Search
  • Follow NativePlanet
Share
» »പകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യം

പകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യം

ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ജീവിക്കുന്ന നരു ജനവിഭാഗവും അവരുടെ അതിലും വ്യത്യസ്തമായ ജീവിത ശൈലികളും സഞ്ചാരികള്‍ക്ക് എന്നും അതിശയം തന്നെയാണ്.

ജപ്പാന്‍ എന്നു കേള്‍ക്കുമ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ മനസ്സിലോടിയെത്താത്ത ആളുകള്‍ കുറവാണ്. അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനസ്സിലെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്ന് ജപ്പാനായിരിക്കും. ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ജീവിക്കുന്ന നരു ജനവിഭാഗവും അവരുടെ അതിലും വ്യത്യസ്തമായ ജീവിത ശൈലികളും സഞ്ചാരികള്‍ക്ക് എന്നും അതിശയം തന്നെയാണ്. മറ്റെല്ലാ യാത്രകളെയും പോലെ തന്നെ കുറഞ്ഞ ദിവസമ‍ൊന്നും പോരാ ജപ്പാന്‍ കണ്ടു തീര്‍ക്കുവാന്‍. ജപ്പാനിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് നല്കുന്നുണ്ട്.

തിരിച്ചുവരവിനൊരുങ്ങി ജപ്പാന്‍

തിരിച്ചുവരവിനൊരുങ്ങി ജപ്പാന്‍

ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ തന്ന ക‍ൊറോണ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ജപ്പാന്‍. പ്രതിസന്ധിയില്‍ നിന്നും കരകയറുമ്പോള്‍പഴയ പ്രതാപത്തിലേക്ക് തിരികെ വരുകയാണ് ഇനി രാജ്യത്തിന്റെ ലക്ഷ്യം. കോവിഡ് ഇവിടെ ഏറ്റവും തളര്‍ത്തിയ മേഖലകളിലൊന്ന് വിനോദ സഞ്ചാര രംഗമായിരുന്നു. ഇപ്പോള്‍ പുതിയ ചില പദ്ധതികളിലൂടെ കരകയറുവാനും സഞ്ചാരികളെ ആകര്‍ഷിക്കുവാനും ഒരുങ്ങുകയാണ് ജപ്പാന്‍.

പകുതി കാശില്‍ നാട് കാണാം

പകുതി കാശില്‍ നാട് കാണാം


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നള്ള സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുവാനായി വളരെ വ്യത്യസ്തമായ പദ്ധതിക്കാണ് ജപ്പാന്‍ രൂപം കൊടുത്തിരിക്കുന്നത്. ലോക്ഡൗണിനു ശേഷം വിനോദ സഞ്ചാരം പഴയപടി ആരംഭിക്കുമ്പോള്‍ ഇവിടേക്ക് വരുന്ന സഞ്ചാരികള്‍ പകുതി മാത്രം പണം നല്കിയാല്‍ മതിയത്രെ!

ബാക്കി പകുതി സര്‍ക്കാര്‍ തരും

ബാക്കി പകുതി സര്‍ക്കാര്‍ തരും

ഇവിടേക്ക് വരുന്ന സഞ്ചാരികള്‍ പകുതി പണം മുടക്കുമ്പോള്‍ ബാക്കി പണം സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ നല്കുമത്രെ. പകുതി തുക സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഈ പരിപാടിയ്ക്കായി 12.5ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നതത്രെ.

 എന്നു മുതല്‍

എന്നു മുതല്‍


ജൂലൈ മാസം ഒന്നു മുതല്‍ ആണ് ഈ യാത്ര പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ജപ്പാൻ ടൂറിസം ഏജൻസി വക്താവായ ഹിരോഷി ടബാറ്റയാണ് ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതു മുതല്‍ വിനോദ സഞ്ചാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷ.

സഞ്ചാരികള്‍ക്കായി തുറന്ന് രാജ്യങ്ങള്‍

സഞ്ചാരികള്‍ക്കായി തുറന്ന് രാജ്യങ്ങള്‍

ലോകം മെല്ലെ സാധാരണ നിലയിലേക്ക് വരുന്നതോടെ രാജ്യങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കുകയാണ്. കര്‍ശനമായ നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും മാത്രമായിരിക്കും രാജ്യങ്ങള്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുക. ഗ്രീസ്, കരീബിയന്‍ ദ്വീപുകള്‍, ഐസ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോള്‍ സഞ്ചാരികളെ സ്വീകരിക്കുവാനായി തയ്യാറായിരിക്കുന്നത്.

സഞ്ചാരികള്‍ക്കായി തുറന്ന് കരീബിയന്‍ ദ്വീപ്

Read more about: travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X