്തുന്ന ഒരു സംഗമം കൂടിയായാും ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ വർത്തിക്കുന്നുണ്ട്. അതായത് സാഹിത്യകാരന്മാർ മാത്രമല്ല ഇവിടെ വരുന്നത് എന്നർഥം. രാഷ്ട്രീയ പ്രവർത്തകരും ബിസിനസുകാരും കലാകായിക രംഗത്തുള്ളവരും ഒക്കെ ഇവിടെ എത്തുന്നു.
2009 ൽ കെമിസ്ട്രിയിൽ നോബെൽ പുരസ്കാരം നേടിയ വെങ്കി രാമകൃഷ്ണൻ, ബുക്കർ പ്രൈസ് ജേതാവായ ബെന്‍ ഒക്രി, പുലിറ്റ്‌സര്‍ പ്രൈസും 2016ലൈ ദേശീയ പുസ്തക പുരസ്‌കാരവും നേടിയ കോള്‍സണ്‍ വൈറ്റ് ഹെഡ്, ഇംഗ്ലീഷ് എഴുത്തുകാരിയും പത്രപ്രവർത്തകയുമായ അനുരാധാ റോയ്, ഇന്തോ-അമേരിക്കൻ എഴുത്തുകാരിയായ ചിത്ര ബാനർജി, മനീഷ കൊയ്രാള, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, പെരുമാൾ മുരുകൻ, എൻ.എസ് മാധവൻ , പ്രിയംവദ നടരാജൻ, ശോഭാ ഡേ, തുടങ്ങിയവർ ഈ വർഷത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കും. പങ്കെടുക്കും. കൂടാതെ ജോൺ ലീ ആൻഡേഴ്സൺ, മാർകസ് സുസാക്, നരേന്ദ്ര കോല്ഹി,പ്രിയംവദ നടരാജൻ തുടങ്ങിയവരും പങ്കെടുക്കും.

പത്ത് ലക്ഷത്തിലധികം ആളുകൾ

പത്ത് ലക്ഷത്തിലധികം ആളുകൾ

വായനയെയും പുസ്കങ്ങളെയും കലയെയും ഒക്കെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ചർച്ചകളും സംവാദങ്ങളും ഒക്കെയായി ഒരുപാട് പരിപാടികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മുന്നൂറിലധികം സ്പീക്കേഴ്സും ഇവിടെ എത്തും.

വിഷയങ്ങൾ

വിഷയങ്ങൾ

ഓരോ വർഷവും ഓരോ പ്രത്യേക വിഷയങ്ങൾക്ക് പ്രാധാന്യം നല്കിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇത്തവണ സയൻസ്, അസ്ട്രോണമി, അസ്ട്രോ ഫിസിക്സ്, ജനറ്റിക്സ്, ആർട്ടിഫിഷ്യൻ ഇന്‍റലിജൻസ്, തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ ചർച്ചകളും മറ്റും നടക്കുക.

 തിയ്യതി

തിയ്യതി

2019 ജനുവരി 24 മുതൽ 28 വരെ നാലു ദിവസം നീണ്ടു നിൽക്കുന്ന രീതിയിലാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. എല്ലാ വർഷവും ജനുവരിയിലാണ് ഇത് നടക്കുക.

മോർണിങ് മ്യൂസിക്

മോർണിങ് മ്യൂസിക്

ഫെസ്റ്റിവലിൽ സംഗീതത്തിനായി മാറ്റി വച്ചിരിക്കുന്ന സമയമാണ് മോർണിങ് മ്യൂസിക്. 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഡിഗ്ഗി പാലസിലെ ഫ്രണ്ട് ലോണിൽ വെച്ചാണ് ഇത് നടക്കുക. 9. മുതൽ 9.45 വരെയാണ് സമയം. സംഗീത്തതിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ശ്രുതി വിശ്വനാഥ്, ഉഷാ ഉതുപ്പ്, വിദ്യാ ഷാ, ബർനാലി ചത്തോപാദ്യ, ദീപാ നായർ രസിയ എന്നിവരാണ് സംഗീതം അവതരിപ്പിക്കുന്നവർ.

ജയ്പൂർ മ്യൂസിക് സ്റ്റേജ്

ജയ്പൂർ മ്യൂസിക് സ്റ്റേജ്

സംഗീതത്തിനായി ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മാറ്റിവച്ചിരിക്കുന്നതാണ് ജയ്പൂർ മ്യൂസിക് സ്റ്റേജ്. 'ഓൾ തിങ്ക്സ് ഓഫ് മ്യൂസിക് ' എന്നതിൽ നിന്നും പ്രചോദനമുള‍‍ക്കൊണ്ടുള്ള പരിപാടികളാണ് ഇവിടെ നടക്കുക. എല്ലാ തരത്തിലുമുള്ള സംഗീതത്തിനും ഒരേ പ്രാധാന്യം നല്കുന്ന ഇടം കൂടിയായിരിക്കും ഇത്.

ക്ലോത്തിങ്ങ് അസ് ഐഡെന്‍റിറ്റി

ക്ലോത്തിങ്ങ് അസ് ഐഡെന്‍റിറ്റി

കച്ചിൽ നിന്നുള്ള കലാകാരന്മാരും ഡിസൈനേഴ്സും രാജസ്ഥാൻ നാടോടി സംഗീതത്തിന്റെ അകമ്പടിയിൽ ഒരുക്കുന്ന ഫാഷൻ ഷോയാണ് ക്ലോത്തിങ് അസ് ഐഡെന്റിറ്റി. ജനുവരി 25ന് ജയ്പൂർ ജവഹർ കലാ കേന്ദ്രയിൽ വെച്ചാണ് ഇത് നടക്കുക. വൈകിട്ട് 7. മുതൽ 8.00 വരെയാണ് സമയം.

കേട്ടതൊന്നും ഒരിക്കലും സത്യമല്ല..ഇതാണ് യഥാർഥ ജയ്പൂർ കേട്ടതൊന്നും ഒരിക്കലും സത്യമല്ല..ഇതാണ് യഥാർഥ ജയ്പൂർ

എ മജസ്റ്റിക് ഈവനിംഗ്

എ മജസ്റ്റിക് ഈവനിംഗ്

ഇവിടുത്തെ പ്രൗഡി നിറഞ്ഞ ആബെർ കോട്ടയിൽ നടത്തുന്ന ഒരു കലാ സന്ധ്യെയെന്ന് വിശേഷിപ്പിക്കുവാൻ പറ്റിയ ഒന്നാണ് എ മജസ്റ്റിക് ഈവനിംഗ്. രാജസ്ഥാൻ ടൂറിസത്തിന്റെ സഹകരണത്തോട ജനുവരി 26 ന് വൈകിട്ട് 7.00 മുതൽ ആംബെർ കോട്ടയിലെ ഗണേഷ് പോലെയിലാണ് ഇത് നടത്തുന്നത്.

Read more about: festival rajasthan jaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X