Search
  • Follow NativePlanet
Share
» »ജമാലിയും കമാലിയും...ഡെല്‍ഹിയിലെ അറിയപ്പെടാത്ത ചരിത്രത്തിലേക്ക്

ജമാലിയും കമാലിയും...ഡെല്‍ഹിയിലെ അറിയപ്പെടാത്ത ചരിത്രത്തിലേക്ക്

കാലത്തിന്‍റെ പോക്കില്‍ കുറേയൊക്കെ അജ്ഞാതമായി പോയ ജമാലി കമാലി മോസ്കിന്‍റെയും ശവകുടീരത്തിന്‍റെയും പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ഡല്‍ഹി കണ്ടുതീര്‍ത്തു വരികയെന്നത് ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല. ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും ഒരിക്കലും മാറ്റുവാന്‍ സാധിക്കാത്ത അടയാളങ്ങള്‍ പതിപ്പിച്ചിരിക്കുന്ന നഗരം ഡെല്‍ഹിക്കുള്ളപ്പോള്‍ പ്രത്യേകിച്ചും. ചെങ്കോട്ടയും രാഷ്ട്രപതി ഭവനും പാര്‍ലമെന്‍റും കുത്തബ് മിനാറുമെല്ലാം എന്നും നിറ‍ഞ്ഞു നില്‍ക്കുന്ന ഇടങ്ങളാണെങ്കില്‍ അതിനും എത്രയോ ഇര‌ട്ടിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന മറ്റു ചരിത്ര സ്മാരകങ്ങള്‍. അതിലേറ്റവും പ്രധാനപ്പെട്ടതാണ് മെഹ്റൗലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. ഡല്‍ഹിയിലെ മറ‍ഞ്ഞു കിടക്കുന്ന ആഭരണപ്പെട്ടി എന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ.
മധ്യ കാലഘട്ടത്തിലെ ഇന്ത്യയുടെ ചരിത്രം അതിമനോഹരമായി ആലേഖനം ചെയ്ത നിരവധി അടയാളങ്ങള്‍ മെഹ്റൗലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിലുണ്ട്. . അതിലൊന്നാണ് ജമാലി കമാലി മോസ്കും ശവകുടീരവും. കാലത്തിന്‍റെ പോക്കില്‍ കുറേയൊക്കെ അജ്ഞാതമായി പോയ ജമാലി കമാലി മോസ്കിന്‍റെയും ശവകുടീരത്തിന്‍റെയും പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്

മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്

ഡല്‍ഹിയിലെ ചരിത്ര പ്രാധാന്യമുള്ള നിരവധി സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. നൂറേക്കറോളം വരുന്ന ഈ സ്ഥലത്ത് ശവകുടീരങ്ങള്‍, സ്മാരകങ്ങള്‍, പള്ളികള്‍, യുദ്ധ സ്മാരകം തുടങ്ങി നിവരധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നഗര തിരക്കുകളോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടെ എത്തിയാല്‍ അതില്‍ നിന്നെല്ലാം മുക്തമായി, തികച്ചും ശാന്തമായ ഒരിടമാണ് ഇവിടെ കാണുവാനുള്ളത്.

PC:Varun Shiv Kapur

ജമാലി കമാലി മോസ്കും ശവകുടീരവും

ജമാലി കമാലി മോസ്കും ശവകുടീരവും

മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിലെ നിരവധി കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജമാലി കമാലി മോസ്കും ശവകുടീരവും. പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ഈ രണ്ടു ചരിത്ര സ്മാരകങ്ങള്‍ക്കും സന്ദര്‍ശകരെ അതിശയിപ്പിക്കുന്ന കുറേയേറെ കഥകള്‍ പറയുവാനുണ്ട്.

PC: Tanvi.bikhchandani

മോസ്കും ശവകുടീരവും

മോസ്കും ശവകുടീരവും

രണ്ട് കെട്ടിടങ്ങളില്‍ ഒന്ന് മസ്ജിദ് ആണെങ്കിലും രണ്ടാമത്തേത് ജമാലിയെന്നും കമാലിയെന്നും പേരുള്ള രണ്ട് ആളുകളുടെ ശവകുടീരമാണ്.
PC:Ronakshah1990

ആരാണ് ജമാലിയും കമാലിയും

ആരാണ് ജമാലിയും കമാലിയും

കഴിവു കൊണ്ടും പ്രാഗത്ഭ്യം കൊണ്ടും പശ്ചാത്തലം കൊണ്ടും തീര്‍ത്തും വ്യത്യസ്തരായ രണ്ട് ആളുകളാണ് ജമാലിയും കമാലിയും.
സിക്കന്ദർ ലോധിയുടെ മുഗൾ സാമ്രാജ്യകാലത്തെ ഭരണകാലത്തിനും ബാബറിന്റെയും ഹുമയൂണിന്റെയും മുഗൾ രാജവംശത്തിനുമിടയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു സൂഫി സന്യാസിയായിരുന്നു ജമാലി. ഷെയ്ക് ഫസ്ലുള്ള എന്നും ഷേയ്ക് ജമാലി കാംബോ എന്നും ജലാല്‍ ഖാന്‍ എന്നുമെല്ലാം അദ്ദേഹം അറിയപ്പെട്ടിരുന്നു. ഏഷ്യയിലും മധ്യേഷ്യയിലുമെല്ലാം ധാരാളം സഞ്ചാരം നടത്തിയ അദ്ദേഹം പ്രശസ്തനായ ഒരു കവി കൂടിയായിരുന്നു. ലോധിയുടെ കാലത്ത് ആസ്ഥാന കവിയായി മാറിയ അദ്ദേഹം പിന്നീ‌‌ടു വന്ന ബാബറിനും ഹുമയൂണിനും പ്രിയപ്പെട്ട ആള്‍ കൂടിയായിരുന്നു.ഹുമയൂണിന്‍റെ കാലത്താണ് അദ്ദേഹത്തിന്‍റെ ശവകുടീരം നിര്‍മ്മിക്കുന്നത്.
ജമാലിയുടെ പ്രിയ ശിഷ്യനും സ്നേഹിതനുമായിരുന്നു കമാലി എന്നാണ് ചരിത്രം പറയുന്നത്.
PC:Anupamg

പേടിപ്പിക്കുന്ന ഇടം

പേടിപ്പിക്കുന്ന ഇടം

ചരിത്ര പ്രാധാന്യമുള്ള ഇടമാണെങ്കില്‍ കൂടിയും പേടിപ്പിക്കുന്ന അഥവാ പ്രേതബാധയുള്ള ഇടം എന്ന നിലയിലാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വ്യാഴാഴ്ചകളില്‍ ഇവരുടെ ആത്മാക്കള്‍ ഇവിടെ എത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആ സമയങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് അദൃശ്യ ശക്തികളില്‍ നിന്നും അടിയേല്‍ക്കുന്നതു പോലുള്ള അനുഭവം ഉണ്ടാകുന്നതായി ഇവിടെയെത്തിയ പലരും പറഞ്ഞിട്ടുണ്ട്.
PC:Tanya006

 മോസ്ക്

മോസ്ക്

ഇവിടുത്തെ ഗാര്‍ഡന്‍റെ ഭാഗത്തായാണ് മോസ്ക് സ്ഥിതി ചെയ്യുന്നത്. 1528-29നും ഇടയിലായാണ് ഇത് നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. മുഗള്‍ മോസ്ക് നിര്‍മ്മാണ വിദ്യകളില്‍ ആദ്യം നിര്‍മ്മിച്ചതാണത്രെ ഇത്.
PC:Anupamg

ശവകുടീരം‌

ശവകുടീരം‌

മോസ്കിനോട് ചേര്‍ന്നാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. പരന്ന മേല്‍ക്കൂരയുള്ള ഈ ശവകുടീരം മോസ്കിന്റെ വടക്കു വശത്താണുള്ളത്. ജമാലിയുടെ കവിതകള്‍ ഇവിടുത്തെ ചുവരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാംകൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാം

വിക്രമാദിത്യന്‍ കണ്ടെത്തിയ, ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായ അയോധ്യയുടെ വിശേഷങ്ങള്‍വിക്രമാദിത്യന്‍ കണ്ടെത്തിയ, ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായ അയോധ്യയുടെ വിശേഷങ്ങള്‍

ബ്രഹ്മപുത്രയുടെ മകള്‍, നദിയില്‍ അപ്രത്യക്ഷമാകുവാന്‍ ഇനി പത്തു വര്‍ഷം മാത്രംബ്രഹ്മപുത്രയുടെ മകള്‍, നദിയില്‍ അപ്രത്യക്ഷമാകുവാന്‍ ഇനി പത്തു വര്‍ഷം മാത്രം

PC:Pawan.kamrani

Read more about: delhi monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X