Search
  • Follow NativePlanet
Share
» »സാഹസികത തേടുന്നവർക്ക് പുതിയ ഉയരങ്ങളുമായി ജഡായുപ്പാറ

സാഹസികത തേടുന്നവർക്ക് പുതിയ ഉയരങ്ങളുമായി ജഡായുപ്പാറ

ഈ വരുന്ന ജൂലൈ നാലിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തപ്പെടുന്ന ജഡായു നേച്ചർ പാർക്കിന്റെ വിശേഷങ്ങൾ...

By Elizabath Joseph

സാഹസികതയുടെ ഉയരങ്ങൾ തേടി എത്ര വേണമെങ്കിലും പോകാൻ തയ്യാറുള്ളവരാണ് നമ്മൾ. ബങ്കീ ജമ്പും റിവർ റാഫ്ടിങ്ങും ഒക്കെ തേടി ദൂരങ്ങൾ പോകുമ്പോൾ തൊട്ടടുത്ത് തന്നെ സാഹസികതരെ കാത്തിരിക്കുന്ന ഒരിടമുണ്ട്. പുരാണത്തിലെ പക്ഷി ശ്രേഷ്ഠനായിരുന്ന ജഡായുവിന്റെ നാമത്തിൽ ഉയർന്നു വരുന്ന ഒരിടമുണ്ട്. ജഡായു നേച്ചർ പാർക്ക് അഥവാ ജ‍ഡായു എർത്സ് സെന്റർ. കൊല്ലം ജില്ലയിലെ ജഡായുപ്പാറയിലാണ് ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന വിധത്തിൽ ഉയർന്നു വരുന്ന പക്ഷി ശ്രേഷ്ഠനെ അനുസ്മരിപ്പിക്കുന്ന ജഡായു ശില്പമുള്ളത്. തേത്രാ യുഗത്തിൽ നിന്നും 21-ാം നൂറ്റാണ്ടിലേക്കുള്ള ഒരു സഞ്ചാരമാണ് ജഡായു ശില്പത്തിന്റെ അണിയറ പ്രവർത്തകർ ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ചലചിത്രകാരനും ശില്പിയുമായ രാജീവി അഞ്ചലിന്‌‍റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് ഇന്ന് ഇവിടെ തലയുയർത്തി നിൽക്കുന്നത്. കുട്ടികൾ തുടങ്ങി മുതിർന്നവരെ വരെ വിസ്മയിപ്പിക്കുന്ന സംഗതികളാണ് ഇവിടെയുള്ളത്.

എവിടെയാണിത്?

എവിടെയാണിത്?

കൊല്ലം ജില്ലയിലെ ഉയർന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ജഡായുപ്പാറ. ചടയമംഗലം ഗ്രാമപഞ്ചായത്തിൽ എംസി റോഡിനു സമീപത്താണ് ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലം- തിരുവനന്തപുരം റോഡില്‍ പാരിപ്പള്ളി എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്ക് തിരിയേണ്ടത്. ചടയമംഗലത്തു നിന്നും രണ്ടു കിലോമീറ്ററില്‍ താഴെ മാത്രമേ ജടായുപ്പാറയിലേക്ക് ദൂരമുള്ളു. തിരുവനന്തപുരത്തു നിന്നും 53 കിലോമീറ്ററും കൊട്ടാരക്കരയില്‍ നിന്ന്‌ 20.5 കിലോമീറ്റര്‍ ദൂരവും സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

കാത്തിരിക്കുന്ന വിസ്മയങ്ങൾ

കാത്തിരിക്കുന്ന വിസ്മയങ്ങൾ

വിസ്മയങ്ങളുടെ ഒരു തീരാക്കലവറയാണ് അണിയറ പ്രവർത്തകർ ഇവിടെ എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയർത്തപ്പെടുന്ന ഇടമായതിനാൽ അത്തരത്തിലുള്ള സൗകര്യങ്ങളും മറ്റുമാണ് ജഡായു നേച്ചർ പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
അതിശയങ്ങൾ തുറക്കുന്ന പക്ഷി ഭീമനിലേക്കുള്ള കാത്തിരിപ്പ് ജൂലൈ നാലിന് അവസാനിക്കുമ്പോൾ ഇതുവരെയുള്ള വിശേഷങ്ങൾ വെച്ച് ലോകാത്ഭുതങ്ങളിലൊന്നു തന്നെയാണ് കേരളത്തിൽ ഉയരുന്നതെന്ന് നിസംശയം പറയാൻ സാധിക്കും.

 ജഡായുവിന്റെ കഥ

ജഡായുവിന്റെ കഥ

ഇതിഹാസമായ രാമായണത്തിൽ പറയുന്നതനുസരിച്ച് സീതയെ അപഹരിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തില്‍ നിന്ന് രാവണനെ തടഞ്ഞപ്പോള്‍ രാവണന്റെ ചന്ദ്രഹാസമേറ്റ് ചിറകുകള്‍ അരിയപ്പെട്ടു ജഡായു നിലം പതിച്ച സ്ഥലമാണ് ജടായുപ്പാറ എന്നാണ് വിശ്വാസം. തനിക്കുവേണ്ടി പൊരുതിയ പക്ഷിശ്രേഷ്ഠനു രാമ ദര്‍ശനവും മോക്ഷവും സീതാദേവി അനുഗ്രഹമായി നല്കി. രാമനെത്തുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ ജടായു പാറയില്‍ ചുണ്ട് ഉരസി ജലപ്രവാഹമുണ്ടാക്കിയത്രെ. അവസാനം രാമദര്‍ശനത്തിനു ശേഷം ജഡായു ഇവിടെക്കിടന്ന് ജീവന്‍ വെടിയുകയായിരുന്നുവത്രെ. ജഡായു ജീവന്‍ വെടിഞ്ഞ അതേ സ്ഥലത്താണ് ഇന്ന് കാണുന്ന ജഡായുവിന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
കൊല്ലത്തെ ചടയമംഗലം ഗ്രാമപഞ്ചായത്തിലാണ് ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്.

PC: Raja Ravi Varma

കലിയുഗത്തിലെ തേത്രായുഗ ശേഷിപ്പുകൾ

കലിയുഗത്തിലെ തേത്രായുഗ ശേഷിപ്പുകൾ

തേത്രായുഗത്തിൽ നടന്ന കഥകൾക്ക് ഈ കലിയുഗത്തിൽ രംഗഭാഷ്യം ഒരുക്കിയ ഇടം എന്നതാണ് ജ‍ഡായുപ്പാറയുടെ ഏറ്റവും വലിയ വിസ്മയം. തേത്രായുഗത്തിലെ ശേഷിപ്പുകള്‍ കലിയുഗത്തില്‍ പിന്തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്നു നിസംശയം പറയാം. ഐതിഹ്യങ്ങളും മിത്തുകളും കഥകളും വായ്മൊഴികളും എല്ലാം കൂടിച്ചേർന്ന ഒന്നിന് അതിമനോഹരമായ ഒരുക്കിയ ഒരു രൂപവും അതിനോട് ചേർന്നുള്ള സംഗതികളുമാണ് ഇവിടെ കാണാൻ സാധിക്കുക.

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം

സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭീമാകാരനായ പക്ഷി ശില്പമാണ് ഇവിടുത്തേത്. പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണു കിടക്കുന്ന രീതിയിലുള്ള ഒരു ശില്പമാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. രാവണനും ജ‍ഡായുവും തമ്മിലുള്ള യുദ്ധം നടന്ന ജഡായുപ്പാറയിൽ വെട്ടേറ്റു കിടക്കുന്ന ജഡായുവിനെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ളതാണ് ഈ പക്ഷി ശില്പം.
ജഡായുവിനുള്ളിലേക്ക് കടന്നു ചെല്ലാവുന്ന രീതിയിലാണ് ശില്പം നിർമ്മിച്ചിട്ടുള്ളത്. പക്ഷിയുടെ ഉൾവശത്തു നിന്നും കൊക്കു വരെ എത്താം. അവിടെ എത്തിയാൽ പിന്നെ കാഴ്ചകൾ ജ‍ഡായുവിന്റെ കണ്ണിൽ നിന്നുമാണ് കാണുന്നത്. ജഡായുവിനുള്ളിൽ രാമായണ കഥയാണ് വിവരിച്ചിരിക്കുന്നത്.

65 ഏക്കറും പക്ഷിഭീമനും

65 ഏക്കറും പക്ഷിഭീമനും

65 ഏക്കറോളം വരുന്ന സ്ഥലത്താണ് ജ‍ഡായു എർത് സെന്റർ ഒരുക്കിയിരിക്കുന്നത്. ജ‍ഡായുവിന്റെ കൂറ്റൻ പ്രതിമ മാത്രമല്ല ഇവിടുത്തെ കാഴ്ച. ലോകോത്തര സാഹസിക വിനോദങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അഡ്വഞ്ചർ സോൺ, ആയുർവ്വേദ റിസോർട്ട്, ഡിജിറ്റൽ മ്യൂസിയം, 6ഡി തിയേറ്റർ, താഴെ നിന്നും മലയുടെ മുകളിലേക്ക് സഞ്ചരിക്കാൻ കേബിൾ കാർ, നിർമ്മാണ സമയത്തുണ്ടായ ജലക്ഷാമത്തിൽ നിന്നും രക്ഷപെടാൻ നിർമ്മിച്ച ചെക്ക് ഡാം ഒക്കെ ഇവിടെയുണ്ട്. താഴ്വരകൾ, മലകൾ, കുന്നുകൾ, കല്ലുകൾ നിറഞ്ഞ സ്ഥലങ്ങൾ അങ്ങനെ വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയാണ് ഈ 40 ഏക്കർ സ്ഥലത്തിനുള്ളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൂന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ മതിൽ കെട്ടിനകത്താണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്.

PC: Youtube

റോപ് വേയും വാക്ക് വേയും

റോപ് വേയും വാക്ക് വേയും

താഴെ നിന്നും ജഡായുവിന്റെ ശില്പമുള്ള കുന്നിന്റെ മുകളിലേക്ക് എത്താൻ രണ്ടു തരത്തിലുള്ള വഴികളാണുള്ളത്. ഇത്തിരി സാഹസികതയും പുതുമയും ആഗ്രഹിക്കുന്നവർക്ക് പറന്നു പോകാൻ കേബിൾ കാറും നടന്ന് മണ്ണിനെ അറിഞ്ഞ് പടവുകൾ കയറി മുകളിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വാക് വേയുമാണ് ഒരുക്കിയിരിക്കുന്നത്. നടന്നു വരുന്നവർ കുന്നും മലയും കല്ലുകളും ഒക്കെയുള്ള ഒന്നര കിലോ മീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്.

PC: Official Site

ലോക നിലവാരത്തിലുള്ള സാഹസിക വിനോദങ്ങൾ

ലോക നിലവാരത്തിലുള്ള സാഹസിക വിനോദങ്ങൾ

ലോക നിലവാരത്തിലുള്ള സാഹസിക വിനോദങ്ങളാണ് ഇവിടെ എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. സാഹസികത തെളിയിക്കുന്നതിനുള്ള എല്ലാ വിധ മാർഗ്ഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പര്‍വ്വതാരോഹണവും പാറയുടെ മുകളിലേക്ക് കയറുപയോഗിച്ച് കയറുന്ന റാപ്പെ്‌ലലിങ്, ഒളിപ്പോര് ഷൂട്ടിങ് ഗെയിമായ പെയിന്റെ ബോള്‍, സിപ്‌ലൈന്‍, ഫ്രീ ക്ലൈംബിങ്, ജൂമെറിങ്ങ്, കമാന്‍ഡോ നെറ്റ്, സ്കൈ സൈക്ലിങ്, വാലി ക്രോസിങ്, റാപ്പെല്ലിങ്, ചിമ്നി ക്ലൈംബിങ്, ഷൂട്ടിങ്, വെർട്ടിക്കൽ ലാഡർ, തുടങ്ങിയ കിടിലൻ സാഹസിക വിനോദങ്ങൾ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളോടെയുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

PC: Official Site

ഓഡിയോ വിഷ്വൽ മ്യൂസിയം

ഓഡിയോ വിഷ്വൽ മ്യൂസിയം

മൾട്ടി ഡൈമെൻഷൻ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ ഒരു തിയേറ്ററാണ് ഇവിടുത്തെ ഓഡിയോ വിഷ്വൽ മ്യൂസിയം. 32 സീറ്റുള്ള ഒരു മിനി തിയേറ്ററായ ഇവിടെ ജ‍ഡായു-രാവണ യുദ്ധത്തിന്‌‍റെ പത്തു മിനിട്ട് നീളുന്ന ഷോയാണ് അവതരിപ്പിക്കുക.

നാലു മലകൾ

നാലു മലകൾ

ജഡായു എർത്ത് ടൂറിസം പ്രധാനമായും നാലു മലകൾ അഥവാ ഹില്ലുകളെ ഉൾക്കൊള്ളുന്നതാണ്.
ഹിൽ 1- ജ‍ഡായു റോക്ക് ഹിൽ
ഇവിടെയാണ് പക്ഷിഭീമനായ ജഡായുവിന്റെ വെട്ടേറ്റുവീണു കിടക്കുന്ന രീതിയിലുള്ള ശില്പം നിർമ്മിക്കുന്നത്.

2. ഹിൽ 2- അഡ്വഞ്ചർ റോക്ക് ഹിൽ
എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന സാഹസിക വിനോദങ്ങൾക്കു വേണ്ടിയുള്ള ഒരു മലയാണിത്. 10 മുതൽ 100 വരെ അംഗങ്ങളുള്ള ടീമുകൾക്ക് ഇവിടെ വരാം. സ്വകാര്യ വനത്തിലൂടെയുള്ള ഒരു മണിക്കൂർ നീലുന്ന ട്രക്കിങ്, ഓഡിയോ വിഷ്യല്‍ മ്യൂസിയം, സാഹസിക വിനോദങ്ങൾ എന്നിവയാണ് ഇവിടുത്തെ കാഴ്തകൾ.

ഹിൽ 3- എലഫന്‌റ് റോക്ക് ഹിൽ
ക്യാംപിങ്ങിനും സ്കൈ സൈക്ക്ലിംങ്ങിനും ഒക്കെയായി നിർമ്മിച്ചിരിക്കുന്ന ഒന്നാണ് ഇത്.

ഹിൽ 4- കിച്ചൺ റോക്ക് ഹിൽ
സിദ്ധ വൈദ്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇടമാണ് ഹിൽ 4. ഔഷഝ സസ്യ തോട്ടം, സിദ്ധ ചികിത്സാ പാക്കേജുകൾ, ഹെലി ടാക്സി സർവ്വീസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

Read more about: kollam adventure kerala tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X