Search
  • Follow NativePlanet
Share
» »പ്ലാന്‍ ചെയ്ചുപോകാം ജനുവരിയിലെ യാത്രകള്‍... കറങ്ങാം സന്‍സ്കാര്‍ മുതല്‍ ചിക്കമഗളുരു വരെ

പ്ലാന്‍ ചെയ്ചുപോകാം ജനുവരിയിലെ യാത്രകള്‍... കറങ്ങാം സന്‍സ്കാര്‍ മുതല്‍ ചിക്കമഗളുരു വരെ

ഒരു വര്‍ഷത്തെ യാത്രാ മോഹങ്ങളും സ്വപ്നങ്ങളുമായി ജനുവരി ഇങ്ങെത്തിക്കഴിഞ്ഞു.. നിലവിലെ കൊവിഡിന്‍റെ സാഹചര്യത്തില്‍ പ്ലാന്‍ ചെയ്യുന്ന യാത്രകള്‍ എത്രത്തോളം നടക്കുമെന്ന് പറയുവാന്‍ സാധിക്കില്ലെങ്കിലും പ്ലാന്‍ ചെയ്യുവാന്‍ അവധി ദിനങ്ങള്‍ കുറേയുണ്ട് ജനുവരിയില്‍. ഇതാ 2022 ജനുവരിലെ അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്നും അതനുസരിച്ച് യാത്രാകള്‍ എങ്ങനെ ആസൂത്രണം ചെയ്യണമെന്നും നോക്കാം

ജനുവരിയിലെ അവധി ദിവസങ്ങളിലങ്ങനെ

ജനുവരിയിലെ അവധി ദിവസങ്ങളിലങ്ങനെ

ഒന്നോ രണ്ടോ ദിവസം അവധിയെടുത്താല്‍ മികച്ച രീതിയില്‍ യാത്ര പോകുവാന്‍ സാധിക്കുന്ന മൂന്ന് വാരാന്ത്യങ്ങള്‍ 2022 ജനുവരി മാസത്തിലുണ്ട്.
2021 ഡിസംബര്‍ 31 വെള്ളിയാഴ്ച കഴിഞ്ഞ് വരുന്ന ജനുവരി 1,2 തിയ്യതികള്‍ ശനിയും ഞായറുമാണ്. ന്യൂ ഇയര്‍ യാത്രകള്‍ ചെറിയൊരു ആഘോഷമാക്കി മാറ്റുവാന്‍ ഇത് സഹായിക്കും.
ഇത് കൂടാതെ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുന്ന ഒരു ആഴ്ചാവസാനം ഉണ്ട്. ജനുവരി 13,14 തിയ്യതികള്‍ മകരസംക്രാന്തിയും പൊങ്കല്‍ ആഘോഷവുമാണ്. ഇത് വ്യാഴവും വെള്ളിയുമാണ്. ഇത് കഴിഞ്ഞു വരുന്ന ശനിയും ഞായറും കൂടി കണക്കിലെടുത്ത് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ നാല് ദിവസമാണ് യാത്രകള്‍ക്കായി ലഭിക്കുക.
മൂന്നാമത്തെ വാര്യാന്തയും ഇതുപോലെ തന്നെയാണ്. റിപ്പബ്ലിക് ഡേ അവധി വരുന്ന ജനുവരി 16 ബുധനാഴ്ചയാണ്. അതുകഴിഞ്ഞ് വ്യാഴവും വെള്ളിയും ലീവ് എടുക്കുവാന്‍ സാധിച്ചാല്‍ വരുന്ന ശനിയും ഞായറും കൂടി അഞ്ച് ദിവസം ലഭിക്കും.

എന്തുകൊണ്ട് ജനുവരിയില്‍ യാത്ര ചെയ്യണം

എന്തുകൊണ്ട് ജനുവരിയില്‍ യാത്ര ചെയ്യണം

യാത്രകൾ ആസൂത്രണം ചെയ്യാനും എയർഫെയർ അലേർട്ടുകൾ ക്രമീകരിക്കാനുമുള്ള ഏറ്റവും നല്ല സമയമാണ് ജനുവരി. മാത്രമല്ല, വിന്‍റര്‍ കാഴ്ചകള്‍ അതിന്റെ പരമോന്നതമായ ഭംഗിയില്‍ നില്‍ക്കുന്ന സമയമായതിനാല്‍ അതും ജനുവരിയുടെ ബോണസില്‍ ഉള്‍പ്പെടുത്താം.

സന്‍സ്കാര്‍

സന്‍സ്കാര്‍

ജനുവരി എന്നത് മഞ്ഞുവീഴ്ചകളുടെ കൂടിയ സമയമാണ്. അതുകൊണ്ടുതന്നെ കട്ടിയില്‍ മഞ്ഞുപുതച്ചു കിടക്കുന്ന പല ഇടങ്ങളും ജനുവരി കാഴ്ചകളില്‍ ഉള്‍പ്പെടുത്തണം. അങ്ങനെയുള്ള മികച്ച ഇടങ്ങളില്‍ ഒന്നാണ് ജമ്മു കാശ്മീരിലെ സന്‍സ്കാര്‍.

ശീതകാലം മുഴുവൻ താഴ്‌വരയും ഹിമാലയൻ പർവതനിരകളും മഞ്ഞിനാല്‍
മൂടപ്പെട്ടിരിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ജനുവരി യാത്രകളില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. മഞ്ഞിന് മുകളിലൂടെ നടക്കുന്നതിന്റെ ആവേശത്തിനൊപ്പം ബുദ്ധിമുട്ട് നിലയും, ജനുവരിയിൽ ഇന്ത്യയിൽ സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ഇതിനെ മാറ്റുന്നു.
പട്നിടോപ്പ്, ഫുക്തൽ ആശ്രമം, ഡ്രാങ് ഡ്രംഗ് ഹിമാനി, പണിഖർ, സോങ്ഖുൽ എന്നിവയാണ് ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

PC:Narender9

ജയ്പൂര്‍

ജയ്പൂര്‍

രാജസ്ഥാന്റെ തലസ്ഥാനനഗരമായ ജയ്പൂര് സഞ്ചാരികള്‍ക്കായി ഒരുങ്ങിയിരിക്കുന്ന സമയമാണ് ജയ്പൂര്‍. ഇന്നും ഒരു മാറ്റവുമില്ലാത്ത രാജകീയത മുഴുവന്‍ ജയ്പൂരില്‍ ജനുവരിയില്‍ കണ്ടുതീര്‍ക്കാം, ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നായാണ് ഇവിടം അറിയപ്പെടുന്നത്. ജനുവരി മാസത്തിൽ നടക്കുന്ന സാഹിത്യ പ്രേമികളുടെ സംഗമമായ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇവിടം സന്ദര്‍ശിക്കുന്നതിനു മറ്റൊരു കാരണം കൂടിയാണ്. പ്രൗഢി വർദ്ധിപ്പിക്കുന്ന കോട്ടകളും കൊട്ടാരങ്ങളും യാത്രയില്‍ മറക്കാതെ കാണുക.

ഹവാ മഹൽ, അമേർ ഫോർട്ട്, ജന്തർ മന്തർ, ചോഖി ധനി, ബിർള മന്ദിർ എന്നിവയാണ് ജയ്പൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ.
PC:Kuldeepsingh Mahawar

കച്ച്, ഗുജറാത്ത്

കച്ച്, ഗുജറാത്ത്

ജനുവരിയില്‍ കാണുവാന്‍ പോകേണ്ട ഇടങ്ങളുടെ പട്ടികയില്‍ സംശയമൊന്നുമില്ലാതെ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലമാണ് ഗുജറാത്തിലെ കച്ച്. വെളുച്ച മരുഭൂമിയിലെ കാഴ്ചകള്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്നവയാണ്. വെള്ള മരുഭൂമിക്ക് പുറമേ, മറ്റ് കോട്ടകളും ചരിത്രപരമായ കെട്ടിടങ്ങളും ഒരു യാത്രാ പ്രേമിയെ ഇവിടേക്ക് ആകര്‍ഷിക്കുന്നവയാണ്.

വൈറ്റ് ഡെസേർട്ട്/റാൻ ഓഫ് കച്ച്, സെന്റർ ഫോർ ഡെസേർട്ട് ആൻഡ് ഓഷ്യൻ, ദർബർഗഡ്, കച്ച് മ്യൂസിയം, വന്യജീവി സങ്കേതം, ഐന മഹൽ എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

PC:Nagarjun Kandukuru

ഹൈദരാബാദ്

ഹൈദരാബാദ്

ഇന്ത്യയിലെ മക്കയുടെ ആസ്ഥാനം എന്നറിയപ്പെടുന്ന ഹൈദരാബാദില്‍ ഒരുപാട് കാഴ്ചകള്‍ഉള്ള ഇടമല്ലെങ്കിലും സഞ്ചാരികളെ തൃപ്ത്തിപ്പെടുത്തുവാന്‍ പറ്റിയ ഇടമാണ് ഹൈദരാബാദ്. . ജനുവരി മാസത്തിലെ സുഖകരമായ കാലാവസ്ഥ, അധികം ചൂടോ തണുപ്പോ ഇല്ലാത്തതിനാൽ, ജനുവരിയിൽ ഇന്ത്യയിൽ സന്ദർശിക്കേണ്ട ഊഷ്മളമായ സ്ഥലങ്ങളിൽ ഒന്നായി ഹൈദരാബാദിനെ മാറ്റുന്നു.
ഗോൽക്കൊണ്ട ഫോർട്ട്, , നിസാം കാലത്തെ കൊട്ടാരങ്ങള്‍, ചാര്‍ മിനാര്‍, രാമോജി ഫിലിം സിറ്റി, ഹുസൈന്‍ സാഗര്‍ തടാകം എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

ജിം കോര്‍ബറ്റ് ദേശീയോദ്യാനം

ജിം കോര്‍ബറ്റ് ദേശീയോദ്യാനം

സസ്യജന്തുജാലങ്ങൾക്കും ജീപ്പ് സഫാരികൾക്കും പേരുകേട്ട ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി പാർക്കുകളിലൊന്നാണ് ജിം കോർബറ്റ്. കാടുകളുടെ മാന്ത്രിക കാഴ്ചകളും വന്യതയും ഇവിടെ ആസ്വദിക്കാം. കടുവകളെ കാണണമെന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും സഫാരിക്ക് പോകാം.

ഗാർജിയ ദേവി ക്ഷേത്രം, ബിജ്‌റാനി സോൺ കോർബറ്റ് നാഷണൽ പാർക്ക്, കോർബറ്റ് വെള്ളച്ചാട്ടം, കോർബറ്റ് ടൈഗർ റിസർവ് എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

PC:Join2manish

ചിക്കമഗളുരു

ചിക്കമഗളുരു

കർണാടകയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ചിക്കമഗളൂർ, സ്വർഗ്ഗത്തിന്റെ ചെറിയ കഷണം എന്നറിയപ്പെടുന്ന ഇത് വർഷം മുഴുവനും ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ മുഴുകുക, ചിക്കമഗളൂരിന്റെ മനോഹര ദൃശ്യഭംഗി കണ്ട് വിസ്മയിക്കുക ഇത് മാത്രം മതി നിങ്ങളുടെ ചിക്കമഗളൂര്‍ യാത്ര അവിസ്മരണീയമാകുവാന്‍. നിരവധി ട്രക്കിങ് സ്പോട്ടുകളും ചിക്കമഗളൂര്‍ സ്പെഷ്യല്‍ കോഫി പ്ലാന്‍റേഷനുകളും ഇവിടുത്തെ യാത്രയില്‍ ഉള്‍പ്പെടുത്താം.

മഹാത്മാഗാന്ധി പാർക്ക്, കോഫി മ്യൂസിയം, മുല്ലയാനഗിരി കൊടുമുടി, കുദുരെകുഹ ജാംലി എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

 അലിബാഗ്

അലിബാഗ്

മുംബൈയിലെ വാരാന്ത്യ യാത്രകള്‍ക്ക് പറ്റിയ ഇടമാണ് അലിബാഗ്. പ്രകൃതിരമണീയമായ ബീച്ചുകളും കടൽ തിരമാലകളും ചേര്‍ന്ന് മനോഹരമാക്കുന്ന സ്ഥലമാണിത്. വാരാന്ത്യ അവധിക്കാലം കടൽത്തീരത്ത് ചിലവഴിക്കുവാന്‍ താലപര്യപ്പെടുന്നവര്‍ക്ക് ഇവിടേക്ക് പോകാം.
ബീച്ചുകൾക്ക് പുറമേ, പതിനേഴാം നൂറ്റാണ്ടിലെ കോട്ടകൾക്കും അലിബാഗ് പ്രസിദ്ധമാണ്

അലിബാഗ് ബീച്ച്, വർസോളി ബീച്ച്, കൊളാബ ഫോർട്ട് എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള സ്ഥലങ്ങള്‍.
PC:Rakesh Ayilliath

ഔലി, ഉത്തരാഖണ്ഡ്

ഔലി, ഉത്തരാഖണ്ഡ്

ഇന്ത്യയുടെ സ്കീയിംഗ് ഡെസ്റ്റിനേഷൻ എന്നും അറിയപ്പെടുന്ന ഓലി, ജനുവരിയിൽ ഇന്ത്യയിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുന്നു. കോണിഫറസ്, ഓക്ക് വനങ്ങൾ, കൂടാതെ നന്ദാദേവി, നർ പർവ്വത് പർവതങ്ങൾ എന്നിവയാൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നു.
ഒരു നീണ്ട കേബിൾ കാർ ഔലിയെ ജോഷിമഠ് പട്ടണവുമായി ബന്ധിപ്പിക്കുന്നു. ഔലിയുടെ വടക്ക് ഭാഗത്തായി ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് ക്ഷേത്രം, വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക്, ആൽപൈൻ സസ്യജാലങ്ങള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു.
PC:Mandeep Thander

2022 ലെ നീണ്ട വാരാന്ത്യങ്ങള്‍ നോക്കി യാത്ര പ്ലാന്‍ ചെയ്യാം!! അവധികള്‍ ഇങ്ങനെ2022 ലെ നീണ്ട വാരാന്ത്യങ്ങള്‍ നോക്കി യാത്ര പ്ലാന്‍ ചെയ്യാം!! അവധികള്‍ ഇങ്ങനെ

യാത്രകള്‍ കൂടുതല്‍ എളുപ്പവും രസകരവുമാക്കാം...2022 ലെ യാത്രാ റെസല്യൂഷനുകളിലൂടെയാത്രകള്‍ കൂടുതല്‍ എളുപ്പവും രസകരവുമാക്കാം...2022 ലെ യാത്രാ റെസല്യൂഷനുകളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X