Search
  • Follow NativePlanet
Share
» »കാടിനുള്ളിലെ പുതിയ ഏഴ് ട്രക്കിങ്ങ് റൂട്ടുകളുമായി ജമ്മു കാശ്മീര്‍, കാടിനുള്ളിലെ കാണായിടങ്ങള്‍ കാണാം

കാടിനുള്ളിലെ പുതിയ ഏഴ് ട്രക്കിങ്ങ് റൂട്ടുകളുമായി ജമ്മു കാശ്മീര്‍, കാടിനുള്ളിലെ കാണായിടങ്ങള്‍ കാണാം

സഞ്ചാരികള്‍ക്കായി കുറച്ചു പുതുപുത്തന്‍ ട്രക്കിങ് റൂട്ടുകളുമായി വരികയാണ് കാശ്മീര്‍ ടൂറിസം.

ട്രക്കിങ്ങിന് എല്ലായ്പ്പോഴും വ്യത്യസ്സത ആഗ്രഹിക്കുന്നവരാണ് നമ്മള്‍. പരിചിതമായ വഴിയിലൂടെയുള്ള യാത്രകളേക്കാള്‍ ഉപരിയായി വ്യത്യസ്ത ഭൂമിയിലൂടെ അപരിചിതമായ കാഴ്ചകള്‍ കണ്ട് പുതിയ ആകാശവും പുതിയ ഭൂമിയും തേടിപ്പോകുവാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്... ഇതാ അങ്ങനെയുള്ള സഞ്ചാരികള്‍ക്കായി കുറച്ചു പുതുപുത്തന്‍ ട്രക്കിങ് റൂട്ടുകളുമായി വരികയാണ് കാശ്മീര്‍ ടൂറിസം.

 പുതിയ ട്രക്കിങ് റൂട്ടുകള്‍

പുതിയ ട്രക്കിങ് റൂട്ടുകള്‍

ജമ്മു കാശ്മീരില്‍ ഇക്കോ-ടൂറിസം വളര്‍ത്തുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി സഞ്ചാരികള്‍ക്ക് പുതിയ ട്രക്കിങ് റൂട്ടുകള്‍ പരിചയപ്പെടുത്തുകയാണ് കാശ്മീര്‍ ടൂറിസം. വന്യജീവി സംരക്ഷണ വകുപ്പ് വിനോദ സഞ്ചാര വകുപ്പുമായി ചേര്‍ന്ന് കാശ്മീരിലെ തിരഞ്ഞെടുത്ത വന്യജീവി സങ്കേതങ്ങളിലും സംരക്ഷിത പ്രദേശങ്ങളിലുമായി ഏഴ് പുതിയ ട്രക്കിങ് റൂട്ടുകളാണ് ഒരുക്കുന്നത്.

 ഇക്കോ ടൂറിസം

ഇക്കോ ടൂറിസം

പ്രദേശത്ത് ഇക്കോ ടൂറിസത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ആണിത് നടപ്പിലാക്കുന്നത്. ഒപ്പം തന്നെ വിനോദസഞ്ചാരികൾക്കും വന്യജീവി പ്രേമികൾക്കുമായി വിശ്രമ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും കുടിലുകളും തുറക്കുന്നതിനും അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. സംരക്ഷിത പ്രദേശങ്ങളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കാതെ വനമേഖലയിൽ പരിസ്ഥിതി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഈ നീക്കം സഹായിക്കും

 ഫോറസ്റ്റ് റെസ്റ്റ് ഹൗസുകളില്‍

ഫോറസ്റ്റ് റെസ്റ്റ് ഹൗസുകളില്‍

കാടിനെ അറിയുവാനും കാടിന്‍റെ കാഴ്ചകള്‍ അറിയുവാനുമായി എത്തിച്ചേരുന്നവര്‍ക്ക് കാശ്മീർ, ജമ്മു ഡിവിഷനുകളിലെ 29 ഫോറസ്റ്റ് റെസ്റ്റ് ഹൗസുകളിലും ഹട്ടുകളിലും താമസം ബുക്ക് ചെയ്യാം. 2021 മെയ് 1 മുതൽ ഇതിനായുള്ള വെബ്സൈറ്റില്‍ വേണം ബുക്ക് ചെയ്യുവാന്‍. വിശ്രമ കേന്ദ്രങ്ങളും കുടിലുകളും അടങ്ങുന്ന മറ്റൊരു ബാച്ച് 2021 ജൂലൈ 1 നകം സഞ്ചാരികൾക്കായി തുറക്കും.

 ക്യാംപ് ചെയ്യാം

ക്യാംപ് ചെയ്യാം

ഇതുവരി ഫോറസ്റ്റ് ഉദ്യഗസ്ഥര്‍ക്കും മറ്റും മാത്രം താമസം അനുവദിച്ചിരുന്ന കാടിനുള്ളിലെ കെട്ടിടങ്ങളില്‍ സഞ്ചാരികള്‍ക്കും താമസിക്കുവാന്‍ അനുമതിയുണ്ട്. കാടിനു നൊുവില്‍ പ്രകൃതിയോട് ചേര്‍ന്നുള്ള ഈ പ്രദേശങ്ങളിലെ താമസവും കാഴ്ചകളും പലര്‍ക്കും ജീവിതത്തിലെ ആദ്യ അനുഭവം കൂടിയാവും. ചെറിയ ട്രക്കിങ്ങുകള്‍ മുതല്‍ പര്‍വ്വതങ്ങളിലേക്കുള്ള യാത്രയും ഒരാഴ്ച നീണ്ടുനിൽക്കുന്ന ട്രാൻസ്-മൗണ്ടൻ ട്രെക്കുകൾ വരെ ഇവിടെ ലഭ്യമാണ്. പ്രകൃതിയുടെ വശ്യമനോഹരമായ കാഴ്ചകളിലൂടെയുള്ള അവിസ്മണീയമായ യാത്രയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

പി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾപി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾ

വിദേശയാത്ര പ്ലാന്‍ ചെയ്യുവാണോ? 350 ഡോളറിന് ഐസ്‌ലൻഡ് ട്രിപ്പ് പോകാംവിദേശയാത്ര പ്ലാന്‍ ചെയ്യുവാണോ? 350 ഡോളറിന് ഐസ്‌ലൻഡ് ട്രിപ്പ് പോകാം

കാശ്മീരിന്റെ ഭംഗി ഇവിടെ ഇന്‍ഡോറില്‍ ആസ്വദിക്കാം, ഗുലാവഠ് ലോട്ടസ് വാലിയില്‍!!കാശ്മീരിന്റെ ഭംഗി ഇവിടെ ഇന്‍ഡോറില്‍ ആസ്വദിക്കാം, ഗുലാവഠ് ലോട്ടസ് വാലിയില്‍!!

സമയത്തിനും മുന്‍പേ പൂവിട്ട് ജപ്പാനിലെ ചെറിമരങ്ങള്‍, 1200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യംസമയത്തിനും മുന്‍പേ പൂവിട്ട് ജപ്പാനിലെ ചെറിമരങ്ങള്‍, 1200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X