Search
  • Follow NativePlanet
Share
» »വിര്‍ച്വല്‍ ടൂര്‍ നടത്തിയാല്‍ കൈനിറയേ പണം! വെറൈറ്റിയുമായി ഈ രാജ്യം!!

വിര്‍ച്വല്‍ ടൂര്‍ നടത്തിയാല്‍ കൈനിറയേ പണം! വെറൈറ്റിയുമായി ഈ രാജ്യം!!

കടുത്ത മത്സരം നേരിടുന്ന വിര്‍ച്വല്‍ ടൂര്‍ രംഗത്ത് കിടിലന്‍ വെറൈറ്റിയുമായി വന്നിരിക്കുകയാണ് ജപ്പാന്‍.

ലോക്ഡൗണ്‍ കാലത്ത് സഞ്ചാരികള്‍ക്ക് ആശ്വാസം നല്കിയ കാര്യങ്ങളിലൊന്നായിരുന്നു വിര്‍ച്വല്‍ ടൂറുകള്‍. വീട്ടിലിരുന്ന് സൗകര്യപ്രദമായി സ്മാര്‍ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ലോകത്തിന്‍റെ ഏതു ഭാഗങ്ങളും ചുറ്റിക്കറങ്ങുവാന്‍ സഹായിക്കുന്ന വിര്‍ച്വല്‍ ടൂറുകള്‍ യാത്രാപ്രിയരെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചിട്ടുള്ളത്. ലോക്ജൗണൊക്കെ മാറിയെങ്കിലും യാത്രകളിലേക്ക് മടങ്ങിയെത്തുവാനുള്ള സമയം ഇനിയുമായിട്ടില്ലാത്തതിനാല്‍ വിര്‍ച്വല്‍ ടൂര്‍ യാത്രകള്‍ ഇപ്പോഴും സഞ്ചാരികള്‍ക്കിടയില്‍ ഹിറ്റാണ്. മ്യൂസിയങ്ങളും തെരുവുകളും ആര്‍ട് ഗാലറികളും എന്തിനധികം ലൈബ്രറികളും ട്രെയിന്‍ യാത്രകള്‍ വരെ വരെ വിര്‍ച്വല്‍ ടൂറിലേക്ക് വന്നിട്ടുണ്ട്.

കടുത്ത മത്സരം നേരിടുന്ന വിര്‍ച്വല്‍ ടൂര്‍ രംഗത്ത് കിടിലന്‍ വെറൈറ്റിയുമായി വന്നിരിക്കുകയാണ് ജപ്പാന്‍. വെ‌റുതേ വിര്‍ച്വല്‍ ടൂര്‍ കണ്ട് രസിക്കുവാനല്ല, കണ്ടു കഴിഞ്ഞാല്‍ കൈനിറയെ പണമാണ് ജപ്പാന്‍ വാഗ്ദാനം ചെയ്യുന്നത്...

വിര്‍ച്വല്‍ ടൂര്‍

വിര്‍ച്വല്‍ ടൂര്‍

ഒരിടത്തും പോകാതെ എവിടെയായിരിക്കുന്നുവോ അവിടെയിരുന്ന് ലോകം കാണുവാനുള്ള എളുപ്പ വഴിയാണ് വിര്‍ച്വല്‍ ടൂറുകള്‍. ഇകിനായി ആകെ വേണ്ടത് ഇന്‍റര്‍നെറ്റ് കണക്ഷനും സ്മാര്‍ട് ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടറുമാണ്. ഒരു സ്ഥലത്ത് പോകാതെ തന്നെ, എങ്ങനെയാണോ അവി‌‌ടെ നേരിട്ട് എത്തിയാല്‍ കാണുന്നത്, അതേ അനുഭവമാണ് വിര്‍ച്വല്‍ ടൂറുകള്‍ ആളുകള്‍ക്ക് നല്കുന്നത്.
മൗസ് സ്ക്രോള്‍ ചെയ്ത് ഓരോ കോണുകളിലേക്കും കടന്നു ചെല്ലുവാനുള്ള സൗകര്യവും വിര്‍ച്വല്‍ ‌ടൂറുകള്‍ നല്കുന്നു. വ്യത്യസ്ഥങ്ങളായ ഫോട്ടോകളും വീഡിയോകളും ചേര്‍ത്തും വിര്‍ച്വല്‍ ടൂറുകള്‍ അല്ലെങ്കില്‍ വിര്‍ച്വല്‍ വീഡിയോകള്‍ ആസ്വദിക്കുവാന്‍ സാധിക്കും.

ജപ്പാന്‍ റെയില്‍പാസ്

ജപ്പാന്‍ റെയില്‍പാസ്

ജപ്പാന്‍ റെയില്‍ പാസാണ് ജപ്പാനിലെ വ്യത്യസ്ത വിര്‍ച്വല്‍ ടൂറുമായി രംഗത്ത് വന്നിരിക്കുന്നത്. ജപ്പാനിലെ ഏറ്റവും മികച്ച 20 ഇടങ്ങളിലെ വിര്‍ച്വല്‍ ടൂറുകള്‍ ജപ്പാന്‍ റെയില്‍പാസ് തയ്യാറാക്കിയിട്ടുണ്ട്. ഈ ഇരുപതെണ്ണവും കണ്ട് മികച്ച റിവ്യൂ തയ്യാറാക്കി കമ്പനിക്ക് അയച്ചു കൊടുക്കുകയേ വേണ്ടൂ.

പതിനെട്ടായിരം രൂപയോളം

പതിനെട്ടായിരം രൂപയോളം

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച റിവ്യൂവിന് 250 ഡോളര്‍ വരെയാണ് കമ്പനി സമ്മാനമായി നല്കുക. കോവിഡില്‍ തളര്‍ന്നു പോയ ജപ്പാനിലെ വിനോദ സഞ്ചാരരംഗത്തിന് പുത്തനുണര്‍വ്വ് നല്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.

ചെയ്യേണ്ടത് ഇത്രമാത്രം

ചെയ്യേണ്ടത് ഇത്രമാത്രം

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അതിനു മുന്‍പായി യാത്ര പോയ ഏതെങ്കിലും ഒരു സ്ഥലത്തിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇടണം. ഒപ്പം ജപ്പാൻ റെയിൽ പാസിന്‍റെ പട്ടികയിലെ 20 ഇടങ്ങളിലൊന്നിന്‍റെ റിവ്യൂ JRPass എന്ന ടാഗും #JapanVirtualTravel എന്ന ഹാഷ്ടാഗും ഉപയോഗിച്ച് പോസ്റ്റ് ചെയ്യുകയും വേണം. റിവ്യൂ ചെയ്യുന്ന ഇടം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് കാണുവാന്‍ സാധിക്കുന്നതായിരിക്കണം എന്ന നിബന്ധനയും ഉണ്ട്.

അവസാന തിയ്യതി

അവസാന തിയ്യതി

ജൂലായ് 20 വരെയാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. മേല്‍ സൂചിപ്പിച്ച ഹാഷ് ടാഗ് ഉപയോഗിച്ച് അന്നേ ദിവസം വരെ പോസ്റ്റുകള്‍ ഇടാം. ജൂലായ് 22ന് വിജയികളെ പ്രഖ്യാപിക്കും.

പകുതി തുകയില്‍ നാട് കാണാം

പകുതി തുകയില്‍ നാട് കാണാം

ലോക്ഡൗണിനു ശേഷം ജപ്പാന്‍ വിനോദ സഞ്ചാരികള്‍ക്കായി ആകര്‍ഷകമായ യാത്രാ പ്ലാനുകളാണ് ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാരം പഴയപടി ആരംഭിക്കുമ്പോള്‍ ഇവിടേക്ക് വരുന്ന സഞ്ചാരികള്‍ പകുതി മാത്രം പണം നല്കിയാല്‍ മതിയത്രെ! സഞ്ചാരികള്‍ പകുതി പണം മുടക്കുമ്പോള്‍ ബാക്കി പണം സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ നല്കുമത്രെ. പകുതി തുക സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഈ പരിപാടിയ്ക്കായി 12.5ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.
ജൂലൈ മാസം ഒന്നു മുതല്‍ ആണ് ഈ യാത്ര പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ജപ്പാൻ ടൂറിസം ഏജൻസി വക്താവായ ഹിരോഷി ടബാറ്റയാണ് ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതു മുതല്‍ വിനോദ സഞ്ചാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷ.

മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍<br />മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

മാസ്ക് ധരിച്ച് നൃത്തം ചെയ്യാം..കോവിഡിനു ശേഷം പുതിയ നിബന്ധനകളുമായി ഈ രാജ്യം!<br />മാസ്ക് ധരിച്ച് നൃത്തം ചെയ്യാം..കോവിഡിനു ശേഷം പുതിയ നിബന്ധനകളുമായി ഈ രാജ്യം!

'ഫുള്‍ ഫ്രീ' ഇവിടെയത്തി കോവിഡ് ബാധിച്ചാല്‍! വ്യത്യസ്ത രീതിയുമായി ഈ രാജ്യം!!<br />'ഫുള്‍ ഫ്രീ' ഇവിടെയത്തി കോവിഡ് ബാധിച്ചാല്‍! വ്യത്യസ്ത രീതിയുമായി ഈ രാജ്യം!!

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍<br />താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

Read more about: travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X